1. റീബിൽഡ് കേരള സി.ഇ.ഒ. ആയി നിയമിതനായത്- രവീന്ദ്രകുമാർ അഗർവാൾ
2. 2023- ലെ ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ ഭാഗ്യ ചിഹ്നം- ഹനുമാൻ
- വേദി- ബാങ്കോക്ക്
3. യൂറോപ്യൻ രാജ്യമായ ലത്വിയയിലെ പുതിയ പ്രസിഡന്റ്- എഡ്ഗാർസ് റിങ്കേവിച്ച്
4. ദീർഘദൂരയാത്രകൾക്കായി ഇന്ത്യൻ റെയിൽവേ ആരംഭിക്കുന്ന നോൺ എ.സി. ട്രെയിൻ സർവ്വീസ്- വന്ദേ സാധാരൺ
5. കുടിയേറ്റ നയത്തിൽ ഉണ്ടായ ഭിന്നതയെ തുടർന്ന് 2023 ജൂലൈയിൽ രാജിവച്ച നെതർലൻഡ്സ് പ്രധാനമന്ത്രി- മാർക്ക് റൂട്ടെ
6. നാറ്റോ സെക്രട്ടറി ജനറൽ ആയി വീണ്ടും നിയമിതനായത്- ജെൻസ് സ്റ്റോളൻ ബർഗ്
7. ഡിജിറ്റൽ ഡേറ്റാ സംരക്ഷണ ബിൽ പ്രകാരം വിവരശേഖരണത്തിനുള്ള വയസ്സിന്റെ പരിധി എത്ര ആയാണ് അടുത്തിടെ പുനർനിർണയിച്ചത്- 14 വയസ്സ്
- നവംബറിൽ കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ കരട് രേഖയിൽ കുറഞ്ഞ പ്രായപരിധിയായി 18 വയസ്സാണ് നിർദ്ദേശിച്ചിരുന്നത്.
- 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ രക്ഷകർത്താവിന്റെ അനുവാദം വേണം എന്നതായിരുന്നു നിബന്ധന.
8. നാറ്റോ ഉച്ചകോടി 2023 വേദി- ലിത്വാനിയ
- NATO- യുടെ നിലവിലെ അംഗരാജ്യങ്ങൾ- 31
- യുറോപ്പിലെയും വടക്കേ അമേരിക്കയിലെയും 31 രാജ്യങ്ങളുടെ സൈനിക സഖ്യമാണ് നാറ്റോ (North Atlantic Treaty Organisation)
9. നിലവിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തലവൻ- സഞ്ജയ് കുമാർ മിശ്ര
- ഇദ്ദേഹത്തിന്റെ കാലാവധി നീട്ടി നൽകിയ കേന്ദ്രസർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു.
10. കേരളത്തിൽ GST ട്രൈബ്യൂണൽ നിലവിൽ വരുന്ന സ്ഥലങ്ങൾ- തിരുവനന്തപുരം, കൊച്ചി
11. 2023 ജൂലൈ 14- ന് വിക്ഷേപിക്കാൻ ഒരുങ്ങുന്ന ചന്ദ്രയാൻ 3- ന്റെ വിക്ഷേപണ വാഹനം- LVM-3
12. 2023- ൽ വനിതകൾക്ക് സ്റ്റേഡിയത്തിലിരുന്ന് ഫുട്ബോൾ മത്സരം കാണാൻ അനുമതി നൽകിയ രാജ്യം- ഇറാൻ
13. NATO യിലെ 32-ാം അംഗമാകാൻ പോകുന്ന രാജ്യം- സ്വീഡൻ
- 31-മത് അംഗം- ഫിൻലാൻഡ്
14. ഓൺലൈൻ ഗെയിമിങ്, കുതിരപ്പന്തയം, ചൂതാട്ടകേന്ദ്രങ്ങൾ എന്നിവയുടെ പുതിയ GST നിരക്ക്- 28%
15. ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യയുടെ spark (OCA) പുതിയ പ്രസിഡന്റ്- ഷെയ്ഖ് തലാൽ ഫഹദ്
- OCA ആസ്ഥാനം- കുവൈറ്റ്
16. സർവ്വകലാശാല അധ്യാപകരിലെ മികവിനുള്ള രാഷ്ട്രപതിയുടെ വിസിറ്റേഴ്സ് പുരസ്കാരം നേടിയ കോട്ടയം സ്വദേശി- പ്രഫ. കെ. സി. ജയിംസ് രാജു
17. കാനഡ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ കിരീട ജേതാവ്- ലക്ഷ്യസെൻ
- ഫൈനലിൽ ചൈനയുടെ ലിഷിഫെങിനെ പരാജയപ്പെടുത്തി.
18. ബ്രിട്ടീഷ് 'പ്രിക്സിൽ ജേതാവായത്- മാക്സ് വെസ്റ്റഷൻ
19. സത്യജിത് 'റായിയുടെ ഏതു ചെറുകഥയാണ് ചിത്രകഥാ രൂപത്തിൽ പുറത്തിറങ്ങുന്നത്- ഖഗം
20. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ചിന്റെ ഗവേഷണ ഉപദേശക സമിതിയുടെ ചെയർപേഴ്സണായി നിയമിതയായത്- നീരജ പ്രഭാകർ
21. ഇന്ത്യയ്ക്ക് പുറത്ത് ആദ്യ ഐ.ഐ.ടി. ക്യാമ്പസ് സ്ഥാപിതമാകുന്ന രാജ്യം- ടാൻസാനിയ
22. 2023- ൽ ഇന്ത്യ - ജപ്പാൻ സംയുക്ത നാവികാഭ്യാസമായ ജിമെക്സിന്റെ 7-ാം പതിപ്പിന് വേദിയായ സ്ഥലം- വിശാഖപട്ടണം
23. ആപ്, ഒടിപി വഴിയുള്ള തട്ടിപ്പിലൂടെ പണം അപഹരിക്കുന്നതുൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനുള്ള ഹെൽപ് ലൈൻ നമ്പർ- 1930
24. ഇലക്ട്രിക്കൽ വാഹനങ്ങളുടെയും ഹൈബ്രിഡ് വാഹനങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച പദ്ധതി- FAME -II
25. 2023 ജൂലൈയിൽ അന്തരിച്ച ചെറുശ്ശേരി കുട്ടൻ നായർ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഇലത്താളം
26. കേന്ദ്രസർക്കാർ കള്ളപ്പണ നിരോധന നിയമത്തിന് കീഴിൽ ഉൾപ്പെടുത്തിയ നികുതി- GST
27. 2023- ലെ കാനഡ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടിയത്- ലക്ഷ്യ സെൻ
28. 2013 ജൂലൈയിൽ സ്വാമി വിവേകാനന്ദന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത രാജ്യം- ടാൻസാനിയ
29. 2013 ജൂലൈയിൽ അണ്ടർ 21 അമ്പെയ്ത്ത് ലോകകപ്പിൽ ലോക ചാമ്പ്യനായ ഇന്ത്യൻ താരം- പ്രിയാൻഷ്
30. ക്യു.എസ് റാങ്കിങ്ങിൽ സ്വകാര്യ സർവകലാശാലകളുടെ പട്ടികയിൽ ഒന്നാമത് എത്തിയ സർവകലാശാല- ചണ്ഡീഗഡ് യൂണിവേഴ്സിറ്റി
No comments:
Post a Comment