1. 2023- ലെ ഫോർമുല വൺ കനേഡിയൻ ഗ്രാൻപ്രിയിൽ കിരീടം നേടിയത്- മാക്സ് വെസ്റ്റപ്പൻ
2. 2022-23 വർഷത്തെ യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ കിരീടം നേടിയത്- സ്പെയിൻ
3. ജർമ്മൻ ബുക്ക് ട്രേഡിന്റെ സമാധാന പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ വംശജനായ എഴുത്തുകാരൻ- സൽമാൻ റുഷ്ദി
4. മിലിറ്ററികാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ചുമതലയേറ്റത്- വൈസ് അഡ്മിറൽ അതുൽ ആനന്ദ്
5. ദേശീയ സൈബർ സുരക്ഷ കോ- ഓർഡിനേറ്റർ ആയി നിയമിതനായ ലഫ്.ജനറൽ എം.ഉണ്ണികൃഷ്ണൻ നായർ
6. ദുരന്തനിവാരണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്ന കുടുംബശ്രീ പദ്ധതി- സജ്ജം- ബിൽഡിങ് റെസിലിയൻസ്
- 13 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്ക് പ്രകൃതി- പരിസ്ഥിതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിലാണ് പരിശീലനം.
7. 2023- ലെ PEN Pinter Prize- ന് അർഹനായ ബ്രിട്ടീഷ് സാഹിത്യകാരനും കവിയുമായ വ്യക്തി- മൈക്കൽ റോസൻ
8. 2023- ലെ 9-ാമത് അന്താരാഷ്ട്ര യോഗ (ജൂൺ 21) ദിനത്തിന്റെ പ്രമേയം- Yoga for Vasudhaiva Kuttumbakam
9. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, 2023- ലെ അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന് വേദിയായത്- ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനം (ന്യൂയോർക്ക്)
10. ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ നേതൃത്വത്തിൽ നടന്ന 2023-ലെ അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ വേദി- ജബൽപൂർ (മധ്യപ്രദേശ്)
11. ആധാർ സംവിധാനമായ യു.ഐ.ഡി.എ.ഐ യുടെ സി.ഇ.ഒ യായി ചുമതലയേറ്റത്- അമിത് അഗർവാൾ
12. ആഗോളതലത്തിൽ തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാൻ, കിലെയുമായി ധാരണപത്രത്തിൽ ഒപ്പുവയ്ക്കുന്ന അന്താരാഷ്ട്ര സ്ഥാപനം- അന്താരാഷ്ട്ര തൊഴിൽ സംഘടന
13. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി ഗവർണറായി ചുമതലയേൽക്കുന്നത്- സ്വാമിനാഥൻ ജാനകിരാമൻ
14. ഇ-കോമേഴ്സ് കമ്പനിയായ ആലിബാബയുടെ പുതിയ ചെയർമാനായി നിയമിതനാകുന്നത്- ജോസഫ് സായ്
15. എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്ക് (5364 മീറ്റർ) നടന്നു കയറിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- പ്രിയ ലോകേഷ് നികാജു (മധ്യപ്രദേശ്)
16. അഞ്ച് യാത്രികരുമായി ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട്, 2023 ജൂണിൽ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ പേടകം- ടൈറ്റൻ
- ഓഷ്യൻ ഗേറ്റ് കമ്പനിയുടെ പേടകമാണ് ടൈറ്റൻ
17. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജൂലിയസ് ബെയർ ഗ്രൂപ്പിന്റെ റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം- സിംഗപ്പൂർ
18. 2023 ജൂണിൽ, ഭീകരാക്രമണങ്ങളിൽ മരിച്ചവരെ ആദരിച്ച്, ഐക്യദാർഢ്യമരം നട്ടത് എവിടെ- ഐക്യരാഷ്ട്രസഭ ആസ്ഥാനം (ന്യൂയോർക്ക്)
- ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മഹാത്മഗാന്ധിയുടെ അർദ്ധകായ പ്രതി മയ്ക്ക് പിന്നിലാണ് മരം നട്ടത്.
19. കേരള ഒളിമ്പിക് അസോസിയേഷന്റെ "സ്പോർട്സ് മാൻ ഓഫ് ദ ഇയർ' പുരസ്കാരത്തിന് അർഹനായത്- എച്ച്.എസ് പ്രണോയ്
20. കേരള ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ്- വി. സുനിൽകുമാർ
21. 2024- ലെ യൂറോകപ്പ് ഫുട്ബോളിന് വേദിയാകുന്ന രാജ്യം- ജർമ്മനി
22. അന്താരാഷ്ട്ര ഒളിമ്പിക് ദിനം (ജൂൺ 23) 2023- ലെ പ്രമേയം- Let's Move
23. 2024- ലെ 33-ാമത് ഒളിമ്പിക്സിന് വേദിയാകുന്നത്- പാരീസ് (ഫ്രാൻസ്)
24. ബ്രേക്ക് ഡാൻസ് ഒരു ഒളിമ്പിക് ഇനമായി ഉൾപ്പെടുത്തുന്ന ഒളിമ്പിക്സ്- പാരീസ് ഒളിമ്പിക്സ് (2024)
25. 2023 ജൂണിൽ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകാരം റദ്ദാക്കിയ കായിക സംഘടന- ഇന്റർനാണഷൽ ബോക്സിങ് അസോസിയേഷൻ
26. കേരളത്തിലെ രണ്ടാമത്തെ സിഖ് ഗുരുദ്വാര നിലവിൽ വരുന്ന ജില്ല- തിരുവനന്തപുരം
- കരമനയിലെ ശാസ്ത്രി നഗറിലാണ് ഗുരുദ്വാര നിർമ്മിക്കുന്നത്.
- കേരളത്തിലെ ആദ്യ സിഖ് ഗുരുദ്വാര നിലവിൽ വന്നത്- എറണാകുളം (തേവര 1972)
27. വിളർച്ച മുക്ത കേരളത്തിനായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച ‘വിവ കേരളം' ക്യാമ്പയിനിൽ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്ത്- മൈലപ്ര
- വിവ- വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്
28. ഫിനാൻഷ്യൽ ഏജൻസിയായ ഫിച്ച് റേറ്റിംഗ്സ് 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ അനുപാതം 6 ശതമാനത്തിൽ നിന്ന് എത്ര ശതമാനമായാണ് ഉയർത്തിയത്- 6.3%
29. ഇന്ത്യയിൽ യുദ്ധവിമാന എൻജിൻ നിർമ്മിക്കുന്നതിന്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് അമേരിക്കൻ കമ്പനി- ജനറൽ ഇലക്ട്രിക്
30. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഫുട്ബോൾ ക്ലബ്- കേരള ബ്ലാസ്റ്റേഴ്സ്
No comments:
Post a Comment