Sunday 30 July 2023

Current Affairs- 30-07-2023

1. ഡൽഹി തീൻമൂർത്തിഭവനിലെ നെഹ്റു  മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പുതിയ പേര്- പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി

  • ജവാഹർലാൽ നെഹ്റു  താമസിച്ച ചരിത്ര പ്രസിദ്ധമായ തിൻമൂർത്തിഭവനിൽ 2022 ഏപ്രിൽ 21- ന് നെഹ്റു മുതൽ നരേന്ദ്ര മോദി വരെയുള്ള ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ മ്യൂസിയമായ 'പ്രധാനമന്ത്രി സംഗ്രഹാലയ സ്ഥാപിച്ചിരുന്നു.
  • 1964 നവംബർ 14- ന് നെഹ്റുവിന്റെ 75-ാം ജന്മവാർഷികദിനത്തിൽ അന്നത്തെ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണനാണ് തിൻ മൂർത്തിഭവനിൽ നെഹ്റു മെമ്മോറിയൽ മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
  • 1930- ൽ നിർമിതമായ തീൻമൂർത്തി ഭവൻ തുടക്കത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ കമാൻഡർ ഇൻ ചീഫിന്റെ വസതിയായിരുന്നു.
  • സ്വാതന്ത്ര്യപ്രാപ്തിയോടെ അത് പ്രഥമ പ്രധാനമന്ത്രി നെഹ്റുവിന്റെ ഔദ്യോഗിക വസതിയായി. 1964 മേയ് 27- ന് അന്തരിക്കുംവരെ 16 വർഷക്കാലം അദ്ദേഹം തൻ മൂർത്തിഭവനിൽ താമസിച്ചു.


2. 2022- ലെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയുടെ ചെയർമാൻ- ഗൗതം ഘോഷ്

  • ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമാണ്.


3. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ബസ് സർവീസ് അടുത്തിടെ പുനരാരംഭിച്ചു. പേര്- ഡൽഹി- മണാലി-ലെ സർവീസ് 

  • മഞ്ഞുവീഴ്ച കാരണം ഒൻപതുമാസമായി സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു.
  • ഹിമാചൽ പ്രദേശ് സർക്കാരിന്റെ ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് 13,000 മുതൽ 17,480 വരെ അടി ഉയരത്തിലുള്ള പർവതപാതകളിലുടെ ബസ് സർവീസ് നടത്തുന്നത്.


4. ഭൂഗർഭജലചൂഷണം ഭൂമിയുടെ ഭ്രമണത്തെ സാരമായി ബാധിച്ചതായി പഠനം. ഭൂമിയുടെ അച്ചുതണ്ട് ഇതുമൂലം എത്ര സെന്റിമീറ്റർ കിഴക്കോട്ട് ചരിഞ്ഞതായാണ് കണ്ടെത്തിയത്- 80 സെന്റിമീറ്റർ

  • 1993 മുതൽ 2010 വരെയുള്ള കാലത്തെ വൻതോതിലുള്ള ഭൂഗർഭജല ഉപയോഗമാണ് ഭൂഭ്രമണത്തെ സ്വാധീനിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന് ഇത് ആക്കം കൂട്ടുമെന്നും പഠനം വ്യക്തമാക്കുന്നു.
  • വാഷിങ്ടണിലെ ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
  • പഠനകാലയളവിൽ ഭൂഗർഭജലം ഏറ്റവും കൂടുതൽ പുനർവിതരണം ചെയ്യപ്പെട്ടത് വടക്കേ അമേരിക്കയുടെ പശ്ചിമഭാഗങ്ങളിലും വടക്കു പടിഞ്ഞാറൻ ഇന്ത്യയിലുമാണ്.


5. 2023 ജൂൺ 17- ന് ഏത് മലയാളകവിയുടെ 75-ാം ചരമവാർഷികദിനമായിരുന്നു- ചങ്ങമ്പുഴ കൃഷ്ണപിള്ള

  • 1911 ഒക്ടോബർ 10- ന് ഇടപ്പള്ളിയിൽ ജനിച്ച ചങ്ങമ്പുഴ 1948 ജൂൺ 17- ന് തൃശ്ശൂരിലെ മംഗളോദയം നഴ്സിങ് ഹോമിൽ വെച്ച് 37-ാം വയസ്സിൽ അന്തരിച്ചു.
  • രമണൻ ഉൾപ്പെടെ 11 ഖണ്ഡകാവ്യങ്ങളും ഒട്ടനേകം കവിതകളും കളിത്തോഴി എന്ന നോവലും രചിച്ചു. 
  • മലയാളത്തിന്റെ ഓർഫ്യൂസ് എന്ന് വിശേഷണം.
  • 'ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന കൃതി രചിച്ചത് പ്രൊഫ. എം.കെ. സാനുവാണ്.
  • 1977- ൽ നിർമിച്ച ചങ്ങമ്പുഴ പാർക്ക് സ്ഥിതിചെയ്യുന്നത് ഇടപ്പള്ളിയിലാണ്.


6. ബംഗ്ലാദേശ് വംശജയായ നുസ്രത് ചൗധരി (47) അടുത്തിടെ വാർത്താപ്രാധാന്യം നേടിയത് എങ്ങനെ- യു.എസ്. ഫെഡറൽ കോടതികളുടെ ചരിത്രത്തിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജി  

  • ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ ഫെഡറൽ കോടതിയിലെ ആജീവനാന്ത ജഡ്‌ജിയായാണ് യു.എസ്. സെനറ്റ് നുസ്രത്തിനെ നിയമിച്ചത്.
  • ഈ പദവിയിലെത്തുന്ന ആദ്യ ബംഗ്ലാദേശ് വംശജയുമാണ്.


7. 45-ാമത് യൂറോപ്യൻ എസ്സേ (European Essay) പ്രൈസ് നേടിയത്- അരുന്ധതി റോയ്

  • ലേഖനപരമ്പരയായ 'ആസാദി' (Azadi)- യുടെ ഫ്രഞ്ച് പരിഭാഷയ്ക്കാണ് പുരസ്ക്കാരം. 
  • ഏകദേശം 18 ലക്ഷം രൂപയാണ് സമ്മാനത്തുക.


8. പ്രധാനമന്ത്രി നരേന്ദ്രമോദി എന്തിന്റെ പ്രചരണാർഥമുള്ള ഗാനരചനയിലാണ് അടുത്തിടെ പങ്കാളിയായത്- ചെറുധാന്യങ്ങളുടെ

  • ഗ്രാമി പുരസ്കാര ജേതാവും ഇന്ത്യൻ-അമേരിക്കൻ ഗായികയുമായ ഫാലു എന്ന ഫാൽഗുനിഷായുമായി ചേർന്നാണ് മോദി 'അബൻഡൻസ് ഇൻ മില്ലറ്റ്സ്' എന്ന ഗാനം രചിച്ചത്. 
  • ഫാലുവും ഭർത്താവും ഗായകനുമായ ഗൗരവ് ഷായും ചേർന്ന് ആലപിച്ച ഗാനത്തിൽ മോദിയുടെ ശബ്ദസന്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ഇന്ത്യയുടെ അഭ്യർഥനപ്രകാരമാണ് യു.എൻ. ഘടകമായ ഭക്ഷ്യ കാർഷിക സംഘടന 2023 'ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷ’മായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ഗാനം തയ്യാറാക്കിയത്.


9. സ്കൂൾ വിദ്യാർഥികളുടെ ഹാജർ നില പഠന പുരോഗതി തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും വിദ്യാലയവും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനുമായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ്- സമ്പൂർണപ്ലസ്

  • കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (KITE) ആണ് ആപ്പ് തയ്യാറാക്കിയത്.


10. വിയറ്റ്നാം യുദ്ധവുമായി ബന്ധപ്പെട്ട രേഖകൾ (Pentagon papers) ചോർത്തി നൽകിയതിലൂടെ ശ്രദ്ധേയനായ വ്യക്തി അടുത്തിടെ അന്തരിച്ചു. പേര്- ഡാനിയൽ എൽസ്ബർഗ് (92)

  • വിയറ്റ്നാം യുദ്ധവുമായി ബന്ധപ്പെട്ട പൊതുധാരണ തിരുത്തപ്പെട്ടത് യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗണിലെ മിലിട്ടറി അനലിസ്റ്റായിരുന്ന എൽസ് ബർഗ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ രേഖകളിലൂടെയാണ്. 
  • യു.എസ്. പുറത്തുവിട്ട പല വിവരങ്ങളും ഇതോടെ അസംബന്ധമാണെന്ന് തെളിഞ്ഞു. 7000 പേജ് വരുന്ന രഹസ്യ രേഖകളാണ് പുറത്തുവിട്ടത്.
  • ഇതുമായി ബന്ധപ്പെട്ട് മോഷണം, ചാരവൃത്തി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എൽസ്ബർഗിനെതിരേ കേസ് എടുത്തുവെങ്കിലും കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
  • 'അമേരിക്കയിലെ ഏറ്റവും അപകടകാരിയായ വ്യക്തി' എന്ന് അദ്ദേഹം വിളിക്കപ്പെട്ടു.
  • ആത്മകഥയായ 'Secrets: A memoir of Vietnam and the Pentagon Papers' ഉൾപ്പടെ 4 കൃതികൾ രചിച്ചിട്ടുണ്ട്.
  • യു.എസ്. പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ അധികാര പതനത്തിന് അടിത്തറയായത് ഈ രേഖകളുടെ ചോർച്ചയാണ്. 
  • വിയറ്റ്നാം യുദ്ധത്തിനെതിരേ അമേരിക്കയിലും പുറത്തും വൻ ജനവികാരം സൃഷ്ടിക്കുന്നതിലും സൈനിക നടപടി അവസാനിപ്പിക്കാൻ യു.എസ്. ഭരണകൂടത്തെ നിർബന്ധിതമാക്കിയതിലും എൽസ്ബർഗ് പുറത്തുവിട്ട രേഖകൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.


11. 2021- ലെ ഗാന്ധി സമാധാന പുരസ്ക്കാരം ലഭിച്ച പുസ്തക പ്രസാധനശാല- ഗീതാ പ്രസ് (Gita Press) 

  • ഗാന്ധിയൻ മാർഗത്തിലൂടെയുള്ള സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രവർത്തനങ്ങളാണ് ഗോരഖ്പൂർ (യു. പി.) ആസ്ഥാനമായുള്ള ഗീതാ പ്രസ്സിനെ പുരസ്ക്കാരത്തിനർഹമാക്കിയത്.
  • ഒരുകോടിരൂപയാണ് സമ്മാനത്തുക. 
  • ഗാന്ധിജിയുടെ 125-ാം ജന്മവാർഷികം പ്രമാണിച്ച് 1995- ലാണ് കേന്ദ്രസർക്കാർ ഗാന്ധി സമാധാനസമ്മാനം ഏർപ്പെടുത്തിയത്. ആദ്യജേതാവ് ജൂലിയസ് നെരേര (താൻസാനിയയുടെ പ്രഥമ പ്രസിഡന്റ്)
  • ബംഗ്ലാദേശിന്റെ സ്ഥാപക പ്രസിഡന്റായ ഷേഖ് മുജീബ് റഹ്മാനാണ് 2020- ലെ ഗാന്ധി പുരസ്ക്കാരം ലഭിച്ചത്. 
  • 1923- ൽ ജയ്ദയാൽ ഗോയങ്ക ഘനശ്യാംദാസ് ജലാൻ എന്നിവർ ചേർന്ന് സ്ഥാപിച്ച ഗീതാപ്രസ് ഒരു നുറ്റാണ്ടിനിടെ 15 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ശ്രീമദ് ഭഗവദ്ഗീതയുടെ 1621 കോടി പ്രതികളും ഉൾപ്പെടും. 
  • പുരസ്ക്കാര പ്രഖ്യാപനം രാഷ്ട്രീയ വിവാദമായതോടെ സമ്മാനത്തുക സ്വീകരിക്കില്ലെന്ന് ഗീതാ പ്രസ്സിന്റെ ട്രസ്റ്റിബോർഡ് പ്രഖ്യാപിച്ചു.


12. എൽ. ഐ. സി. യുടെ പുതിയ മാനേജിങ് ഡയറക്ടറായി നിയമിതനായത്- Sat Pal Bhanoo


13. 2023 ജൂലൈയിൽ കുളച്ചൽ യുദ്ധസ്മാരക പ്രതിമ അനാച്ഛാദനം ചെയ്തതെവിടെ- പാങ്ങോട് (തിരുവനന്തപുരം)


14. സുപ്രീം കോടതിയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള വിവാദ ജുഡീഷ്വൽ പരിഷ്കരണ ബിൽ പാസാക്കിയ രാജ്യം- ഇസ്രായേൽ 


15. 2023- ലെ ICC ലോക കപ്പിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചത്- ഷാരൂഖ് ഖാൻ


16. 2023 ജൂലൈയിൽ CERT-IN ജാഗ്രത നിർദ്ദേശം നൽകിയ വ്യക്തി വിവരങ്ങൾ ചോർത്തി പണം ആവശ്യപ്പെടുന്ന റാൻസംവെയർ- അകിര 


17. 2023 ജൂലൈയിൽ അന്തരിച്ച വൺ മില്യൺ ഫുട്ബോളർ' എന്നറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് താരം- ടവർ ഫ്രാൻസിസ്


18. കരുതലും സംരക്ഷണവും ആവശ്യമുളള കുട്ടികളെ കണ്ടെത്തി മാനസികവും ശാരീരികവുമായി പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച പദ്ധതി- മിഷൻ വാത്സല്യ


19. 2023 ജൂലൈയിൽ കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ സിരിസ് പുരുഷ ഡബിൾസ് കിരീടം നേടിയ ഇന്ത്യൻ സഖ്യം- സ്വാതിക് സായോജ്  രെങ്കിറെഡി - ചിരാഗ് ഷെട്ടി സഖ്യം


20. 2023 ജൂലൈയിൽ ഇന്ത്യ വിയറ്റ് നാമിന് കൈമാറിയ യുദ്ധകപ്പൽ- ഐഎൻഎസ് കിർക്കാൻ


21. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഡോക്യുമെന്ററി രംഗത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ സംവിധായിക- ദീപ ധൻരാജ്


22. 2023- ലെ എമർജിങ് ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീട ജേതാക്കൾ- പാകിസ്താൻ


23. 2025 പുരുഷ ആഷസ് ജേതാക്കൾ- ഓസ്ട്രേലിയ

  • രാജ്യങ്ങൾ- ഓസ്ട്രേലിയ, ഇംഗ്ലണ്ട് 
  • ആദ്യ പതിപ്പ്- 1882 ഓസ്ട്രേലിയ

24. ISRO- യുടെ വാണിജ്യ വിക്ഷേപണ ദൗത്യമായ PSLV C-56 വിക്ഷേപണം നടത്തുന്നത്- ജൂലൈ 30, 2023

  • 6 ചെറു ഉപഗ്രഹങ്ങൾ ആണ് വിക്ഷേപിക്കുക
  • 360 kg ഭാരമുളള DS-SAR ഉപഗ്രഹത്തെ 535 km അകലെയുളള ഭ്രമണപഥത്തിൽ ആണ് എത്തിക്കുക

25. ബ്രിട്ടനിലെ ആദ്യത്തെ 1 ദശലക്ഷം പൗണ്ട് ഫുട്ബോൾ കളിക്കാരനായ താരം- ട്രെവർ ഫ്രാൻസിസ്


26. ഇന്ത്യയിൽ മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി 255.5 മില്യൺ ഡോളർ വായ്പ അനുവദിച്ച സ്ഥാപനം ഏതാണ്- ലോക ബാങ്ക്

  • തലസ്ഥാനം- വാഷിംഗ്ടൺ ഡി സി 
  • നിലവിൽ വന്നത്- 1944 ജൂലൈ

27. ഏത് സംസ്ഥാനം ആണ് അന്ന ഭാഗ്യ പദ്ധതി നടപ്പിലാക്കുന്നത്- കർണാടക


28. സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റായി നിയമിതനാകുന്നത്- എം ആർ രജിത്ത്

No comments:

Post a Comment