Tuesday, 18 July 2023

Current Affairs- 18-07-2023

1. 2023- ൽ ഫിലിപ്പ് ചാത്രിയർ അവാർഡിന് അർഹയായത്- ജസ്റ്റിൻ ഹെനിൻ


2. ചന്ദ്രയാൻ 3- ന് ശേഷമുള്ള ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയിൽ ഐ.എസ്.ആർ.ഒ.യുമായി സഹകരിക്കുന്ന രാജ്യം- ജപ്പാൻ


3. IFSCA- യുടെ ചെയർമാനായി അധികാരമേൽക്കുന്ന വ്യക്തി- കെ. രാജരാമൻ


4. 2023 നവംബർ ഒന്നുമുതൽ തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന പുതിയ സംവിധാനം- K smart


5. ഒരു സഹകരണ സ്ഥാപനം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സൈനിക സ്കൂൾ നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത്


6. ജലാശയങ്ങളുടെ പുനരുദ്ധരണം ലക്ഷ്യമാക്കി Ama pokhari പദ്ധതി ആരംഭിച്ച സംസ്ഥാനം- ഒഡിഷ


7. 2023 ജൂലൈയിൽ എന്റെ ബിൽ എന്റെ അവകാശം (mera billmera adhikar ) അവതരിപ്പിച്ച സംസ്ഥാനം- ഹരിയാന


8. മാനസികാരോഗ്യത്തിനായി സമർപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ചാറ്റ്ബോട്ട് 'ടെലിമാനസ് ആരംഭിച്ച കേന്ദ്ര ഭരണ പ്രദേശം- ജമ്മു കശ്മീർ


9. 2023 ജൂലൈയിൽ വനിതാ സ്വയം സഹായ സംഘങ്ങൾക് വേണ്ടി Deendayal Antyodaya Yojna- National Rural Livelihoods Mission (DAY-NRLM) ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ- eSARAS 


10. 2023- ലെ NATO ഉച്ചകോടിയുടെ വേദി- ലിത്വാനിയ


11. 2024- ലെ G20 ഉച്ചകോടിയുടെ വേദി- റിയോ ഡി ജനീറോ (ബ്രസീൽ)


12. 2023 ജൂലൈയിൽ അന്തരിച്ച ലൂയിസ് സുവാരസ് ഏത് രാജ്യത്തിന്റെ ഫുട്ബോൾ താരം ആയിരുന്നു- സ്പെയിൻ


13. 2023-ലെ അണ്ടർ 21 യൂറോകപ്പ് ഫുട്ബോളിൽ കിരീടം നേടിയ രാജ്യം- ഇംഗ്ലണ്ട്


14. 2023-ലെ കാനഡ ഓപ്പൺ സൂപ്പർ സീരീസ് 500 ബാഡ്മിന്റണിൽ കിരീടം നേടിയ താരം- ലക്ഷ്യ സെൻ


15. സൗരയൂഥത്തിന് പുറത്ത് കത്തുന്ന ഏറ്റവും തിളക്കമുളള ഗ്രഹം-  LTT 9779 B


16. അണ്ടർ 21 അമ്പെയ്ത്ത് ലോകചാമ്പ്യൻഷിപ്പിൽ കോമ്പൗണ്ട് ഇനത്തിൽ സ്വർണം നേടിയ താരം- പ്രിയാൻഷ് ശർമ്മ


17. ഗ്രാമതലത്തിൽ സ്ത്രീകളുടെ പരാതികൾ തീർപ്പാക്കുവാനും സ്ത്രീ ശാക്തീകരണത്തിനും കോടതികൾ സ്ഥാപിക്കുന്ന കേന്ദ്രസർക്കാർ സംവിധാനം- നാരീ അദാലത്ത്


18. സ്കൈ ഡൈവിങ്ങിൽ ഫ്രീ ഫാൾ ടൈമിലെ ലോക റെക്കോർഡും ഉയരത്തിന്റെ ഏഷ്യൻ റെക്കോർഡും സ്വന്തമാക്കിയ മലയാളി- ജിതിൻ വിജയൻ


19. 2023 ജൂലൈയിൽ, സ്വാമി വിവേകാനന്ദന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത രാജ്യം- ടാൻസാനിയ


20. കുടിയേറ്റ നയവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യസങ്ങളെ തുടർന്ന് രാജിവച്ച 'മാർക്ക് റൂട്ടെ', ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു- നെതർലൻഡ്സ്


21. ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങൾക്ക് ടെലികോം സേവനദാതാക്കൾക്ക് സമാനമായ നിയന്ത്രണം ഏർപ്പെടുത്തണോയെന്ന കാര്യത്തിൽ പൊതുജനാഭിപ്രായം തേടിയതാര്- TRAI


22. ആർ. ബി. ഐ യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ മലയാളി- പി. വാസുദേവൻ


23. യു. എസ്. നാഷണൽ സെന്റർ ഫോർ എൻവയോൺമെന്റൽ പ്രഡിക്ഷന്റെ കണക്കു പ്രകാരം ആഗോളതലത്തിൽ ചൂടേറിയ ദിനം- 2023 ജൂലൈ 03


24. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 2021-22 അധ്യയന വർഷത്തെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചിക പ്രകാരം കേരളത്തിന്റെ സ്ഥാനമെത്ര- ഏഴാം സ്ഥാനം


25. ടി.എ മജീദ് സ്മാരക സൊസൈറ്റിയുടെ പുരസ്കാരം ലഭിച്ചത്- ജി.ആർ. അനിൽ


26. ഐ ബ്രസ്റ്റ് എക്സാം എന്ന ഉപകരണം വികസിപ്പിച്ച സ്ഥാപനം - Hindustan Life care Limited


27. ഓസ്കാർ പുരസ്കാരം നൽകുന്ന അക്കാദമിയിൽ അംഗത്വം ലഭിച്ച വ്യക്തി- പി.സി. സനത്ത് 


28. പ്രത്യക്ഷരക്ഷാ ദൈവസഭയുടെ സ്ഥാപകനായ പൊയിൽ ആചാര്യ ഗുരുവിന്റെ എത്രാമത് ജന്മവാർഷികമാണ് 2023 ജൂൺ 10- ന് ആചരിച്ചത്- 97-ാമത്


29. ദക്ഷിണ കൊറിയയിൽ അവസാനിച്ച അണ്ടർ 20 ഏഷ്യൻ അത്ലറ്റിക്സ് മീറ്റിൽ ഇന്ത്യയുടെ സ്ഥാനം- മൂന്ന് (ഒന്ന് ജപ്പാൻ, രണ്ട് ചൈന)


30. അർജന്റീനയിൽ നടന്ന അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് കിരീടം നേടിയത്- യുറഗ്വായ്

No comments:

Post a Comment