Friday, 28 July 2023

Current Affairs- 28-07-2023

1. 2013 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതയായത്- സുനിത അഗർവാൾ


2. RPF- ന്റെ ജനറലായി നിയമിതനായത്- മനോജ് യാദവ


3. ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം സ്ഥിതി ചെയ്യുന്നത്- സൂറത്ത്


4. ഇൻവെസ്റ്റ് ഇന്ത്യയുടെ എം.ഡി, സി.ഇ.ഒ. ആയി ചുമതലയേറ്റത്- Nivruti Rai


5. യു.എസ്. സേനാ മേധാവിയാകുന്ന (നാവികസേന) ആദ്യ വനിത- ലിസ് ഫ്രാങ്കെറ്റി


6. ലോക വനിതാ ചെസ്സ് കിരീട ജേതാവ്- വെൻജ്വിൻ (ചൈന)


7. കേരളാ സ്റ്റേറ്റ് റബ്ബർ കോ- ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (റബ്കോ) ചെയർമാനായി നിയമിതനായത്- കാരായി രാജൻ


8. ഭാഷാതടസങ്ങൾക്ക് സാങ്കേതികവിദ്യാ അടിസ്ഥാനമാക്കി പരിഹാരം കാണാൻ കേന്ദ്രസർക്കാർ ആരംഭിച്ച എ. ഐ. പ്ലാറ്റ്ഫോം- ഭാഷിണി


9. രാജ്യത്ത് കൂടുതൽക്കാലം മുഖ്യമന്ത്രിപദത്തിലിരുന്ന രണ്ടാമത്തെ വ്യക്തി എന്ന നേട്ടം കരസ്ഥമാക്കിയ ഒഡീഷ മുഖ്യമന്ത്രി- നവീൻ പട്നായിക്

  • പദവിയിൽ 23 വർഷവും 138 ദിവസവും പിന്നിട്ടു. 
  • ഒന്നാം സ്ഥാനത്തുള്ളത്- സിക്കിം മുൻമുഖ്യമന്ത്രി പവൻ കുമാർ ചാംലിങ് (24 വർഷത്തിലേറെയായി മുഖ്യമന്ത്രിയായിരുന്നു)

10. ആറ്റം ബോംബിന്റെ പിതാവെന്നറിയപ്പെടുന്ന ഭൗതിക ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൺ ഹൈമറിന്റെ ജീവിതം ആസ്പദമാക്കി അടുത്തിടെ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത്- ക്രിസ്റ്റഫർ നോളൻ


11. ഒഡീഷയിലെ മോത്തി ജാരനിലെ മാനുകളുടെ ഉദ്യാനമായ ഡീർ പാർക്ക് ആൻഡ് വൈൽഡ് അനിമൽ കൺസർവേഷൺ സെന്റർ ഇനി അറിയപ്പെടുന്നത്- സംബാൽപൂർ സു ആൻഡ് റെസ്ക്യൂ സെന്റർ


12. കംബോഡിയൻ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- ഹുൻ സെൻ


13. ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചിത്രമേളയുടെ (ഐ.ഡി. എസ്. എഫ്.എഫ്.കെ.) ഭാഗമായുള്ള ആജീവനാന്ത പുരസ്കാരം നേടിയ സംവിധായിക- ദീപ ധൻരാജ്

  • പുരസ്കാരത്തുക- 2 ലക്ഷം രൂപ

14. സംസ്ഥാന നിയമ സെക്രട്ടറിയായി നിയമിതനായത്- കെ. ജി. സനൽകുമാർ


15. കേരളാ ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ചെയർമാനായി നിയമിതനായത്- എസ്.കെ.സജീഷ്


16. വ്യക്തി വിവരങ്ങൾ ചോർത്തി പണം ആവശ്യപ്പെടുന്ന ഏതു റാൻസംവെയർ വൈറസിനെക്കുറിച്ചാണ് അടുത്തിടെ ദേശീയ സൈബർ സെക്യൂരിറ്റി ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-IN) മുന്നറിയിപ്പ് നൽകിയത്- അകിര


17. കരുതലും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ മാനസികവും ശാരീരികവുമായി പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച പദ്ധതി- മിഷൻ വാത്സല്യ


18. കൊറിയ - ഓപ്പൺ പുരുഷ ഡബിൾസ് കിരീടജേതാക്കൾ- സാത്വിക് - ചിരാഗ് സഖ്യം

  • ഫൈനലിൽ ഫജർ അൽഫിയാൻ- മുഹമ്മദ് റിയാൻ അർഡിയാനോ സഖ്യത്തെ (ഇന്തോനേഷ്യ) പരാജയപ്പെടുത്തി.

19. കുളച്ചൽ യുദ്ധവിജയത്തിന്റെ ആദരമായി സ്മാരകശിൽപം സ്ഥാപിച്ചത്- പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ (തിരുവനന്തപുരം)


20. സംസ്ഥാനത്തെ ആദ്യ പന്നൽ ഉദ്യാനം (ഫോറിയം) നിലവിൽ വരുന്നതെവിടെ- രാജമല (ഇരവികുളം)


21. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഡോക്യുമെന്ററി രംഗത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ സംവിധായിക- ദീപ ധൻരാജ്


22. ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻഡ് പ്രീയിൽ ഒന്നാമതെത്തിയ താരം- മാക്സ് വേർഷൻ


23. 2023 ജൂലൈയിൽ ഇന്ത്യ വിയറ്റ്നാമിന് കൈമാറിയ പൂർണ പ്രവർത്തനസജ്ജമായ യുദ്ധക്കപ്പൽ- INS കിർപാൻ


24. 2023 ജൂലൈയിൽ കേരളത്തിൽ പ്രസാർ ഭാരതി പ്രക്ഷേപണം അവസാനിപ്പിച്ച FM സ്റ്റേഷൻ- അനന്തപുരി FM


25. 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം- തുഴഞ്ഞ് നീങ്ങുന്ന കുട്ടിയാന


26. അമേരിക്കൻ നാവിക സേനയുടെ ആദ്യ വനിതാ മേധാവി- അഡ്മിറൽ ലിസ് ഫ്രാൻകെറ്റി


27. കേരള സ്പോർട്സ് കൗൺസിലിന്റെ പുതിയ വൈസ് പ്രസിഡന്റ്- എം ആർ രഞ്ജിത്ത്


28. 2023- ലെ ഉഴവൂർ വിജയൻ സ്മാരക പുരസ്കാര ജേതാവ്- ബെന്യാമിൻ


29. 2023 ജൂലൈയിൽ നാഷണൽ ഹെൽത്ത് കെയർ അവാർഡ് നേടിയ കേരളത്തിലെ പദ്ധതി- KASP (കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി)


30. കൈമൊഴി എന്ന ആംഗ്യ ഭാഷാ സാക്ഷരത പദ്ധതി നടപ്പിലാക്കുന്ന ജില്ല ഭരണകൂടം- തൃശൂർ

No comments:

Post a Comment