Monday, 24 July 2023

Current Affairs- 24-07-2023

1. മലയാള സിനിമാനയം സംബന്ധിച്ച കരട് റിപ്പോർട്ട് തയ്യാറാക്കാനായി സാംസ്കാരിക വകുപ്പ് നിയമിച്ച സമിതിയുടെ അധ്യക്ഷൻ- ഷാജി എൻ കരുൺ


2. 2023- ൽ പുറത്തിറങ്ങിയ ഗ്ലോബൽ ഫയർ ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം- അമേരിക്ക


3. 2023 ജൂലൈയിൽ അന്തരിച്ച വിഖ്യാത ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകൻ- ഡെറിക് മാൽക്കം


4. കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ- മെക്സിക്കോ

  • ഫൈനലിൽ പനാമയെ പരാജയപ്പെടുത്തി


5. നീതി ആയോഗ് തയ്യാറാക്കിയ ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ സംസ്ഥാനം- കേരളം


6. നീതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യ സൂചിക പ്രകാരം 2021- ൽ ദാരിദ്രരില്ലാത്ത ഏക ജില്ല- എറണാകുളം 


7. 2022- ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷൻ- ഗൗതം ഘോഷ്


8. വികസിത രാജ്യമാകാൻ ഇന്ത്യ പ്രതിവർഷം എത്ര ശതമാനം വളർച്ച കൈവരിക്കണം- 7.6%


9. 2023 ജൂലൈ 18- ന് അന്തരിച്ച കോൺഗ്രസ് നേതാവും രണ്ടുതവണ കേരള മുഖ്യമന്ത്രിയുമായ വ്യക്തി- ഉമ്മൻചാണ്ടി


10. പ്രകൃതിക്ഷോഭങ്ങൾ നേരിടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനായി കേരള ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി- സജ്ജം 


11. ചൈന വേദിയാകുന്ന 2023- ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനായുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിക്കപ്പെട്ട താരം- ഋതുരാജ് ഗെയ്ക്ക്വാദ്


12. ഇന്ത്യയിലെ ആദ്യ police drone unit ആരംഭിച്ചത്- Greater Chennai City Police 


13. മുംബൈയിൽ നിർമ്മാണത്തിലിരിക്കുന്ന Versova-Bandra Sea link project- ന്റെ പുതിയ പേര്- വീർ സവർക്കർ സേതു


14. 2023 ജൂലൈയിൽ ഇന്ത്യ വിയറ്റ്നാമിന് സമ്മാനിച്ച മിസൈൽ corvette- INS Kripan


15. 2023 ജൂലൈയിൽ മംഗോളിയയിൽ നടന്ന ഇന്ത്യ- മംഗോളിയ സംയുക്ത സൈനികാഭ്യാസം- Nomadic Elephant 23


16. ചൈനയുടെ സാമ്പത്തിക സഹായത്തോടെ പാകിസ്ഥാനിൽ നിർമ്മിക്കുന്ന ആണവനിലയം- ചഷ്മ 5


17. റഷ്യ - ചൈന - ഇറാൻ സംയുക്ത നാവികഭ്യാസം- Security Bond 2023 (വേദി- ഒമാൻ ഉൾകടൽ)


18. ASEAN- നുമായി Treaty of Amity Cooperation (TAC)- ൽ ഏർപ്പെടുന്ന 51-ാമത് രാജ്യം- സൗദി അറേബ


19. 2023- ലെ UK-India Annual awardsൽ Global Icon of the year Award നേടിയ ഇന്ത്യൻ ബോക്സിങ് താരം- മേരി കോം


20. 2024- ലെ പാരീസ് ഒളിമ്പിക്സിൽ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ അത്ലറ്റ്- എം ശ്രീശങ്കർ ( ലോങ് ജമ്പ് )


21. 2023- ലെ Asian Athletic meet Championship ജേതാക്കൾ- ജപ്പാൻ (37 medals) [(2nd ചൈന, 3rd - ഇന്ത്യ (27 medals)]


22. 2023- ലെ മികച്ച ചിത്രത്തിനുള്ള വയലാർ രാമവർമ്മ ഫിലിം അവാർഡ് നേടിയത്- നൻപകൽ നേരത്ത മയക്കം


23. ഇന്ത്യയുമായി സഹകരിച്ച് യുദ്ധവിമാന എഞ്ചിനുകൾ വികസിപ്പിക്കാൻ കരാറിലേർപ്പെട്ട രാജ്യം- ഫ്രാൻസ്


24. നീതി ആയോഗിന്റെ ബഹുതല ദാരിദ്ര സൂചികയിൽ 2019-2021 കാലയളവിൽ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം- കേരളം

  • സൂചിക പ്രകാരം രാജ്യത്ത് ദരിദ്രരില്ലാത്ത ഏക ജില്ല- എറണാകുളം


25. ന്യൂഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 81 കിലോ ഭാരോദ്വഹനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണം നേടിയ മലയാളി- അഞ്ജന ശ്രീജിത്ത്


26. ഏറ്റവും വേഗത്തിൽ സ്മാഷ് ചെയ്ത ബാഡ്മിന്റൺ താരം എന്ന റെക്കോർഡ് സ്വന്തമാക്കി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്- സ്വാത്വിക സായ് രാജ് രങ്കി റെഡ്ഡി


27. 2026- ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായി നിശ്ചയിച്ചിരുന്നെങ്കിലും സാമ്പത്തിക കാരണങ്ങളാൽ പിൻമാറിയത്- ഓസ്ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റ്


28. ടെന്നിസ് ചരിത്രത്തിൽ ഏറ്റവും അധികം പിഴ (8000 യു എസ് ഡോളർ) ഒടുക്കേണ്ടി വന്ന താരം- നോവാക് ജോക്കോവിച്ച്


29. 2023- ൽ പുറത്തിറക്കിയ ഗ്ലോബൽ ഫയർ ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം- അമേരിക്ക


30. 2022- ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷൻ- ഗൗതം ഘോഷ്


ഉമ്മൻ ചാണ്ടി (1943-2023)

  • കേരളത്തിന്റെ 19-ാമത്തേയും (2004-2006), 21-ാമത്തേയും (2011–2016) മുഖ്യമന്ത്രി 
  • ഏറ്റവും കൂടുതൽ ദിവസം നിയമസഭ സാമാജികനായി എന്ന റെക്കോഡ്. 
  • കാലാവധി പൂർത്തിയാക്കിയ രണ്ടാമത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രി (2011- 2016) 
  • 2006 ജനുവരിയിൽ സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന 35-ാമത് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തു (ചരിത്രത്തിൽ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ഇതിൽ സംബന്ധിക്കുന്നത്)
  • 2004- ൽ 'ജനസമ്പർക്കം' എന്ന ഒരു പരാതി പരിഹാരമാർഗം ഉമ്മൻ ചാണ്ടി നടപ്പിൽ വരുത്തി.
  • ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തിൽ പബ്ലിക് സർവീസിനു നൽകുന്ന പുരസ്കാരം 2013- ൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്കായിരുന്നു അവാർഡ് ലഭിച്ചത്.
  • സുതാര്യ കേരളം പദ്ധതി നടപ്പാക്കിയ കേരള മുഖ്യമന്ത്രി
  • ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കി പി.ടി. ചാക്കോ എഴുതിയ പുസ്തകം : കുഞ്ഞൂഞ്ഞ് കഥകൾ - അൽപം കാര്യങ്ങളും
  • ജീവചരിത്രപരമായ കൃതി : തുറന്നിട്ട വാതിൽ (രചന- പി.ടി. ചാക്കോ) 
  • ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി- Touching the Soul

ഉമ്മൻ ചാണ്ടിയുടെ പ്രധാന പുസ്തകങ്ങൾ

  • കേരളത്തിന്റെ ഗുൽസാരി
  • പോരാട്ടത്തിന്റെ ദിനരാത്രങ്ങൾ
  • മറുപടിയില്ലാത്ത കത്തുകൾ
  • ചങ്ങല ഒരുങ്ങുന്നു

No comments:

Post a Comment