Monday, 17 July 2023

Current Affairs- 17-07-2023

1. ദക്ഷിണാഫ്രിക്കയുടേയും ഇന്ത്യയുടേയും സ്വാതന്ത്ര്യ സമരത്തിന്റെ ഗതിമാറ്റത്തിലേക്ക് നയിച്ച ഒരു സംഭവത്തിന്റെ 130-ാം വാർഷികം 2023 ജൂൺ ഏഴിന് ഡർബനിൽ ആഘോഷിച്ചു. സംഭവം ഏത്- പീറ്റർ മാരിറ്റ്സ് ബർഗ് സംഭവം

  • വ്യാപാരി ദാദാ അബ്ദുള്ളയുടെ നിയമോപദേശകനായി 1893 മേയ് 24- നാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ ഡർബനിലെത്തിയത്.
  • ജൂൺ ഏഴിന് ട്രാൻസ്വാളിലെ പ്രിട്ടോ റിയയിലേക്കുള്ള യാത്രക്കിടെ ഗാന്ധിജി പീറ്റർ മാരിറ്റ്സ് ബർഗ് റെയിൽവേ സ്റ്റേഷനിലെത്തി. ടിക്കറ്റെടുത്ത് ഫസ്റ്റ് ക്ലാസ് കംപാർട്ട്മെന്റിൽ കയറിയ ഗാന്ധിജിയെ കൂലികൾക്കും കറുത്തവർക്കുമുള്ളതല്ല ഇതെന്ന് പറഞ്ഞ് ഒരു വെള്ളക്കാരന്റെ നിർദേശപ്രകാരം തീവണ്ടിയിൽനിന്ന് വലിച്ച് താഴെയിടുകയായിരുന്നു.
  • വംശീയ അടിച്ചമർത്തലിനെതിരായ ദക്ഷിണാഫ്രിക്കയിലെ പോരാട്ടത്തിലേക്കും സത്യാഗ്രഹപ്പിറവിയിലേക്കും ഈ സംഭവം ഗാന്ധിജിയെ നയിച്ചു.

2. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യ ത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി- കെ. ഫോൺ

  • സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് (K. FON).
  • 2023 ജൂൺ അഞ്ചിന് പദ്ധതി നിലവിൽ വന്നു.

3. പരിസ്ഥിതി ദിനം (World Environment Day) എന്നാണ്- ജൂൺ അഞ്ച്

  • പ്ലാസ്റ്റിക് മലിനികരണത്തെ തുരത്തുക (Beat Plastic Pollution) എന്നതായിരുന്നു 2023- ലെ ദിനാചരണ വിഷയം.
  • നെതർലൻഡ്സിന്റെ സഹകരണത്തോടെ പശ്ചിമാഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റാണ് 2023- ലെ ലോകപരിസ്ഥിതി ദിനാചരണത്തിന് ആതിഥ്യം വഹിച്ചത്. 
  • 1973 ജൂൺ 5- നാണ് യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ (UNEP) ആഭിമുഖ്യത്തിൽ ആദ്യ ദിനാചരണം നടന്നത്.
  • 50-ാമത് ദിനാചരണം കൂടിയായിരുന്നു. 2023- ലേത് 

4. കേന്ദ്ര സർക്കാർ അടുത്തിടെ നിയമിച്ച അജയ് ലാംബയുടെ നേതൃത്വത്തിലുള്ള കമ്മിഷന്റെ അന്വേഷണ വിഷയം എന്താണ്- മണിപ്പുർ കലാപം

  • ഗോത്രയിതര വിഭാഗമായ മെയ്തി വംശജരെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിയും അത് നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിലും പ്രതിഷേധിച്ച് കുക്കി ഗോത്ര വർഗക്കാർ നടത്തിയ പ്രതിഷേധവുമാണ് വംശീയ കലാപമായി പരിണമിച്ചത്.
  • ഗുവാഹാട്ടി ഹൈക്കോടതിയിൽനിന്ന് വിരമിച്ച ചിഫ് ജസ്റ്റിസാണ് അജയ്ലാംബ ഹിമാൻഷു ശേഖർദാസ്, പ്രഭാകർ ലോക എന്നിവരാണ് കമ്മിഷനിലെ മറ്റ് രണ്ട് അംഗങ്ങൾ.

5. 2023 ജൂൺ അഞ്ചിന് അന്തരിച്ച ഗുഫി പെയിന്റ്ൽ (79) മഹാഭാരതം ടി.വി. സീരിയലിലെ ഏത് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്- ശകുനി


6. ഈ സീസണിൽ അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് (Biporjoy) ചുഴലിക്കാറ്റിന് ആ പേര് നിർദേശിച്ച രാജ്യം- ബംഗ്ലാദേശ്

  • ദുരന്തം (disaster) എന്നാണ് ബംഗാളി ഭാഷയിൽ അർഥം.

7. ടെസ്റ്റ് ക്രിക്കറ്റിലെ ലോകകപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചത്- ഓസ്ട്രേലിയ

  • ഇംഗ്ലണ്ടിലെ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ 209 റൺസിന് ഇന്ത്യയെയാണ് പരാജയപ്പെടുത്തിയത്.
  • 1.6 മില്യൺ യു.എസ്. ഡോളറാണ് ഓസീസ് താരങ്ങൾക്ക് സമ്മാനമായി ലഭിച്ചത്. റണ്ണേഴ്സ് അപ്പായ ഇന്ത്യയ്ക്ക് 8,00,000 ഡോളർ ലഭിച്ചു.

8. ശാസ്ത്ര മേഖലയിൽ നെതർലൻഡ് സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ സ്പിനോസ (Spinoza) സമ്മാനം നേടിയ ഇന്ത്യൻ വംശജ- ജൊയിറ്റ് ഗുപ്ത

  • 'ഡച്ച് നൊബേൽ' എന്നറിയപ്പെടുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക 15 ലക്ഷം യൂറോ (ഏകദേശം 1329 കോടി രൂപ)- യാണ്.
  • ആംസ്റ്റർഡാം സർവകലാശാലയിലെ പരി സ്ഥിതി വിഭാഗം പ്രൊഫസ്സറാണ് ജോയിറ്റ്. 

9. കേരളതീരത്ത് എത്ര ദിവസത്തേക്കുള്ള ട്രോളിങ് നിരോധനമാണ് 2023 ജൂൺ 9- ന് അർധരാത്രി നിലവിൽ വന്നത്- 52

  • ജൂലായ് 31 വരെ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ അനുമതിയില്ല.

10. അടുത്തിടെ പുറത്തിറങ്ങിയ 'നീതി എവിടെ?' എന്ന പോലീസ് അനുഭവങ്ങൾ പ്രതിപാദിക്കുന്ന കൃതിയുടെ രചയിതാവ്- എ. ഹേമചന്ദ്രൻ ഐ.പി.എസ്.


11. ലോക സമുദ്രദിനം (World Oceans Day) എന്നാണ്- ജൂൺ 8

  • Planet Ocean: tides are changing' എന്നതാണ് 2023- ലെ ദിനാചരണവിഷയം

12. ഓസ്ട്രേലിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഓസ്ട്രേലിയ നേടിയ ഇന്ത്യൻ വ്യവസായി- രത്തൻ ടാറ്റ 


13. അതിഥിത്തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പറയാനും പഠിപ്പിക്കുന്ന മലയാളം മിഷൻ പദ്ധതിയുടെ പേര്- 'അനന്യമലയാളം അതിഥി മലയാളം’ 

  • തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം നിയോജകമണ്ഡലത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. 
  • അതിഥി തൊഴിലാളികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം കൂടിയാണ് കേരളം. 

14. ആയിരത്തി ഒരുനൂറ് വർഷം പഴക്കമുള്ള ഹീബ്രുഭാഷയിലുള്ള ബൈബിളിന്റെ കൈയെഴുത്തുപ്രതി അടുത്തിടെ ന്യൂയോർക്കിൽ നടന്ന ലേലത്തിൽ വിറ്റു. പേര്- ദി കോഡക്സ് സസൂൺ (The codex sassoon) 

  • 38 ദശലക്ഷം ഡോളറിനാണ് വിറ്റുപോയത് 

15. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മലയാളിയുമായ ടി.എൻ. ശേഷന്റെ ആത്മകഥ അദ്ദേഹത്തിന്റെ മരണാനന്തരം അടുത്തിടെ പുറത്തിറങ്ങി. പേര്- Through the Broken Glass തകർന്ന ഗ്ലാസ്സിലൂടെ)

  • 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ ഇന്ത്യയുടെ പത്താമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ശേഷൻ സേവനമനുഷ്ഠിച്ചു.
  • 1932 ഡിസംബർ 15- ന് പാലക്കാട് ജില്ലയിലെ തിരുനെല്ലായിയിൽ ജനിച്ച അദ്ദേഹം 2019 നവംബർ 10- ന് ചെന്നൈയിൽ അന്തരിച്ചു.
  • The Degeneration of India, A Heart full of Burden തുടങ്ങിയവ ശേഷൻ രചിച്ച കൃതികളാണ്.

16. വിളർച്ചമുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യവകുപ്പ് ആവിഷ്കരിച്ച 'വിവ കേരളം പദ്ധതിപ്രകാരം ലക്ഷ്യം കൈവരിച്ച ആദ്യ ഗ്രാമപ്പഞ്ചായത്ത്- മൈലപ്ര (പത്തനംതിട്ട)


17. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ഏത് വിഖ്യാതകൃതിയാണ് പ്രസിദ്ധീകരിച്ചിട്ട് ജൂൺ 24- ന് അരനൂറ്റാണ്ട് പിന്നിട്ടത്- കവിയുടെ കാൽപാടുകൾ (ആത്മകഥ)


18. 1983 ജൂൺ 25- ന് ആഗോളതലത്തിൽ നടന്ന ഏത് പ്രമുഖ കായിക മത്സരം വിജയിച്ചതിന്റെ നാല്പതാം വാർഷികമാണ് ഇന്ത്യ ആഘോഷിച്ചത്- ക്രിക്കറ്റ് ലോകകപ്പ് (ഇന്ത്യ വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തി)


19. കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സിന്റെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്കാരം 2023- ൽ ലഭിച്ചതാർക്ക്- കെ.കെ. ഷാഹിന


20. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേര് നൽകിയ മഹാരാഷ്ട്രയിലെ റെയിൽവേ സ്റ്റേഷൻ- ഇത് വാരി 


21. 2023-ൽ ഓണററി ഓസ്കർ ലഭിച്ചതാർക്കെല്ലാം- നടി ഏഞ്ചല ബാസെറ്റ്, സംവിധായകൻ മെൽ ബ്രൂക്സ്, എഡിറ്റർ കരോൾ ലിറ്റിൽ ടൺ


22. അങ്കണം ഷംസുദീൻ സ്മൃതിയുടെ വിശിഷ്ട സേവാ പുരസ്കാരം ലഭിച്ചതാർക്ക്- ബാലചന്ദ്രൻ വടക്കേടത്ത്


23. ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പിലെ പുരുഷ വിഭാഗം ജേതാക്കൾ- ഇന്ത്യ


24. ലുസെയ്നിൽ നടന്ന ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോ ഇനത്തിലെ ജേതാവ്- നീരജ് ചോപ്ര


25. ആദ്യമായി ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് മത്സരം കളിക്കുകയും വിക്കറ്റ് നേടുകയും ചെയ്ത ആദ്യ മലയാളി വനിത- മിന്നു മണി (വയനാട്) 


26. തീരമേഖലയിലെ യുവതി-യുവാക്കൾക്ക് വൈജ്ഞാനിക മേഖലയിൽ തൊഴിൽ ലഭ്യമാക്കുവാനായി ഫിഷറീസ് വകുപ്പും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി ആവിഷ്കരിച്ച പദ്ധതി- തൊഴിൽതീരം


27. 2023- ൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 'റാഗിങ് വിരുദ്ധവാര'മായി ആചരിക്കാൻ യു.ജി.സി നിർദ്ദേശിച്ചിട്ടുളളത് എന്നാണ്- ഓഗസ്റ്റ് 12-18


28. കാലവർഷ സമയത്ത് 1000 മില്ലി മീറ്ററിലധികം മഴ രേഖപ്പെടുത്തിയ സംസ്ഥാനത്തെ ആദ്യ ജില്ല- കാസർകോട് (1023 MM)


29. പി. എം. കിസാൻ പദ്ധതിയിലെ കർഷകർക്ക് വീട്ടിലിരുന്നു കൊണ്ട് കെ.വൈ.സി. പൂർത്തിയാക്കാൻ സാധിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ- PM KISAN GOI


30. 2023 ജൂലൈയിൽ, സമ്പൂർണ രാസായുധമുക്തമായി മാറിയ രാജ്യം- അമേരിക്ക

No comments:

Post a Comment