Saturday, 8 July 2023

Current Affairs- 08-07-2023

1. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയിട്ട് 2023 മേയ് 29- ന് എത്രവർഷം കഴിഞ്ഞു- 70

  • 1953 മേയ് 29- നാണ് പർവതാരോഹണ വഴികാട്ടിയായ (ഷെർപ്പ) നേപ്പാൾ സ്വദേശി ടെൻസിങ് നോർഗെയും ന്യൂസിലൻഡുകാരനായ എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കീഴടക്കിയത്.
  • ജോൺ ഹണ്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പര്യവേക്ഷണ സംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. 
  • 1856- ൽ ഇന്ത്യയിലെ സർവേയർ ജനറലായ ആൻഡുവോ തന്റെ മുൻഗാമിയായ സർ ജോർജ് എവറസ്റ്റിന്റെ സ്മരണാർഥം കൊടുമുടിക്ക് എവറസ്റ്റ് എന്ന് പേരുനൽകി. 
  • എവറസ്റ്റ് കയറിയ ആദ്യ ഇന്ത്യക്കാരൻ ലഫ്. കേണൽ അവതാർ സിങ് ചിമ (1965). 
  • കൊടുമുടി കയറിയ ആദ്യ വനിത- ജുങ്കോ താബെ (ജപ്പാൻ, 1975 മേയ് 16) 
  • ആദ്യ ഇന്ത്യൻ വനിത- ബചേന്ദ്രിപാൽ (1984 മെയ് 23).
  • ഇതുവരെ 7621 പേർ കൊടുമുടി കയറിയിട്ടുണ്ട്.
  • എവറസ്റ്റിന്റെ ഉയരം- 8848.86 മീറ്റർ. 

2. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ പൂർണകായ വെങ്കല പ്രതിമ ജൂലായ് ഒന്നിന് ബ്രിട്ടനിൽ എവിടെയാണ് അനാച്ഛാദനം ചെയ്തത്- വിംബിൾഡണിൽ

  • മാർഗരറ്റ് നോബിൾ (1867-1911) എന്ന ഐറിഷ് വനിത വിവേകാനന്ദന്റെ ശിഷ്യയായി 1898- ൽ ഇന്ത്യയിലെത്തുന്നതിനു മുൻപ് വിംബിൾഡണിൽ ഒരു വിദ്യാലയം സ്ഥാപിച്ചിരുന്നു.
  • സ്വാമി വിവേകാനന്ദനാണ് അവർക്ക് 'നിവേദിത' എന്ന പേര് നൽകിയത്. 
  • സിസ്റ്റർ നിവേദിത രചിച്ച വിവേകാനന്ദന്റെ ജീവചരിത്രമാണ് The Master as I Saw Him' (1910).

3. കേന്ദ്ര വിജിലൻസ് കമ്മിഷണറായി അടുത്തിടെ ചുമതലയേറ്റത്- പ്രവീൺകുമാർ ശ്രീവാസ്തവ


4. മഹാരാഷ്ട്ര സർക്കാരിന്റെ 'ചിരി അംബാസഡർ’ ആയി നിയമിക്കപ്പെട്ടത്- സച്ചിൻ തെണ്ടുൽക്കർ

  • സ്വച്ഛ്മുഖ് അഭിയാൻ പദ്ധതിയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് Smile Ambassador ആയി അഞ്ചുവർഷത്തേക്ക് നിയമിതനായത്.

5. സാധാരണ പൗരനായ ആദ്യ യാത്രികൻ ഉൾപ്പെടെ മൂന്ന് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ച ചൈനയുടെ ദൗത്യത്തിന്റെ പേര്- (Shen Zhou)- 16

  • പേലോഡ് വിദഗ്ധനായ ഗുയി ഹെയ്ചാവോയാണ് ചൈനയിൽ നിന്ന് ബഹിരാകാശത്ത് എത്തിയ ആദ്യ സിവിലിയൻ. 
  • ചൈനയുടെ ഇതുവരെയുള്ള ബഹിരാകാശ യാത്രികരെല്ലാം സേനയായ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ സൈനികരായിരുന്നു.
  • അടുത്ത അഞ്ചുമാസക്കാലം സഞ്ചാരികൾ ചൈനയുടെ ടിയാങ് ഗോങ് (Tiangong) ബഹിരാകാശ നിലയത്തിൽ താമസിക്കും.

6. ഇത്തവണത്തെ ഐ.പി.എൽ. ക്രിക്കറ്റ് ഫൈനലിൽ കിരിടം നേടിയത്- ചെന്നൈ സൂപ്പർ കിങ്സ്

  • എം.എസ്. ധോനിയായിരുന്നു ക്യാപ്റ്റൻ. 
  • അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ചുവിക്കറ്റിനാണ് തോൽപിച്ചത്.

7. 2023 മേയ് 27- ന് 100 വയസ്സ് തികഞ്ഞ യു.എസ്. നയതന്ത്രജ്ഞൻ- ഹെൻറി കിസിഞ്ജർ

  • റിപ്പബ്ലിക്കൻ പ്രസിഡന്റുമാരായ റിച്ചാർഡ് നിക്സൻ ജെറാൾഡ് ഫോർഡ് എന്നിവരുടെ വിദേശകാര്യ സെക്രട്ടറി, നിക്സന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.
  • 1923 മേയ് 27- ന് ജർമനിയിൽ ജനിച്ച കിസിഞ്ജറുടെ കുടുംബം നാസി ക്രൂരതയുടെ കാലത്ത് യു.എസിൽ കുടിയേറി. 
  • വിയറ്റ്നാം യുദ്ധം മുതൽ ബംഗ്ലാദേശ് വിമോചന യുദ്ധം വരെ എല്ലായിടത്തും കിസിഞ്ജറുടെ ഇടപെടലുണ്ടായിരുന്നു. 
  • ഇന്ത്യയെതിരേ പാകിസ്താൻ, ചൈന അനുകൂല വിദേശ നയത്തിന്റെ സൂത്രധാരനായിരുന്നു. ചൈന യു.എസ്. നയതന്ത്ര രൂപവത്കരണത്തിലും നിർണായക പങ്കുണ്ട്. 
  • വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ചതിന്റെ പേരിൽ അവിടത്തെ ജനറൽ ലെദ്യുക് തോയ്ക്കൊപ്പം 1973- ൽ കിസിഞ്ജർക്ക് സമാധാന നൊബേൽ ലഭിച്ചു. എന്നാൽ തോ അത് നിരസിച്ചു. സമാധാന നൊബേൽ ലഭിച്ച ആദ്യ ഏഷ്യക്കാരനാണ് തോ. 
  • കേരള കിസിഞ്ജർ എന്നറിയപ്പെടുന്നത് ആർ.എസ്.പി. നേതാവും മന്ത്രിയുമായിരുന്ന അന്തരിച്ച ബേബിജോണാണ്. 

8. 2023 ജൂൺ 2- ന് ഒഡിഷയിൽ തീവണ്ടികൾ പാളം തെറ്റിയിടിച്ച് അപകടമുണ്ടായത് എവിടെയാണ്- ബാലസാർ ജില്ലയിലെ ബഹാനാഗ ബസാർ സ്റ്റേഷനിൽ

  • ദുരന്തത്തിൽ 292 പേർ കൊല്ലപ്പെട്ടു. 1175 പേർക്ക് പരിക്കുപറ്റി.

9. മൂന്ന് ഡി-ലിറ്റ് ബിരുദങ്ങൾ നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരൻ- ഡോ. വെള്ളായണി അർജുനൻ 

  • 2023 മേയ് 31- ന് 90-ാം വയസ്സിൽ അന്തരിച്ചു.
  • സർവ വിജ്ഞാനകോശം, കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്, സാക്ഷരതാമിഷൻ തുടങ്ങിയവയുടെ ഡയറക്ടറായി പ്രവർത്തിച്ച അദ്ദേഹം സാഹിത്യഗവേഷകനും ഭാഷാ പണ്ഡിതനുമാണ്. 
  • 'ഒഴുക്കിനെതിരെ' ആത്മകഥയാണ് 
  • 2008- ൽ 'പദ്മശ്രീ ലഭിച്ചു 
  • 'ഹു ഈസ് അഫ്രൈഡ് ഓഫ് വെർജീനിയാ വുൾഫ്' എന്നതിന് വെള്ളായണി അർജുനനെ ആർക്കാണു പേടി' എന്ന വി.കെ.എന്നിന്റെ മൊഴിമാറ്റം പ്രസിദ്ധമാണ്.

10. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏത് കുറ്റം നിലനിർത്തണമെന്നാണ് അടുത്തിടെ ദേശീയ നിയമ കമ്മിഷൻ ശുപാർശ ചെയ്തത്- രാജ്യദ്രോഹക്കുറ്റം (Law of Sedition) 

  • 2022 മേയ് 11- നാണ് ഐ.പി.സി. സെക്ഷൻ 124- എ പ്രകാരമുള്ള രാജ്യദ്രോഹകുറ്റം നടപ്പാക്കുന്നത് സുപ്രീം കോടതി മരവിപ്പിച്ചത്. വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന കൊളോണിയൽ നിയമമാണെന്ന് കാട്ടിയായിരുന്നു നടപടി. 
  • നിയമത്തിന്റെ ദുരുപയോഗം തടയാൻ കേന്ദ്രസർക്കാർ നിയമഭേദഗതിയും മാതൃകാ മാർഗരേഖയും കൊണ്ടുവരണമെന്നും ലോ കമ്മിഷൻ ശുപാർശചെയ്തു.
  • കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായ റിതുരാജ് അവസ്തി അധ്യക്ഷനായ ലോ കമ്മിഷനിൽ മലയാളിയായ ജസ്റ്റിസ് കെ.ടി. ശങ്കരനും അംഗമാണ്.

11. യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയതാര്- സ്പെയിൻ


12. കോൺകാകഫ് നേഷൻസ് ലീഗ് ഫുട്ബോൾ കിരീടം ലഭിച്ചതാർക്ക്- അമേരിക്ക


13. ഇൻഡൊനീഷ്യ ഓപ്പൺ ബാഡ്മിന്റണിൽ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയ ഇന്ത്യൻ താരങ്ങളാരെല്ലാം- സാത്വിക് സായ് രാജ്, ചിരാഗ് കെട്ടി


14. കർണാടക ക്ഷീരവിപണന ഫെഡറേഷൻ ബ്രാൻഡിന്റെ പേരെന്ത്- നന്ദിനി


15. 2023- ലെ അന്താരാഷ്ട്ര യോഗാദിനത്തിന്റെ പ്രമേയം- യോഗ വസുധൈവകുടുംബകത്തിന്


16. ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് നൈൽ ബഹുമതി ലഭിച്ച ഇന്ത്യക്കാരൻ- പ്രധാനമന്ത്രി നരേന്ദ്ര മോദി


17. സമഗ്രസംഭാവനയ്ക്കുള്ള 2022- ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്ക്കാരം നേടിയതാര്- പ്രൊഫ. എം. തോമസ് മാത്യു


18. മികച്ച നഴ്സുമാർക്ക് നൽകുന്ന ഫ്ലോറൻസ് നൈറ്റിംഗേൽ ദേശീയപുരസ്കാരം 2023- ൽ ഏറ്റുവാങ്ങിയ മലയാളി- എ.ആർ. ഗീത


19. ഇംഗ്ലീഷിൽ നിന്ന് ബാലസാഹിത്യ പുരസ്കാരം നേടിയത്- സുധാമൂർത്തി (ഗ്രാൻഡ് പേരന്റ് സ് ബാഗ് ഓഫ് സ്റ്റോറീസ്)


20. 2023 ജൂണിൽ, ലൈംഗിക വിദ്യാഭ്യാസം സിലബസിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി


21. 2023 ജൂണിൽ, പോർട്ട് സുരക്ഷ സംബന്ധിച്ചുള്ള അന്താരാഷ്ട്ര സംവിധാനമായ ഐ.എസ്. പി.എസ് കോഡ് ലഭിച്ച കേരളത്തിലെ പോർട്ട്- കൊല്ലം


22. 75 വയസ്സിന് മുകളിൽ പ്രായമുള്ള മരങ്ങളെ സംരക്ഷിക്കാൻ ‘പ്രാണവായു ദേവത' എന്ന പേരിൽ പെൻഷൻ പദ്ധതി ഏർപ്പെടുത്തിയ സംസ്ഥാനം- ഹരിയാന

  • പ്രതിവർഷം 2500 രൂപയാണ് പെൻഷനായി ലഭിക്കുക

23. സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് രക്തസാക്ഷിത്വം വരിച്ചവർക്കായി തെലങ്കാന സർക്കാർ പണികഴിപ്പിച്ച സ്മാരകം- അമരജ്യോതി


24. രാജ്യത്ത് ബയോമെട്രിക് സംവിധാനത്തോടു കൂടിയ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട് നിർമ്മാണത്തിന്റെ ചുമതല വഹിക്കുന്ന കമ്പനി- ടാറ്റാ കൺസൾട്ട്സി സർവീസസ്


25. 1997- ന് ശേഷം ഉഭയകക്ഷി സന്ദർശനങ്ങൾക്കായി ഈജിപ്തിലെത്തിയ ആദ്യ ഇന്ത്യൻ പ്രധാന- നരേന്ദ്രമോദി

  • ഈജിപ്ത് പ്രധാനമന്ത്രി- മൊസ്തഫ മദ്ബൗലി
  • ഈജിപ്ത് പ്രസിഡന്റ്- അബ്ദുൾ ഫത്താഹ് അൽ സിസി

26. ലോകത്തിലെ ഏറ്റവും വലിയ തടി നഗരം നിർമ്മിക്കാനൊരുങ്ങുന്ന രാജ്യം- സ്വീഡൻ


27. ഏത് രാജ്യത്തിന്റെ സ്വകാര്യ പാരാമിലിട്ടറി കമ്പനിയാണ് വാഗ്നർ- റഷ്യ

  • വാഗ്നർ ഗ്രൂപ്പ് സ്ഥാപിതമായ വർഷം- 2014

No comments:

Post a Comment