1. ബാഡ്മിന്റണിൽ ഏറ്റവും വേഗമേറിയ സ്മാഷിന് ഗിന്നസ് റെക്കോർഡ് നേടിയ പുരുഷ താരം- സാത്വിക് സാമ്രാജ്
2. 2023- ലെ ഗോൾഡൻ പീക്കോക്ക് എൻവയോൺമെന്റ് മാനേജ്മെന്റ് അവാർഡ് ലഭിച്ചത്- അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ്
3. രക്തത്തിലെ പഞ്ചസാരയും അമിതവണ്ണവും നിയന്ത്രിക്കുന്നതിനായി വികസിപ്പിച്ച പുതിയ ഇനം ഗോതമ്പ്- PBW RS 1
4. 4 വർഷ ബിരുദ കോഴ്സ് ആരംഭിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാല- കേരള സർവകലാശാല
5. SALVEX നാവിക അഭ്യാസം ഏഴാം പതിപ്പിന്റെ വേദി- കൊച്ചി
6. വനിത ശാക്തീകരണത്തിനായി കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി- ജിപിപി (ജെന്റർ പോയിന്റ് പഴ്സൺ)
7. കേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- ജസ്റ്റിസ് ആശിഷ് കെ. ദേശായി
- 37-ാമത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്- എസ്. വി. ഭട്ടി
8. ചരിത്രത്തിലാദ്യമായി 32 ടീമുകൾ പങ്കെടുക്കുന്ന വനിത ഫുട്ബോൾ ലോകകപ്പ് 2023 വേദി- ഓസ്ട്രേലിയ
- നിലവിലെ ചാമ്പ്യന്മാർ- യു. എസ്. എ
- 2023 വനിത ഫുട്ബോൾ ലോകകപ്പ് ഭാഗ്യചിഹ്നം- റാസുനി (Tazuni) എന്ന പെൻഗ്വിൻ
9. മൈക്രോസോഫ്റ്റുമായി സഹകരിച്ച് മെറ്റ് പുറത്തിറക്കിയ എ.ഐ. ചാറ്റ് ബോട്ട്- ലാമ 2
10. നീതി ആയോഗ് അടുത്തിടെ പുറത്തുവിട്ട കയറ്റുമതി തയ്യാറെടുപ്പ് സൂചിക (Export Preparedness Index) 2022- ൽ ഒന്നാമതെത്തിയ സംസ്ഥാനം- തമിഴ്നാട്
- നീതി ആയോഗ് വൈസ് ചെയർമാൻ- സുമൻ ബെറി
11. രാജ്യത്തെ സഹാറ ഗ്രൂപ്പിന്റെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും സഹകരണ സംഘങ്ങളിലെ അംഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പോർട്ടൽ- CRCS-Sahara Refund Portal
12. ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2023 പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഏതു രാജ്യത്തിന്റെ ആണ്- സിംഗപ്പൂർ
- ഇന്ത്യൻ പാസ്പോർട്ടിന്റെ സ്ഥാനം- 80
- ജപ്പാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
13. 2023 ജൂലൈയിൽ 25-മത് കോസ്റ്റ്ഗാർഡ് ഡയറക്ടർ ജനറലായി നിയമിതനായത്- രാകേഷ് പാൽ
14. വന്ദഭാരതിന്റെ മാതൃകയിൽ നിലവിൽ വരുന്ന സാധാരണക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാനാവുന്ന ട്രെയിൻ സർവീസ്- വന്ദേ സാധാരണ
15. ഏറ്റവും കൂടുതൽ ആൽബം പുറത്തിറക്കിയ വനിതാ പോപ് ഗായിക- ടെയ്ലർ സ്വിഫ്റ്റ്
16. ജമ്മു-കാശ്മീരിൽ ഒളിഞ്ഞിരിക്കുന്ന ഭീകരരെ പിടികൂടുവാൻ ആരംഭിച്ച ഓപ്പറേഷൻ- ത്രിനേത്ര II
17. 2023- ൽ ഓസ്ട്രേലിയയും ന്യൂസിലാൻഡും വേദിയാകുന്ന വനിത ഫുട്ബോൾ ലോകകപ്പിന്റെ ഭാഗ്യചിഹ്നം- ടസുനി പെൻഗ്വിൻ
18. 2023 ജൂലൈയിൽ പ്രതിരോധ സഹകരണ ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ- സൗദി അറേബ്യയും തുർക്കിയും
19. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ സഹപരിശീലകനായി നിയമിതനായത്- ടോം ജോസഫ്
20. 600 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന അഞ്ചാമത്തെ ബൗളറും രണ്ടാമത്തെ പേറുമെന്ന നേട്ടം സ്വന്തമാക്കിയത്- സ്റ്റുവർട്ട് ബ്രോഡ്
21. നീതി ആയോഗിന്റെ ബഹുതല ദാരിദ്ര സൂചികയിൽ 2019-2021 കാലയളവിൽ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം- കേരളം
22. 2023- ൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡിഫറൻഷ്യൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (DGNSS)- സാഗർ സമ്പർക്ക്
23. 53 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പുരസ്കാരം നേടിയത്- മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം)
24. 53 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്- വിൻസി അലോഷ്യസ് (രേഖ)
25. 69-മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നം- വള്ളം തുഴയുന്ന കുട്ടിയാന
26. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ വൈസ് പ്രസിഡന്റായി നിയമിതനാകുന്നത്- എം ആർ രഞ്ജിത്ത്
27. ഇന്ത്യയിലെ ആദ്യ കൺസ്ട്രക്ഷൻ ഇന്നോവേഷൻ ഹബ് സ്ഥാപിതമാകുന്നത് എവിടെ- കൊച്ചി, കേരളം
28. 500 രാജ്യാന്തര മത്സരങ്ങൾ കളിച്ച നാലാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം- വിരാട് കോഹ്ലി
29. ഐക്യരാഷ്ട്രസഭയുടെ സൂചിക പ്രകാരം 10 വർഷം കൊണ്ട് ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഏറ്റവും അധികം നേട്ടമുണ്ടാക്കിയ രാജ്യം- ഇന്ത്യ
30. വിരലടയാളം മാച്ച് ചെയ്ത് രാജ്യത്തെവിടെയുമുള്ള കുറ്റവാളികളെ തിരിച്ചറിയാനുളള സോഫ്റ്റ്വെയർ- നാഫിസ്
No comments:
Post a Comment