Saturday, 4 November 2023

Current Affairs- 04-11-2023

1. തദ്ദേശീയമായി നിർമിച്ച ഏഴാമത്തെ യുദ്ധക്കപ്പൽ അടുത്തിടെ മുംബൈയിൽ കമ്മിഷൻ ചെയ്തു. പേര്- മഹേന്ദ്രഗിരി (INS Mahendragiri) 

  • പ്രോജക്ട്- 17 ആൽഫയുടെ ഭാഗമായ ഏഴ് യുദ്ധക്കപ്പലുകളിൽ അവസാനത്തേതാണ് ഇത് 
  • ഐ.എൻ.എസ് നീലഗിരി, ഹിമഗിരി, ഉദയഗിരി, ഡുണാഗിരി, താരഗിരി, വിന്ധ്യ ഗിരി എന്നിവയാണ് ഈ ശ്രേണിയിലെ മറ്റ് യുദ്ധക്കപ്പലുകൾ.

2. ചന്ദ്രനിൽ ഇടിച്ചിറങ്ങിത്തകർന്ന റഷ്യയുടെ 'ചാന്ദ്രദൗത്യ'ത്തിന്റെ പേര്- ലൂണ (Luna) 25

  • 47 വർഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമാണ് തകർന്നത്. 1976- ലെ ലൂണ 24 ആണ് ചന്ദ്രനിലേക്കുപോയ അവസാനത്തെ റഷ്യൻ പേടകം.
  • ഇന്ത്യയുടെ ചന്ദ്രയാൻ 3- ന് മുൻപേ പട കത്തെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യിക്കാനുള്ള റഷ്യയുടെ മോഹമാണ് പൊലിഞ്ഞത്.
  • 1957- ൽ ആദ്യ മനുഷ്യനിർമിതമായ ഉപഗ്രഹം (Sputnik 1) വിക്ഷേപിച്ചതും ബഹിരാകാശത്തു ആദ്യ നായയെയും (ലെയ്ക്ക, 1957) മനുഷ്യരേയും (യൂറിഗഗാറിൻ, 1961, വാലന്റീന തെരഷ്കോവ 1963) എത്തിച്ചതും റഷ്യയുടെ പൂർവരാഷ്ട്രമായിരുന്ന സോവിയറ്റ് യൂണിയനായിരുന്നു.

3. 19-ാമത് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് (2023) നടന്നത് എവിടെയാണ്- ബുദാപെസ്റ്റ് (ഹംഗറി)

  • 2023 ഓഗസ്റ്റ് 19 മുതൽ 27 വരെയാണ് മത്സരങ്ങൾ നടന്നത്.
  • 12 സ്വർണം, 8 വെള്ളി, 9 വെങ്കലം ഉൾപ്പെടെ 29 മെഡലുകൾ നേടി യു.എസ്.എ ഒന്നാമതെത്തി.
  • ടോക്യോ ഒളിമ്പിക്സ് ചാമ്പ്യൻ നീരജ് ചോപ്ര (പുരുഷ ജാവലിൻ ത്രോ)- യിലൂടെ ഏകസ്വർണം നേടിയ ഇന്ത്യ മെഡൽപ്പട്ടികയിൽ 18-ാമതാണ്.

4. സംസ്ഥാന സർക്കാർ നിയമിച്ച വി.എസ്. സെന്തിൽ കമ്മിറ്റിയുടെ പരിഗണനാവിഷയം എന്തായിരുന്നു- ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ഭരണപരി കാരങ്ങൾ നടപ്പിലാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുക

  • മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വി.എസ്. സെന്തിലായിരുന്നു 5 അംഗ സമിതിയുടെ അധ്യക്ഷൻ 

5. വേൾഡ് അത്ലറ്റിക്സിന്റെ നാല് വൈസ് പ്രസിഡന്റുമാരിൽ ഒരാളായി തിരഞ്ഞടുക്കപ്പെട്ട ഇന്ത്യക്കാരൻ- ആദിൽ സുമരിവാല

  • 2012 മുതൽ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയാണ് മുംബൈ സ്വദേശിയായ സുമരിവാല,
  • സെബാസ്റ്റൻ കോ (ബ്രിട്ടൻ) മൂന്നാംവട്ടവും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 

6. 2023 ഓഗസ്റ്റ് 16- ന് യു.എസ്സിൽ അന്തരിച്ച വി.എസ്. അരുണാചലം (87) ഏത് മേഖലയിലെ ശാസ്ത്രജ്ഞനായിരുന്നു- മിസൈൽ ശാസ്ത്രജ്ഞൻ

  • പ്രതിരോധ ഗവേഷണ വികസനകേന്ദ്രം (DRDO) മുൻ മേധാവിയാണ്.
  • അഗ്നി, പൃഥ്വി, ആകാശ്, നാഗ് മിസൈലുകൾ, തേജസ് യുദ്ധവിമാനം എന്നിവ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 
  • പദ്മവിഭൂഷൺ (1990) ജേതാവാണ്.

7. ലോക ഫോട്ടോഗ്രഫി ദിനം എന്നാണ്- ഓഗസ്റ്റ് 19

  • Landscapes എന്നതായിരുന്നു 2023- ലെ ദിനാചരണവിഷയം

8. ബ്രിക്സിന്റെ 15-ാമത് ഉച്ചകോടി നടന്നത് എവിടെയാണ്- ജൊഹാനസ്ബർഗ് (ദക്ഷിണാഫ്രിക്ക) 

  • ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് നിലവിൽ BRICS-ലെ അംഗങ്ങൾ.
  • അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ എന്നീ 6 രാജ്യങ്ങളെക്കൂടി ബ്രിക്സിൽ അംഗങ്ങളാക്കാൻ ഉച്ചകോടി തീരുമാനിച്ചു.

9. ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള നാട്ടാന അടുത്തിടെ അസമിൽ 89-ാം വയസ്സിൽ ചരിഞ്ഞു. പേര്- ബിജുലി പ്രസാദ്

  • 62-65 ആണ് ഏഷ്യൻ ആനകളുടെ ശരാശരി ആയുർദൈർഘ്യം.
  • 2019 വരെ ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ നാട്ടാന എന്ന റെക്കോഡ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെങ്ങല്ലൂർ ദാക്ഷായണിയുടെ പേരിലായിരുന്നു. 2019-ൽ 88-ാം വയസ്സിൽ ചരിഞ്ഞു. 

10. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ദേശീയ ഐക്കൺ (National Icon) ആയി തിരഞ്ഞെടുക്കപ്പെട്ടത്- സച്ചിൻ തെണ്ടുൽക്കർ

  • 2024- ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തുടർന്നുള്ള സംസ്ഥാന നിയമസഭാ തിരഞെഞ്ഞെടുപ്പുകളിലും വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് പ്രചാരണ നായകരെ തിരഞ്ഞെടുക്കുന്നത്.
  • പങ്കജ് ത്രിപാഠിയായിരുന്നു മുൻവർഷത്തെ പ്രചാരണനായകൻ.

11. 2023 വേൾഡ് മെൻസ് അത്ലറ്റ് ഓഫ് ദ ഇയർ അവാർഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ താരം- നീരജ് ചോപ്ര


12. 2023 ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഒന്നാം റാങ്കിലുളള രാജ്യം- ബെലാറസ്

  • ഇന്ത്യയുടെ സ്ഥാനം- 111

13. അടുത്തിടെ IOC (ഇന്റർ നാഷണൽ ഒളിംപിക്കമ്മിറ്റി) സസ്പെൻഡ് ചെയ്ത ഒളിംപിക് കമ്മിറ്റി- റഷ്യൻ ഒളിംപിക് കമ്മിറ്റി


14. അടുത്തിടെ നവരത്ന പദവി ലഭിച്ച കമ്പനികൾ- IRCON (15th) (Indian Railway Construction Limited), RITES (16th) (Rail India Technical and Economic Service) 


15. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനം- എൻ.വി. കൃഷ്ണവാരിയർ  സ്മാരകമന്ദിരം


16. ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖം- വിഴിഞ്ഞം രാജ്യാന്തര തുറമുഖം തിരുവനന്തപം. 


17. 2023 ഒക്ടോബറിൽ ന്യൂസിലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- ക്രിസ്റ്റഫർ ലക്സൻ


18. 2023 ഒക്ടോബറിൽ അന്തരിച്ച, 2020- ലെ സാഹിത്വ നൊബേൽ ജേതാവായ യു.എസ് കവയിത്രി- ലൂയിസ് ഗ്ലുക്ക്

  • പ്രധാന കൃതികൾ- ഫസ്റ്റ് ബോൺ, ദ വൈൽഡ് ഐറിസ് 

19. ലോകത്തെ ഏറ്റവും വലിയ ജലകന്യക ശിൽപം എന്ന ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് നിലനിർത്തിയത്- സാഗരകന്യക

  • തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചിൽ സ്ഥാപിച്ചിരിക്കുന്നത്

20. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ (IOC) 141-ാം വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി

  • വാർഷികസമ്മേളന വേദി- മുംബൈ

21. കിൻഫ്രയുടെ ആദ്യ സ്പൈസ് പാർക്ക് നിലവിൽ വന്നത്- ഇടുക്കി (തുടങ്ങനാട് )


22. അമൃത് പ്രോജക്ടിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷന്റെ ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാൻ നിലവിൽ വന്നത്- ബ്രഹ്മപുരം


23. സൂക്ഷ്മ ഇടത്തരം, ചെറുകിട സംരംഭങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം- കേരളം


24. റോഡ് സുരക്ഷാ വർഷമായി ആചരിക്കാൻ റോഡ് സുരക്ഷ അതോറിറ്റി തീരുമാനിച്ചത്- 2023 നവംബർ 1 മുതൽ 2024 ഒക്ടോബർ 31 വരെ


25. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനം- എൻ വി കൃഷ്ണവാരിയർ സ്മാരക മന്ദിരം (തിരുവനന്തപുരം)


26. 2023- ലെ ഫോബ്സ് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മലയാളി- എം എ യൂസഫലി


27. 57 പഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിൽ വിജിലൻസ് നടത്തിയ പരിശോധന- ഓപ്പറേഷൻ ബ്ലൂ പ്രിന്റ്


28. 2023- ലെ സത്യജിത്ത് റേ ആജീവനാന്ത പുരസ്കാരം നേടിയ ഹോളിവുഡ് താരം- മൈക്കിൾ ഡഗ്ലസ്


29. 2023- ലെ ഗവർണേഴ്സ് ഭാരത് സമ്മാൻ നേടിയ മലയാളി- എം കെ സാനു


30. 2023- ലെ ലോക വിദ്യാർത്ഥി ദിനത്തിന്റെ (ഒക്ടോബർ 16) പ്രമേയം- FAIL: stands for First Attempt In Learning


2021- ലെ 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾ

  • മികച്ച ചലച്ചിത്രം- റോക്കട്രി: ദ നമ്പി എഫക്ട് സംവിധായകൻ നിഖിൽ മഹാജൻ (ഗോദാവരി)
  • നടൻ- അല്ലു അർജുൻ (പുഷ്പ)
  • നടിമാർ- ആലിയഭട്ട് (ഗംഗുഭായി കത്തിയവാഡി), കൃതി സനൻ (മിമി) 
  • തിരക്കഥ- ഷാഹി കബീർ (നായാട്ട്)
  • പരിസ്ഥിതി ചിത്രം- ആവാസവ്യൂഹം(സംവിധാനം- കൃഷാന്ത്)
  • മലയാളചിത്രം- ഹോം
  • ആനിമേഷൻ സിനിമ- കണ്ടിട്ടുണ്ട്
  • പരിസ്ഥിതിചിത്രം (നോൺഫിച്ചർ)- മൂന്നാം വളവ്
  • നവാഗത സംവിധായകൻ- വിഷ്ണുമോഹൻ (മേപ്പടിയാൻ)
  • ഹോമിലെ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഇന്ദ്രൻസ് അഭിനയത്തിനുള്ള പ്രത്യേക പരാമർശം നേടി.
  • കേതൻ മേത്ത അധ്യക്ഷനായ കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്

No comments:

Post a Comment