1. ‘മാജിക്കിലെ ഓസ്കാർ' എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരത്തിന് 2023- ൽ അർഹ നായ മലയാളി- അശ്വിൻ പരവൂർ
- ‘ഇന്ത്യയിലെ ഏറ്റവും മികച്ച ബോധവത്കരണ മാജിക് പെർഫോർമർ' എന്ന പുരസ്കാരത്തിനാണ് അശ്വിൻ അർഹനായത്.
2. ഇന്ത്യയിലെ ആദ്യ ലാവെൻഡെർ ഫാം നിലവിൽ വരുന്നത്- ജമ്മു & കാശ്മീർ
3. 7th Future Investment Initiative- ന് വേദിയായത്- റിയാദ്
4. ചലച്ചിത്ര ക്ഷേമനിധി ബോർഡ് ചെയർമാൻ- മധുപാൽ
5. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ റൺസിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് സ്വന്തമാക്കിയ താരം- ഗ്ലെൻ മാക്സ് വെൽ (ഓസ്ട്രേലിയ)
- 201 റൺസ്
6. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ് പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം- കേരളം
7. 2023 നവംബറിൽ ഒഡീഷാ തീരത്തെ അബ്ദുൾകലാം ദ്വീപിൽ നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ- പ്രളയ്
8. 2023 സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം- പഞ്ചാബ്
9. ഗുജറാത്തിലെ ഒരു നഗരത്തിന്റെ പേരിലുള്ള ആദ്യത്തെ യുദ്ധക്കപ്പൽ- സൂറത്ത്
10. 25- ലെ ഏഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് വേദി- ബംഗ്ലാദേശ്
11. 2023 ഡിസംബർ 31-നകം വിവരാവകാശ നിയമം നടപ്പാക്കാനൊരുങ്ങുന്ന കേരളത്തിലെ സംരംഭം- കുടുംബശ്രീ
12. 2023- ലെ കന്നഡ രാജ്യോത്സവ പുരസ്കാരത്തിന് അർഹനായ മലയാളി- ഡോ. എസ് സോമനാഥ് (ISRO ചെയർമാൻ)
13. കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയുടെ ആത്മകഥ- അറിഞ്ഞതും അറിയാത്തതും
14. 'ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ' എന്ന ആത്മകഥ ആരുടേതാണ്- എം എം ലോറൻസ്
15. അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന റഷ്യയുടെ ആണവ ശേഷിയുള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ- ബുല്ലാവ
16. 54- ആമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം- കാച്ചിംഗ്ഡസ്റ്റ്
17. മാനസിക അളവുകോലുകൾക്കപ്പുറം ശാരീരിക പരിശോധനകളിലൂടെ വിഷാദത്തിന്റെ വ്യാപ്തി നിർണയിക്കാമെന്ന കണ്ടെത്തലിന് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത്- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, തിരുവനന്തപുരം
18. കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്ക് മാറുകയെന്ന ലക്ഷ്യം അതിവേഗം കൈവരിക്കുന്നതിന് മേഖലയുടെ വളർച്ച ലക്ഷ്യമാക്കിയുള്ള പദ്ധതി- മിഷൻ റെയിൻബോ 2024
19. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗിൽ ഇന്ത്യയിൽ ഒന്നാമത് എത്തിയ സംസ്ഥാനം- കേരളം
20. ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻപ്രിയിൽ കിരീടം സ്വന്തമാക്കിയ റെഡ് ബുൾ താരം- മാക്സ് വേർസ്റ്റപ്പൻ
21. എം വി ആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ്കാരം നേടിയത്- മമ്മൂട്ടി
22. ഏകദിന ലോകകപ്പിലെ മോശപ്രകടനത്തിന് പിന്നാലെ അടുത്തിടെ ഏത് രാജ്യത്തെ സർക്കാർ ആണ് ക്രിക്കറ്റ് ബോർഡിനെ പുറത്താക്കിയത്- ശ്രീലങ്ക
23. 2023 നവംബറിൽ ദേശീയ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- കോയമ്പത്തൂർ
24. 2023 നവംബറിൽ ഇന്റർനാഷണൽ സോളാർ അലിയൻസിൽ അംഗമായ രാജ്യം- ചിലി
25. പശ്ചിമഘട്ടത്തിലെ കാസർകോഡ് റാണിപുരം മലനിരയിൽ നിന്ന് കണ്ടെത്തിയ അപൂർവയിനം കടന്നൽ- ടെനിയൊ ഗൊണാലസ് ധൃതി
26. രക്തപരിശോധനയിലൂടെ വിഷാദ രോഗം കണ്ടുപിടിക്കുന്നതിനായി തിരുവനന്തപുരം ഐസറിലെ ഗവേഷകർ വികസിപ്പിച്ച സംവിധാനം- ഒയാസിസ്
27. കേരളീയത്തിന്റെ ഭാഗമായി, വിവിധ ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി കേരള ഫോക്ലോർ അക്കാദമി തയാറാക്കിയ ലിവിങ് മ്യൂസിയം- ആദിമം
28. 2023- ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ- ഇന്ത്യ
29. സംസ്ഥാന ജിഡിപിയിലെ ടൂറിസം മേഖലയുടെ സംഭാവന 20 ശതമാനമാക്കി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരളം കൊണ്ടു വരുന്ന മാസ്റ്റർ പ്ലാൻ- മിഷൻ 2030
30. കർണാടക സർക്കാർ നൽകുന്ന രാജ്യോത്സവ പുരസ്കാരം നേടിയ പ്രശസ്ത വനിതാ ഗോൾഫ്താരം- അദിതി അശോക്
No comments:
Post a Comment