Wednesday, 1 November 2023

Current Affairs- 01-11-2023

1. രാജ്യത്തിന്റെ വികസനത്തിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ രൂപീകരിക്കുന്ന സ്വയംഭരണസ്ഥാപനം- മേരാ യുവ ഭാരത് (MY BHARAT)


2. ഡോ. എം.എസ്. സ്വാമിനാഥന്റെ പേരിൽ പുനർനാമകരണം ചെയ്ത തമിഴ്നാട്ടിലെ കോളേജ്- തഞ്ചാവൂർ അഗ്രികൾചറൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്


3. കേരളത്തിന്റെ ഗോത്ര സംസ്കാരത്തെഅന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പ് ആരംഭിക്കുന്ന പദ്ധതി- ഗോത്രഗ്രാമം 


4. ഉത്തർപ്രദേശിലെ പ്രയാഗാജിലെ ബംൗലി എയർഫോഴ്സ് സ്റ്റേഷനിൽ വ്യോമസേന ദിനത്തിൽ നടക്കുന്ന പരേഡിന് നേതൃത്വം നൽകുന്ന വനിതാ ഓഫീസർ- ഷാലിസ ധാമി

  • ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതാ ഓഫീസർ പരേഡിന് നേതൃത്വം നൽകുന്നത്. 
  • 2019- ൽ വ്യോമസേനയുടെ ചരിത്രത്തിലെ ആദ്യമായി വനിത ഫ്ളൈറ്റ് കമാൻഡർ എന്ന നേട്ടവും ഷാലിസ ധാമി സ്വന്തമാക്കിയിരുന്നു.

5. എത്രാമത്തെ വ്യോമസേന ദിനത്തിലാണ് ഇന്ത്യൻ വ്യോമസേനയുടെ പുതിയ പതാക പുറത്തിറക്കിയത്- 91 മത്തെ

  • 72 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ എയർഫോർസിന് പുതിയ പതാക കഴിഞ്ഞ വർഷം നാവികസേനയും പുതിയ പതാക പുറത്തിറക്കിയിരുന്നു.

6. 2023 ഒക്ടോബറിൽ മൂന്ന് പുതിയ ജില്ലകൾ കൂടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം- രാജസ്ഥാൻ

  • Malpura, Sujangarh, and Kuchaman City എന്നിവയാണ് പുതിയ ജില്ലകൾ. ഇതോടെ രാജസ്ഥാനിലെ ആകെ ജില്ലകളുടെ എണ്ണം 53 ആയി

7. കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത്- 2024 ജനുവരി 1

  • ഡിജി കേരളം :- സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റായിട്ടുള്ള പദ്ധതി
  • ഡിജി കേരളം പദ്ധതിയുടെ നോഡൽ ഏജൻസി :- കുടുംബശ്രീ

8. ലോകത്തിലെ ഏറ്റവും വലിയ ചരക്കു കപ്പലിനും നങ്കൂരമിടാവുന്ന ഇന്ത്യയിലെ ഏക തുറമുഖം- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം


9. 2023 ഒക്ടോബറിൽ കൊല്ലപ്പെട്ട പത്താൻകോട്ട് ആക്രമണം മുഖ്യസൂത്രധാരൻ- ഷാഹിദ് ലത്തീഫ്


10. ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ അറിയാ കഥകൾ ഉൾക്കൊള്ളിച്ചുള്ള ആനിമേറ്റഡ് പരമ്പര-

കുഷ്, തൃഷ്, ബാൾട്ടി ബോയ് (കെ. ടി. ബി ) ഭാരത് ഹേ ഹം


11. പുതിയ സംസ്ഥാന വിജിലൻസ് മേധാവിയാക്കുന്നത്- യോഗേഷ് ഗുപ്ത


12. അടുത്തിടെ ഏത് സെർച്ച് എൻജിന്റെ 25-ാം വാർഷികമാണ് ആഘോഷിച്ചത്- ഗൂഗിൾ


13. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ ഇനങ്ങൾ- ക്രിക്കറ്റ്, ഫ്ലാഗ് ഫുട്ബാൾ സോഫ്റ്റ്ബോൾ ബേസ്ബോൾ


14. കേരളം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന കാർഷിക ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്നത്- കൊച്ചി


15. ഐ.എം.എഫ്. ലോകബാങ്ക് വാർഷികയോഗം നടക്കുന്നത്- മൊറോക്കോ

  • 50 വർഷത്തിന് ശേഷം ആദ്യമായാണ് ഇരു സംഘടനകളും ഒരു ആഫ്രിക്കൻ രാജ്യത്ത് യോഗം ചേരുന്നത്.

16. നാഗാലാൻഡിലെ മിലാക് നദിയിൽ നിന്ന് ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തിയ പുതിയ ഇനം മത്സ്യം- ബാഡിസ് ലിമാകുമി


17. ഈയിടെ അന്തരിച്ച്, 96-ാം വയസ്സിൽ സാക്ഷരതാ മിഷന്റെ അക്ഷര ലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ചരിത്രമെഴുതിയ വ്യക്തി- കാർത്ത്യായനി അമ്മ


18. സ്പാനിഷ് ലീഗ് ഫുട്ബോളിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന റെക്കോർഡ് സ്വന്തമാക്കിയത്- ലാമിൻ യമാൽ


19. 52-ാമത് GST കൗൺസിൽ യോഗത്തിന്റെ വേദി- ന്യൂഡൽഹി


20. ഓസ്കർ പുരസ്ക്കാരത്തിനായി വിദേശഭാഷാചിത്രങ്ങളുടെ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി നാമനിർദേശം ചെയ്യപ്പെട്ട മലയാളസിനിമ- 2018


21. 2023- ലെ സാമ്പത്തിക ശാസ്ത്ര നൊബേലിന് അർഹയായത്- ക്ലോഡിയ ഗോൾഡിന്റെ (യു.എസിലെ ഹാർവഡ് യൂണിവേഴ്സിറ്റി പ്രൊഫസർ)


22. 2023 ഒക്ടോബറിൽ തിരുവനന്തപുരം ജില്ലയിൽ സ്ഥിരീകരിച്ച യുഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം- ബ്രൂസല്ലോസിസ് ( മാൾട്ടപനി)


23. വിക്രം സാരാഭായി സയൻസ് ഫൗണ്ടേഷന്റെ പ്രഥമ വിക്രം സാരാഭായി വിജ്ഞാൻ പുരസ്കാരത്തിന് അർഹനായത്- എസ് സോമനാഥ്


24. 2023- ലെ സമാധാന നൊബേൽ പുരസ്കാര ജേതാവ്- നർഗീസ് മുഹമ്മദി (ഇറാൻ)


25. റിലയൻസ് ജിയോ മാർട്ടിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- എം എസ് ധോണി


26. 2023- ലെ ടൈം മാഗസിൻ റിപ്പോർട്ടനുസരിച്ച് ലോകത്തെ ഏറ്റവും മികച്ച കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ടത്- മൈക്രോസോഫ്റ്റ്


27. വരുമാനവും തൊഴിലും ഉറപ്പാക്കി 6496 കുടുംബങ്ങളെ 100 ദിവസത്തിനുള്ളിൽ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള കുടുംബശ്രീ പദ്ധതി- ഉജ്ജീവനം


28. 2023- ലെ ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണ്ണമെഡൽ നേടിയ രാജ്യം- ഇന്ത്യ (വെള്ളി- അഫ്ഗാനിസ്ഥാൻ)


29. സംസ്ഥാനത്തെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമായി മാറുന്നത്- പുത്തൂർ സുവോളജിക്കൽ പാർക്ക്


30. സംസ്ഥാന സർക്കാരിന് കീഴിലെ ആദ്യ സ്പൈസസ് പാർക്ക് നിലവിൽ വരുന്നത്- മുട്ടം, തൊടുപുഴ


UEFA EURO CUP വേദികൾ 

  • 2032- ഇറ്റലി & തുർക്കി
  • 2028- യു. കെ. & അയർലന്റ് 
  • 2024- ജർമ്മനി

No comments:

Post a Comment