Thursday, 16 November 2023

Current Affairs- 16-11-2023

1. ഹൈദരാബാദിലെ മലയാളി സംഘടനയായ നവീന സാംസ്കാരിക കേന്ദ്രം നൽകുന്ന ഒ വി വിജയൻ സ്മാരക പുരസ്കാരത്തിന് അർഹനായത്- പി എഫ് മാത്യൂസ്

2. ലോകത്തിലെ മികച്ച വിനോദസഞ്ചാര ഗ്രാമങ്ങളിലൊന്നായി ലോക വിനോദസഞ്ചാര സംഘടന തിരഞ്ഞെടുത്ത ഇന്ത്യയിലെ ഗ്രാമം- ധോർഡോ (ഗുജറാത്ത്)


3. 2023 ഒക്ടോബറിൽ അന്തരിച്ച ബിഷൻ സിങ് ബേദി ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ക്രിക്കറ്റ്


4. ഒന്ന് മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന OBC വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തുന്ന സ്കോളർഷിപ്പ് പദ്ധതി- കെടാവിളക്ക്


5. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക സ്ഥിതി ചെയ്യുന്നത്- അടാരി-വാഗ അതിർത്തി (അമൃത്സർ)

  • കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി 418 അടി ഉയരമുള്ള പതാക ഉയർത്തി

6. 2023 ഒക്ടോബറിൽ അറബിക്കടലിൽ രൂപം കൊള്ളുന്ന തേജ് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം- ഇന്ത്യ


7. ബാങ്കിംഗ്, സാമ്പത്തിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ പുരസ്കാരത്തിന് അർഹമായ കേരള ത്തിലെ ബാങ്ക്- കേരള ഗ്രാമീൺ ബാങ്ക്


8. ലോകത്തിലെ മികച്ച സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി കേരളത്തിൽ നിന്ന് തിരഞ്ഞെടുത്തത്- ഇരിങ്ങൽ സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (കോഴിക്കോട്)


9. ലോകത്തിലെ മികച്ച വിനോദ സഞ്ചാര ഗ്രാമങ്ങളിൽ ഒന്നായി ഇന്ത്യയിൽ നിന്ന് തിരഞ്ഞടുത്ത ഗ്രാമം- കോർഡോ (ഗുജറാത്ത്)


10. കേരള ഗ്രാമീൺ ബാങ്ക് ചെയർമാൻ- സി. ജയപ്രകാശ്


11. 2023 പാരാ ഏഷ്യൻ ഗെയിംസിന് തുടക്കം കുറിച്ചത്- ഹാങ്ഷൂ


12. 2023 ഒക്ടോബറിൽ ബതുകമ്മ ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം- തെലുങ്കാന


13. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന നാലാമത്തെ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്- വിരാട് കോഹ്ലി

  • ഏറ്റവുമധികം അന്താരാഷ്ട്ര റൺസ് നേടിയ താരം ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ്

14. 2023- ലെ ഖേലോ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസ് ദേശീയ ചാമ്പ്യൻ ഷിപ്പിന് വേദിയാകുന്ന നഗരം- ഡൽഹി


15. സംസ്ഥാന ജല അതോറിറ്റിയുടെ കീഴിൽ നിലവിൽ വരുന്ന ഏറ്റവും വലിയ കുടിവെള്ള പദ്ധതി- മീനച്ചിൽ - മലങ്കര കുടിവെള്ള പദ്ധതി (കോട്ടയം)


16. 2023- ലെ 37-ാമത് ദേശീയ ഗെയിംസിന് വേദിയാകുന്നത്- ഗോവ


17. യൂറോപ്യൻ യൂണിയന്റെ ഏറ്റവും വലിയ മനുഷ്യാവകാശ പുരസ്കാരമായ 2023- ലെ സഖാവ് പുരസ്കാരത്തിന് അർഹയായത്- മഹ്സ അമിനി

  • ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ പോലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ട വനിതയാണ്


18. 2023- ലെ സി.എച്ച്. മുഹമ്മദ് കോയ അവാർഡിനർഹനായത്- ഉമ്മൻചാണ്ടി (മരണാനന്തരം)


19. ഇന്ത്യൻ ഇന്റർ നാഷണൽ ഫിലിം ടൂറിസം കോൺ ക്ലേവ് പുരസ്കാരം നേടിയ മലയാള ചിത്രം- ദി പ്രൊപോസൽ

  • പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമെന്ന സവി ശേഷതയാണ് ചിത്രത്തെ അംഗീകാരത്തിനർഹമാക്കിയത്.

20. കേരളത്തിന് സ്വന്തമായി ഡ്രോൺ വികസിപ്പിച്ചെടുത്ത സർവ്വകലാശാല- CUSAT


21. മൂന്നാമത് ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി വേദി- മുംബൈ


22. സൂക്ഷ്മാണു ഗവേഷണം വിപുലമാക്കാൻ സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം സ്ഥാപിക്കുന്നത്- തിരുവനന്തപുരം


23. വിദ്യാഭ്യാസ മേഖലയിൽ കേരളവുമായുള്ള സഹകരണത്തിന്റെ ഭാഗമായി കേരളം സന്ദർശിച്ച ഫിൻലാൻഡ് വിദ്യഭ്യാസ മന്ത്രി- Anna-Maja Henriksson


24. ബഹിരാകാശത്ത് എത്തി സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിയ ഒരേയൊരു പൂച്ച- ഫെലിസെറ്റ്


25. റിപ്പബ്ലിക്, സ്വാതന്ത്ര്യ ദിനത്തിൽ വിവിധ സുരക്ഷാസേനാംഗങ്ങൾക്ക് ധീരതക്ക് രാഷ്ട്രപതിയുടെ പേരിൽ നൽകിയിരുന്ന നാല് മെഡലുകൾ കേന്ദ്രസർക്കാർ ലയിപ്പിച്ച് ഒന്നാക്കി ഇനി മുതൽ അറിയപ്പെടുന്നത്- ധീരതക്കുള്ള രാഷ്ട്രപതിയുടെ മെഡൽ


26. 2023- ലെ മൈക്കൽ ഫാരഡെ ഗോൾഡ് മെഡൽ പുരസ്കാരത്തിന് അർഹയായ മലയാളി- ഡോ. ജൂണ് സത്യൻ

  • സാധാരണ താപനിലയിൽ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന മെയ്സർ സാങ്കേതികവിദ്യ വികസിപ്പിച്ചതിനാണ് അംഗീകാരം.

27. ആണവ പരീക്ഷണ നിരോധന ഉടമ്പടിയുടെ അംഗീകാരം റദ്ദാക്കുന്നതായി പ്രഖ്യാപിച്ച രാജ്യം- റഷ്യ


28. ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രത്തിന്റെ കർമ്മശേഷ്ഠ പുരസ്കാരം നേടിയ നോവലിസ്റ്റ്- സി. രാധാകൃഷ്ണൻ


29. കേരള ലോയേഴ്സ് കോൺഗ്രസ് ഏർപ്പെടുത്തിയ കെ എം മാണി ലീഗൽ എക്സലൻസ് അവാർഡ് നേടിയത്- അഡ്വ. മഞ്ചേരി ശ്രീധരൻ നായർ


30. ഒരുമിച്ച് ജീവിക്കാം എന്ന് ഉടമ്പടി ഉണ്ടാക്കിയാൽ ഭാര്യ ഭർത്താക്കന്മാർ ആകില്ലെന്ന് അടുത്തിടെ വിധിച്ച ഹൈകോടതി- കേരള ഹൈകോടതി

No comments:

Post a Comment