1. ഡോൾഫിനുകളുടെ സംരക്ഷണത്തിനും സമുദ്ര പരിസ്ഥിതിയെ ശക്തിപ്പെടുത്തുന്നതിനുമായി തമിഴ്നാട് സർക്കാർ ആരംഭിക്കുന്ന പദ്ധതി- പ്രോജക്ട് ഡോൾഫിൻ
2. ഇന്റർനാഷണൽ സോളാർ അലയൻസിൽ അടുത്തിടെ അംഗമായ രാജ്യം- ചിലി
3. മാജിക്കിലെ ഓസ്കാർ എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരത്തിന് അർഹനായത്- അശ്വിൻ പരവൂർ
4. 2023 പാരീസ് മാസ്റ്റേഴ്സ് കിരീടം നേടിയത്- നോവാക്ക് ജോക്കോവിച്ച്
5. 2023 നവംബറിൽ പിന്നാക്ക സംവരണം 50% ത്തിൽ നിന്നും 65% ആയി ഉയർത്തിയ സംസ്ഥാനം- ബീഹാർ
6. 2023 നവംബറിൽ ഡീകമ്മീഷൻ ചെയ്ത ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ- സൻഗ്രാം
7. 2024 ഏഷ്യ പസഫിക് ഹ്യൂമൻ ഡെവലപ്മെന്റ് റിപ്പോർട്ട് പുറത്തിറക്കിയത്- UNDP
8. ഏതു കേന്ദ്രമന്ത്രാലയമാണ് ‘Women for Water, Water for Women' ക്യാമ്പയിൻ ആരംഭിച്ചത്- ഭവന നഗരകാര്യ മന്ത്രാലയം
9. ലോക ശാസ്ത്ര ദിനം (നവംബർ- 10) Theme- Building Trust in Science spark
10. എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ പ്രൈമറി സ്കൂൾ തലത്തിൽ നടപ്പാക്കുന്ന പദ്ധതി- ബാല്യം അമൂല്യം
11. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ആരുടെ പേരിലാണ് പുനർനാമകരണം ചെയ്യുന്നത്- എം എസ് സ്വാമിനാഥൻ
12. ഇന്ത്യൻ മെറ്റീരിയോളജിക്കൽ സൊസൈറ്റിയുടെ സർ ഗിൽബർട്ട് വാക്കർ പുരസ്കാരത്തിന് അർഹനായത്- ഡോ എം രാജീവൻ
13. 2023 നവംബറിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര നടൻ- കലാഭവൻ ഹനീഫ്
14. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള ജാതി സംവരണം 65% ആയി ഉയർത്തിയ സംസ്ഥാനം- ബീഹാർ
15. 'India's Experiment with Democracy' എന്ന പുസ്തകം രചിച്ചത്- എസ്. വൈ ഖുറേഷി
16. 2023 നവംബറിൽ പാർലിമെന്റ് എത്തിക്സ് കമ്മിറ്റി സഭയിൽ നിന്നും പുറത്താക്കാൻ ശുപാർശ ചെയ്ത തൃണമൂൽ കോൺഗ്രസ് എം. പി- മഹുവ മൊയ്ത്ര
17. ഗുവാത്തി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായ മലയാളി- എൻ. ഉണ്ണികൃഷ്ണൻ നായർ
18. അതിതീവ്ര അന്തരീക്ഷ മലിനീകരണത്തിന് പരിഹാരം കണ്ടെത്താനായി ക്ലൗഡ് സീഡിങ് വഴി 2023 നവംബറിൽ നാനോ മഴ (കൃത്രിമ മഴ) പെയ്യിക്കുന്നത്- ഡൽഹി
19. ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരാക്കിയത് വിജയിച്ചില്ലെന്ന് റിപ്പോർട്ട് നൽകിയ സമിതി അധ്യക്ഷൻ- ഡി. ജി. പി.കെ. പദ്മകുമാർ
20. പൊതു ഇടങ്ങളിലും വീടുകളിലും തൊഴിലിടങ്ങളിലും രാജ്യത്തെ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണെന്ന് പരിശോധിക്കാൻ ദേശീയ വനിത കമ്മീഷൻ സർവേ നടത്തുന്ന ആപ്പ്- സ്റ്റേ സേഫ് ആഷ്
21. MBBS കോഴ്സുകൾ ഹിന്ദിയിൽ നൽകുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം- ഉത്തരാഖണ്ഡ് (ആദ്യം- മധ്യപ്രദേശ്)
22. ഇന്ത്യയിൽ 2024 മുതൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്ന പ്രമുഖ അമേരിക്കൻ വാഹന കമ്പനി- ടെസ് ല
23. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിൽ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം
24. 2023 ഒക്ടോബറിൽ ഓടിസ് ചുഴലിക്കാറ്റ് വൻ നാശംവിതച്ച രാജ്യം- മെക്സിക്കോ
25. സ്തനാർബുദം തടയുന്നതിനുള്ള പ്രതിരോധ മരുന്നായി 'അനാസോൾ' ഗുളിക ഉപയോഗിക്കാൻ അനുമതി നൽകിയ രാജ്യം- ബ്രിട്ടൻ
26. 24-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വേദിയായത്- കളമശ്ശേരി,എറണാകുളം
27. 2023 നവംബറിൽ അന്തരിച്ച മുൻ കേന്ദ്ര വിജിലൻസ് കമ്മീഷണറായിരുന്ന മലയാളി- ടി യു വിജയശേഖരൻ
28. 2023 ഒക്ടോബറിൽ വിഖ്യാതമായ ഫാരഡേ മെഡൽ ലഭിച്ച ഇന്ത്യൻ വംശജൻ- പോൾ രാജ്
29. തിരുവനന്തപുരം പൊന്മുടിയിൽ നടക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ആദ്യ സ്വർണം നേടിയത്- ചൈന
30. 2025- ലെ ഏഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിന്റെ വേദി- ബംഗ്ലാദേശ്
37-ാമത് ദേശീയ ഗെയിംസ് 2023
- കൂടുതൽ മെഡൽ നേടിയത്- മഹാരാഷ്ട്ര
- കേരളത്തിന്റെ സ്ഥാനം- 5
- മികച്ച പുരുഷ താരം- ശ്രീഹരി നടരാജ്
- 38-ാമത് ദേശീയ ഗെയിംസ് വേദി- ഉത്തരാഖണ്ഡ്
No comments:
Post a Comment