1. എല്ലാ ജില്ലകളിലും ഹോൾമാർക്കിങ് സെന്റർ ഉള്ള ആദ്യ സംസ്ഥാനം- കേരളം
2. കേരള സർക്കാർ സേവനങ്ങൾ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴി നൽകുന്ന പദ്ധതിയുടെ പേര്- K-SMART
- Kerala - Solution for Managing Administrative Reformation and Transformation
3. അര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ച താരം- ശുഭ്മാൻ ഗിൽ
4. 37-ാമത് ദേശീയ ഗെയിംസ് (2023) ഭാഗ്യചിഹ്നം- മോഗ എന്ന കാട്ടുപോത്ത്
- വേദി- ഗോവ
5. 54-ാമത് (2023) IFFI ലെ ഉദ്ഘാടന ചിത്രം- ആട്ടം
6. രാജ്യത്ത് ആദ്യമായി സ്വന്തമായി ഔദ്യോഗിക വൃക്ഷം, പുഷ്പം, പക്ഷി, ജന്തു എന്നിവയെ പ്രഖ്യാപിച്ച ജില്ല- കാസർഗോഡ്
- ഔദ്യോഗിക വൃക്ഷം- കാഞ്ഞിരം (Strychnos nux-vomica)
- ഔദ്യോഗിക പുഷ്പം- പെരിയ പോളത്താളി (Crinum malabaricum)
- ഔദ്യോഗിക പക്ഷി- വെള്ള വയറൻ കടൽപ്പരുന്ത് (Haliaeetus Leucogaster)
- ഔദ്യോഗിക ജന്തു- പാലപ്പൂവൻ ആമ (Pelochelys Cantoric Gray)
7. ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോക കേഡറ്റ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച രാജ്യം- ഇന്ത്യ
8. 2023 ഒക്ടോബറിൽ അമേരിക്കയിൽ നടക്കുന്ന പെട്രോളിയം എഞ്ചിനിയേഴ്സിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണം ലഭിച്ച കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ്- ട്രാൻസ്മിയോ
9. എക്സർസൈസ് ഹരിമ ശക്തി 2023 ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ്- മലേഷ്യ
10. ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് പുരസ്കാരം നേടിയ മലയാള ചിത്രം- ദി പ്രൊപോസൽ
11. 2023 ഒക്ടോബറിൽ സ്ഥാപിതമായതിന്റെ 135-മത് വാർഷികം ആഘോഷിക്കുന്ന കേരളത്തിലെ റിസർവ് വനം- കോന്നി
12. ഇന്ത്യൻ സൈന്യത്തിന്റെ ഏത് രണ്ട് ഹെലികോപ്റ്ററുകളാണ് 2027 മുതൽ ഘട്ടം ഘട്ടമായി നിർത്താൻ പോകുന്നത്- ചേതക്, ചീറ്റ
13. ഇന്ത്യയിൽ ആദ്യമായി തിലാപ്പിയ പാർഭവാവൈറസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം- തമിഴ്നാട്
14. 2023 ഒക്ടോബറിൽ അബാബീൽ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം- പാക്കിസ്ഥാൻ
15. 2023 ഒക്ടോബറിൽ ഹോപ്പ് എന്ന ഇനിഷ്യേറ്റീവ് മിഷൻ ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്
16. വനിതകൾക്ക് പത്താം ക്ലാസ് യോഗ്യത ഉറപ്പാക്കുന്നതിന് കുടുംബശ്രീ ആരംഭിച്ച തുല്യതാ പഠന പദ്ധതി- യോഗ
17. 2023 ഒക്ടോബർ 27ന് സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഏഷ്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ- കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ
- 1973 ഒക്ടോബർ 27- നായിരുന്നു ഇന്ദിരാഗാന്ധി ഏഷ്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്
18. 2023 ഒക്ടോബറിൽ സാമൂഹികശാസ്ത്രരംഗത്തെ ഗവേഷണങ്ങൾക്കുള്ള 'ലവർഫ്യൂം പുരസ്കാരം' ലഭിച്ച ഇന്ത്യക്കാർ- അമിയ ശ്രീനിവാസൻ, റിഥി കശ്യപ്
19. കേരള ഫോക്ലോർ അക്കാദമിയുടെ കീഴിൽ ലിവിങ് മ്യൂസിയം നിലവിൽ വരുന്നത്- കനകക്കുന്ന്, തിരുവനന്തപുരം
20. 2024- ലെ P20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന രാജ്യം- ബ്രസീൽ
21. കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ഗോത സംസ്കൃതിയുടെ അനുഭവം പ്രദർശിപ്പിച്ചു കൊണ്ടുള്ള ലിവിങ് മ്യൂസിയം ഒരുങ്ങുന്നത്- കനകക്കുന്ന്
- കേരള ഫോക്ലോർ അക്കാദമി ചെയർമാൻ- ഒ.എസ്. ഉണ്ണികൃഷ്ണൻ
22. 2023 ഒക്ടോബറിൽ കിഴക്കൻ തീരത്ത് ഇന്ത്യൻ നാവികസേന നടത്തിയ തീരദേശ സുരക്ഷ അഭ്യാസം- സാഗർ കവച്
23. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരം- ക്രിസ്റ്റിൻ സിൻക്ലയർ
24. ആറാമത് ദേശീയ ദുരന്ത നിവാരണ ഉച്ചകോടിക്ക് വേദിയായ നഗരം- ഡെറാഡൂൺ
25. 2023 ഒക്ടോബറിൽ ആരംഭിച്ച ഇന്ത്യ ശ്രീലങ്ക ഫെറി സർവീസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- നാഗപട്ടണം- കാങ്കസൻതുറൈ
26. 2023 ഒക്ടോബറിൽ ഏത് സംസ്ഥാനത്തിലെ കശുവണ്ടി വ്യവസായത്തിനാണ് ജോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് ലഭിച്ചത്- ഗോവ
27. ടിബറ്റിന്റെ അമൂല്യ സ്മരണകളുണർത്തുന്ന ഫ്രൻഡ്സ് ഓഫ് ടിബറ്റ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്- കൊച്ചി
28. ദേശീയ സുരക്ഷ ഗാർഡിന്റെ (NSG) 2023- ലെ കൗണ്ടർ ഐ.ഇ.ഡി ഇന്നൊവേഷൻ അവാർഡി നർഹനായ മലയാളി- കെ.കെ. സന്തോഷ്
29. കണ്ടെയ്നർ നീക്കത്തിനായി വിഴിഞ്ഞം തുറമുഖവുമായി സഹകരിക്കാനൊരുങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി - മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി
30. സ്ഥാപിതമായതിന്റെ 135-ാം വാർഷികം ആഘോഷിക്കുന്ന സംസ്ഥാനത്തെ ആദ്യ റിസർവ് വനം- കോന്നി റിസർവ് വനം
No comments:
Post a Comment