Sunday, 5 November 2023

Current Affairs- 05-11-2023

1. ചന്ദ്രയാൻ- 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ഓഗസ്റ്റ് 23 ഏത് ദിനമായാണ് ഇനിമുതൽ രാജ്യത്ത് ആചരിക്കുന്നത്- ദേശീയ ബഹിരാകാശദിനം (National Space Day)

  • ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ. ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ് വർക്കിൽ (ISTRAC) എത്തി ചന്ദ്രയാൻ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദിനാഘോഷം പ്രഖ്യാപിച്ചത്.
  • ചന്ദ്രയാൻ 3 ലാൻഡർ ചന്ദ്രോപരിതലത്തിലിറങ്ങിയ സ്ഥലത്തെ ശിവശക്തി (Sivashakti) പോയിന്റ് എന്നും നാമകരണം ചെയ്തു.
  • 2019- ൽ ചന്ദ്രയാൻ- 2 ചന്ദ്രോപരിതല ത്തിൽ തകർന്നുവീണ സ്ഥലം 'തിരംഗ (Tiranga) എന്നറിയപ്പെടും.
  • 2008- ൽ ചന്ദ്രയാൻ 1- ന്റെ ഭാഗമായ മൂൺ ഇംപാക്ട് പ്രോബ് പതിച്ച സ്ഥലം ജവാഹർ പോയിന്റ് എന്നറിയപ്പെടുന്നു. 

2. ഏഷ്യൻ നൊബേൽ എന്ന് വിശേഷണമുള്ള മഗ്സസെ പുരസ്കാരം ഇത്തവണ (2023) ലഭിച്ച ഏക ഇന്ത്യക്കാരൻ- ഡോ. രവി കണ്ണൻ

  • അസമിലെ സിൽച്ചറിൽ പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുന്ന കച്ചാർ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ഡയറക്ടറാണ് ചെന്നൈ സ്വദേശിയായ രവി കണ്ണൻ.
  • ഫിലിപ്പീൻസിലെ മുൻ പ്രസിഡന്റ് രമൺ മഗ്സസെയുടെ സ്മരണാർഥം ഏർപ്പെടുത്തിയ മഗ്സസെ പുരസ്ക്കാരത്തിന്റെ സമ്മാനത്തുക 41 ലക്ഷം രൂപയാണ്. 
  • ഫിലിപ്പീൻസിലെ സമാധാന പ്രവർത്തക പ്രൊഫ. മിറിയം കൊറോണൽ ഫെറർ, ബംഗ്ലാദേശിലെ വിദ്യാഭ്യാസ പ്രവർത്തകനായ കോർവി രക്ഷന്ദ്, കിഴക്കൻ തിമൂറിലെ പരിസ്ഥിതി പ്രവർത്തകനായ ഉഗേനിയോ മോസ് എന്നിവരാണ് 65-ാമത് മഗ്സസെ പുരസ്കാരം നേടിയ മറ്റ് മൂന്നുപേർ.

3. ചാറ്റ് ജി.പി.ടിക്ക് സമാനമായി ചൈന അവതരിപ്പിച്ച ചാറ്റ്ബോട്ട്- എർണി (Enie)

  • ചൈനീസ് നിർമിതബുദ്ധി കമ്പനിയായ ബെയ്ഡു (Baidu)- വാണ് എർണി അവതരിപ്പിച്ചത്.

4. 2023 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി ഈജിപ്തിൽ നടന്ന ബഹുരാഷ്ട്ര സൈനിക അഭ്യാസത്തിന്റെ പേര്- Exercise Bright Star- 23

  • ഇന്ത്യ, ഈജിപ്ത്, യു.എസ്, സൗദി അറേബ്യ, ഗ്രീസ്, ഖത്തർ എന്നീ രാജ്യങ്ങളാണ് അഭ്യാസത്തിൽ പങ്കെടുത്തത്. 

5. അടുത്തിടെ ഏത് രാജ്യത്ത് ആരാധനയ്ക്കായി തുറക്കപ്പെട്ട ഹിന്ദുക്ഷേത്രമാണ് സബ്കാ

മന്ദിർ- തായ്‌വാൻ


6. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ- 1 വിക്ഷേപിച്ചത് എന്നാണ്- 2023 സെപ്റ്റംബർ 2

  • രാവിലെ 11.50- ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് പി.എസ്.എൽ.വി.സി- 57 റോക്കറ്റിലായിരുന്നു വിക്ഷേപണം.
  • സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. 
  • ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമിറ്റർ അകലെയുള്ള എൽ 1 പോയിന്റിന് (ലഗ്രാഞ്ച് പോയിന്റ് 1) ചുറ്റുമുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കും. ഇതിന് നാലു മാസംവരെ സമയം വേണ്ടിവരും. 
  • ഭൂമിയുടെയോ മറ്റ് ഗ്രഹങ്ങളുടെയോ നിഴൽ തടസ്സമുണ്ടാക്കാതെ സൂര്യനെ വീക്ഷിക്കാനാകുമെന്നതാണ് ലഗ്രാഞ്ച് പോയിന്റിന്റെ പ്രത്യേകത. 
  • ഇത്തരത്തിലുള്ള 5 പോയിന്റുകളിൽ ഒന്നാണ് എൽ 1 പോയിന്റ്. 18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ ഗണിത ശാസ്ത്രജ്ഞനായ ജോസഫ് ലൂയി ലഗ്രാഞ്ചിനോടുള്ള ആദരമായാണ് ഈ പേര് നൽകിയിട്ടുള്ളത്.
  • ഭൂമിയിൽനിന്ന് സൂര്യൻ ഏകദേശം 15 കോടി കിലോമീറ്റർ അകലെയാണ്. ഇതിൽ 15 ലക്ഷം കിലോമീറ്റർ (ഒരു ശതമാനം) മാത്രമായിരിക്കും ആദിത്യ സഞ്ചരിക്കുക. 
  • ദൗത്യത്തിന്റെ കാലാവധി 5 വർഷവും 2 മാസവുമാണ്. പ്രതീക്ഷിക്കുന്ന ചെലവ് 368 കോടി രൂപ.
  • 2018- ൽ പുറപ്പെട്ട 'നാസ'യുടെ സൗരദൗത്യമായ പാർക്കർ സോളാർ പ്രോബ് ആദിത്യയെക്കാൾ 5 മടങ്ങുദൂരം സഞ്ചരിക്കുന്നുണ്ട്.
  • സൗരദൗത്യം വിക്ഷേപിച്ച നാലാമത്തെ ബഹിരാകാശ ഏജൻസിയാണ് ഐ.എസ്. ആർ.ഒ. യു.എസിന്റെ നാസ, ജപ്പാനിലെ ജാക്സ (Japan Aerospace Exploration Agency) യൂറോപ്യൻ സ്പേസ് ഏജൻസി (ESA) എന്നിവയാണ് മറ്റ് ഏജൻസികൾ. 

7. അടുത്തിടെ അന്തരിച്ച ജയന്ത മഹാപത്ര (95) ഏത് നിലയിൽ പ്രസിദ്ധനായ വ്യക്തിയാണ്- ഇംഗ്ലീഷ് കവിതകളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ കവി

  • 1928 ഒക്ടോബർ 22- ന് ഇന്നത്തെ ഒഡിഷയിലെ കട്ടക്കിലാണ് ജനനം.
  • ഇംഗ്ലീഷ് കവിതയ്ക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ ഇന്ത്യൻ കവിയാണ്.
  • ഇന്ത്യൻ സമ്മർ, ഹങ്കർ തുടങ്ങിയവ പ്രശസ്ത കവിതകളാണ്. 

8. അടുത്തിടെ ഫ്ലോറിഡ (യു.എസ്.) യിൽ വീശിയടിച്ച ചുഴലിക്കാറ്റ്- ഇഡാലിയ (Idalia)


9. ഇന്ത്യൻ റെയിൽവേ ബോർഡ് അധ്യക്ഷയും സി.ഇ.ഒ.യുമായി നിയമിതയായത്- ജയാവർമ സിൻഹ

  • ഈ പദവി വഹിക്കുന്ന ആദ്യ വനിതയാണ്.

10. സന്തോഷ് ട്രോഫിക്കും ദേശീയ ഗെയിംസിനുമുള്ള കേരള ഫുട്ബോൾ ടീമിന്റെ പരിശീലകനായി നിയമിതനായത്- സതീവൻ ബാലൻ


11. 2023 ഒക്ടോബർ 'ഹിന്ദു പൈതൃക മാസ’മായി ആചരിക്കുമെന്ന് പ്രഖ്യാപിച്ച യു.എസ്. സംസ്ഥാനം- ജോർജിയ

  • യു.എസിന് പ്രത്യേകിച്ച് ജോർജിയയ്ക്ക് ഹൈന്ദവസമൂഹം നൽകിയ സംഭാവനകൾക്കുള്ള ആദരവായാണ് Hindu Heritage Month ആചരിക്കുന്നത്.

12. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള 'ഒരു രാജ്യം- ഒറ്റ തിരഞ്ഞെടുപ്പ്’ എന്ന കേന്ദ്രസർക്കാർ നിർദേശം പഠിച്ച് നിർദങ്ങൾ സമർപ്പിക്കാൻ നിയുക്തമായ സമിതിയുടെ അധ്യക്ഷൻ-  രാംനാഥ് കോവിന്ദ്

  • 1952 മുതൽ 1967 വരെ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് രാജ്യത്ത് നടത്തിയിരുന്നത്.

13. ബ്രിട്ടനിൽ അടുത്തിടെ മന്ത്രിപദം ലഭിച്ച ഇന്ത്യൻ വംശജ- ക്ലെയർ കുടിൻ ഹോ (38)

  • ഗോവയിൽ കുടുംബവേരുകളുള്ള ക്ലെയർ ഋഷി സുനക് മന്ത്രിസഭയിലെ രണ്ടാമത്തെ ഇന്ത്യൻ വംശജയാണ്.
  • ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവ്മാനാണ് (ഗോവ) മന്ത്രിയായ ആദ്യ ഇന്ത്യൻ വംശജ 

14. പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി നിയമിതനായ നടൻ കൂടിയായ സംവിധായകൻ- ആർ. മാധവൻ

  • ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റും ഭരണ സമിതിയുടെ ചെയർമാനുമായി മൂന്നുവർഷത്തേക്കാണ് നിയമനം.
  • സംവിധായകൻ ശേഖർ കപൂറിന് പകരമായാണ് നിയമനം.

15. സിങ്കപ്പൂർ പ്രസിഡന്റായ ഇന്ത്യൻ വംശജൻ- തർമൻ ഷൺമുഖ രത്നം

  • തമിഴ് വംശജനും സിങ്കപ്പൂരിൽ ജനിച്ച സാമ്പത്തിക വിദഗ്ധനുമായ ഷൺമുഖ രത്നം (66) 70.4 ശതമാനം വോട്ടുനേടിയാണ് വിജയിച്ചത്.
  • രാജ്യത്തിന്റെ 9-ാമത്തെ പ്രസിഡന്റും ഇന്ത്യൻ വംശജനായ മൂന്നാമത്തെ പ്രസിഡന്റുമാണ്.

16. സംസ്ഥാനത്ത് 58 ഇനം മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതിന് എത്രവർഷത്തേക്കുള്ള നിരോധനമാണ് ഏർപ്പെടുത്തി യിട്ടുള്ളത്- 5 വർഷം

  • സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ അടങ്ങിയ വിദഗ്ധസമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നിരോധനം.
  • മത്തി, അയല, അറ തുടങ്ങിയവയ്ക്കാണ് നിരോധനം ബാധകമാക്കിയിട്ടുള്ളത്. 

17. പരിസ്ഥിതിശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ ആത്മകഥയുടെ പേര്- A Walk Up the Hill: Living with People and Nature

  • 'പശ്ചിമഘട്ടം ഒരു പ്രണയകഥ' എന്ന പേരിൽ ആത്മകഥയുടെ മലയാള പരിഭാഷ അടുത്തിടെ പുറത്തിറങ്ങി.

18. അടുത്തിടെ അന്തരിച്ച ഡോ. സി.ആർ. റാവു ഏത് നിലയിൽ പ്രശസ്തനായ വ്യക്തിയായിരുന്നു- ഇന്ത്യൻ അമേരിക്കൻ ഗണിത ശാസ്ത്രജ്ഞൻ, സ്ഥിതിവിവര ശാസ്ത്രജ്ഞൻ 

  • 103 വയസ്സ് തികയാൻ രണ്ടാഴ്ച ബാക്കി നിൽക്കവെയാണ് വാഷിങ്ടണിൽ അന്തരിച്ചത്.
  • കല്യാംപടി രാധാകൃഷ്ണറാവു എന്ന് യഥാർഥ പേര്.
  • ആധുനിക സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവായ റൊണാൾഡ് ഫിഷറുടെ മേൽനോട്ടത്തിൽ കേംബ്രിജിൽനിന്ന് 1948- ൽ പിഎച്ച്.ഡി. നേടിയിരുന്നു.
  • സ്ഥിതിവിവര ശാസ്ത്രത്തിലെ നൊബേൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്റർ നാഷണൽ പ്രൈസ് ഇൻ സ്റ്റാറ്റിസ്റ്റിക്സ് (2023) ജേതാവാണ്.

19. അണ്ടർ- 19 സാഫ് കപ്പ് ഫുട്ബോളിലെ ജേതാക്കൾ- ഇന്ത്യ


20. അമേരിക്കയിൽ ജനപ്രതിനിധിസഭയിൽനിന്ന് പുറത്താക്കപ്പെടുന്ന ആദ്യ സ്പീക്കർ- കെവിൻ മക്കാർത്തി


21. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫൈറ്റർ എയർ ഫീൽഡ് എവിടെ- ലഡാക്കിൽ


22. 2023-24 അധ്യായനവർഷത്തെ സ്കൂൾ കായികമേളയുടെ വേദി- തൃശൂർ 


23. 2023- ലെ സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്- ഇടുക്കി


24. ന്യൂസിലാന്റിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനാകുന്നത്- Christopher Luxon


25. 2028 ലോസാഞ്ചൽസ് ഒളിംപിക്സിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച കായിക ഇനങ്ങൾ- ക്രിക്കറ്റ്, സ്ക്വാഷ്, ബേസ്ബോൾ/സോഫ്റ്റ് ബാൾ, ഫ്ളാഗ് ഫുട്ബോൾ, ലാക്രോസ്


26. ലോക ആഹാരദിനം (ഒക്ടോബർ 10) 2023 തീം- Water is life, water is food. Leave no one behind


27. 2023 ഒക്ടോബറിൽ ഗംഗ ഡോൾഫിനെ സംസ്ഥാന ജലജീവിയായി പ്രഖ്യാപിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


28. 2023 ഫോബ്സിന്റെ ലോകത്തിലെ മികച്ച തൊഴിൽ ദാതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഏക ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം- NTPC 


29. അമേരിക്കൻ വിമാന നിർമ്മാണ കമ്പനി സ്വന്തമാക്കിയ ആദ്യ ഇന്ത്യാക്കാരൻ- അഗസ്റ്റിൻ ജോസഫ്


30. 2023- ൽ കേരളത്തിൽ ആദ്യമായി പ്ലാസ്മോഡിയം ഓവൽ മലേറിയ സ്ഥിരീകരിച്ച ജില്ല- കോഴിക്കോട്

No comments:

Post a Comment