1. KTDFC- യുടെ പുതിയ ചെയർമാൻ- ബിജു പ്രഭാകർ
2. ഇന്റർനാഷണൽ സോളാർ അലയൻസിന്റെ 6-ാമത് സെഷൻ വേദി- ന്യൂഡൽഹി
3. കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ പുതിയ ചെയർമാൻ- ബി. കാശിവിശ്വനാഥൻ
4. സ്ഥാനാർത്ഥി നാമനിർദ്ദേശം, സത്യവാങ്മൂലം, വോട്ടർമാരുടെ എണ്ണം, വോട്ടെണ്ണൽ, ഫലങ്ങൾ, ഡാറ്റ മാനേജ്മെന്റ് എന്നിവ കാര്യക്ഷമമാക്കുന്നതിന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപകൽപ്പന ചെയ്ത ഇൻ-ഹൗസ് സോഫ്റ്റ്വെയർ- ENCORE
5. വ്യോമ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ റഷ്യയുടെ S-400- ന് സമാനമായി ഇന്ത്യ രൂപകൽപ്പന ചെയ്യുന്ന ദൗത്യം- പ്രോജക്ട് കുശ (Project Kusha)
6. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ക്രൂയിസ് ലൈനർ- കോസ്റ്റ് സെറീന
7. പ്രൈമറി സ്കൂൾ തലത്തിൽ എക്സൈസ് സ് വകുപ്പിന്റെ വിമുക്തി മിഷൻ നടപ്പിലാക്കുന്ന പദ്ധതി- ബാല്യം അമൂല്യം
8. കേരളീയത്തിന്റെ ഭാഗമായി വിവിധ ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി കേരള ഫോക്ലോർ അക്കാദമി തയ്യാറാക്കിയ ലിവിങ് മ്യൂസിയം- ആദിമം
9. രാജ്യത്തെ സ്കൂളുകളുടെ നവീകരണത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി- പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ (PM SHRI Yojana)
10. 2023- ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം നേടിയത്- പഞ്ചാബ്
11. 2023 നവംബറിലെ ICC ഏകദിന റാങ്കിങ്ങിൽ ബാറ്റർ മാരുടെ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യക്കാരൻ- ശുഭ്മാൻ ഗിൽ
12. ഏകദിന ബൗളർമാരുടെ റിങ്കിംഗിൽ ഒന്നാമതെത്തിയത്- മുഹമ്മദ് സിറാജ്
13. യു എസിലെ യുണൈറ്റഡ് നേഷൻസ് കമ്മീഷന്റെ ഓണററി ഡോക്ടറേറ്റ് ലഭിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- ഐ എം വിജയൻ
14. ഗോവ ഗവർണറായ പി. എസ് ശ്രീധരൻപിളയുടെ 200 -ാമത് പുസ്തകം- വാമൻ വൃക്ഷ കല
15. 2023 വനിത ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പ് ട്രോഫി നേടിയ രാജ്യം- ഇന്ത്യ
16. 2023- ലെ ആർ. ശങ്കർ പുരസ്കാരം ലഭിച്ചത്- ഉമ്മൻചാണ്ടി
17. ഓൺലൈനിൽ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും നേരിടാൻ മെറ്റയും ഗൂഗിളും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി- ലാന്റേൺ
18. കെ പി കേശവമേനോൻ പുരസ്കാരത്തിന് അർഹനായത്- എ. കെ. ബി. നായർക്ക്
19. രാജ്യത്ത് സ്വർണാഭരണങ്ങളിൽ പ്രത്യേക തിരിച്ചറിയൽ നമ്പറോടുകൂടി ഹാൾ മാർക്കിങ് എച്ച്. യു. ഐ. ഡി സമ്പൂർണ്ണമായി നടപ്പാക്കിയ സംസ്ഥാനം- കേരളം
20. സംസ്ഥാനത്തെ ഏറ്റവും മികച്ച ബാങ്കായി മാറുന്നതിന് കേരള ബാങ്ക് നടപ്പിലാക്കുന്ന 100 ദിന കർമ്മപരിപാടി- മിഷൻ റെയിൻബോ
21. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിൽ ഒന്നാമത് എത്തിയ സംസ്ഥാനം- കേരളം
22. ഛത്രപതി ശിവജിയുടെ 10 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത്- ജമ്മുകാശ്മീർ (കുപ്പുവാര ജില്ല)
23. ഉപേക്ഷിക്കപ്പെട്ട പശുക്കളെ കണ്ടെത്താനും അവയ്ക്ക് പരിചരണം നൽകാനും ലക്ഷ്യ മിട്ടുള്ള പശു സെൻസസ് നടത്താനൊരുങ്ങുന്ന സംസ്ഥാനം- ഉത്തർപ്രദേശ്
24. 2023- ലെ ലോക ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- ബാംഗ്ലൂർ
25. ജി ഗൈറ്റർ സാങ്കേതിക വിദ്യ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി- തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ
- ലോകോത്തര നിലവാരത്തിലുള്ള ആധുനിക ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സ ഉറപ്പാക്കാൻ സ്ഥാപിച്ച അഡ്വാൻസ്ഡ് ഗെയിറ്റ് ട്രെയിനിങ് റോബോട്ടാണ്- ജി ഗൈറ്റർ.
26. കേരള കൾച്ചറൽ ഫോറത്തിന്റെ 2023- ലെ സത്യൻ അവാർഡിന് അർഹനായത്- മനോജ് കെ. ജയൻ
27. ഇന്ത്യ ആദ്യമായി ആതിഥ്യമരുളുന്ന ലോക ക്ലബ്ബ് വോളിബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം- ബംഗളൂരു
28. പാരീസ് ആസ്ഥാനമായ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ലീഗൽ മെട്രോളജിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- ഡോ. ബോബ് ജോസഫ് മാത്യു
29. അഞ്ചാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതെന്ന് കരുതുന്ന ഗുഹാക്ഷേത്രം അടുത്തിടെ കണ്ടത്തിയ സംസ്ഥാനം- മഹാരാഷ്ട്ര
- രത്നഗിരിയിലെ രാജാപ്പൂർ വനമേഖലയിലാണ് ഗുഹാക്ഷേത്രം കണ്ടെത്തിയത്
30. ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും കുട്ടികളെ ബോധവൽക്ക രിക്കുന്നതിനുള്ള കേരള പോലീസ് പദ്ധതി- കൂട്ട്
- നൊബേൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർത്ഥിയുടെ നേതൃത്വത്തിലുള്ള ബച്ച്പൻ ബച്ചാവോ ആന്ദോളനും കേരള പോലീസും കൈകോർത്താണ് പദ്ധതി.
No comments:
Post a Comment