1. ആസിയാൻ (ASEAN) രാജ്യങ്ങളുടെ 43-മത് ഉച്ചകോടി നടന്നത് എവിടെയാണ്- ജക്കാർത്ത (ഇൻഡൊനീഷ്യ)
- 2023 സെപ്റ്റംബർ 5, 6, 7 തീയതികളിലാണ് ഉച്ചകോടി നടന്നത്.
- ബ്രൂണെ, മ്യാൻമാർ, കംബോഡിയ, ഇൻഡൊനിഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പീൻസ്, സിങ്കപ്പൂർ, തായ്ലാൻഡ്, വിയറ്റ്നാം എന്നീ 10 തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആസിയാൻ.
- ആസ്ഥാനം: ജക്കാർത്ത
- നിലവിൽ ഇൻഡൊനീഷ്യക്കാണ് അധ്യക്ഷപദവി.
- 2026- ൽ അധ്യക്ഷപദവി വഹിക്കേണ്ട മ്യാൻമാറിന് പദവി നൽകേണ്ടെന്ന് ഉച്ചകോടി തീരുമാനിച്ചു.
- മ്യാൻമാറിൽ പട്ടാളഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളോടുള്ള പ്രതിഷേധമെന്നനിലയിലാണ് തീരുമാനം. പകരം ഫിലിപ്പീൻസ് അധ്യക്ഷപദവി ഏറ്റെടുക്കും.
- 20-ാം ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലും 18-ാമത് കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു.
- 10 ആസിയാൻ രാജ്യങ്ങളും ഇന്ത്യ, യു.എസ്, ചൈന, ഓസ്ട്രേലിയ, ജപ്പാൻ, ന്യൂസിലൻഡ്, റിപ്പബ്ലിക് ഓഫ് കൊറിയ, റഷ്യ എന്നീ 8 ചർച്ചാ പങ്കാളികളും അടങ്ങുന്നതാണ് കിഴക്കൻ ഏഷ്യ ഉച്ചകോടി.
2. അടുത്തിടെ അന്തരിച്ച ഈജിപ്ഷ്യൻ കോടീശ്വരൻ മുഹമ്മദ് അൽഫായിദ് (94) ഏത് നിലയിലാണ് വാർത്താപ്രാധാന്യം നേടിയിരുന്നത്- ബ്രിട്ടീഷ് രാജകുടുംബത്തെ ദീർകാലം മുൾമുനയിൽ നിർത്തിയ വ്യക്തി എന്ന നിലയിൽ
- മകനും ചലച്ചിത്ര നിർമാതാവുമായി രുന്ന ഡോഡി ഫയദിന്റെയും സുഹൃത്ത് ഡയാനാരാജകുമാരിയുടേയും പാരീസിൽ വെച്ചുണ്ടായ അപകടമരണത്തിന് (1997 ഓഗസ്റ്റ്- 31) പിന്നിൽ ബ്രിട്ടീഷ് രാജകുടുംബമാണെന്ന് തെളിയിക്കാൻ പിതാവായ അൽഫായിദ് 10 വർഷം നീണ്ട വ്യവഹാരം നടത്തിയിരുന്നു.
3. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ പുതിയ ഡയറക്ടർ ജനറൽ- ധീരേന്ദ്ര ഓജ
4. രാജ്യത്തെ ദേശീയ രാഷ്ട്രീയ കക്ഷികളിൽ 2021-22- ലെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ആസ്തിയുള്ളത്- ബി.ജെ.പി
- 6046.81 കോടി രൂപയാണ് അന്നത്തെ ആസ്തി
- മറ്റ് ഏഴ് ദേശീയ കക്ഷികളുടെ ആകെ ആസ്തി 2780 കോടി രൂപ.
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് (805.68 കോടി), സി.പി.എം. (735.77 കോടി) എന്നിവയാണ് ആസ്തിയിൽ മുന്നിലുള്ള മറ്റ് പാർട്ടികൾ.
- കക്ഷികൾ വെളിപ്പെടുത്തിയ ആസ്തികൾ പരിശോധിച്ച് തിരഞ്ഞെടുപ്പ് പരിഷ്ക്കരണ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഈ കണക്കുകൾ.
5. ഇന്ത്യയുടെ ആദ്യ സൗര നഗരം (Solar city) ഏത്- Sanchi
- മധ്യപ്രദേശിലെ റെയ്സൻ ജില്ലയിലെ ലോക പൈതൃക പ്രദേശമായ സാഞ്ചി ഐ.ഐ.ടി. കാൺപൂരിന്റെ സഹകരണത്തോടെയാണ് സൗരോർജ നഗരമായി മാറിയത്.
6. അടുത്തിടെ സംസ്ഥാനത്തെ ഏതെല്ലാം തുറമുഖങ്ങൾക്കാണ് ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ISPS) കോഡ് ലഭിച്ചത്- ബേപ്പൂർ, വിഴിഞ്ഞം, കൊല്ലം, അഴീക്കൽ
- ഇന്റർനാഷണൽ മാരിടൈം ഓർഗനൈ സേഷൻ (IMO) നിശ്ചയിക്കുന്ന അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന തുറമുഖങ്ങൾക്കാണ് ഐ.എസ്.പി.എസ്. കോഡ് നൽകുന്നത്.
- കോഡ് ലഭിച്ചതോടെ വിദേശ കപ്പലുകൾക്ക് ഇനി സാങ്കേതിക തടസ്സങ്ങളില്ലാതെ ഈ തുറമുഖങ്ങളിലേക്ക് പ്രവേശിക്കാനാകും.
7. കുടുംബത്തെ പരിപാലിക്കുന്ന വനിതകൾക്ക് പ്രതിമാസം 2000 രൂപ സഹായധനം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി ആരംഭിച്ച സംസ്ഥാനം- കർണാടക
8. 2023- ലെ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം- മോഹൻബഗാൻ സൂപ്പർ ജയ്റ്
- കൊൽക്കത്തയിൽ നടന്ന ഫൈനലിൽ ഈസ്റ്റ് ബഗാളിനെയാണ് തോൽപിച്ചത്.
9. ന്യൂയോർക്കിൽ അടുത്തിടെ അന്തരിച്ച എഡിത്ത് ഗ്രോസ്മാൻ (87) ഏത് നിലയിൽ പ്രശസ്തയായ വനിതയാണ്- വിവർത്തക
- ഗബ്രിയേൽ ഗാർസിയ മാർക്കോസ് ഉൾപ്പെടെയുള്ളവരുടെ കൃതികൾ സ്പാനിഷിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
10. ഇന്ത്യ ആതിഥ്യം വഹിച്ച 18-ാമത് ജി-20 നേതൃതല ഉച്ചകോടി ഏത് തീയതികളിലാണ് ഡൽഹിയിൽ നടന്നത്- 2023 സെപ്റ്റംബർ 9, 10
- ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതായിരുന്നു ഉച്ചകോടിയുടെ മുദ്രാവാക്യം.
- ഡൽഹി നഗരത്തിലെ പ്രഗതി മൈതാനിൽ നിർമിച്ച ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടിയുടെ പ്രധാന ചർച്ചകൾ നടന്നത്.
- ഇന്ത്യ ആദ്യമായാണ് ഉച്ചകോടിക്ക് ആതിഥ്യം വഹിച്ചത്.
- 55 രാജ്യങ്ങൾ ഉൾപ്പെടുന്ന ആഫ്രിക്കൻ യൂണിയന് ജി-20- ൽ അംഗത്വം നൽകാൻ ഉച്ചകോടി തീരുമാനിച്ചു.
- രാജ്യത്തെ ഭരണ സംവിധാനങ്ങളുടെ ചരിത്രം വിശദീകരിക്കുന്ന 'Bharat, The Mother of Democracy', 'Elections in India' എന്നീ ലഘുലേഖകൾ പ്രതിനിധികൾക്ക് വിതരണം ചെയ്തു.
- പ്രതിനിധികൾക്കായി ഭഗവദ്ഗീത ഉപദേശത്തിനായി നിർമിതബുദ്ധി ഉപയോഗിച്ചുള്ള ഗീതാ ആപ്പും സജ്ജമാക്കിയിരുന്നു. Guidance, Inspiration, Transformation and Action എന്നതായിരുന്നു GITA ആപ്പിന്റെ പൂർണരൂപം.
- 2023 നവംബർ 30 വരെ ജി-20- യുടെ അധ്യക്ഷ പദവി ഇന്ത്യ വഹിക്കും. ഡിസംബർ ഒന്നിന് ബ്രസീൽ ആ പദവി ഏറ്റെടുക്കും.
- അടുത്ത ഉച്ചകോടി റിയോ ഡി ജനൈ റോയിൽ (ബ്രസീൽ) 2024 നവംബർ 18, 19 തീയതികളിൽ നടക്കും.
11. ഏത് വിദേശരാജ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിങ് സ്റ്റേഷനാണ് 2023 സെപ്റ്റംബർ 9- ന് തിരുവനന്തപുരത്ത് പ്രവർത്തിച്ചത്- മാലദ്വീപ്
- ഇന്ത്യയിൽ താമസിക്കുന്ന മാലദ്വീപ് സ്വദേശികളായ 417 പേർക്ക് വേണ്ടിയാണ് കുമാരപുരത്തെ മാലദ്വീപ് കോൺസുലേറ്റ് ജനറൽ ഓഫീസിൽ പോളിങ് ബൂത്ത് ഒരുക്കിയത്.
- നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലിഹിനെ പരാജയപ്പെടുത്തി മുഹമ്മദ് മുയ്സു മാലദ്വീപ് പ്രസിഡന്റായി ചുമതലയേറ്റു.
12. സംസ്ഥാന നിയമസഭയിലേക്കുള്ള എത്രാമത് ഉപതിരഞ്ഞെടുപ്പാണ് സെപ്റ്റംബർ 5- ന് പുതുപ്പള്ളിയിൽ നടന്നത്- 52-ാമത്
- മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന തിരഞ്ഞടുപ്പിൽ അദ്ദേഹത്തിന്റെ പുത്രൻ ചാണ്ടി ഉമ്മൻ 37719 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.
- ഉപതിരഞ്ഞെടുപ്പുകളിലെ ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷമാണ് ഇത്. 2005- ൽ കൂത്തുപറമ്പ് ഉപതിരഞ്ഞെടുപ്പിൽ പി. ജയരാജൻ നേടിയതാണ് ഏറ്റവും ഉയർന്ന ഭൂരിപക്ഷം (45377),
13. 2023- ലെ നൊബേൽ പുരസ്കാര ചടങ്ങിലേക്ക് ഏതൊക്കെ രാജ്യങ്ങൾക്കുള്ള ക്ഷണമാണ് നൊബേൽ ഫൗണ്ടേഷൻ പിൻവലിച്ചത്- റഷ്യ, ബെലാറസ്, ഇറാൻ
- യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് റഷ്യ, ബെലാറസ് എന്നിവയ്ക്ക് വിലക്ക്. ഭരണകൂടം നടത്തിവരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് ഇറാൻ വിലക്ക് നേരിട്ടത്.
14. സംസ്ഥാനത്തെ ആദ്യ ഫോറസ്റ്റ് മ്യൂസിയം തുറന്നത് എവിടെയാണ്- കുളത്തൂപ്പുഴ, കൊല്ലം
- 9.8 കോടി രൂപ ചെലവിൽ നിർമിച്ച മ്യുസിയത്തിൽ ഐ.ആർ. വി.ആർ. സാങ്കേതിക വിദ്യയിൽ വെർച്വൽ മൃഗശാലയും ഒരുക്കിയിട്ടുണ്ട്.
15. കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്കൂൾ എവിടെയാണ് ആരംഭിച്ചത്- ശാന്തിഗിരി വിദ്യാഭവൻ, തിരുവനന്തപുരം
16. ഐ.എസ്.ആർ.ഒ.യുടെ പുതിയ ബഹിരാകാശ തുറമുഖം (Spaceport) നിർമിക്കുന്നത്. എവിടെയാണ്- കുലശേഖരപട്ടണം, തൂത്തുക്കുടി (തമിഴ്നാട്)
- ചെറിയ ഉപഗ്രഹങ്ങളുടെ (SSLV) വിക്ഷേപണമാണ് പ്രധാന ഉദ്ദേശ്യം
17. സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 130-ാം വാർഷികത്തിൽ കേരളത്തിൽ എവിടെയാണ് അദ്ദേഹത്തിന്റെ പൂർണകായ വെങ്കലപ്രതിമ അനാച്ഛാദനം ചെയ്തത്- കാലടി ശ്രീരാമകൃഷ്ണാശ്രമത്തിന്റെ സർവ മത ക്ഷേത്രാങ്കണത്തിൽ
18. പുതുച്ചേരി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച വനിതാ മന്ത്രി- ചന്ദ്രപ്രിയങ്ക
19. ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ച ആദ്യ വനിത- ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസൻ
20. ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം- രോഹിത് ശർമ
21. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എസ്.എഫ്.ഇ.) ഇടപാടുകൾക്കായി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- കെ.എസ്.എഫ്.ഇ. പവർ
22. പുരുഷൻമാരുടെ 100 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡിട്ട താരം- എച്ച്.എച്ച്. മണികണ്ഠ
23. കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ വായ്പ പദ്ധതി- പ്രവാസി ഭദ്രത
24. കേരളത്തിലെ പുതിയ അക്കൗണ്ടന്റ് ജനറൽ- അതൂർവ സിൻഹ
25. ദേശീയ ടീ ബോർഡ് ചെയർമാൻ- അമർദീപ് സിങ് ഭാട്ടിയ
26. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ റൺസ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം നേടിയ രാജ്യം- ഓസ്ട്രേലിയ
27. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി സ്വന്തമാക്കിയ താരം- ഗ്ലെൻ മാക്സ്വെൽ
28. യു.എസ് ഗവൺമെന്റിന്റെ നാഷണൽ മെഡൽ ഓഫ് ടെക്നോളജി ആൻഡ് ഇന്നവേഷൻ അവാർഡിന് അർഹനായ ഇന്ത്യൻ വംശജൻ- അശോക് ഗാഡ്ഗിൽ
29. 2023- ലെ ദേശീയ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായത്- റെയിൽവേസ്
30. 2023 ഒക്ടോബറിൽ യുഎസിന്റെ ഉന്നത ശാസ്ത്ര ബഹുമതിയായ വൈറ്റ് ഹൗസ് നാഷണൽ മെഡൽ ലഭിച്ച ഇന്ത്യൻ വംശജർ- അശോക് ഗാഡ്ഗിൽ, സുഖ സുരേഷ്
No comments:
Post a Comment