Monday, 27 November 2023

Current Affairs- 27-11-2023

1. വൈറ്റ് ബോൾ ക്രിക്കറ്റിൽ 50 സെഞ്ച്വറി തികയ്ക്കുന്ന ആദ്യ താരം- വിരാട് കോഹ്ലി


2. 2023 ലോക ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പ് വേദി- ബംഗളൂരു


3. പി.എസ്. ശ്രീധരൻപിളളയുടെ 200-ാമത് പുസ്തകം- വാമൻ വൃക്ഷ കല


4. 2023 ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം അവാർഡ് നേടിയ ഇന്ത്യൻ സംസ്ഥാനം- കേരളം


5. പ്രാദേശിക ഉൽപന്നങ്ങൾ, ജി.ഐ. ടാഗ് ലഭിച്ച ഉൽപ്പന്നങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായുളള കേരളത്തിലെ ആദ്യത്തെ യൂണിറ്റി മാൾ നിലവിൽ വരുന്നത്- ടെക്നോപാർക്ക്


6. 2023 നവംബറിൽ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റത്- ഹീരാലാൽ സമരിയ

  • ദളിത് വിഭാഗത്തിൽ നിന്ന് ഈ പദവിയിൽ എത്തുന്ന ആദ്യ വ്യക്തി

7. കേന്ദ്ര സർക്കാരിന്റെ 9 വർഷത്തെ നേട്ടങ്ങൾ രാജ്യത്ത് വിളംബരം ചെയ്യാനുള്ള പ്രചാരകരായി നിയമിക്കുന്ന കേന്ദ്ര ഉദ്യോഗസ്ഥർ- പ്രഭാരി ഓഫീസർ


8. അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് (GAF 2023) വേദി- തിരുവനന്തപുരം


9. കൂടുതൽ കാലം അഭിഭാഷകനായി ജോലി ചെയ്തതിനുള്ള ഗിന്നസ് റെക്കോർഡ് നേടിയ വ്യക്തി- അഡ്വ. പി. ബി മേനോൻ (പാലക്കാട്)


10. 2023 ഏഷ്യൻ വനിത ഹോക്കി ചാമ്പ്യൻഷിപ്പ് ട്രോഫി ജേതാക്കൾ- ഇന്ത്യ


11. 2023- ൽ പാരീസ് ആസ്ഥാനമായ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ലീഗൽ മെട്രോളജിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- ബോബ് ജോസഫ് മാത്യു


12. രാജ്യാന്തര കാൻസർ വിദഗ്ധരുമായി സഹകരിച്ച് കേരളത്തിലെ കാൻസർ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രിവന്റീവ് കാൻസർ സമ്മിറ്റ് വേദി- തിരുവനന്തപുരം


13. 2023 നവംബറിൽ ഡീകമ്മീഷൻ ചെയ്ത തീരദേശ സേനയുടെ ആദ്യ തദ്ദേശ അഡ്വാൻസ്ഡ് ഓഷോർ പെട്രോൾ വെസൽ- സമർ 


14. പരിസ്ഥിതി പഠനത്തിനുള്ള ഹാഖ് ഷാ മെമ്മോറിയൽ ദേശീയ പുരസ്കാരത്തിന് അർഹനായത്- ആൽവിൻ ആന്റോ


15. തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കാനായി മൈക്രോ സൈറ്റുകൾ രൂപീകരിക്കുന്ന സംസ്ഥാനം- കേരളം


16. ഇന്ത്യയിൽ ഇലക്ട്രൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിന് അനുമതി ലഭിച്ച ഏക ബാങ്ക്- SBI


17. ഇന്ത്യക്ക് പുറത്ത് നിലവിൽ വരുന്ന ആദ്യ IIT ക്യാമ്പസ്- IIT സാൻസിബാർ, ടാൻസാനിയ


18. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പമെത്തിയ താരം- വിരാട് കോലി


19. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതി- കൊറോണ രക്ഷക് പോളിസി


20. വായു നിലവാരത്തിൽ ലോകത്തെ ഏറ്റവും മോശം നഗരം- ഡൽഹി


21. പോലീസിലെ കലാകാരന്മാരുടെ സംസ്ഥാനതല സർഗ്ഗ വേദി- അക്ഷരദീപം


22. 2023- ലെ ചെമ്പൈ സംഗീത പുരസ്കാര ജേതാവ്- മധുരൈ ടി. എൻ. ശേഷഗോപാലൻ


23. 2023 ഡിസംബർ 31- നകം വിവരാവകാശ നിയമം നടപ്പാക്കാനൊരുങ്ങുന്ന കേരളത്തിലെ സംരംഭം- കുടുംബശ്രീ


24. വ്യത്യസ്ത മേഖലകളിൽ അസാധാരണ മികവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന വനിതാ ശിശു വികസനവകുപ്പ് നൽകുന്ന പുരസ്കാരം- ഉജ്വല ബാല്യം


25. രാജ്യത്തിനു പുറത്ത് നിലവിൽ വരുന്ന ആദ്യ ഐ.ഐ.ടി. ക്യാമ്പസ്- ഐ.ഐ.ടി. സാൻസി ബാർ (ടാൻസാനിയ)


26. കുട്ടികളിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യയും ആത്മഹത്യാപ്രവണതയും തടയാൻ സൗഹൃദസമേതം എന്ന ആത്മഹത്യാപ്രതിരോധ പദ്ധതി നടപ്പാക്കുന്ന ജില്ല- തൃശ്ശൂർ


27. അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളിലെ സാമൂഹിക ശാസ്ത്ര പുസ്തകങ്ങളിൽ പോക്സോ നിയമത്തിന്റെ ഉള്ളടക്കം ഉൾപ്പെടുത്തുന്ന സംസ്ഥാനം- കേരളം


28. തപസ്യകലാസാഹിത്യവേദിയുടെ സഞ്ജയൻ പുരസ്കാരം ലഭിച്ചത്- പി.ആർ. നാഥ്


29. രാജ്യത്തെ സ്കൂളുകളുടെ നവീകരണത്തിനു കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി- പി.എം. ശ്രീ (പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ) 


30. ഗുജറാത്തിലെ ഇക്കോളജിക്കൽ സൊസൈറ്റി ഏർപ്പെടുത്തിയ ഹാഖ് ഷാ മെമ്മോറിയൽ ദേശീയ പുരസ്കാരത്തിനർഹനായ മലയാളി- ആൽവിൻ ആന്റോ

  • ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് പുരസ്കാരം

No comments:

Post a Comment