Sunday, 19 November 2023

Current Affairs- 19-11-2023

1. 2023 സെപ്റ്റംബറിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ ആദ്യ കാലാവസ്ഥാ ഉച്ചകോടി നടന്നത് എവിടെയാണ്- നയ്റോബി (കെനിയ)


2. യൂറോപ്യൻ യൂണിയനുശേഷം ജി 20- ൽ അംഗത്വം നേടിയ രാജ്യങ്ങളുടെ കൂട്ടായ്മ- ആഫ്രിക്കൻ യൂണിയൻ

  • 55 രാജ്യങ്ങളുടെ കൂട്ടായ്മയായ ആഫ്രിക്കൻ യൂണിയൻ 2002 ജൂലായ് 9- ന് നിലവിൽ വന്നു. എത്യോപ്യയിലെ ആഡിസ് അബാബയാണ് ആസ്ഥാനം.
  • കൊമോറോസ് പ്രസിഡന്റ് കൂടിയായ അസാലി അസൗമനിയാണ് ആഫ്രിക്കൻ യൂണിയന്റെ ഇപ്പോഴത്തെ അധ്യക്ഷൻ. 

3. 2023 സെപ്റ്റംബർ 10- ന് അന്തരിച്ച ഇയാൻ വിൽമുട്ട് (79) ഏത് രാജ്യത്തെ ഭ്രൂണശാസ്ത്രജ്ഞനായിരുന്നു- ബ്രിട്ടൻ 

  • 1996- ലാണ് സ്കോട്ലൻഡിലെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ബയോ-സയൻസിൽ ഇയാന്റെ നേതൃത്വത്തിലുള്ള സംഘം ഡോളി (Dolly) എന്ന ചെമ്മരിയാടിന് ജന്മം നൽകിയത്.
  • 2003 ഫെബ്രുവരി- 14 വരെയായിരുന്നു ഡോളി ജീവിച്ചത്.

4. 184 ദിവസത്തെ യാത്ര പൂർത്തിയാക്കി അടുത്തിടെ തിരിച്ചെത്തിയ യു.എ.ഇ- യുടെ ബഹിരാകാശയാത്രികൻ- ഡോ. സുൽത്താൻ അൽ നെയാദി


5. 2023 സെപ്റ്റംബറിലെ വിജ്ഞാപനപ്രകാരം കേരളത്തിലെ ഏറ്റവും വലിയ ജില്ല- ഇടുക്കി

  • എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായ 12718.5095 ഹെക്ടർ ഭൂമി ഇടുക്കിയിലെ ഇടമലക്കുടി വില്ലേജിലേക്ക് കുട്ടിച്ചേർത്തതോടെയാണിത്.
  • പാലക്കാട് ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായി. 

6. കൗൺസിൽ ഓഫ് സയന്റിഫിക് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR)- ന്റെ 2022- ലെ ശാന്തിസ്വരൂപ് ഭട്നഗർ പുരസ്ക്കാരം നേടിയ മലയാളി- ഡോ. എ.ടി. ബിജു

  • 12 യുവശാസ്ത്രജ്ഞരാണ് പുരസ്ക്കാരങ്ങൾ നേടിയത്.
  • 5 ലക്ഷം രൂപയാണ് സമ്മാനത്തുക. 
  • എറണാകുളം സ്വദേശിയായ എ.ടി. ബിജു, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അസോസിയേറ്റ് പ്രൊഫസറാണ്.
  • സി.എസ്.ഐ.ആറിന്റെ ആദ്യ ഡയറക്ടർ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ ആദ്യ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ച രസതന്ത്രജ്ഞനായ ശാന്തിസ്വരൂപ് ഭട്നഗറിന്റെ (1894-1955) സ്മരണാർഥം 1958- ലാണ് ഈ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.
  • ഇന്ത്യയുടെ ഗവേഷണ ലബോറട്ടറികളുടെ പിതാവ് (Father of Research Laboratories in India) എന്നും വിശേഷിപ്പിക്കപ്പെടുന്നു.

7. 20-ാം നൂറ്റാണ്ടിലെ പല പ്രധാന സംഭവങ്ങളും റിപ്പോർട്ട് ചെയ്ത പ്രമുഖ മാധ്യമപ്രവർത്തകൻ അടുത്തിടെ അന്തരിച്ചു. പേര്- വാൾട്ടർ ആൽഫ്രഡ് (103)

  • ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി, അടിയന്തരാവസ്ഥാപ്രഖ്യാപനം, ഇന്ത്യാ-പാക് യുദ്ധം, വിയറ്റ്നാം യുദ്ധം തുടങ്ങിയവ വാർത്താ ഏജൻസിയായ പി.ടി.ഐ.ക്കുവേണ്ടി റിപ്പോർട്ട് ചെയ്തിരുന്നു.
  • മംഗളൂരുവിൽ ജനിച്ച വാൾട്ടർ പിന്നീട് മുംബൈ പ്രവർത്തനകേന്ദ്രമാക്കി.

8. ഏത് സംസ്ഥാനത്താണ് വനിതകൾ ക്ഷേത്രപൂജാരികളായി നിയമിക്കപ്പെടുന്നത്- തമിഴ്നാട്

  • ഹിന്ദുമതത്തിലെ ഏത് ജാതിയിൽ ഉൾപ്പെടുന്നവർക്കും ക്ഷേത്ര പൂജകൾ നടത്താമെന്ന സംസ്ഥാന സർക്കാരിന്റെ നയപ്രകാരമാണ് മൂന്ന് വനിതകളെ പൂജാരിമാരാക്കുന്നത്.

9. ചാറ്റ് ജി.പി.ടിക്ക് ബദലായി ഗൂഗിൾ പുറത്തിറക്കുന്ന എ.ഐ. സോഫ്റ്റ് വേറിന്റെ പേര്- ജെമിനി എ.ഐ. (Gemini AI)


10. അടുത്തിടെ അന്തരിച്ച പ്രൊഫ. സി.ആർ. ഓമനക്കുട്ടൻ ഏതുനിലയിൽ പ്രസിദ്ധി നേടിയ വ്യക്തിയാണ്- എഴുത്തുകാരൻ, അധ്യാപകൻ 

  • 2010- ൽ 'ശ്രീഭൂതനാഥ വിലാസം നായർ ഹോട്ടൽ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. 
  • അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട വരെപ്പറ്റി രചിച്ച കഥയാണ് 'ശവംതീനികൾ 
  • ഓമനക്കഥകൾ, പകർന്നാട്ടം, അഭിനവശാ കുന്തളം തുടങ്ങിയവ മറ്റ് കൃതികൾ.

11. അച്ചടിമാധ്യമങ്ങളുടെ പ്രചാരം സംബന്ധിച്ച ആധികാരിക സ്ഥാപനമായ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ (എ.ബി. സി.) ചെയർമാൻ- ശ്രീനിവാസൻ കെ. സ്വാമി


12. ഏത് ബഹിരാകാശ ഏജൻസിയാണ് പറക്കുംതളികകളെ കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്- നാസ (യു.എസ്.എ.)

  • 'തിരിച്ചറിയപ്പെടാത്ത അസാധാരണമായ പ്രതിഭാസം (unidentified anomalous Phenomena UAP) എന്നാണ് അജ്ഞാതമായ പറക്കും വസ്തുക്കളെ (Unidentified flying objects UFO) നാസ വിശേഷിപ്പിച്ചിട്ടുള്ളത്.

13. മഹാരാഷ്ട്രയിലെ ഔറംഗാബാദ്, ഒസ്മാ നാബാദ് എന്നീ ജില്ലകളുടെ പുതിയ പേരുകൾ- യഥാക്രമം ഛത്രപതി സംഭാജി നഗർ,

  • മറാഠ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഛത്രപതി ശിവജിയുടെ മകനും പിൻഗാമിയുമായ സംഭാജി, മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ഉത്തരവുപ്രകാരം 1689- ൽ വധിക്കപ്പെടുകയായിരുന്നു. 
  • ബാലാഘാട്ട് പർവതനിരകളിലെ ഏഴ് ഗുഹകളുടെ ശൃംഖലയാണ് ധാരാശിവ് 

14. കേരളത്തിൽ ആദ്യമായി നടന്ന അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിവലിന്റെ (കൈയക്ഷര കലോത്സവം) വേദി എവിടെയായിരുന്നു- കൊച്ചി 

  • അക്ഷരങ്ങളെ ചിത്രങ്ങളാക്കിമാറ്റുന്ന കലാവിദ്യയുടെ ഉത്സവം കൊച്ചി ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ 2023 ഒക്ടോബർ രണ്ടുമുതൽ അഞ്ചുവരെയാണ് നടന്നത്. 
  • ലോകത്തെ വിവിധ ഭാഷകളിലുള്ള 150- ഓളം കാലിഗ്രഫിരചനകളുടെ പ്രദർശനവും നടന്നു.

15. കേരളത്തിൽ എത്ര തവണയാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്- നാലുതവണ

  • പാരാമില്ലോവിരിഡേ ഫാമിലിയിലെ നിപാ വൈറസ് ജനുസിൽപ്പെട്ട വൈറസാണ് നിപ
  • 2018- ലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത്.

16. നൊബേൽ സമ്മാനത്തിന്റെ ഹാസ്യപതിപ്പ് എന്നറിയപ്പെടുന്ന 2023- ലെ ഇഗ് നൊബേൽ (Ig Nobel) സമ്മാനം ഏതെല്ലാം രാജ്യങ്ങളിലെ ഗവേഷകർക്കാണ് ലഭിച്ചത്- ഇന്ത്യ, ചൈന, മലേഷ്യ, യു.എസ്. 

  • 'ആദ്യം ചിരിപ്പിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന കണ്ടെത്തലുകൾക്ക് നൽകുന്ന പുരസ്കാരമാണിത്. 
  • മദ്രാസ് ഐ.ഐ.ടി.യിൽ നിന്ന് എൻജിനിയറിങ് ബിരുദം നേടിയ അനൂപ് രാജപ്പനാണ് പുരസ്കാരം നേടിയ ഗവേഷകസംഘത്തിലെ ഏക ഇന്ത്യക്കാരൻ.
  • യു.എസിലെ കേംബ്രിജിൽനിന്ന് പ്രസിദ്ധികരിക്കുന്ന ശാസ്ത്ര ആക്ഷേപഹാസ്യ മാസികയായ 'ആ നൽസ് ഓഫ് ഇംപ്രോബബിൾ റിസർച്ച്' ആണ് 1991 മുതൽ പുരസ്കാരം നൽകുന്നത്.

17. റബ്ബറുത്പാദകരാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ അസോസിയേഷൻ ഓഫ് നാചറൽ റബ്ബർ പ്രൊഡ്യൂസിങ് കൺട്രീസിന്റെ ചെയർമാൻ സ്ഥാനം വഹിക്കുന്ന രാജ്യം- ഇന്ത്യ


18. എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി- സ്വരാ പാട്ടീൽ (ഒൻപതുവയസ്സ്)


19. 2023 ഒക്ടോബറിൽ അന്തരിച്ച, 'ലീ കെചിയാംഗ്' ഏത് രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയായിരുന്നു- ചൈന


20. 47-ാമത് വയലാർ പുരസ്കാര ജേതാവ്- ശ്രീകുമാരൻ തമ്പി


21. 'ഒരു കവിയും കുറെ മാലാഖമാരും' ആരുടെ ആദ്യ കവിതാസമാഹാരമാണ്- ശ്രീകുമാരൻ തമ്പി 

  • ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ- ജീവിതം ഒരു പെൻഡുലം

22. ഏഷ്യൻ പാരാ ഗെയിംസിലെ ഒരു ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടുന്ന  ആദ്യ ഇന്ത്യൻ വനിത- ശീതൾ ദേവി

  • ആർച്ചറി (അമ്പെയ്ത്ത്) താരമാണ് ജമ്മുകാശ്മീർ സ്വദേശിനിയായ ശീതൾ ദേവി.

23. ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിയായി തിരഞ്ഞെടുക്കപ്പെട്ടത്- സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ


24. സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ചെയർപേഴ്സൺ- കെ. സി. റോസക്കുട്ടി


25. തീരദേശ മത്സ്യബന്ധനം, വിപണനം, സംസ്കരണം എന്നീ തൊഴിൽമേഖലകളിലെ വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള സഹകരണ വകുപ്പിന്റെ വായ്പാ പദ്ധതി - സ്നേഹതീരം

  • നിലവിലെ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി- വി. എൻ. വാസവൻ

26. കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാസർകോട്ടെ മർക്കോടി ഗോത്രഭാഷയിലൊരുക്കിയ ചിത്രം- ഒങ്കാറ (സംവിധാനം- ഉണ്ണി കെ. ആർ)

  • കാസർകോടിലെ ഗോത്ര വിഭാഗമായ മാവിലാന്റെ ഭാഷയാണ് മർക്കോടി.
  • "ഒഴുകി, ഒഴുകി, ഒഴുകി' എന്ന മലയാളചിത്രവും കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

27. ടൈംസ് ഹയർ എജുക്കേഷൻ നടത്തിയ ലോക സർവകലാശാല 2024 റാങ്കിംഗിൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്- ഐ.ഐ.എസ്.സി. ബെംഗളുരു


28. 2023 ഒക്ടോബറിൽ അന്തരിച്ച, വിഖ്യാത ചരിത്രകാരി- നതാലി സൈമൺ ഡേവിസ്

  • "പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ചരിത്രകാരി' എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.
  • പതിനാലാം നൂറ്റാണ്ടിലെ ഫ്രഞ്ച് കർഷകജീവിതത്തെ അടിസ്ഥാനമാക്കി, നതാലി ഡേവിസ് രചിച്ച പുസ്തകം- ദി റിട്ടേൺ ഓഫ് മാർട്ടിൻ ഗു

29. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ വക്കം മൗലവി സ്മാരക പുരസ്കാരത്തിന് അർഹനായത്- ആർ. രാജഗോപാൽ


30. 2023 ഒക്ടോബറിൽ അന്തരിച്ച, പ്രമുഖ കഥാകൃത്തും, നോവലിസ്റ്റും, വിവർത്തകനുമായിരുന്ന വ്യക്തി- കെ. ദിലീപ് കുമാർ

  • "ബുധസംക്രമം' എന്ന നോവലിലൂടെയാണ് സാഹിത്യരംഗത്ത് ശ്രദ്ധേയനാകുന്നത്.
  • ഇറ്റാനോ കാൽവിനോയുടെ ഇൻവിസിബിൾ സിറ്റീസ്' എന്ന വിഖ്യാതമായ നോവൽ "അദൃശ്യ നഗരങ്ങൾ' എന്നപേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

No comments:

Post a Comment