Friday, 2 February 2024

Current Affairs- 02-02-2024

1. 2024- ലെ കേരള ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ വേദി- തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് 


2. 2024 ജനുവരിയിൽ 2500 വർഷം പഴക്കമുള നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം- ആമസോൺ കാടുകൾ


3. മലയാളചലച്ചിത്ര സൗഹൃദ വേദിയുടെ പ്രേംനസീർ പുരസ്കാരത്തിന് അർഹനായത്- കെ ജി ബാബുരാജ്


4. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംഗീത സംവിധായകൻ- കെ ജെ ജോയ്


5. 27-ാമത് നാഷണൽ യൂത്ത് ഫെസ്റ്റിവലിന്റെ വേദി- നാസിക്


6. 2024 ജനുവരിയിൽ പ്രസിദ്ധീകരിച്ച, ഭാവിയിലെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനിടയുള്ള രാഷ്ട്രങ്ങളെ ഉൾപ്പെടുത്തിയുള്ള ഭാവിസാധ്യതാ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 35

  • ഒന്നാം സ്ഥാനം- ബ്രിട്ടൻ

7. ലോക്സഭാ സെക്രട്ടേറിയറ്റിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനുള്ള (ഗസറ്റഡ് വിഭാഗം) പ്രഥമ പുരസ്കാരത്തിന് അർഹനായ മലയാളി- പി.മുരളീധരൻ


8. എയറോപോണിക് ഫാമിംഗ് കൃഷിരീതിയിലൂടെ ഉൽപ്പാദിപ്പിച്ച സിങ്കും ഇരുമ്പും സമ്പുഷ്ടമായ മിനി ഉരുളക്കിഴങ്ങ്- കുഫ്രി ഉദയ്


9. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ എത്രാമത് വാർഷികമാണ് 2024 ജനുവരിയിൽ ആചരിച്ചത്- 150


10. ജമ്മു കാശ്മീരിൽ ആക്രമണം നടത്തുന്ന ഭീകരർക്കെതിരെ ഇന്ത്യൻ കരസേന ആരംഭിച്ച സൈനിക നീക്കം- ഓപ്പറേഷൻ സർവ്വശക്തി


11. സാംസ്കാരിക വകുപ്പിന്റെ പരമോന്നത അംഗീകാരമായ 2022- ലെ രാജാരവിവർമ്മ പുരസ്കാരം നേടിയ ചിത്രകാരൻ- സുരേന്ദ്രൻ നായർ


12. ഡെന്മാർക്കിന്റെ പുതിയ രാജാവ്- ഫ്രഡറിക് പത്താമൻ


13. 2024 ജനുവരിയിൽ ലോകത്തെ ഏറ്റവും പഴക്കം ചെന്ന വനം കണ്ടെത്തിയത്- ന്യൂയോർക്ക്


14. നിർമിത ബുദ്ധി തിരഞ്ഞെടുപ്പിനെ ഗുരുതരമായ ബാധിച്ചേക്കുമെന്ന് റിപ്പോർട്ട് പുറത്തുവിട്ട സംഘടന- വേൾഡ് എക്കണോമിക്സ് ഫോറം (WEF)


15. 2024 ഫെബ്രുവരി 1 മുതൽ ഒരു വാഹനത്തിന് അനുവദനീയമായ ഫാസ്ടാഗുകളുടെ എണ്ണം- 1 


16. 2024 ജനുവരിയിൽ അന്തരിച്ച സാഹിത്യകാരി- കെ.ബി. ശ്രീദേവി


17. 75-ാമത് എമ്മി പുരസ്കാരത്തിൽ മികച്ച ഡ്രാമാ സീരീസിനുള്ള പുരസ്കാരം നേടിയത്- സക്സെഷൻ 


18. 2024 ജനുവരിയിൽ ഉദ്ഘാടനം നിർവഹിച്ച നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സസ് ആൻഡ് നാർക്കോട്ടിക്സ് എവിടെയാണ്- പാലാസമുദ്രം (ആന്ധ്രാപ്രദേശ്)


19. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കേരള യൂണിറ്റ് മേധാവിയായി 2024 ജനുവരിയിൽ ചുമതലയേറ്റത്- ഡോ. വി. അമ്പിളി


20. 2022 ലെ കേരള കലാമണ്ഡലം കൽപിത സർവകലാശാല ഫെലോഷിപ്പ് നേടിയത്- മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി (കഥകളി സംഗീതം), വേണു. ജി (കൂടിയാട്ടം)


21. ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ- കൊട്ടാരക്കര


22. കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ ഏറ്റവും മികച്ച പ്രകടനത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്- കേരളം


23. 2024 ജനുവരിയിൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരത്തിന് അർഹനായ മലയാളി- സെബാസ്റ്റിൻ സി പീറ്റർ


24. ചിത്രകലാ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ പ്രതിഭകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത അംഗീകാരമായ രാജാ രവിവർമ്മ പുരസ്കാരത്തിന് അർഹനായത്- സുരേന്ദ്രൻ നായർ


25. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത എഴുത്തുകാരി- കെ ബി ശ്രീദേവി


26. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മോളിക്യുലർ ബയോ ഫിസിക്സ് യൂണിറ്റിലെ ഗവേഷക സംഘം വികസിപ്പിച്ച തദ്ദേശീയ കോവിഡ് വാക്സിൻ- ആർ.എസ് 2 


27. ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദി- ദാവോസ്, സ്വിറ്റ്സർലൻഡ്


28. കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ ഏറ്റവും മികച്ച പ്രകടനത്തിനുള്ള പുരസ്കാരം നേടിയത്- കേരളം 


29. സംസ്ഥാനത്തെ ആദ്യ ദീപാലംകൃത പാലം- ഫറോക്ക് പാലം (കോഴിക്കോട്)


30. മാപ്പിൾസ് ആപ്ലിക്കേഷൻ ഉപയോഗിച്ച് എല്ലാ ആക്സിഡന്റ് സൈറ്റുകളും മാപ്പ് ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം എന്ന ഖ്യാതി നേടിയത്- പഞ്ചാബ്


75-ാമത് പ്രൈംടൈം എമ്മി പുരസ്കാരം 2024

  • മികച്ച കോമഡി പരമ്പര- ദി ബെയർ
  • മികച്ച ഡ്രാമ പരമ്പര- സക്സെഷൻ
  • മികച്ച അന്തോളജി പരമ്പര- ബീഫ്
  • മികച്ച നടൻ (കോമഡി)- ജെറമി അലൻ വൈറ്റ്
  • മികച്ച നടി (കോമഡി)- ക്വിന്റ ബ്രൺസൺ
  • മികച്ച നടൻ (ഡ്രാമ)- കീരൻ കുർകിൻ
  • മികച്ച നടി (ഡ്രാമ)- സാറ സ്‌നൂക്ക 

No comments:

Post a Comment