1. യുനെസ്കോയുടെ പൈതൃക കലാരൂപങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലായി ഇടം നേടിയ, ഇന്ത്യയിലെ പാരമ്പര്യ നൃത്തരൂപം- ഗർബനൃത്തം (ഗുജറാത്ത്)
- കല, ആചാരങ്ങൾ തുടങ്ങിയ മാനവ രാശിയുടെ അമൂർത്തമായ സാംസ്കാരിക പാരമ്പര്യങ്ങളെ സംരക്ഷിക്കുന്നതിനാണ് യുനെസ്കോ പൈതൃക പട്ടിക പ്രസിദ്ധികരിക്കുന്നത്.
- ബോട്സ്വാനയിലെ കസാനിൽച്ചേർന്ന യോഗത്തിലാണ് ഗർബയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്.
- മധ്യത്തിൽ കത്തിച്ചുവെക്കുന്ന മൺചിരാതുകൾക്ക് ചുറ്റും സ്ത്രീകൾ ദുർഗാപ്രീതിക്കായി നടത്തുന്ന നൃത്തമാണിത്.
- കേരളത്തിലെ കൂടിയാട്ടം, മുടിയേറ്റ് എന്നിവയുൾപ്പെടെ ഇന്ത്യയിൽ നിന്ന് ഇതുവരെ 15 ഇനങ്ങളാണ് പട്ടികയിൽ സ്ഥാനം നേടിയിട്ടുള്ളത്.
2. അടുത്തിടെ ചെന്നൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും ആഞ്ഞടിച്ച പേമാരിക്ക് കാരണമായ ചുഴലിക്കാറ്റ്- മിഷോങ് (Michaung)
- മ്യാൻമാറാണ് പേര് നിർദേശിച്ചത്. കരുത്ത്, പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്ത് മടങ്ങിവരാനുള്ള ശേഷി എന്നിങ്ങനെയാണ് വാക്കിന്റെയർഥം.
3. 2023- ലെ പദമായി ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് (ഒ.യൂ.പി.) തിരഞ്ഞെടുത്തത്- റിസ് (rizz)
- സ്റ്റൈൽ, വശ്യത, ആകർഷകത്വം തുടങ്ങിയവയെ ദ്യോതിപ്പിക്കുന്ന നാടൻ പ്രയോഗമാണ് റിസ്. വ്യക്തിപ്രഭാവം എന്നർഥമുള്ള കരിസ്മ (Charisma)- യിൽ നിന്നാണ് റിസിന്റെ ഉദ്ഭവം.
- ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ പ്രസാധകരാണ് യു.പി.
4. 2023 നവംബറിൽ ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച രാജ്യം- മലേഷ്യ
- ഇന്ത്യക്കാർക്ക് 30 ദിവസം വരെ വിസയില്ലാതെ മലേഷ്യയിൽ കഴിയാം. 2023 ഡിസംബർ ഒന്നിന് ഇത് പ്രാബല്യത്തിൽ വന്നു.
- ഇന്ത്യക്കാർക്ക് പുറമേ ചൈനക്കാർക്കും ഇളവ് ബാധകമാക്കിയിട്ടുണ്ട്.
5. മുൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ- ദ അപ്രന്റിസ് (The Apprentice)
- യുവാവായ ട്രംപിനെ അവതരിപ്പിക്കുന്നത് സെബാസ്റ്റൻ സ്റ്റാനാണ്.
- അലി അബ്ബാസി (ഇറാൻ)- യാണ് സംവിധായകൻ
6. സായുധസേനാ പതാകദിനം എന്നാണ്- ഡിസംബർ 7
7. രണ്ടുമാസം പിന്നിട്ടിട്ടും തുടരുന്ന ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ വെടിനിർ ത്തലിനായി യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഏത് പ്രത്യേക അനുച്ഛേദമാണ് പ്രയോഗിച്ചത്- അനുച്ഛേദം 99
- അന്താരാഷ്ട്ര സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന യുദ്ധം പോലെയുള്ള സാഹചര്യങ്ങളിൽ രക്ഷാസമിതിയുടെ ഇടപെടൽ സാധ്യമാക്കാൻ സെക്രട്ടറി ജനറലിന് അധികാരം നൽകുന്ന അനുച്ഛേദമാണിത്. വെടിനിർത്താനുള്ള പ്രമേയം രക്ഷാസമിതി ഇതുവരെ അംഗീകരിക്കാത്ത സാഹചര്യത്തിലാണിത്.
- 1971 ഡിസംബർ 3- നാണ് അവസാനമായി ഈ അനുച്ഛേദം പ്രയോഗിക്കപ്പെട്ടത്. 1971- ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് കിഴക്കൻ പാകിസ്താനിലെ പ്രതിസന്ധി പരിഹരിക്കാൻവേണ്ടിയായിരുന്നു ഇത്.
- യു.എന്നിന്റെ 78 വർഷത്തെ ചരിത്രത്തിൽ 10 തവണ മാത്രമേ ഈ അനുച്ഛേദം പ്രയോഗിച്ചിട്ടുള്ളൂ.
8. 2022- ലെ ജമ്നാലാൽ ബജാജ് അവാർഡിന് അർഹയായ മലയാളി വനിത- സുധാ വർഗീസ്
- ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിക്കാട്ടിയുള്ള സാമൂഹിക സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
- സിസ്റ്റർ സുധ, സൈക്കിൾ ദീദി എന്നി പേരുകളിലും അറിയപ്പെടുന്ന സുധാവർ ഗീസ് ബിഹാറിലെ മുഷാഹാർ വംശജരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്നു. കോട്ടയം കാഞ്ഞിരത്താനം സ്വദേശിനിയാണ്.
- തമിഴ്നാട്ടിൽ ആതുരസേവനം നടത്തുന്ന മലയാളി ഡോക്ടർ ദമ്പതികളായ റെജി ജോർജും ലളിത റെജിയും അവാർഡ് ജേതാക്കളിൽപ്പെടുന്നു.
- വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ഗാന്ധി ആശ്രാം ട്രസ്റ്റ് സെക്രട്ടറി രാഹാനാബ കുമാർ ജമ്നാലാൽ ബജാജ് അന്താരാഷ്ട്ര അവാർഡിനും അർഹനായി.
9. ബി.ബി.സി- യുടെ പുതിയ ചെയർമാൻ- ഡോ. സമീർഷാ (71)
- ഇന്ത്യൻ വംശജനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഷാ റിച്ചാർഡ് ഷാർപ്പിന്റെ പിൻഗാമിയായാണ് ചുമതലയേറ്റത്.
- മഹാരാഷ്ട്രയിലെ ഔറംഗബാദിൽ (ഇപ്പോൾ ഛത്രപതി സംബാജി നഗർ) ജനിച്ച ഷാ 1960- ലാണ് ബ്രിട്ടനിലെത്തിയത്.
- ദൃശ്യമാധ്യമ രംഗത്തും സമൂഹത്തിനും നൽകിയ സംഭാവനകൾ മുൻനിർത്തി 2019- ൽ എലിസബത്ത് രാജ്ഞി സി.ബി. ഇ. (കമാൻഡർ ഓഫ് ദ മോസ്റ്റ് എക്സലന്റ് ഓഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ) ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
10. നാഷണൽ മെഡിക്കൽ കമ്മിഷന്റെ പുതിയ ലോഗോയിൽ ദേശീയ ചിഹ്നമായ അശോകസ്തംഭത്തിനു പകരം ഇടംപിടിച്ച ചിത്രം ആരുടേതാണ്- പ്രാചീന വൈദ്യപ്രതിഭയായ ധന്വന്തരിയുടേത്
- അശോകസ്തംഭത്തിന് ചുവടെ സത്യമേവ ജയതേ എന്ന ആപ്തവാക്യമായിരുന്നു പഴയ ലോഗോയിൽ ആലേഖനം ചെയ്തിരുന്നത്. പുതിയ ലോഗോയിൽ അശോകസ്തംഭത്തിനുപകരം ധന്വന്തരിയുടെ വർണചിത്രവും അതിന് മീതെയായി ഭാരത് എന്നുമാണ് ചേർത്തിട്ടുള്ളത്.
11. ഇൻഡൊനീഷ്യയിൽ നടന്ന ഫിഫ അണ്ടർ- 17 ലോകകപ്പിൽ കിരീടം നേടിയ ടീം- ജർമനി
- ഫൈനലിൽ ഫ്രാൻസിനെയാണ് തോൽപ്പിച്ചത്.
12. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരം എന്ന ബഹുമതി തുടർച്ചയായി മൂന്നാം വർഷവും നേടിയത്- കൊൽക്കത്ത
- ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ (എൻ. സി.ആർ.ബി.)- യുടെ റിപ്പോർട്ട് പ്രകാരമാണ് ഈ കണ്ടെത്തൽ.
- നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനമാക്കി കുറ്റകൃത്യങ്ങളുടെ എണ്ണം പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
- സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനത്ത് പുണെയും മൂന്നാമത് ഹൈദരാബാദുമാണ്.
- 2016 മുതൽ കൊൽക്കത്തയിൽ കുറ്റ കൃത്യങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
- ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ 2022- ലെ റിപ്പോർട്ട് പ്രകാരം ആത്മഹത്യാ നിരക്കിൽ കേരളം നാലാം സ്ഥാനത്താണ്.
- മഹാരാഷ്ട്രയാണ് ഏറ്റവും മുന്നിൽ
- രാജ്യത്തെ നഗരങ്ങളിലെ ആത്മഹത്യാ നിരക്കിൽ കൊല്ലം രണ്ടാം സ്ഥാനത്താണ്. ഒന്നാമത് വിജയവാഡ
13. ടൈം മാഗസിന്റെ 2023- ലെ വ്യക്തി (Person of the Year)- യായി തിരഞ്ഞെടുക്കപ്പെട്ടത്- ടെയ്ലർ സ്വിഫ്റ്റ്
- അമേരിക്കൻ പോപ്പ് ഗായികയാണ് 33 കാരിയായ സ്വിഫ്റ്റ്.
- ഓപ്പൺ എഐ സഹസ്ഥാപകൻ സാം ഓൾട്ട്മാനും ചാൾസ് മൂന്നാമൻ രാജാവും ഉൾപ്പെടെയുള്ളവരെയാണ് സ്വിഫ്റ്റ് പിന്നിലാക്കിയത്.
- ഫോബ്സ് (forbes) മാഗസിൻ കണ്ടത്തിയ 2023- ലെ ലോകത്തിലെ കരുത്തരായ 100 വനിതകളുടെ പട്ടികയിൽ നാല് ഇന്ത്യൻ വനിതകൾ ഇടം നേടി.
- കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ 32-ാമതായി പട്ടികയിൽ സ്ഥാനം നേടി.
- രോഷ്നി നാടാർ മൽഹോത്ര (എച്ച്. സി.എൽ. കോർപ്പറേഷൻ സി.ഇ.ഒ.) 60-ാം സ്ഥാനത്തും സോമമൊൻഡൽ (സ്പിൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർ പേഴ്സൺ) 70-ാം സ്ഥാനത്തും കിരൺ മജുംദാർ ഷാ (ബയോകോൺ സ്ഥാപക) 76-ാം സ്ഥാനത്തുമായി സ്ഥാനം പിടിച്ചു.
- യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെൻ ലെയ്ൻ (ജർമനി), ആണ് പട്ടികയിൽ ഒന്നാമത്.
- യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിൻ ലെഗാർദെ (ഫ്രാൻസ്)- യാണ് രണ്ടാമത്.
- ഇന്ത്യൻ വംശജയും യു.എസ്. വൈസ് പ്രസിഡന്റുമായ കമലാഹാരിസ് മൂന്നാം സ്ഥാനത്താണ്.
14. കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 35-ാമത് ജിമ്മിജോർജ് ഫൗണ്ടേഷൻ പുരസ്കാരം നേടിയത്- ലോങ്ജമ്പ് താരം ഒളിമ്പ്യൻ എം. ശ്രീശങ്കർ
- ഒരുലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്ക്കാരം.
- 1987 നവംബർ 30- ന് ഇറ്റലിയിലുണ്ടായ കാറപകടത്തിൽ മരിച്ച ഇന്ത്യൻ വോളിബോളിലെ ഇതിഹാസതാരമാണ് ജിമ്മി ജോർജ്
15. 2023 ഡിസംബർ 8- ന്റെ ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട അംഗം- മഹുവ മൊയ്ത്ര
- പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ വ്യവസായിയിൽ നിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന് പരാതി പരിശോധിച്ച എത്തിക്സ് കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിച്ച ലോക്സഭ ശബ്ദവോട്ടോടെയാണ് നടപടി സ്വീകരിച്ചത്.
- തൃണമൂൽ കോൺഗ്രസ് അംഗമായ മഹുവ പശ്ചിമബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള അംഗമാണ്.
- കോഴ ആരോപണത്തിന്റെ പേരിൽ പാർലമെന്റ് പുറത്താക്കുന്ന 14-ാമത്തെ എം.പി.യാണ് മഹുവ ലോക്സഭയിൽ നിന്ന് 12- ഉം രാജ്യസഭയിൽ നിന്ന് രണ്ടുപേരുമാണ് നാളിതുവരെ ഇപ്രകാരം പുറത്താക്കപ്പെട്ടിട്ടുള്ളത്.
16. ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ നിർമി തബുദ്ധി (എ.ഐ.) പ്ലാറ്റ്ഫോം- കൃത്രിം
17. 2023- ലെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് നേടിയത്- ഹരിയാണ
18. ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലം നിയന്ത്രിച്ച വനിത- മല്ലികാ സാഗർ
19. പ്രഥമ ഒഡിയ ഭാഷാസമ്മേളനത്തിന്റെ വേദി- ഭുവനേശ്വർ
20. ഈജിപ്തിൽ തുടർച്ചയായ മൂന്നാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- അബ്ദുൽ ഫത്താഹ് അൽ സിസി
21. കുട്ടികൾക്കെതിരായ ചൂഷണം, ബാലവേല, ബാലവിവാഹം തടയുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- ശരണബാല്യം
22. ചെന്നൈ ആശാൻ സ്മാരക അസോസിയേഷന്റെ 2022- ലെ ആശാൻ സ്മാരക കവിതാ പുരസ്ക്കാരം ലഭിച്ചത്- കുരീപ്പുഴ ശ്രീകുമാർ
23. ഇന്റർനാഷണൽ വുഷു ഫെഡറേഷൻ അവാർഡ്സ് 2023- ൽ സാൻഡ വിഭാഗത്തിൽ മികച്ച വനിത താരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം- റോഷിബിന് ദേവി
24. ഉത്തർപ്രദേശിലെ ഗൗരവ് സമ്മാൻ 2024- ന് അർഹത നേടിയവർ- റിതു കരിദാൽ ശ്രീവാസ്തവ, നവീൻ തിവാരി
25. രണ്ടാമത് സ്റ്റേറ്റ് മൈനിംഗ് മിനിസ്റ്റേഴ്സ് കോൺഫറൻസിന്റെ വേദി- ഭോപ്പാൽ
26. ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകാനുള്ള കേന്ദ്ര ടെലികോം വകുപ്പിന്റെ ലൈസൻസ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനി- സ്റ്റാർലിങ്ക് പരാക്രം ദിവസ്
- ഗ്ലോബൽ മൊബൈൽ പേഴ്സണൽ കണിക്കേഷൻ ബ സാറ്റലൈറ്റ് (GMPCS) സർവീസ് എന്ന ലൈസൻസ് ആണ് കമ്പനിക്ക് ലഭിക്കുക.
27. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (BCCI) ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം- ശുഭ്മാൻ ഗിൽ
- ലൈം അച്ചീവ്മെന്റ് അവാർഡ് നേടിയത്- രവി ശാസ്ത്രി
28. 2024 ജനുവരിയിൽ ഇറാൻ വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ പേര്- സൊരയ്യ
29. ജനുവരി 25 (ദേശീയ സമ്മതിദാന ദിനം) 2024- ലെ തീം- വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നില്ല. ഞാൻ ഉറപ്പായും വോട്ട് ചെയ്യും.
30. ICC- യുടെ ട്വന്റി-20- യിലെ 2023- ലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത്- സൂര്യകുമാർ യാദവ്
ICC
- ICC Men's T20 Cricketer of the Year 2023- സൂര്യകുമാർ യാദവ്
- ICC Women's T20 Cricketer of the Year 2023- ഹെയ്ലി മാത്യുസ്
- ICC Men's Emerging Cricketer of the Year 2023- രചിൻ രവീന്ദ്ര
- ICC Women's Emerging Cricketer of the Year 2023- ഫോബ് ലിച്ച്ഫീൽഡ്
No comments:
Post a Comment