Sunday, 18 February 2024

Current Affairs- 18-02-2024

1. ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പൽ 2023 ഡിസംബർ 26- ന് കമ്മിഷൻ ചെയ്തു. പേര്- ഐ.എൻ.എസ്. ഇംഫാൽ

  • വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥലത്തിന്റെ പേരിലറിയപ്പെടുന്ന ആദ്യ യുദ്ധക്കപ്പലാണിത്.
  • രണ്ടാം ലോകമഹായുദ്ധകാലത്തെ ഇംഫാൽ യുദ്ധത്തിൽ (1944) വീരമൃത്യു വരിച്ചവരുടെ സ്മരണാർഥമാണ് 'ഇംഫാൽ എന്ന് നാമകരണം ചെയ്തിട്ടുള്ളത്. 
  • മിസൈൽ നശീകരണ ശ്രേണിയിൽപ്പെടുന്ന കപ്പലിൽ നിന്ന് ഏറ്റവും വേഗമേറിയ സൂപ്പർസോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ്  ഉൾപ്പെടെയുള്ളവ വിക്ഷേപിക്കാനാകും.

2. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ പുതിയ ഗവേഷണകേന്ദ്രം 2029- ൽ യാഥാർഥ്യമാകും. ഇതിന്റെ പേര്- മൈത്രി 2 (Maitri-2)

  • കിഴക്കൻ അന്റാർട്ടിക്കയിൽ നിലവിലുള്ള മൈത്രി സ്റ്റേഷന് മുപ്പതുവർഷം പഴക്കമുള്ളതിനാലാണ് തൊട്ടടുത്തുതന്നെ പുതിയ കേന്ദ്രം സ്ഥാപിക്കുന്നത്.
  • മൈത്രി (1989), ഭാരതി (2012) എന്നീ രണ്ട് കേന്ദ്രങ്ങളാണ് നിലവിൽ ഇന്ത്യക്ക് അന്റാർട്ടിക്കയിലുള്ളത്.
  • 1984- ൽ പ്രവർത്തനം തുടങ്ങിയ 'ദക്ഷി ഗംഗോത്രി'- യാണ് ഇന്ത്യയുടെ ആദ്യ സ്റ്റേഷൻ. മഞ്ഞുമൂടിയതിനെത്തുടർന്ന് 1990- ൽ ഇതിന്റെ പ്രവർത്തനം നിലച്ചു. 
  • ആർട്ടിക് മേഖലയിൽ 2008 മുതൽ ഇന്ത്യ യുടെ 'ഹിമാദ്രി' സ്റ്റേഷൻ പ്രവർത്തിച്ചുവരുന്നു. നോർവേയുടെ ഭാഗമായ സ്‌വാൽ ബാർഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 
  • സ്ഥിരമായി മനുഷ്യവാസമില്ലാത്ത ഭൂമിയിലെ ഏക വൻകരയാണ് അന്റാർട്ടിക്ക. വൈറ്റ് കോണ്ടിനെന്റ് എന്നും വിളിക്കപ്പെടുന്നു.

3. മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസൺ അടുത്തിടെ സ്വന്തമാക്കിയ നേട്ടമെന്താണ്- അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ മലയാളി 

  • ദക്ഷിണാഫ്രികക്കതിരേ, ആ രാജ്യത്തെ പാളിലെ (Paarl) ബോളണ്ട് പാർക്കിൽ (Boland Park) നടന്ന ഏകദിന മത്സരത്തിലാണ് 108 റൺസ് നേടിക്കൊണ്ട് സഞ്ജു നേട്ടം കൈവരിച്ചത്. 

4. യുക്രൈൻ ചരിത്രത്തിലാദ്യമായി ക്രിസ്മസ് ആഘോഷത്തിന് 2023- ൽ മാറ്റം സംഭവിച്ചു. എങ്ങനെ- ജനുവരി ഏഴിന് ആഘോഷിച്ചിരുന്ന ക്രിസ്മസ്, ഡിസംബർ 25- ന് ആഘോഷിച്ചു 

  • റഷ്യയോട് ഒരു തരത്തിലും സമരസപ്പെടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ മാറ്റം യഥാർഥ്യമാക്കിയത്.
  • റഷ്യയിലും യുക്രൈനിലും പരമ്പരാഗതമായി ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിച്ചിരുന്നത്.

5. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലെ ഐ.പി.എൽ. ചരിത്രത്തിലാദ്യമായി ഒരു വനിതയാണ് അടുത്തിടെ നടന്ന താരലേലം നിയന്ത്രിച്ചത്. പേര്- മല്ലികാ സാഗർ 

  • ഐ.പി.എല്ലിലെ നാലാമത്തെ ഓക്ഷണർ കൂടിയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള മല്ലിക. ദുബായിൽ വെച്ചാണ് ലേലം നടന്നത്.

6. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (ബി. എസ്.ഇ) പുതിയ ചെയർമാൻ- പ്രമോദ് അഗർവാൾ

  • 1875 ജൂലായ് ഒൻപതിന് സ്ഥാപിതമായ ബി.എസ്.ഇ. ഏഷ്യയിലെതന്നെ ഏറ്റവും പഴക്കമുള്ള സ്റ്റോക്ക് എക്സ്ചേഞ്ചാണ്. മുംബൈ ദലാൽ സ്ട്രീറ്റിലാണ് ആസ്ഥാനം. 

7. രാജ്യത്തെ പരമോന്നത കായിക പുരസ്സാരമായ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് (2023) നേടിയവർ- ചിരാഗ് ചന്ദ്രശേഖർ ഷെട്ടി, സാത്വിക് സാമ്രാജ് രങ്കി റെഡ്ഡി

  • ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണവും ലോകറാ ങ്കിങ്ങിൽ ഒന്നാം സ്ഥാനവും നേടിയാണ് പുരുഷ ഡബിൾസ് ബാഡ്മിന്റൺ താരങ്ങളായ ഇരുവരും ജേതാക്കളായത്. 
  • മുംബൈ സ്വദേശിയാണ് ചിരാഗ് ഷെട്ടി (26), ആന്ധ്രാപ്രദേശിലെ അമലപുരമാണ് സാമ്രാജിന്റെ (23) സ്വദേശം.
  • പാലക്കാട് യാക്കര സ്വദേശിയായ ലോങ് ജമ്പ് താരം എം. ശ്രീശങ്കറും ക്രിക്കറ്റർ മുഹമ്മദ് ഷമിയുമുൾപ്പെടെ 26 പേർ അർജുനാ അവാർഡ് ജേതാക്കളായി. ഇതിൽ 15 പേർ വനിതകളാണ്. 
  • പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡ് (ലൈം) കാസർകോട് കൊടക്കാട് വെള്ളച്ചാൽ സ്വദേശിയും 12 വർഷമായി ദേശീയ കബഡി പരിശീലകനുമായ ഇ. മാസ്മരന് ലഭിച്ചു.
  • ഖേൽ രത്ന പുരസ്കാരത്തുക 25 ലക്ഷവും അർജുന 15 ലക്ഷം രൂപ വീതവുമാണ്. 15 ലക്ഷം രൂപയാണ് ദ്രോണാചാര്യ (ലൈം) പുരസ്ക്കാരത്തുക. 

8. പതിനാറാമത് ധനകാര്യ കമ്മിഷന്റെ ചെയർമാനായി നിയമിക്കപ്പെട്ടത്- അരവിന്ദ് പനഗരിയ

  • നിതി ആയോഗിന്റെ മുൻ ഉപാധ്യക്ഷനാണ്.

9. ഏത് രാജ്യവുമായി ചേർന്ന് ഇന്ത്യ നടത്തിയ സംയുക്ത സൈനികാഭ്യാസമാണ് ഡെസേർട്ട് സൈക്ലോൺ- യു.എ.ഇ.

  • രാജസ്ഥാനിലെ മഹാജനിൽ നടന്ന രണ്ടാഴ്ച നീണ്ട Desert Cyclone 2024 അഭ്യാസം ജനുവരി 15- ന് അവസാനിച്ചു.

10. പവർഗ്രിഡ് കോർപ്പറേഷന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിക്കപ്പെട്ടത്- രവീന്ദ്രകുമാർ ത്യാഗി


11. രാജ്യത്തെ പെൺകുട്ടികൾക്കായുള്ള ആദ്യ സൈനിക് സ്കൂൾ ആരംഭിച്ചത് എവിടെയാണ്-  വൃന്ദാവൻ, മഥുര (യു.പി.)

  • സംവിദ് ഗുരുകുലം ഗേൾസ് സൈനിക സ്കൂൾ എന്നാണ് പേര്.

12. ചന്ദ്രയാൻ- 3 ദൗത്യത്തിലൂടെ ബഹിരാകാശ മേഖലയിൽ നേട്ടം കൈവരിച്ച ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ.യ്ക്ക് അടുത്തിടെ ഐസ്ലൻഡിലെ ഹൂസവിക് മ്യൂസിയത്തിന്റെ പുരസ്കാരം ലഭിച്ചു. പേര്- ലീഫ് എറിക്സൺ ലൂണാർ (Leif Erikson Lunar)

  • ക്രിസ്റ്റഫർ കൊളംബസിന് ഏകദേശം നാല് നൂറ്റാണ്ട് മുൻപ് അമേരിക്കൻ വൻകരയിലെത്തിയതായി കരുതപ്പെടുന്ന ഐസ്ലൻഡിൽനിന്നുള്ള നോർസ് (Norse) പര്യവേക്ഷകൻ ലീഫ് എറിക്സന്റെ പേരിലുള്ളതാണ് പുരസ്കാരം.

13. ചെന്നൈയിലെ ആശാൻ സ്മാരക കവിതാ പുരസ്ക്കാരം (2022) നേടിയത്- കുരീപ്പുഴ ശ്രീകുമാർ

  • കെ. ജയകുമാറായിരുന്നു 2021- ലെ പുരസ്കാര ജേതാവ്.

14. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022- ലെ കേരള ശാസ്ത്രസാഹിത്യ അവാർഡുകളിൽ ജനപ്രിയ ശാസ്ത്രസാഹിത്യ പുരസ്ക്കാരം നേടിയ കൃതി- മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ - ചരിത്രം, ശാസ്ത്രം, അതിജീവനം (ഡോ. ബി. ഇക്ബാൽ)


15. അടുത്തിടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നേടിയ മേൽക്കൈ എന്താണ്- മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും കമ്മിഷണർമാരുടേയും നിയമനത്തിനുള്ള സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബിൽ പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചു. 

  • ബില്ലിന്റെ വ്യവസ്ഥപ്രകാരം പ്രധാനമന്ത്രി, പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രകാബിനറ്റ് മന്ത്രി, പ്രതിപക്ഷനേതാവ് അല്ലെങ്കിൽ ലോക്സഭയിലെ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്നിവരാകും തിരഞ്ഞെടുപ്പ് സമിതിയിലുണ്ടാവുക. 

16. രാജ്യത്തെ ആദ്യ 'എ.ഐ. സിറ്റി'യായി വികസിപ്പിക്കുന്ന നഗരം- ലഖ്നൗ (യു.പി.)

  • 'നവാബുമാരുടെ നഗരം' എന്നും ലഖ്നൗ അറിയപ്പെടുന്നു.

17. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (സി.ഐ.എസ്.എഫ്) ആദ്യ വനിതാ മേധാവിയായി നിയമിക്കപ്പെട്ടത്- നീനാ സിങ്


18. സംസ്ഥാനത്തെ റേഷൻകടകളിലൂടെ 10 രൂപ നിരക്കിൽ ഒരുലിറ്റർ കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി- സുജലം


19. പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷാച്ചുമതല 2023 ഡിസംബറിൽ ഡൽഹി പോലീസിൽ നിന്നും ഏറ്റെടുത്ത കേന്ദ്ര സുരക്ഷാസേന- സി.ഐ.എസ്.എഫ്.


20. മലയാളകവയിത്രി അന്തരിച്ച സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് മുന്നോടിയായി 'സുഗതവനം' എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം- പശ്ചിമബംഗാൾ

  • കൊൽക്കത്ത രാജ്ഭവനിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

21. മുൻപ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ജീവിതം ആധാരമാക്കിയുള്ള സിനിമയുടെ പേര്- മേം അടൽ ഹും 

  • രവി ജാദവ് സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമയിൽ നടൻ പങ്കജ് ത്രിപാഠിയാണ് വാജ്പേയിയെ അവതരിപ്പിക്കുന്നത്. 
  • മലയാളി മാധ്യമ പ്രവർത്തകനായ എൻ.പി. ഉല്ലേഖ് രചിച്ച 'ദ അൺടോൾഡ് വാജ്പേയി പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്” എന്ന കൃതിയാണ് സിനിമയ്ക്ക് ആധാരം. ഉത്കർഷ് നൈതാനിയാണ് തിരക്കഥാകൃത്ത്.
  • 1924 ക്രിസ്മസ് ദിനത്തിൽ ജനിച്ച വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് 2023 ഡിസംബർ 25- ന് തുടക്കം കുറിച്ചു. 

22. 2023- ൽ ഇറ്റലിയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓഡർ ഓഫ് മെറിറ്റ് ലഭിച്ച ബോളിവുഡ് നടൻ- കബീർ ബേദി


23. മാനവ സംസ്കൃതി സംസ്ഥാനകമ്മിറ്റി ഏർപ്പെടുത്തിയ 2023- ലെ പി.ടി തോമസ് പുരസ്ക്കാരം ലഭിച്ചത്- പ്രൊഫ. എം.മാധവ് ഗാഡ്ഗിൽ


24. യുനെസ്കോ പുരസ്ക്കാരം അടുത്തിടെ ലഭിച്ച സാംസ്ക്കാരിക പൈതൃക സംരക്ഷണത്തിനുള്ള കേരളത്തിലെ ക്ഷേത്രം- കരുവണ്ണൂർ കുന്നമംഗലം ഭഗവതി ക്ഷേത്രം (കോഴിക്കോട്)


25. കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ ഡോക്ടർ- വിഭ


26. 2023- ലെ ഫിഫ ക്ലബ് ലോകകപ്പ് കിരീടം നേടിയത്- മാഞ്ചസ്റ്റർ സിറ്റി


27· കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 14-ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ വേദി- തൃശ്ശൂർ


28. 2023- ലെ കളിയച്ഛൻ പുരസ്കാരം ലഭിച്ചത്- കലാമണ്ഡലം ഗോപി (മഹാകവി പി. കുഞ്ഞി രാമൻ നായരുടെ പേരിലാണ് പുരസ്ക്കാരം നൽകുന്നത്)


29. 2024- ലെ ലോക കാലാവസ്ഥാ ഉച്ചകോടിയുടെ വേദി- അസർബൈജാൻ


30. ട്വന്റി-ട്വന്റി ക്രിക്കറ്റിൽ 1000 റൺസ് തികയ്ക്കുകയും 100 വിക്കറ്റുകൾ നേടുകയും ചെയ്ത ഇന്ത്യൻ വനിതാതാരം- ദീപ്തി ശർമ

No comments:

Post a Comment