Thursday, 8 February 2024

Current Affairs- 08-02-2024

1. ശ്രീനാരായണഗുരുവിന്റെ പ്രചോദനാത്മക കഥകൾ ഉൾപ്പെടുത്തി 'ഗുരുദേവ കഥാമൃതം' എന്ന കൃതി രചിച്ചത്- മങ്ങാട് ബാലചന്ദ്രൻ


2. അയോദ്ധ്യ രാം ലല്ല വിഗ്രഹം തയ്യാറാക്കിയ മൈസൂർ ശില്പി- അരുൺ യോഗിരാജ് 


3. 2024 ജനുവരിയിൽ പ്രകാശനം ചെയ്ത 'ഒറ്റിക്കൊടുത്താലും എന്നെ എൻ സ്നേഹമേ' എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവ്- പ്രഭാവർമ


4. 96 -ാമത് ഓസ്കാറിൽ ബെസ്റ്റ് ഡോക്യുമെന്ററി വിഭാഗത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ ഡോക്യുമെന്ററി- To Kill a Tiger (സംവിധാനം- നിഷ പഹുജ)


5. വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും, വോട്ടിംഗ് മെഷീൻമായി അവരെ പരിചയപ്പെടുത്തുന്നതിനും ഉദ്ദേശിച്ചു നടത്തുന്ന പര്യടനം- വോട്ട് വണ്ടി


6. ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് തട്ടിപ്പിൽ നിന്ന് രക്ഷനേടാൻ 'ബ്രൗസ് സേഫ് ' ആപ്പ്' പുറത്തിറക്കിയ സംസ്ഥാനം- കർണാടക


7. ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് ലൈസൻസ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാകുന്നത്- സ്റ്റാർലിങ്ക്


8. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ എത്രാമത് ജന്മവാർഷികം ആണ് 2024 ജനുവരി 23- ന് ആഘോഷിച്ചത്- 127


9. രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ്ജ (Rooftop Solar) സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി- പ്രധാനമന്ത്രി സൂര്യോദയ യോജന


10. 2024 ജനുവരിയിൽ ഇഷ ചുഴലിക്കാറ്റ് വീശിയ രാജ്യം- ബ്രിട്ടൻ


11. വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ (WTO) 13-ാമത് മിനിസ്റ്റീരിയൽ  കോൺഫറൻസ് വേദി- അബുദാബി


12. അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി എല്ലാവർക്കും കായിക ക്ഷമത എന്ന ലക്ഷ്യത്തോടെ കേരളമൊന്നായി നടക്കുന്ന പരിപാടി- കെ- വാക്


13. ICC യുടെ ട്വന്റി-20 ടീം ക്രിക്കറ്റ് ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം- സൂര്യ കുമാർ യാദവ്


14. ഇന്ത്യൻ ഓപ്പൺ വനിതാ ബാഡ്മിന്റൺ സിംഗിൾസ് കിരീടം നേടിയത്- തായ് സു യിംഗ് (തായ്വാൻ)


15. 2024 ജനുവരിയിൽ അന്തരിച്ച മുൻ ഇറ്റാലിയൻ ഫുട്ബോൾ താരം- ലൂയിജി റിവ


16. 2023- ലെ സാങ്കല്പിക ഏകദിന ക്രിക്കറ്റ് ടീമിൻറെ നായകനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്തത്- രോഹിത് ശർമ


17. ഇന്ത്യയിലെ ആദ്യ ഡാർക്ക് സ്കൈ ടൈഗർ റിസർവ്- പെഞ്ച്, മഹാരാഷ്ട്ര


18. മൃഗങ്ങൾ, സസ്യങ്ങൾ, മനുഷ്യർ എന്നിവയുടെ സമഗ്ര ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി- ഏകാരോഗ്യ പദ്ധതി (One Health)


19. 2024- ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ സ്പോൺസർ- ടാറ്റ ഗ്രൂപ്പ്


20. കേരളത്തിൽ നിന്ന് യുജിസി ജെ.ആർ.എഫ്. നേടുന്ന ആദ്യ ട്രാൻസ് വ്യക്തി- ശ്യാമ എസ് പ്രഭ


21. സംസ്ഥാന സർക്കാർ സാംസ്കാരിക സർവകലാശാലയാക്കാനൊരുങ്ങുന്ന കേരളത്തിലെ സ്ഥാപനം- കേരള കലാമണ്ഡലം


22. ഗ്വാട്ടിമാലയുടെ പ്രസിഡണ്ടായി ചുമതലയേറ്റത്- ബർണാഡോ അരെവാലോ


23. 2024 ജനുവരിയിൽ 11 ഇനം പുതിയ ജീവിവർഗത്തെ കണ്ടെത്തിയ കടുവാസങ്കേതം- പറമ്പിക്കുളം കടുവാ സംരക്ഷണകേന്ദ്രം


24. തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ ജി സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ആലങ്കോട് ലീലാകൃഷ്ണൻ


25. 2024 ജനുവരിയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നി പർവതമായ ചിലിയിലെ 'ഓഗോസ് ദെൽ സലാദോ' കീഴടക്കിയ മലയാളി- ഷെയ്ഖ് ഹസൻ ഖാൻ


26. രാജ്യത്താദ്യമായി നടക്കുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റിന് (ISSK 2024) വേദിയാകുന്ന നഗരം-തിരുവനന്തപുരം


27. 76 ആമത് കരസേന ദിനത്തിന്റെ (ജനുവരി- 15) പ്രമേയം- In Service of the Nation


28. 170 വർഷങ്ങൾക്കിടയിലെ ന്യൂസിലാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി- ഹന റോഹിതി മെസ്സി ക്ലാർക്ക്


29. 2024- ലെ ഇന്റർനാഷണൽ സർഫിങ് ഫെസ്റ്റിവല്ലിന് വേദിയാകുന്നത്- വർക്കല (തിരുവനന്തപുരം)


30. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ടിൽ സ്വർണം നേടിയ മലയാളി താരം- അനുപ്രിയ


BCCI Awards

Best International Cricketer (Men)

  • മുഹമ്മദ് ഷമി (2019-20) 
  • രവിചന്ദ്ര അശ്വിൻ (2020-21)
  • ജസ്പ്രിത് ബുമ്ര (2021-22) 
  • ശുഭ്മാൻ ഗിൽ (2022-23)

Best International Cricketer (Women)

  • ദീപ്തി ശർമ (2019-20, 2022-23)
  • സ്മൃതി മന്ദാന (2020-21, 2021-22)

CK നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 

  • ഫറോഖ് എൻഞ്ചിനിയർ
  • രവി ശാസ്ത്രി

No comments:

Post a Comment