1. 2024- ലെ മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ അവാർഡ് നേടിയത്- Devika Rege
2. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന്റെ പുതുക്കിയ സമ്മാനത്തുക- 15 ലക്ഷം രൂപ
3. അടുത്തിടെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ഗുപ്തശ്വർ വനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഒഡീഷ
4. 11 -ാമത് വേൾഡ് ഗവൺമെന്റ് ഉച്ചകോടി വേദി- ദുബായ്
5. ചെന്നൈ സൂപ്പർ കിംഗ്സിന്റെ പുതിയ ബ്രാന്റ് അംബാസഡർ- കത്രീന കൈഫ്
6. STEMM (ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, കണക്ക്, മെഡിസിൻ) മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ വിവരസമാഹരണം നടത്തുന്നതിനായി അവതരിപ്പിച്ച പോർട്ടൽ- SWATI
- (Science for Women-A Technology & Innovation) ലിംഗ വിവേചനം ഒഴിവാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് പോർട്ടൽ അവതരിപ്പിച്ചത്.
- 2024 ഫെബ്രുവരിയിൽ National Institute of Plant Genome Research (NIPGR), New Delhi ആണ് ഈ പോർട്ടൽ തയ്യാറാക്കിയത്
7. 2024 പൂന്താനം സ്മാരക അവാർഡ് ജേതാവ്- ശ്രീകുമാരൻ തമ്പി
- പുരസ്കാരത്തുക - 25000 രൂപ
8. ബയോടെക്നോളജിയുടെ നൂതന മേഖലകളിലെ ഗവേഷണവും കണ്ടെത്തലുകളും യുവജനങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ബയോടെക്നോളജി വകുപ്പ് ഏർപ്പെടുത്തിയ സംവിധാനം- BIRAC (Biotechnology Industry Research Assistance Council)
9. ഇന്ത്യൻ വ്യോമസേനയുടെ സൈനികാഭ്യാസമായ 'വായു ശക്തി 2024’- ന്റെ വേദി- പൊഖ്റാൻ (രാജസ്ഥാൻ)
10. വയനാട്ടിൽ ഇറങ്ങിയ കൊലയാളി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മിഷൻ- ബേലൂർ മഖ്ന
11. 5-ാമത് രാജ്യാന്തര വനിത ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം- ദി ഗ്രീൻ ബോർഡർ
12. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് പദ്ധതികളെല്ലാം ഒരു സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്ന കേന്ദ്ര പദ്ധതി- പി എം ഗതിശക്തി
13. ദക്ഷിണ റെയിൽവേയിലെ ആദ്യ ട്രാൻസ്ജെൻഡർ ടിക്കറ്റ് ഇൻസ്പെക്ടറായി ചുമതലയേറ്റ നാഗർകോവിൽ സ്വദേശി- സിന്ധു
14. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നാഷണൽ മ്യൂസിയം ഓഫ് എപ്പിഗ്രഫി ഉദ്ഘാടനം ചെയ്യപ്പെട്ട നഗരം- ഹൈദരാബാദ്
15. 2024 ഫെബ്രുവരിയിൽ നടക്കുന്ന പതിനൊന്നാമത് ലോക സർക്കാർ ഉച്ചകോടിയുടെ വേദി- ദുബായ്
16. ഗൂഗിളിന്റെ എ. ഐ. ചാറ്റ്ബോട്ടായ ബാർഡിനെ ഏതുപേരിലാണ് റീബ്രാൻഡ് ചെയ്തത്- ജെമിനി
17. 2024, U19 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയത്- ഓസ്ട്രേലിയ
18. 2024 ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ- ഖത്തർ
19. യൂറോപ്പിന്റെ മുകൾത്തട്ട് എന്നറിയപ്പെടുന്ന ജങ് ഫൗജോച്ചിൽ ആദരം ലഭിച്ച ഇന്ത്യൻ അത്ലറ്റ്- നീരജ് ചോപ്ര
20. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, കണക്ക്, മെഡിസിൻ എന്നീ വിഭാഗങ്ങളിലെ സ്ത്രീകൾക്ക് വി കേന്ദ്ര ശാസ്ത്ര മന്ത്രാലയം ആരംഭിച്ച പോർട്ടൽ- SWATI- Science for Women A Technology & Innovation
21. പൂന്താനം സ്മാരക സമിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ പൂന്താനം സ്മാരക അവാർഡിനർഹനായത്- ശ്രീകുമാരൻ തമ്പി
22. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ICJ) പുതിയ പ്രസിഡന്റ്- നവാഫ് സലാം, (ലെബനൻ)
23. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമെന്ന രോഹിത് ശർമയുടെ റെക്കോർഡിനൊപ്പമെത്തിയ താരം- ഗ്ലെൻ മാക്സ്വെൽ
24. ബയോടെക്നോളജിയിലൂടെ നൂതന മേഖലകളിലെ ഗവേഷണവും കണ്ടെത്തലുകളും യുവജനങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ബയോടെക്നോളജി വകുപ്പ് ഏർപ്പെടുത്തിയ സംവിധാനം- BIRAC - Biotechnology Industry Research Assistance Council
25. തമിഴ്നാടിന്റെ ഔദ്യോഗിക ഗാനമായ 'തമിഴ് തായ് വാഴ്ത്ത് രചിച്ച മലയാളി- മനോന്മണീയം പി. സുന്ദരംപിള്ള
26. അടുത്തിടെ 135ആം സ്ഥാപിത വാർഷികം ആഘോഷിക്കുന്ന കേരളത്തിലെ റിസർവ് വനം- കോന്നി റിസർവ് വനം
27. ഓസ്ട്രേലിയയിലെ വർണവിവേചന സമിതിയുടെ അധ്യക്ഷനായി നിയമിതനായ ഇന്ത്യൻ വംശജൻ- ഗിരിധരൻ ശിവരാമൻ
28. അടുത്തിടെ 20 ലക്ഷം ഇന്ത്യക്കാർക്ക് നിർമിതബുദ്ധി നൈപുണ്യ വികസനത്തിന് പരിശീലനം നൽകുന്നതിന് പദ്ധതി പ്രഖ്യാപിച്ച കമ്പനി- മൈക്രോസോഫ്റ്റ്
29. 'റൈസ് ഓഫ് മില്ലറ്റ്സ്' എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ- ജി. എസ്. ഉണ്ണികൃഷ്ണൻ നായർ
30. 2024 ഫെബ്രുവരിയിൽ നടക്കുന്ന പതിനൊന്നാമത് ലോക സർക്കാർ ഉച്ചകോടിയുടെ വേദി- ദുബായ്
കേരള സീനിയർ സിറ്റിസൺസ് ബിൽ 2024
പ്രധാന ശിപാർശകൾ
- മുതിർന്ന പൗരൻമാരെ സംരക്ഷിക്കാത്ത മക്കൾക്കും അവകാശിയായ ബന്ധുക്കൾക്കും- 6 മാസം തടവുശിക്ഷയും 1 ലക്ഷം രൂപ പിഴയും
- ബന്ധുവോ നിയമപരമായ അവകാശിയോ മുതിർന്ന പൗരൻമാരെ ക്രൂരതയ്ക്ക് വിധേയമാക്കുകയോ സമ്മതമില്ലാതെ പരിചരണ കേന്ദ്രത്തിലോ മറ്റോ ഉപേക്ഷിക്കുകയോ ചെയ്താൽ- 3 വർഷം വരെ തടവുശിക്ഷയും പിഴയും
- മുതിർന്ന പൗരൻമാരെ കൊണ്ട് ഭിക്ഷയെടുപ്പിക്കുന്നവർക്ക്- 3 വർഷം വരെ തടവുശിക്ഷയും പിഴയും.
- മുതിർന്ന പൗരൻമാർ ഭിക്ഷയാചിക്കരുത്. അവരെ സർക്കാർ പുനരധിവസിപ്പിക്കണം.
- മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി സ്റ്റേറ്റ് സീനിയർ സിറ്റിസൺസ് കമ്മീഷൻ രൂപീകരിക്കും.
- മുതിർന്ന പൗരൻമാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക അറിവും അനുഭവപരിചയമുള്ള മുതിർന്ന പൗരനായ അധ്യക്ഷനും 2 അംഗങ്ങളും അടങ്ങുന്നതാണ് സീനിയർ സിറ്റിസൺസ് കമ്മീഷൻ.
- അംഗങ്ങളിൽ ഒരാൾ നിയമത്തിൽ അറിവുള്ള വ്യക്തിയും മറ്റൊരാൾ സ്ത്രീയും ആയിരിക്കണം.
- 3 വർഷത്തേക്കാണ് നിയമനം
- ചെയർപേഴ്സണും അംഗങ്ങളും 2 പ്രാവശ്യത്തിൽ കൂടുതൽ പദവി വഹിക്കാൻ യോഗ്യരല്ല.
- അഡീഷണൽ സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത പദവിയുള്ള വ്യക്തിയെ കമ്മീഷന്റെ സെക്രട്ടറിയായി നിയമിക്കും.
- കമ്മീഷൻ ആസ്ഥാനം- തിരുവനന്തപുരം
No comments:
Post a Comment