1. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പുതിയ പ്രസിഡന്റ്- Nawaf Salam
2. ഫിൻലാന്റിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Alexander Stubb
3. 2023 ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ ജേതാക്കൾ- ഐവറി കോസ്റ്റ്
4. 4th ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2023- ന്റെ ഭാഗ്യചിഹ്നം- അഷ്ടലക്ഷ്മി
5. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 5-ാമത് രാജ്യാന്തര വനിത ചലച്ചിത്രമേളയുടെ വേദി- കൊച്ചി
6. അടുത്തിടെ Jungfraujoch- ൽ ശിലാഫലകം സ്ഥാപിച്ച് ആദരിക്കപ്പെട്ട ഇന്ത്യൻ കായിക താരം- നീരജ് ചോപ്ര
7. വിപണിമൂല്യം 20 ലക്ഷം കോടി കടന്ന ആദ്യ ഇന്ത്യൻ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
8. യു.എ.ഇ.യുടെ സ്വന്തം ഡിജിറ്റൽ കാർഡ് പേയ്മെന്റ് സംവിധാനം- ജെയ്വാൻ
- ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർ ഫെയ്സിൽ (UPI) തയ്യാറാക്കിയതാണ് UAE- യുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം
- ഇന്ത്യയുടെ RuPay കാർഡാണ് ജെയ്വാൻ തയ്യാറാക്കിയിരിക്കുന്നത്.
9. 2024 ഫെബ്രുവരിയിൽ അന്തരിച്ച ദത്താജി റാവു ഗെയ്ക്വാദ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ക്രിക്കറ്റ്
10. സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന ലോൺലി പ്ലാനറ്റ് പ്രസിദ്ധീകരണത്തിന്റെ ബിച്ച് ഗൈഡ് ബുക്കിൽ ഇടം നേടിയ കേരളത്തിലെ ബീച്ച്- പാപനാശം ബീച്ച് വർക്കല
11. സമുദ്രത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനായി 2024 ഫെബ്രുവരിയിൽ നാസ വിക്ഷേപിച്ച ഉപഗ്രഹം- PACE (Plankton, Aerosol, Cloud, ocean Ecosystem)
- ഉപഗ്രഹം വിക്ഷേപിച്ചത് സ്പെയ്സ് എക്സിന്റെ ഫാൽക്കൺ- 9 റോക്കറ്റിൽ
12. 2024- 25 സാമ്പത്തിക വർഷം ആർബിഐ ലക്ഷ്യമിടുന്ന സാമ്പത്തിക വളർച്ച- 7 %
13. ഹരിത ഹൈഡ്രജൻ പ്ലാന്റ് നിർമിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകുന്നത്- കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ)
- BHARAT PETROLEUM CORPORATION LIMITED (BPCL)- മായി ചേർന്നാണ് നിർമിക്കുന്നത്
14. മൃഗസംരക്ഷണ വകുപ്പും കുടുംബ്രിയും ചേർന്ന് സംസ്ഥാനത്ത് മൃഗസംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതി- എ - ഹെൽപ്/ A- HELP
- 40 ദിവസത്തെ ‘പശുസഖി' പരിശീലനം പൂർത്തിയാക്കിയ കുടുംബശ്രീ അംഗങ്ങളെയാണ് എ-ഹെൽപർമാരായി നിയമിക്കുക.
15. കേരളത്തിന്റെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനാകുന്നത്- വി.ഹരിനായർ
- മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കർ എന്നിവരടങ്ങുന്ന സമിതി ഇദ്ദേഹത്തിന്റെ പേര് ഗവർണർക്ക് ശിപാർശ ചെയ്തു.
- 2024 ഫെബ്രുവരിയിൽ നിലവിലെ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായ വിശ്വാസ് മേത്ത വിരമിക്കും.
16. 2024 ഫെബ്രുവരിയിൽ 3 വർഷത്തേക്ക് തുടർ നിയമനം ലഭിച്ച സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം- കെ.ബൈജുനാഥ്
- നിലവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ ആയി പ്രവർത്തിക്കുകയാണ്.
17. 77TH സന്തോഷ് ട്രോഫി ഫുട്ബോൾ റൗണ്ടിനുള്ള കേരള ടീം ക്യാപ്റ്റൻ- നിജോ ഗിൽബെർട്ട്
18. 2024 ഫെബ്രുവരി 10-ന് അന്തരിച്ച ലോകപ്രശസ്ത ചിത്രകാരനും ശില്പിയുമായ മലയാളി- എ. രാമചന്ദ്രൻ
19. 2024 ഫെബ്രുവരിയിൽ ആകാശത്ത് ദൃശ്യമായ ഭീമൻ സൗരകളങ്കം- AR 3576
20. SAFF U-19 വനിതാ ചാമ്പ്യൻഷിപ്പ് 2024 ൽ സംയുക്ത വിജയികളായത്- ഇന്ത്യയും ബംഗ്ലാദേശ്
21. റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണക്കുപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ നടക്കുന്ന സംസ്ഥാനം- തമിഴ്നാട്
22. 2024- ലെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ കിരീട നേതാക്കൾ- കേരള യുണൈറ്റഡ് എഫ്സി
23. 2024 ഫെബ്രുവരിയിൽ യുപിഐ സേവനം ആരംഭിച്ച രാജ്യങ്ങൾ- ശ്രീലങ്ക, മൗറീഷ്യസ്
24. കേന്ദ്രസർക്കാർ രാജ്യ വ്യാപകമായി ഏർപ്പെടുത്തിയ കുടുംബ സുരക്ഷ 2023 പദ്ധതി പൂർത്തീകരിച്ച രാജ്യത്തെ ആദ്യ ജില്ല- വയനാട്
25. അമേരിക്കയുടെ ദേശീയ എഞ്ചിനീയറിങ് അക്കാദമിയിൽ അംഗത്വം ലഭിച്ച മലയാളി ഐ.ഐ.ടി ശാസ്ത്രജ്ഞൻ- പ്രദീപ് തലാപ്പിൽ
26. 2024 ഫെബ്രുവരി 10- ന് അന്തരിച്ച ലോകപ്രശസ്ത ചിത്രകാരനും ശില്പിയുമായ മലയാളി- എ. രാമചന്ദ്രൻ
27. 2024 റിപ്പബ്ലിക് ദിന പരേഡിൽ മികച്ച ടാബ്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടത്- ഒഡീഷ ടാബ്ലോ
28. കോടതികളിൽ ഫീസ് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്ഥാനസർക്കാർ സർക്കാർ നിയോഗിച്ച കമ്മിറ്റി അധ്യക്ഷൻ- ജസ്റ്റിസ് വി.കെ മോഹനൻ കമ്മിറ്റി
29. കേന്ദ്രസർക്കാർ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ കുടുംബ സുരക്ഷ 2023- ലെ പദ്ധതി പൂർത്തീകരിച്ച രാജ്യത്തെ ആദ്യ ജില്ല- വയനാട്
30. അമർ ഉജാല ദിനപത്രത്തിന്റെ ആകാശദീപ പുരസ്കാരം ലഭിച്ച മലയാള സാഹിത്യകാരൻ- എം.ടി വാസുദേവൻ നായർ
No comments:
Post a Comment