1. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ- 1 പേടകം 2024 ജനുവരി 6- ന് ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലെഗ്രാഞ്ച് (Lagrange) പോയിന്റ്- 1 ലെത്തി. പുറപ്പെട്ടതിന്റെ എത്രാം ദിവസമാണ് പേടകം ലക്ഷ്യത്തിലെത്തിയത്- 127-ാം ദിവസം
- 2023 സെപ്റ്റംബർ രണ്ടിനായിരുന്നു വിക്ഷേപണം.
- ഭൂമിയുടെയോ മറ്റ് ഗ്രഹങ്ങളുടെയോ നിഴൽതടസ്സമില്ലാതെ സദാസമയവും സൂര്യനെ വീക്ഷിക്കാൻ സാധിക്കുന്ന ബിന്ദുവാണ് ഒന്നാം ലെഗ്രാഞ്ച് (എൽ 1).
- അഞ്ചുവർഷക്കാലം ആദിത്യ സൂര്യനെ നിരീക്ഷിച്ച് പഠനം നടത്തും. 1480.7 കിലോ ഗ്രാമാണ് പേടകത്തിന്റെ ഭാരം.
- ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്ററാണ്. അതിന്റെ നൂറിലൊരു ഭാഗമേ ആദിത്യ എൽ- 1. സഞ്ചരിച്ചിട്ടുള്ളൂ.
2. ബഹിരാകാശത്ത് അടുത്തിടെ വൈദ്യുതി ഉത്പാദനശേഷി കൈവരിച്ച് ഐ.എസ്. ആർ. നേട്ടം സ്വന്തമാക്കിയത് ഏത് പരിക്ഷണത്തിലൂടെയാണ്- ഫ്യൂവൽ സെൽ പവർ സിസ്റ്റം (FCPS)
- സ്വന്തമായി ബഹിരാകാശകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ആദ്യ ചുവടെന്ന നിലയിലാണ് വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വികസിപ്പിച്ച പരീക്ഷണം വിജയം കണ്ടത്.
- പുതുവർഷദിനത്തിൽ വിക്ഷേപിച്ച പി.എസ്.എൽ.വി. സി- 58- ൽ നടത്തിയ ഹ്രസ്വ പരീക്ഷണത്തിലാണ് 180 വാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചത്.
3. പുരാതന ഗ്രീസിലെ ഏറ്റവും വലിയ കൊട്ടാരം 16 വർഷം നീണ്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷം അടുത്തിടെ വീണ്ടും തുറന്നു. കൊട്ടാരത്തിന്റെ പേര്- എഗായ് (Aigai)
- 2300 വർഷം മുൻപ് അലക്സാണ്ടർ ചക്രവർത്തിയുടെ പിതാവ് ഫിലിപ്പ് രണ്ടാമൻ നിർമിച്ച കൊട്ടാരമാണിത്.
- ഫിലിപ്പ് രണ്ടാമന്റെ വധം, തുടർന്ന് മാസിഡോണിയയുടെ രാജാവായുള്ള അലക്സാണ്ടറുടെ കിരീടധാരണം തുടങ്ങിയ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച കൊട്ടാരം ബി.സി. 148- ൽ റോമാക്കാർ നശിപ്പിച്ചു. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടത്തിയ ഉത്ഖനനത്തിലൂടെ അത് കണ്ടെത്തുകയായിരുന്നു.
- യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച കൊട്ടാരം കൂടിയാണ് എഗായ്.
4. ബ്ലൂംബെർഗിന്റെ ഇന്ത്യയിലേയും ഏഷ്യയിലേയും അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയത്- ഗൗതം അദാനി
- 8.11 ലക്ഷം കോടിരൂപയാണ് അദാനിയുടെ ആസ്തി.
- 8.06 ലക്ഷം കോടി രൂപയുമായി മുകേഷ് അംബാനി (റിലയൻസ്) രണ്ടാമതാണ്.
- ആഗോള കോടീശ്വരപട്ടികയിൽ അദാനി 12-ാം സ്ഥാനത്താണ്. മുകേഷ് അംബാനി 13-ാം സ്ഥാനത്ത്.
5. വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ വക്താവ്- രൺധീർ ജയ്സാ
- നിലവിൽ വക്താവായിരുന്ന അരിന്ദം ബാിഗ്ചി ജനീവയിൽ യു.എൻ. ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ സ്ഥിരം പ്രതിനിധിയായി ചുമതലയേറ്റതിനെത്തുടർന്നാണ് പുതിയ നിയമനം.
6. ഏത് രാജ്യത്താണ് അവിടത്തെ ആദ്യ ബഹിരാകാശ സഞ്ചാരിയെ യുവജനകാര്യമന്ത്രിയായി നിയമിച്ചത്- യു.എ.ഇ.
- സുൽത്താൻ അൽനെയാദിയാണ് നിയമിക്കപ്പെട്ടത്.
- ആറുമാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ നെയാദി ആദ്യമായി ബഹിരാകാശത്ത് എത്തിയ അറബ് വംശജൻകൂടിയാണ്.
7. കളിക്കാരനായും പരിശീലകനായും സ്വന്തം രാജ്യത്തിന് ലോകകപ്പ് കിരീടം നേടികൊടുത്ത ആദ്യ ഫുട്ബോളർ 2024 ജനുവരി 5- ന് അന്തരിച്ചു. പേര്- മരിയോ ഗാലോ (92)
- 1958, 1962 വർഷങ്ങളിൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിലെ പ്രധാന കളിക്കാരനായിരുന്നു സഗാലോ. പരിശീലകനായിരിക്കെയാണ് 1970- ൽ ബ്രസീൽ മൂന്നാമത്തെ കിരീടം നേടിയത്. 1994- ൽ ടീം നാലാം ലോകകപ്പ് നേടുമ്പോൾ അദ്ദേഹം സഹപരിശീലകനായും പ്രവർത്തിച്ചു.
- നായകനായും പരിശീലകനായും ലോകകപ്പ് ഏറ്റുവാങ്ങിയ രണ്ടാമനായ പശ്ചിമ ജർമനിയുടെ ബെക്കൻ ബോവറും (78) ജനുവരി 7- ന് അന്തരിച്ചു.
- 1974- ൽ നെതർലൻഡ്സിനെ തോൽപ്പി ച്ച് പശ്ചിമ ജർമനി ലോകകപ്പ് നേടുമ്പോൾ ബെക്കൻ ബോവർ ടീമിന്റെ നായകനായിരുന്നു.
- 1990- ൽ അർജന്റീനയെ തോൽപ്പിച്ച് പശ്ചിമ ജർമനി കിരീടം നേടിയപ്പോൾ അദ്ദേഹം പരിശീലകനുമായിരുന്നു. 'കൈസർ' എന്നായിരുന്നു ബോവറുടെ വിളിപ്പേര്.
8. അടുത്തിടെ കൊച്ചിയിൽ അന്തരിച്ച തക്കാക്കോ മുല്ലൂരിന്റെ (81) പ്രാധാന്യം എന്താണ്- 1976- ൽ തകഴിയുടെ 'ചെമ്മീൻ' എന്ന നോവൽ ജാപ്പനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്തു
- ജപ്പാനിലെ മിറ്റാമിയ സ്വദേശിനിയായ തക്കാക്കോ 1967- ൽ മലയാളിയെ വിവാഹം ചെയ്തശേഷം കേരളത്തിൽ സ്ഥിര താമസമാക്കുകയായിരുന്നു.
9. മോശപ്പെട്ട കാലാവസ്ഥമൂലം ലാൻഡിങ് ദുഷ്കരമായ കാർഗിൽ എയർ സ്ട്രിപ്പിൽ രാത്രിയിൽ ആദ്യമായി പറന്നിറങ്ങിയ ഇന്ത്യൻ വ്യോമസേനാ വിമാനം- സി-130 ജെ വിമാനം
- സമുദ്രനിരപ്പിൽനിന്ന് 2676 മീറ്റർ ഉയരത്തിലാണ് കാർഗിൽ സ്ഥിതിചെയ്യുന്നത്.
- 19,951 കിലോഗ്രാം ഭാരം വഹിക്കാവുന്ന വിമാനത്തിന് പരമാവധി ഭാരവുമായി ഒറ്റ പറക്കലിൽ 3300 കിലോമീറ്റർ ദൂരം താണ്ടാനാവും.
- വിമാനത്തിന്റെ വേഗം മണിക്കൂറിൽ പരമാവധി 644 കിലോമീറ്ററാണ്.
- കഴിഞ്ഞ നവംബറിൽ സിൽക്യാരയിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളുമായി ഈ വിമാനം പറന്നിറങ്ങിയിരുന്നു.
- കലാപം നടന്ന സുഡാനിൽ നിന്ന് കഴിഞ്ഞ വർഷം 121 പേരെ ഇന്ത്യയിലെത്തിക്കാനുള്ള ദൗത്യത്തിലും ഭാഗഭാക്കായിരുന്നു.
10. എത്രവർഷത്തിനുശേഷമാണ് ഇന്ത്യയുടെ പ്രതിരോധമന്ത്രി ബ്രിട്ടനിൽ സന്ദർശനം നടത്തിയത്- 22
- 2002 ജനുവരി 22- ന് വാജ്പേയി സർക്കാരിലെ പ്രതിരോധ മന്ത്രിയായ ജോർജ് ഫെർണാണ്ടസാണ് ഏറ്റവുമൊടുവിൽ ബ്രിട്ടനി ലെത്തിയത്.
- ഇപ്പോഴത്തെ പ്രതിരോധമന്ത്രി രാജ്നാഥ്സിങ് 2024 ജനുവരി ആദ്യം ത്രിദിന സന്ദർശനം നടത്തി.
11. 2024- ലെ 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങളിൽ അഞ്ചെണ്ണം നേടിയ ചലച്ചിത്രം- ഓപ്പൺ ഹൈമർ
- മികച്ച സംവിധായകൻ (ക്രിസ്റ്റഫർ നോളൻ), നടൻ (കിലിയൻ മർഫി), പശ്ചാത്തല സംഗീതം (ലുിഗ്ഗൊരാൻസൺ), സഹനടൻ (റോബർട്ട് ഡൗണി ജൂനിയർ), മികച്ചചിത്രം എന്നീ പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ നേടിയത്.
- അണുബോംബിന്റെ സ്രഷ്ടാവായ റോബർട്ട് ഓപ്പൺഹൈമറുടെ ജീവിതകഥ പറയുന്ന സിനിമയിൽ കിലിയൻ മർഫിയാണ് ഓപ്പൺഹൈമറെ അവതരിപ്പിച്ചത്.
- ചലച്ചിത്ര ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങൾക്ക് ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ 1944 മുതൽ നൽകിവരുന്ന പുരസ്കാരമാണ് ഗോൾഡൻ ഗ്ലോബ്,
12. ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി തുടർച്ചയായി എത്രാം വട്ടമാണ് ഷേഖ്ഹസീന (76) ചുമതലയേറ്റത്- നാലാം വട്ടം
- 1996- ലാണ് ഹസിന് ആദ്യമായി പ്രധാനമന്ത്രിയായത്. അഞ്ചാംതവണയാണ് പ്രധാനമന്ത്രി പദവിയിലെത്തുന്നത്.
- വിശ്വാസ്യതയില്ലെന്നാരോപിച്ച് മുൻ പ്രധാനമന്ത്രി ഖാലിദസിയയുടെ ബംഗ്ലാദേശ് നാഷണൽ പാർട്ടി ഉൾപ്പെടെ 16 പ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു.
- അവാമി ലീഗ് പാർട്ടിയെ പ്രതിനിധീകരിക്കുന്ന ഷേഖ് ഹസീന ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷേഖ് മുജീബ് റഹ്മാന്റെ മകളാണ്.
13. 2024- ലെ ഹരിവരാസനം അവാർഡ് നേടിയത്- പി. കെ. വീരമണിദാസൻ
- തമിഴ് പിന്നണി ഗായകനാണ്.
14. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരേ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിനെത്തുടർന്ന് ഏത് അയൽ രാജ്യത്തെ മൂന്നുമന്ത്രി മാർക്കാണ് രാജിവെക്കേണ്ടിവന്നത്- മാലദ്വീപ്
15. ലഹരിവസ്തുവായ കറുപ്പ് ഉത്പാദിപ്പിക്കുന്നതിൽ 2023- ൽ മുന്നിലെത്തിയ രാജ്യം- മ്യാൻമാർ
- അഫ്ഗാനിസ്ഥാനെ പിന്തള്ളിയാണ് മ്യാൻമാർ ഒന്നാമതെത്തിയത്.
16. ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ സ്വർവേദ് മഹാമന്ദിർ (Swarved Mahamandir) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് എവിടെയാണ്- വാരാണസി
- ഏഴുനിലകളിലുള്ള മന്ദിരത്തിൽ ഒര സമയം 20000 പേർക്ക് ധ്യാനിക്കാൻ കഴിയും.
17. 2024- ലെ ഹരിവരാസനം പുരസ്ക്കാരം നേടിയത്- പി.കെ. വീരമണി ദാസൻ
18. 2024- ലെ അണ്ടർ- 19 ലോകകപ്പ് ക്രിക്കറ്റ് വേദി- ദക്ഷിണാഫ്രിക്ക
19. 36-ാമത് കേരള ശാസ്ത്ര വേദി- കാസർകോട്
20. കോൺഗ്രസിന്റെ ഫിഡെ ലോകറാങ്കിങിൽ എത്തിയ ആദ്യ മലയാളിതാരം- എസ്.എൽ. നാരായണൻ (42-ാം റാങ്ക്)
21. 2024- ലെ ഇന്ത്യ-യു.എ.ഇ. സംയുക്ത സൈനികാഭ്യാസത്തിന്റെ വേദി- മഹാജൻ (രാജസ്ഥാൻ),
- ഡെസേർട്ട് സൈക്ലോൺ എന്നാണ് സൈനികാഭ്യാസത്തിന് പേര് നൽകിയിരിക്കുന്നത്.
22. അടുത്തിടെ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ കൃഷിഭൂമി വാങ്ങുന്നതിന് താത്കാലികമായ വിലക്കേർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം- ഉത്തരാഖണ്ഡ്
23. ലോകത്തെ ഏറ്റവും ശക്തമായ എം.ആർ. ഐ സ്കാനർ- ഇസ്യുൽട്ട്
24. 2024 ഫെബ്രുവരിയിൽ ആകാശത്ത് ദൃശ്യമായ ഭീമൻ സൗരകളങ്കം- AR 3576
25. ലോക സർക്കാർ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ സിനിമാ താരം- ഷാരൂഖ് ഖാൻ
26. 2024 ഫെബ്രുവരിയിൽ രാജിവച്ച ഹംഗറി പ്രസിഡന്റ്- കാറ്റലിൻ നൊവാക്
27. ഫിൻലൻഡിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്- അലക്സാണ്ടർ സ്‌റ്റബ്
28. 2024 ഫെബ്രുവരിയിൽ കാറപകടത്തിൽ കൊല്ലപ്പെട്ട മാരത്തൺ ലോക റെക്കോർഡ് താരം- കെൽവിൻ കിപ്റ്റം (കെനിയ)
29. 2024- ലെ കേരള പ്രിമിയർ ലീഗ് ഫുട്ബോൾ കിരീട നേതാക്കൾ- കേരള യുണൈറ്റഡ് എഫ്സി
30. സുമിത് നാഗൽ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ടെന്നീസ്
No comments:
Post a Comment