Saturday, 24 February 2024

Current Affairs- 24-02-2024

1. 2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ചിത്രകാരനും ശിൽപിയുമായ വ്യക്തി- എ.രാമചന്ദ്രൻ

  • 2005- ൽ പത്മഭൂഷൺ ലഭിച്ചു

2. AFC ഏഷ്യൻകപ്പ് ഫുട്ബോൾ 2023 ജേതാക്കൾ- ഖത്തർ

  • വേദി- ഖത്തർ
  • ഫൈനലിൽ ജോർദാനെ പരാജയപ്പെടുത്തി.

3. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ പോസ്റ്റർ ഒട്ടിച്ചും ചുവരെഴുതിയും വികൃതമാക്കിയാൽ ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും നൽകാൻ വ്യവസ്ഥ ചെയ്യുന്ന കരട് നിയമം- Kerala Prevention of Defacement of

Property Bill 2024


4. 2024 ഫെബ്രുവരിയിൽ അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ബാബാ സാഹേബ് സ്റ്റേറ്റ് അവാർഡ് ലഭിച്ചത്- ചെറുവയൽ രാമൻ


5. അണ്ടർ- 19 ലോകകപ്പ് ക്രിക്കറ്റ് 2024 ജേതാക്കൾ- ഓസ്ട്രേലിയ

  • ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി 
  • വേദി- ദക്ഷിണാഫ്രിക്ക

6. 2024 ഫെബ്രുവരിയിൽ ഏത് രാജ്യത്തെ മുൻ പ്രധാനമന്ത്രിയും, ഭാര്യയുമാണ് ദയാമരണം സ്വീകരിച്ചത്- നെതർലൻഡ്സ്

  • ദയാവധത്തിന് 2002- ൽ നിയമപരമായി അനുമതി നൽകിയ രാജ്യമാണ് നെതർലൻഡ്സ്

7. ഓസ്കാറിൽ പുതുതായി ഉൾപ്പെടുത്തിയ അവാർഡ് വിഭാഗം- കാസ്റ്റിങ് ഡയറക്ടർ

  • 2026 മുതൽ നൽകി തുടങ്ങും
  • ഓസ്കാർ അക്കാദമി സിഇഒ- ബിൽ ക്രെമർ

8. ലോകത്തിലെ ആദ്യ മൊബൈൽ ഫ്ളോട്ടിങ് ഫയർ സ്റ്റേഷൻ നിലവിൽ വന്ന നഗരം- ദുബായ് (യു.എ.ഇ)


9. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പുതിയ പ്രസിഡന്റ്- Nawaf Salam


10. ഡോ. ബി.ആർ അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ബാബാസാഹിബ് സ്റ്റേറ്റ് അവാർഡിനർഹനായ മലയാളി- ചെറുവയൽ രാമൻ


11. 2024- ൽ ബംഗാൾ ഗവർണറുടെ കർഷക പുരസ്കാരത്തിന് അർഹനായ മലയാളി- ചെറുവയൽ രാമൻ


12. 2024 ഫെബ്രുവരിയിൽ യുപിഐ സേവനം ആരംഭിച്ച രാജ്യങ്ങൾ- ശ്രീലങ്ക, മൗറീഷ്യസ്


13. കൂച്ച് ബിഹാർ ക്രിക്കറ്റ് ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം- പ്രാകർ ചതുർവേദി


14. 2024 അണ്ടർ- 19 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ- ഓസ്ട്രേലിയ


15. 2024 ഫെബ്രുവരിയിൽ രാജിവച്ച ഹംഗറി പ്രസിഡന്റ്- കാറ്റലിൻ നൊവാക്


16. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം- കേരളം


17. 2024 ഫെബ്രുവരിയിൽ യുവതി-യുവാക്കൾക്ക് രണ്ടുവർഷത്തെ നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തിയ രാജ്യം- മ്യാൻമാർ


18. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 5-ാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ജില്ല- എറണാകുളം


19. അടുത്തിടെ എസ്.ബി.ഐ.യെ പിന്തള്ളി വിപണി മൂല്യത്തിൽ രാജ്യത്ത് ഒന്നാമതെത്തിയ പൊതുമേഖലാ സ്ഥാപനം- എൽ.ഐ.സി.


20. 2024 ഫെബ്രുവരിയിൽ കേരള അഡ്മിനിസ്ട്രേറ്റ് ട്രൈബ്യൂണൽ അംഗമായി നിയമിതനായത്- എൻ വാസുദേവൻ


21. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കൻ താരം- പത്തും നിസ്സാങ്ക


22. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് പദ്ധതികളെല്ലാം ഒരു സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്ന കേന്ദ്ര പദ്ധതി- പി എം ഗതിശക്തി


23. ഇന്ത്യയുടെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറിയായി നിയമിതനായത്- സഞ്ജയ് ജാജു 


24. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഈ വർഷത്തെ പൊതുയോഗത്തിന് വേദിയാകുന്ന രാജ്യം- ശ്രീലങ്ക


25. ഏഷ്യൻ കപ്പ് 2023 ഫുട്ബോൾ ടൂർണ്ണമെന്റ് ജേതാക്കൾ- ഖത്തർ


26. 2024 ഫെബ്രുവരിയിൽ മരണാനന്തര ബഹുമതിയായി ഭാരത് രത്ന ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ- എം എസ് സ്വാമിനാഥൻ


27. അയോധ്യയിലേക്ക് കേരളത്തിൽ നിന്നും ആരംഭിച്ച ആദ്യത്തെ സ്പെഷ്യൽ ട്രെയിൻ- ആസ്താ സ്പെഷ്യൽ ട്രെയിൻ


28. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നാഷണൽ മ്യൂസിയം ഓഫ് എപ്പിഗ്രഫി ഉദ്ഘാടനം ചെയ്യപ്പെട്ട നഗരം- ഹൈദരാബാദ്


29. 2024 ഫെബ്രുവരിയിൽ അന്തരിച്ച ലോകപ്രശസ്ത ചിത്രകാരനും ശില്പിയുമായ മലയാളി- എ രാമചന്ദ്രൻ


30. പുരുഷ ടെന്നീസിൽ ഒന്നാം റാങ്ക് നേടുന്ന പ്രായം കൂടിയ താരം- രോഹൻ ബൊപ്പണ്ണ

No comments:

Post a Comment