1. തമിഴ്നാട്ടിൽ നടക്കുന്ന ഖേലോ ഇന്ത്യ യുവജന കായികമേളയിൽ സ്വർണ്ണം നേടിയ മലയാളി താരം- അലനിസ് ലില്ലി ക്യുബെല്ലോ
2. സംസ്ഥാന ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി ചുമതലയേറ്റതാര്- ജയന്തി കൃഷ്ണൻ
3. അടുത്തിടെ ബ്ലൂ ഫ്ലാഗ് പദവി ലഭിച്ച കേരളത്തിലെ കടൽ തീരം- കാപ്പാട്
4. 2024- ൽ വജ്രജൂബിലി (75th) ആഘോഷിക്കുന്ന ഇന്ത്യയുടെ പരമോന്നത സ്ഥാപനം- സുപ്രീംകോടതി
5. 2022-23 വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ വളർച്ചനിരക്ക്- 6.6%
6. ഇന്ത്യയ്ക്ക് 31 അത്യാധുനിക പ്രിഡേറ്റർ ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും നൽകുന്നതിനുള്ള സുപ്രധാന കരാറിന് അനുമതി നൽകിയ രാജ്യം- യു. എസ്. എ
7. 2024 ഫെബ്രുവരിയിൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം നേടിയവർ-
- ഡോ.എം.എസ്.സ്വാമിനാഥൻ
- പി.വി.നരസിംഹറാവു (മുൻ പ്രധാനമന്ത്രി) (മുഴുവൻ പേര്- പാമുലപാർതി നരസിംഹറാവു)
- ചരൺ സിങ് (മുൻ പ്രധാനമന്ത്രി) (മുഴുവൻ പേര്- ചൗധരി ചരൺസിങ്)
- ഭാരതരത്നം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഡോ.എം.എസ്.സ്വാമിനാഥൻ
- 2024- ൽ ഭാരതരത്നം ലഭിച്ച ആകെ ആളുകൾ- 5
8. മികച്ച മലയാളി ഗവേഷകർ വികസിത രാജ്യങ്ങളിലേക്കു പോകുന്നതു തടയാൻ കേരള സംസ്ഥാന സർക്കാർ നദപ്പാക്കുന്ന പദ്ധതി- ബ്രെയിൻ ഗെയിൻ
9. പ്രായം കുറഞ്ഞ ചുവപ്പുകുള്ളൻ നക്ഷത്രങ്ങൾ (എം ഡ്വാർഫ്) പുറപ്പെടുവിക്കുന്ന പ്ലാസ്മ അവസ്ഥയിലുള്ള ദ്രവ്യത്തിന്റെ അതിവേഗ പ്രവാഹത്തിന്റെ സൂചനകൾ ആദ്യമായി കണ്ടെത്തിയ മലയാളി ഗവേഷകൻ- ഡോ.അതുൽ മോഹൻ
- എ.ഡി ലിയോ എന്ന ചുവപ്പുകുള്ളൻ നക്ഷത്രത്തിൽ നിന്നുള്ള പ്ലാസ്മാ പ്രവാഹ സിഗ്നലുകളാണ് കണ്ടെത്തിയത്.
10. മാനസിക - ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്ക് പുനരധിവാസത്തിനായി സാമൂഹിക നീതി വകുപ്പിനു കീഴിൽ നടപ്പാക്കുന്ന പദ്ധതി- സംയോജിത പുനരധിവാസ ഗ്രാമം പദ്ധതി
11. സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം നിലവിൽ വരുന്നത്- കരിക്കകം (തിരുവനന്തപുരം)
- പാർവതി പുത്തനാറിന് കുറുകെ
12. ആദ്യ പരിസ്ഥിതി ബജറ്റ് അവതരിപ്പിച്ച സംസ്ഥാനം- കേരളം
13. തായ്ലൻഡ് ഫുട്ബോൾ അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റ്- നുവാൽഫൻ ലാംസാം
14. സാഫ് അണ്ടർ- 19 വനിതാ ഫുട്ബോളിൽ സംയുക്ത ജേതാക്കളായത്- ഇന്ത്യ, ബംഗ്ലാദേശ്
15. കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം- ഇറ്റ്ഫോക്
16. സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ-ഫൈ പാർക്ക്- മാനാഞ്ചിറ സ്ക്വയർ, കോഴിക്കോട്
17. 2024 ഫെബ്രുവരി പ്രകാരം ആർബിഐ റിപ്പോ നിരക്ക്- 6.5%
18. 2024 ഫെബ്രുവരിയിൽ നടക്കുന്ന 11-ാമത് ലോക സർക്കാർ ഉച്ചകോടിയുടെ വേദി- ദുബായ്
19. കേന്ദ്രസർക്കാർ രാജ്യ വ്യാപകമായി ഏർപ്പെടുത്തിയ കുടുംബ സുരക്ഷ 2023 പദ്ധതി പൂർത്തീകരിച്ച രാജ്യത്തെ ആദ്യ ജില്ല- വയനാട്
20. "11 Rules For Life: Secrets to Level Up' എന്ന പുസ്തകത്തിന്റെ രചയിതാവ്- ചേതൻ ഭഗത്
21. ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്- പാപനാശം ബീച്ച്
22. 2024 ഫെബ്രുവരിയിൽ 135-ാം വാർഷികം ആഘോഷിക്കുന്ന കേരളത്തിലെ റിസർവ് വനം- കോന്നി റിസർവ് വനം
23. 2024 ഫെബ്രുവരിയിൽ കേരള അഡ്മിനിസ്ട്രേറ്റ് ട്രൈബ്യൂണൽ അംഗമായി നിയമിക്കപ്പെട്ടത്- എൻ വാസുദേവൻ
24. 2024- ൽ 20 ലക്ഷം ഇന്ത്യക്കാർക്ക് നിർമിതബുദ്ധി നൈപുണ്യ വികസനത്തിന് പരിശീലനം നൽകുന്നത്തിനായി പദ്ധതി പ്രഖ്യാപിച്ച കമ്പനി- മൈക്രോസോഫ്റ്റ്
25. 2024-25 സാമ്പത്തിക വർഷം ആർ.ബി.ഐ ലക്ഷ്യമിടുന്ന സാമ്പത്തിക വളർച്ച- 7%
26. ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും കല്ലും മണ്ണും അടങ്ങിയ സാമ്പിൾ ശേഖരിച്ചു ഭൂമിയിൽ തിരിച്ചെത്തുന്ന നാസയുടെ ബഹിരാകാശ ദൗത്യം- ഒസിരിസ് റെക്സ്
27. ഇന്ത്യയും ഏത് അയൽരാജ്യവും തമ്മിലുള്ള പദ്ധതിയാണ് കാലാടൻ മൾട്ടി മോഡൽ ഗതാഗത പദ്ധതി (Kaladan multi-modal project)- ഇന്ത്യ - മ്യാൻമർ
28. തായ്ലാൻഡ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടായി നിയമിതയായ വനിത- നുവാൽഫൻ ലാംസാം
29. SAFF U-19 വനിതാ ചാമ്പ്യൻഷിപ്പ് 2024- ൽ സംയുക്ത വിജയികളായത്- ഇന്ത്യ & ബംഗ്ലാദേശ്
30. 2024 ഫെബ്രുവരിയിൽ ഭാരതരത്ന പുരസ്കാരത്തിന് അർഹരായ മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാർ- പി വി നരസിംഹറാവു, ചൗധരി ചരൺ സിംഗ്
No comments:
Post a Comment