1. ബിൽബോർഡ് പവർ 100 ലിസ്റ്റ് 2024- ൽ ഒന്നാം സ്ഥാനത്തുളളത്- ടെയ്ലർ സ്വിഫ്റ്റ്
2. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നാഷണൽ മ്യൂസിയം ഓഫ് എപ്പിഗ്രഫി സ്ഥാപിതമാകുന്നത്- ഹൈദരാബാദ്
3. 'കാലപാശം' എന്ന കൃതി രചിച്ചത്- പ്രഭാവർമ്മ
4. കേരളത്തിന്റെ മുഖ്യവിവരാവകാശ കമ്മീഷണർ ആയ ഡോ.വിശ്വാസ് മേത്ത മലയാളത്തിലെഴുതിയ ആത്മകഥ- അതിജീവനം
5. സ്വാതന്ത്ര്യാനന്തരം ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ നിയമസഭ- ഉത്തരാഖണ്ഡ്
- ബില്ലിലെ വ്യവസ്ഥ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധം.
- ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് പുഷ്കർ സിങ് ധാമി (മുഖ്യമന്ത്രി)
6. ഗുരുതര തട്ടിപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് മന്ത്രാലയത്തിനു കീഴിലെ അന്വേഷണ വിഭാഗം- സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO)
7. കേരള മീഡിയ അക്കാദമിയുടെ 2024 ലെ മീഡിയ പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരം നേടിയത്- വായേൽ അൽ ദഹ്ദൂഹ്
8. പാരിസ്ഥിതിക ആശങ്കകൾ അഭിസംബോധന ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ബജറ്റിനൊപ്പം പ്രത്യേക പരിസ്ഥിതി ബജറ്റ് അവതരിപ്പിച്ച ആദ്യ സംസ്ഥാനം- കേരളം
- അവതരിപ്പിച്ചത്- കെ.എൻ. ബാലഗോപാൽ (കേരള ധനമന്ത്രി)
- 2050 ഓടെ സംസ്ഥാനം നെറ്റ് കാർബൺ ന്യൂട്രൽ ആവുകയെന്ന വിശാല ലക്ഷ്യം മുന്നിൽ കണ്ടാണ് പരിസ്ഥിതി ബജറ്റ് അവതരിപ്പിച്ചത്.
9. കേരളം ആദ്യമായി പാരിസ്ഥിതിക ബഡ്ജറ്റ് അവതരിപ്പിച്ച വർഷം- 2024
10. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ അരി- ഭാരത് റൈസ്
11. 'ലോൺലി പ്ലാനറ്റ്' എന്ന വിനോദ സഞ്ചാര പ്രസിദ്ധീകരണം പുറത്തിറക്കിയ പട്ടികയിൽ ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഇടം പിടിച്ച തിരുവനന്തപുരത്ത ബീച്ച്- പാപനാശം (വർക്കല)
12. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സംഘടിപ്പിച്ച ദേശീയ കാർഷിക ചലച്ചിത്ര മേളയിൽ ഏറ്റവും മികച്ച ഇംഗ്ലീഷ് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ലഭിച്ചത്- റൈസ് ഓഫ് മില്ലറ്റ്സ്
- സംവിധാനം- ജി എസ് ഉണ്ണികൃഷ്ണൻ നായർ
13. 2024- ലെ കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമ്മനിട്ട പുരസ്കാരത്തിന് അർഹനായത്- റഫീഖ് അഹമ്മദ്
14. 2024 ഫെബ്രുവരിയിലെ പുതിയ സർഭവ്വ പ്രകാരം ഇന്ത്യയിലെ ആകെ ഹിമപുലികളുടെ എണ്ണം- 718
15. ബ്രാൻഡ് ഫിനാൻസിന്റെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്സിൽ ഇന്ത്യയിൽ നിന്നും ഒന്നാം സ്ഥാനത്ത് എത്തിയത്- മുകേഷ് അംബാനി
16. പൊതു പരീക്ഷാ ബിൽ 2024 ലോക്സഭയിൽ പാസാക്കിയത്- 2024 ഫെബ്രുവരി 6
17. തെലുങ്കാന സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനം- ജയ ജയ ഹോ തെലുങ്കാന
18. മികച്ച നവാഗത പാർലമെന്റേറിയനുള്ള 2023- ലെ ലോകത് പുരസ്കാരത്തിന് അർഹനായത്- ജോൺ ബ്രിട്ടാസ്
19. കേന്ദ്രസർക്കാരിൻറെ 'ഭാരത് അരി' കേരളത്തിലെ ഏത് ജില്ലയിലാണ് ആദ്യമായി വില്പന തുടങ്ങിയത്- തൃശ്ശൂർ
20. കേരള ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നത് കേരളത്തിൽ എവിടെയാണ്- കളമശ്ശേരി
21. ഒരു വർഷം കൊണ്ട് മൂന്നു ലക്ഷം സ്ത്രീകൾക്ക് ഉപജീവനമാർഗ്ഗം നൽകുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി- കെ - ലിഫ്റ്റ്
22. 2024 ഫെബ്രുവരിയിൽ അന്തരിച്ച എൻ.കെ. ദേശം ഏത് മേഖലയിൽ പ്രശസ്തനായിരുന്നു- സാഹിത്യം
23. 2024 കടമ്മനിട്ട രാമകൃഷ്ണ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമ്മനിട്ട പുരസ്കാരം ലഭിച്ചത്- റഫീഖ് അഹമ്മദ്
24. സംസ്ഥാനത്ത് മുൻസിഫ് മജിസ്ട്രേറ്റ് മുതൽ സബ് ജഡ്ജി വരെയുള്ളവർ ഇനി ഏത് ഔദ്യോഗിക സ്ഥാനപ്പേരിലാണ് അറിയപ്പെടുക- സിവിൽ ജഡ്ജി
25. 2024 ഫെബ്രുവരി 8- ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഏഷ്യൻ രാജ്യം- പാകിസ്ഥാൻ
26. പുതിയ യമൻ പ്രധാനമന്ത്രി- അഹമ്മദ് അവദ് ബിൻ മുബാറക്ക്
27. ഇന്ത്യയുടെ ഏത് അയൽ രാജ്യവും ആയിട്ടാണ് 1643 കിലോമീറ്റർ അതിർത്തിയിൽ വേലി കെട്ടാൻ തീരുമാനിച്ചിരിക്കുന്നത്- മ്യാൻമർ
28. ഓസ്ട്രേലിയയിൽ സെനറ്റ് അംഗമായി തിരഞ്ഞെടുക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ- വരുൺ ഘോഷ്
29. എൽ സാൽവദോറിൽ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- നയീബ് ബുക്കേലെയ്ക്ക്
30. 2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് വേദികൾ- ലഡാക്ക്, ഗുൽമാർഗ്
66-ാമത് ഗ്രാമി പുരസ്കാരം (2024)
മറ്റ് പുരസ്കാരങ്ങൾ
- മികച്ച ആൽബം- Midnights (ടെയ്ലർ സ്വിഫ്റ്റ്)
- മികച്ച ആൽബത്തിനുള്ള പുരസ്കാരം 4 തവണ നേടിയ ആദ്യ പോപ് താരം- ടെയ്ലർ സ്വിഫ്റ്റ്
- മികച്ച റെക്കോർഡ്- Flowers (മിലേ സൈറസ്)
- മികച്ച ഗാനം- What Was I Made For (Billie Eilish & Finneas)
- Album- Barbie
No comments:
Post a Comment