Sunday, 11 February 2024

Current Affairs- 11-02-2024

1. കേരളത്തിലെ നിയമസഭ ചരിത്രത്തിൽ ഏറ്റവും കുറച്ചു സമയംകൊണ്ട് നയ പ്രഖ്യാപന പ്രസംഗം അവതരിപ്പിച്ച ഗവർണർ- ആരിഫ് മുഹമ്മദ് ഖാൻ

  • നയ പ്രഖ്യാപന പ്രസംഗത്തിനായി 78- സെക്കൻഡ് മാത്രമാണ് എടുത്തത്.

2. ആവശ്യക്കാർക്ക് അഭിഭാഷകരുടെ നിയമോപദേശം ലഭ്യമാക്കുന്നതിനായി കേന്ദ്ര നിയമ മന്ത്രാലയം തുടക്കമിട്ട 'ന്യായ സേതു' ടോൾഫ്രീ നമ്പർ- 14454


3. 2024 ജനുവരിയിൽ ബ്രിട്ടനിലെ യുവശാസ്ത്രജ്ഞർക്ക് നൽകുന്ന ബ്ലാവട്നിക് ഫാമിലി ഫൗണ്ടേഷൻ പുരസ്കാരം നേടിയ മലയാളി- രാഹുൽ. ആർ. നായർ


4. പുരുഷ ഡബിൾസ് ടെന്നീസിൽ ഒന്നാം റാങ്ക് നേടിയ ലോകത്തിലെ പ്രായം കൂടിയ താരം- രോഹൻ ബൊപ്പണ്ണ (43-ാം വയസ്സിൽ)


5. വംശനാശഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കാൻ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സെന്ററും മഹാരാഷ്ട്ര വനം വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതി- ജഡായു പദ്ധതി (മഹാരാഷ്ട്ര)


6. 2024 ജനുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 2023- ലെ മികച്ച ട്വന്റി20 താരമായി തിരഞ്ഞെടുക്കപ്പെട്ടത്- സൂര്യകുമാർ യാദവ്


7. സൂക്ഷ്മ-ചെറുകിട സംരംഭകർക്ക് വായ്പ ലഭ്യമാക്കുന്നതിനായുള്ള പദ്ധതി- പ്രധാനമന്ത്രി മുദ്ര യോജന


8. വംശനാശഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കാൻ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സെന്ററും മഹാരാഷ്ട്ര വനം വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതി- ജഡായു പദ്ധതി


9. 2024 ജനുവരിയിൽ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഓഹരി വിപണിയായി മാറിയത്- ഇന്ത്യൻ ഓഹരി വിപണി


10. 2024 ജനുവരിയിൽ ബ്രിട്ടനിൽ വീശിയ ചുഴലിക്കാറ്റ്- ഇഷ


11. കഴിഞ്ഞ വർഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്ത ഐ.സി.സി ട്വന്റി-20 ടീം ഓഫ് ദ ഇയറിന്റെ ക്യാപ്ടനായത്- സൂര്യകുമാർ യാദവ്


12. സംസ്ഥാനത്തെ ആദ്യത്തെ സിഗ്നൽ ഫ്രീ റോഡ് (603 KM)- NH66


13. ഉഗാണ്ടൻ തലസ്ഥാനമായ കമ്പാലയിൽ നടക്കുന്ന ജി-77 പ്ളസ് ചൈന മൂന്നാം ദക്ഷിണ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്- വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ


14. അയോധ്യയിലെ ശ്രീരാമ ക്ഷേത്ര സമുച്ചയത്തിൽൽ ഒരുക്കുന്ന രാമായണ വാക്സ് മ്യൂസിയത്തിന് പിന്നിലുള്ള മലയാളി- സുനിൽ കാണ്ടല്ലൂർ


15. കൂട്ടമായുള്ള ഡ്രോൺ ആക്രമണങ്ങൾ നേരിടാൻ ഇന്ത്യൻ കരസേന തദ്ദേശീയമായി വികസിപ്പിച്ച ഹൈബ്രിഡ് ആന്റി ഡ്രോൺ സിസ്റ്റം- ഗംഗ 


16. 19 -ാമത് ചേരിചേരാ ഉച്ചകോടിയുടെ പ്രമേയം- Deepening Cooperation for Shared Global Affluence

  • വേദി- കമ്പാല (ഉഗാണ്ട
  • ഇന്ത്യൻ പ്രതിനിധി- എസ് ജയ്ശങ്കർ (വിദേശകാര്യ മന്ത്രി) 

17. 2024 ജനുവരിയിൽ ബ്രിട്ടനിൽ വീശിയടിച്ച ചുഴലിക്കാറ്റുകൾ- ഇഷ, ജോസ് ലിൻ


18. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഗായിക- ഭവതാരിണി ഇളയരാജ


19. 2024- ലെ ഓസ്കാറിലേക്ക് 13 നോമിനേഷൻ ലഭിച്ച അണുബോംബ് വികസിപ്പിച്ച ഓപ്പൺ ഹൈമറുടെ കഥ പറയുന്ന ചിത്രം- ഓപ്പൺ ഹെയ്മർ  


20. ഓഹരി വിപണിയിൽ, ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം- 4  


21. മഹാകവി പന്തളം കേരളവർമ്മ സ്മാരക കവിതാ പുരസ്കാരത്തിന് അർഹനായത്- കെ രാജഗോപാൽ

  • 'പതികാലം' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.

22. 2024 ജനുവരിയിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധിതമാക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം


23. കരസേനയിലെ ആദ്യ വനിതാ സുബേദാർ എന്ന നേട്ടം സ്വന്തമാക്കിയ മധ്യപ്രദേശ് സ്വദേശിനി- പ്രീതി രചക്


24. 2024 ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്- അരീന സബലങ്ക (ബെലാറൂസ് താരം)


25. 36 -മത് കേരള സയൻസ് കോൺഗ്രസിന് വേദിയാകുന്നത്- കാസർഗോഡ്


26. നാടൻകലാ ഗവേഷണ പാഠശാലയുടെ സാഹിത്യശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായത്- സുഭാഷ് ചന്ദ്രൻ


27. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 2023- ലെ മികച്ച താരത്തിനുള്ള ഗാരി സോബേഴ്സ് പുരസ്കാരത്തിന് അർഹനായത്- പാറ്റ് കമിൻസ്


28. 2024 ജനുവരിയിൽ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്-  പി ബി വരാലെ


29. 2024 ജനുവരിയിൽ അന്തരിച്ച ആയാംകുടി കുട്ടൻമാരാർ ഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു- കഥകളി ലെ ആചാര്യർ


30. 2023 ജനുവരി 25 ന് അന്തരിച്ച പിന്നണി ഗായിക- ഭവതാരിണി


ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം ലഭിച്ചവർ

  • മേജർ ദിഗ്വിജയ് സിങ് റാവത്ത്
  • മേജർ ദീപേന്ദ്ര വിക്രം ബാസ്നെറ്റ് 
  • ഹവിൽദാർ പവൻകുമാർ യാദവ്
  • ക്യാപ്റ്റൻ അൻഷുമാൻ സിങ് (മരണാനന്തരം) 
  • ഹവിൽദാർ അബ്ദുൾ മജീദ് (മരണാനന്തരം) 
  • ശിപായി പവൻ കുമാർ (മരണാനന്തരം)

2024 ഭാരത് രത്ന അവാർഡ് ജേതാവ്- കർപൂരി താക്കൂർ (മരണാനന്തര ബഹുമതി)

  • പ്രഖ്യാപിച്ചത് അദ്ദേഹത്തിന്റെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച്
  • ബീഹാർ മുൻ മുഖ്യമന്ത്രി
  • 'ജനനായകൻ' എന്നറിയപ്പെട്ടു.
  • ബീഹാറിൽ സർക്കാർ ഉദ്യോഗത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് 26% സംവരണം ഏർപ്പെടുത്തുന്നതിനുള്ള മുൻഗേരിലാൽ കമ്മീഷൻ ശിപാർശ 1978- ൽ നടപ്പിലാക്കി. 
  • രാജ്യത്ത് ജാതിസംവരണം വഴിയുള്ള സാമൂഹിക പരിഷ്കാരത്തിനുള്ള വഴി തുറന്നത് ഇദ്ദേഹമാണ്.

2019 ഭാരത് രത്ന ജേതാക്കൾ

  • പ്രണബ് മുഖർജി
  • ഭൂപൻ ഹസാരിക
  • നാനാജി ദേശ്മുഖ്

No comments:

Post a Comment