Saturday, 17 February 2024

Current Affairs- 17-02-2024

1. ജമ്മു കശ്മീരിന് പ്രത്യേകപദവി നൽകിയി രുന്ന ഭരണഘടനയുടെ വകുപ്പ് 2019- ൽ കേന്ദ്ര സർക്കാർ റദ്ദാക്കിയ നടപടി സുപ്രിം കോടതിയുടെ അഞ്ചംഗഭരണഘടനാബെഞ്ച് 2023 ഡിസംബർ 11- ന് ഏകകണ്ഠമായി ശരിവെച്ചു. വകുപ്പ് ഏത്- 370

  • ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എത്ര യും വേഗം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ട കോടതി ലഡാക്കിനെ വേർപെടുത്തി നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശ മാക്കിയ നടപടിയും ശരിവെച്ചു.
  • 2019 ഓഗസ്റ്റ് 5- ന് രാഷ്ട്രപതി പുറപ്പെടുവിപ്പിച്ച ഉത്തരവിലൂടെയാണ് പ്രത്യേകപദവി റദ്ദാക്കിയത്.
  • 1952 നവംബർ 17 മുതൽ ജമ്മു കശ്മീരിനെ ഇന്ത്യയിലെ ഒരു സംസ്ഥാനമായി പ്രഖ്യാപിച്ചാണ് 370-ാം അനുച്ഛേദത്തിലൂടെ പ്രത്യേകപദവി നൽകാൻ തീരുമാനിച്ചത്. 

2. നാസയുടെ ജെയിംസ് വെബ് ദൂരദർശിനി അടുത്തിടെ കണ്ടെത്തിയ തമോഗർത്തത്തിന് എത്രവർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്- 1300 കോടി വർഷം

  • പ്രപഞ്ചോത്പത്തി സമയത്തുണ്ടായ ഈ തമോഗർത്തം ജി.എൻ. സെഡ് 11 എന്ന ആകാശഗംഗയിൽ സ്ഥിതിചെയ്യുന്നു. സൂര്യന്റെ ഏകദേശം 10 ലക്ഷം മടങ്ങ് പിണ്ഡവുമുണ്ട്.
  • നക്ഷത്രങ്ങൾ അവയുടെ പരിണാമദശയുടെ അന്ത്യകാലത്ത് ഊർജം സൃഷ്ടിക്കാനുള്ള ശേഷി നഷ്ടപ്പെട്ട് ഗുരുത്വാകർഷണത്താൽ ചുരുങ്ങിയാണ് തമോഗർത്ത (Black hole)- മായി മാറുന്നത്.

3. 2023 ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്തുവെച്ചുനടന്ന 28-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്. എഫ്.കെ.)- യിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയത്- ഈവിൾ ഡാട്ട് എക്സിസ്റ്റ് (ജാപ്പനീസ്)


മറ്റ് പുരസ്കാരങ്ങൾ  

  • മികച്ച സംവിധായകൻ- ഷോ ഖിർ ഖാലി കോവ് (ഉസ്ബെക്കിസ്താൻ, ചിത്രം- സൺഡേ)
  • അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച നവാഗത സംവിധായകനായി 'തടവ്' എന്ന മലയാളചിത്രത്തിന്റെ സംവിധായകൻ ഫാസിൽ റസാഖ് തിരഞ്ഞെടുക്കപ്പെട്ടു. മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രവും തടവ് ആണ്.
  • ഇന്ത്യയിൽനിന്നുള്ള മികച്ച നവാഗത സംവിധായകനുള്ള കെ.ആർ. മോഹൻ പുരസ്കാരം ഉത്തം കമാട്ടിക്കാണ്. ചിത്രം- കർവാൾ  
  • മികച്ച മലയാളചിത്രത്തിനുള്ള നെറ്റ് പാക് പുരസ്ക്കാരം- ആട്ടം (സംവിധാനം- ആനന്ദ് ഏകർഷി) 
  • മലയാള സിനിമയിലെ നവാഗത സംവിധായകർക്കുള്ള ഫിപ്രസി പുരസ്കാരം 'ബി 32 മുതൽ 44 വരെ' എന്ന ചിത്രത്തിലൂടെ ശ്രുതിശരണ്യം സ്വന്തമാക്കി. 
  • സമഗ്രസംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി നേടി.

4. ഐക്യരാഷ്ട്രസഭയുടെ 29-ാം ആഗോള കാലാവസ്ഥാ ഉച്ചകോടി (COP- 29) ഏത് രാജ്യത്താണ് നടക്കുന്നത്- അസർബെയ്ജാൻ


5. വിശ്രുത മലയാളി ചിത്രകാരൻ രാജാരവി വർമ വരച്ച മൂന്ന് ചിത്രങ്ങൾ 45 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു. ചിത്രങ്ങൾ ഏവ- കൃഷ്ണനും രുഗ്മിണിയും (14 കോടി രൂപ), രാമനും സീതയും ലക്ഷ്മണനും സരയൂന ദി കടക്കുന്നു (13 കോടി), ദത്താത്രേയ (18 കോടി)

  • മുംബൈയിലെ പുൻഡോൾ ആർട്ട് ഗാലറിയാണ് രവിവർമയുടേതടക്കം 71 ചിത്രങ്ങൾ ലേലത്തിൽ വിറ്റത്. 
  • രവിവർമ്മ ചിത്രങ്ങളെല്ലാം തന്നെ ജർമൻകാരനായ ഫ്രിറ്റ്സ് ഷ്ളീച്ചർ കുടുംബത്തിന്റെ ശേഖരത്തിലുള്ളവയാണ്. മുംബൈയിൽ രവിവർമ ആരംഭിച്ച പ്രസ് നടത്താനായി ജർമനിയിൽനിന്ന് വന്ന വ്യക്തിയാണ് ഷ്ളിച്ചർ.
  • പിന്നീട് ലോണോവാലയിലേക്ക് മാറ്റിസ്ഥാപിച്ച പ്രസ് രവിവർമയിൽ നിന്ന് വാങ്ങിയ ഷ്ളിച്ചർ അവിടെയുണ്ടായിരുന്ന രവിവർമ ചിത്രങ്ങളും സ്വന്തമാക്കി. അക്കൂട്ടത്തിലുള്ള മൂന്ന് ചിത്രങ്ങളാണ് ലേലത്തിൽ വിറ്റത്. 
  • 2023 ഫെബ്രുവരിയിൽ ഷ്ളിച്ചർ കുടുംബത്തിന്റെ പക്കലുണ്ടായിരുന്ന യശോദ കൃഷ്ണ എന്ന രവിവർമചിത്രം 38 കോടി രൂപയ്ക്ക് വിറ്റിരുന്നു.

6. സിയാച്ചിൻ സൈനിക മുന്നണിയിൽ നിയമിക്കപ്പെട്ട ആദ്യ വനിതാ മെഡിക്കൽ ഓഫീസർ- ക്യാപ്റ്റൻ ഫാത്തിമാ വസിം

  • 15200 അടി മുകളിലുള്ള ലോകത്തെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയാണ് സിയാച്ചിൻ 

7. ദേശീയ വയലിൻ ദിനം (National Violin Day) എന്നാണ്- ഡിസംബർ 13


8. രാജ്യത്തെ ഏറ്റവും വലിയ സോളാർ ക്രൂയിസ് ബോട്ട് ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. പേര്- ഇന്ദ്ര


9. 2023- ലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര സമാധാന പുരസ്കാര ജേതാക്കൾ- ക്ലാസിക്കൽ പിയാനിസ്റ്റ് ഡാനിയൽ ബാരൻ ബോയിം, സമാധാനപ്രവർത്തകൻ അലി അബു അവാദ്

  • ഇസ്രയേൽ പലസ്തീൻ സംഘർഷമവസാനിപ്പിച്ച് സൗഹാർദം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇരുവരെയും പുരസ്കാരത്തിനർഹരാക്കിയത്.

10. 2023 ഡിസംബർ 16- ന് അന്തരിച്ച് മുൻ സംസ്ഥാനമന്ത്രി- കെ.പി. വിശ്വനാഥൻ (83)

  • 1991- ലെ കെ. കരുണാകരൻ മന്ത്രിസഭയിലും 2004- ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അംഗമായിരുന്നെങ്കിലും രണ്ടുതവണയും കാലാവധി തികയ്ക്കാനായില്ല. 

11. ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം ഗുജറാത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. പേര്- സൂറത്ത് ഡയമൺഡ് ബോഴ്സ് 

  • 3,200 കോടി രൂപ ചെലവഴിച്ച സമുച്ചയം വലുപ്പത്തിൽ യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗണിനും മുന്നിലാണ്. 
  • വജ്ര വ്യാപാരത്തെ ഒരു കുടക്കീഴിലെത്തിക്കുന്ന സമുച്ചയം സുറത്ത് നഗരത്തിനടുത്ത് ഖാജോഡ് ഗ്രാമത്തിൽ 'ഡയമൺഡ് റിസർച്ച് ആൻഡ് മർക്കന്റൈൽ സിറ്റി അഥവാ 'ഡ്രീം സിറ്റി'യിലാണ് സ്ഥാപിച്ചിട്ടുള്ളത്.

12. 25 കിലോമീറ്റർ പരിധിയിൽ ആകാശത്തുള്ള നാല് ലക്ഷ്യങ്ങളെ കമാൻഡ് ഗൈഡൻസ് സംവിധാനം വഴി ഒരു മിസൈൽ വിക്ഷേപിണി ഉപയോഗിച്ച് തകർക്കാൻ ശേഷിയുള്ള എത്രാമത്തെ രാജ്യമായാണ് ഇന്ത്യ അടുത്തിടെ ശക്തി തെളിയിച്ചത്- ആദ്യത്തെ

  • ഭൂമിയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാനാകുന്ന തദ്ദേശീയ മിസൈലായ 'ആകാശ് ഉപയോഗിച്ചാണ് ലക്ഷ്യം നേടിയതെന്ന് ഡി.ആർ.ഡി.ഒ. അറിയിച്ചു.  
  • ആന്ധ്രാപ്രദേശിലെ 'സൂര്യലങ്ക എയർ ഫോഴ്സ് സ്റ്റേഷനിൽ നടന്ന വ്യോമാഭ്യാസ പ്രകടനത്തിൽ വ്യോമസേനയാണ് മിസൈൽ സംവിധാനം പരീക്ഷിച്ചത്. 

13. അന്താരാഷ്ട്ര കുടിയേറ്റദിനം (International Migrants Day) എന്നാണ്- ഡിസംബർ- 18


14. 2023 ഡിസംബർ 16- ന് പാരിസിൽ അന്തരിച്ച അന്റോണിയോ നെഗ്രി (90) ഏതു നിലയിൽ അറിയപ്പെട്ട വ്യക്തിയാണ്- ഇറ്റാലിയൻ ചിന്തകനും രാഷ്ട്രീയ സൈദ്ധാന്തികനും

  • അമേരിക്കൻ തത്ത്വചിന്തകനായ മൈക്കിൾ ഹാർഡ്ട്ടുമായിച്ചേർന്ന് 2000- ൽ നെഗ്രി രചിച്ച 'എംപയർ' (സാമ്രാജ്യം) എന്ന പുസ്തകം മുതലാളിത്ത ആഗോളവത്കരണ വിരുദ്ധ ബൈബിൾ, 21-ാംനൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടു.

15. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന സംഭവത്തിന് 2023 ഡിസംബർ 16- ന് 250 വർഷം തികഞ്ഞു സംഭവമേത്- ബോസ്റ്റൺ ടീ പാർട്ടി

  • 1773- ൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ തേയിലനിയമത്തിനെതിരേ, 1773 ഡിസംബർ 16- ന് മസാച്യുസെറ്റ്സിലെ ബോസ്റ്റൺ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിൽ നിന്ന് 342 തേയിലപ്പെട്ടികൾ റെഡ് ഇന്ത്യക്കാരുടെ വേഷം ധരിച്ച പ്രക്ഷോഭകർ കടലിലേക്ക് വലിച്ചെറിഞ്ഞു. ഇത് 'ബോസ്റ്റൺ തേയിലസത്കാരം' എന്ന പേരിൽ വിഖ്യാതമായി.

16. 'യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം സർവേ പ്രകാരം അഫ്ഗാനിസ്ഥാനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് (Opium) ഉത്പാ ദിപ്പിക്കുന്ന രാജ്യമായത്- മ്യാൻമാർ


17. 2023- ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ മലയാള നിരൂപകൻ കൂടിയായ കവി- ഇ.വി. രാമകൃഷ്ണൻ

  • മലയാള നോവലിന്റെ ദേശകാലങ്ങൾ എന്ന കൃതിക്ക് സാഹിത്യ പഠനവിഭാഗത്തി ലാണ് പുരസ്കാരം ലഭിച്ചത്.
  • ഇംഗ്ലീഷിൽ നീലം ശരൺ ഗൗർ രചിച്ച 'റെക്വിം ഇൻ രാഗാ ജാനകി' എന്ന നോവലിനാണ് അവാർഡ്. തമിഴിൽ ദേവിഭാരതി രാജശേഖരന്റെ 'നിർവഴി പടുവും (Neervazhi Paduvum) പുരസ്ക്കാരം നേടി.

18. മാനവ സംസ്കൃതി സംസ്ഥാനകമ്മിറ്റി ഏർപ്പെടുത്തിയ 2023- ലെ പി.ടി തോമസ് പുരസ്ക്കാരം ലഭിച്ചത്- പ്രൊഫ. എം.മാധവ് ഗാഡ്ഗിൽ


19. ദക്ഷിണ നാവിക കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ ഇൻ കമാൻഡിങ് ചീഫായി നിയമിതനാകുന്നത്- വൈസ് അഡ്മിറൽ വെണ്ണം ശ്രീനിവാസ്


20· കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയതിന്റെ എത്രാമത് വാർഷികമാണ് 2023 -ൽ ആഘോഷിച്ചത്- 50 (1973- ലാണ് കേരളം ആദ്യമായി കിരീടം നേടിയത്)


21. അടുത്തിടെ കേന്ദ്രസർക്കാർ അഞ്ച് വർഷത്തേക്ക് നിരോധിച്ച ജമ്മുകശ്മീർ വിഘടനവാദി സംഘടന- തെഹ്രികെ ഹൂറിയത്ത്


22. 36-ാമത് കേരള സയൻസ് കോൺഗ്രസിന്റെ വേദി- കാസർകോട്


23. തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു നൽകിയിരിക്കുന്ന പേര്- ബി.ആർ. അംബേദ്കർ പ്രജാഭവൻ


24. ഐസ്ലൻഡിലെ എക്സ്പ്ലോറേഷൻ മ്യൂസിയം ഏർപ്പെടുത്തിയ ലെയ്ഫ് എറിക്സൺ ലൂണാർ പ്രൈസ് നേടിയത്- ഐ.എസ്.ആർ.ഒ


25. തൊഴിൽനിയമം ലംഘിച്ചു എന്ന കുറ്റത്താൽ ബംഗ്ലാദേശ് കോടതി ആറുമാസം തടവിനു ശിക്ഷിച്ച നൊബേൽ പുരസ്കാര ജേതാവ്- മുഹമ്മദ് യൂനുസ്


26. സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള ജിമ്മിജോർജ് പുരസ്ക്കാരം ലഭിച്ചത്- എം. ശ്രീശങ്കർ


27. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെയർപേഴ്സൺ- എസ്. ശ്രീകല


28. വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വക്താവായി ചുമതലയേറ്റത്- രൺധീർ ജയ് സ്വാൾ


29. തുടർച്ചയായ മൂന്നാം തവണയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- ജയ് ഷാ


30. ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വന്ധ്യതാ നിവാരണ പദ്ധതി- ജനനി


പുതിയ മുഖ്യമന്ത്രിമാർ

  • മിസോറം- ലാൽ ദുഹോമ (സോറം പീപ്പിൾസ് മൂവ്മെന്റ് സെഡ്.പി.എം.)
  • തെലങ്കാന രേവന്ത് റെഡ്ഡി (കോൺഗ്രസ്) 
  • മധ്യപ്രദേശ്- മോഹൻ യാദവ് (ബി. ജെ.പി)
  • ഛത്തിസ്ഗഢ്- വിഷ്ണു ദേവ് സായ് (ബി.ജെ.പി.)
  • രാജസ്ഥാൻ- ഭജൻ ലാൽ ശർമ (ബി. ജെ.പി.)

No comments:

Post a Comment