Saturday, 3 February 2024

Current Affairs- 03-02-2024

1. കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി ലഭിച്ച RBI ഡെപ്യൂട്ടി ഗവർണർ- മൈക്കൽ ഡി.പത്ര 


2. 33 -ാമത് International Kite Festival നടന്നത്- ഗുജറാത്തിലെ അഹമ്മദാബാദിൽ (7–14 ജനുവരി)


3. മൂന്ന് ദിവസത്തെ അന്താരാഷ്ട്ര ഒട്ടകോത്സവം സംഘടിപ്പിച്ചത്- രാജസ്ഥാനിലെ ബിക്കാനീറിൽ


4. പുനർവികസനത്തിനായി അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴിൽ റെയിൽവേ മന്ത്രാലയം അടുത്തിടെ ഉൾപ്പെടുത്തിയ കർണാടകയിലെ റെയിൽവേ സ്റ്റേഷൻ- ഉഡുപ്പി സ്റ്റേഷൻ


5. ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നെന്ന് കാട്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) കേസ് നൽകിയ രാജ്യം- ദക്ഷിണാഫ്രിക്ക


6. മാസ്ക്കിലൂടെ നൈട്രജൻ വാതകം ശ്വസിപ്പിച്ചുള്ള വധശിക്ഷക്ക് അനുമതി നൽകിയത്- യു.എസ്


7. 34-ാമത് ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഐവറി കോസ്റ്റ്


8. മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ സഖ്യം- സത്വിക് ചിരാഗ് സഖ്യം


9. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം ആരംഭിക്കുന്ന വർഷം- 2026 (Surat and Bilimora)


10. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത കഥകളി ആചാര്യ- കൊട്ടാരക്കര ഭദ്ര


11. 2024 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വേദി- ദക്ഷിണാഫ്രിക്ക


12. 2024 ജനുവരിയിൽ ഐൻസ്റ്റീൻ പ്രോബ് എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം- ചൈന


13. ഇന്ത്യയിലെ ആദ്യത്തെ ശുചിത്വ ഭക്ഷണ തെരുവ്- പ്രസാദം, ഉജ്ജയിൻ, മധ്യപ്രദേശ്


14. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നിയമിക്കുന്ന ആദ്യ നിഷ്പക്ഷ വനിത അമ്പയർ- സൂ റെഡ്ഫേൺ


15. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡ് നേടിയത്- രോഹിത് ശർമ


16. അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരം- രോഹിത്ത് ശർമ്മ


17. സൗദി ടെന്നീസ് ഫെഡറേഷൻ അംബാസഡറായി നിയമിതനായത്- റാഫേൽ നദാൽ


18. അടുത്തിടെ ആരോഗ്യ ഡോക്ടേഴ്സ് ഓൺ വീൽസ്' എന്ന എ.ഐ. സപ്പോർട്ടഡ് ടെലിമെഡിസിൻ മൊബൈൽ ക്ലിനിക് ആരംഭിച്ചത്- ഉദംപൂർ


19. ബ്രാൻഡ് ഫിനാൻസിന്റെ ഐ.ടി സർവീസ് റാങ്കിംഗ് 2024- ൽ ഒന്നാം സ്ഥാനത്തുളളത്- Accenture

  • രണ്ടാം സ്ഥാനം- TCS
  • മൂന്നാം സ്ഥാനം- Infosys

20. 2023-24 സ്പാനിഷ് സൂപ്പർ കപ്പ് ജേതാക്കളായത്- റയൽ മാഡ്രിഡ് എഫ്.സി.


21. 77 - ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ വേദി- അരുണാചൽ പ്രദേശ്


22. മന്നത്ത് പത്മനാഭന്റെ ജീവിതവും പ്രവർത്തനങ്ങളും കേരളത്തിന് പുറത്തേക്ക് കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി നായർ സർവ്വീസ് സൊസൈറ്റി ഇംഗ്ലീഷിൽ പുറത്തിറക്കിയ ഗവേഷണ ഗ്രന്ഥം- ശ്രീ മന്നത്ത് പത്മനാഭൻ, ലിവിങ് ബിയോണ്ട് ദി ഏജസ് 


23. ഗ്രാൻഡ്സ്ലാം വനിതാ സിംഗിൾസ് മത്സര ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ടൈബ്രേക്കറിലൂടെ വിജയം കരസ്ഥമാക്കിയ റഷ്യൻ താരം- അന്ന ബ്ലിങ്കോവ

  • 2024 ഓസ്ട്രേലിയൻ ഓപ്പണിലാണ് 42 പോയിന്റ് നീണ്ട ടൈബ്രേക്കറിൽ കസഖിസ്ഥാൻ താരമായ എലേന റൈബകീനയെ അന്ന ബ്ലിങ്കോവ പരാജയപ്പെടുത്തിയത്.

24. 2024 അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി- ദക്ഷിണാഫ്രിക്ക


25. 2024 ജനുവരിയിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റൈ) മെമ്പർ സെക്രട്ടറിയായി സംസ്ഥാന സർക്കാർ നിയമിക്കാൻ ഒരുങ്ങുന്ന മുൻ ഡി.ജി.പി- ഡോ. ബി. സന്ധ്യ


26. വിമാന നിർമ്മാണത്തിൽ കാലാനുസൃത ബോയിങ്ങിന്റെ  നവീകരണം ലക്ഷ്യമിടുന്ന ബോയിങ്ങിന്റെ ഗവേഷണകേന്ദ്രം ആരംഭിക്കുന്ന ഇന്ത്യൻ നഗരം- ബംഗളൂരു


27. 2024 ജനുവരിയിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യൻ താരങ്ങളുടെ ചെസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയത്- ആർ പ്രധാനന്ദ


28. നിപ്പ വൈറസിനെതിരെയുള്ള മനുഷ്യനിലെ ആദ്യ വാക്സിൻ പരീക്ഷണം ആരംഭിച്ച സർവകലാശാല- ഓക്സ്ഫോർഡ്


29. 2024 ജനുവരിയിൽ പ്രകാശനം ചെയ്ത Fertilising the Future എന്ന കൃതിയുടെ കർത്താവ്- മൻസുഖ് മാണ്ഡവ്യ

  • കേന്ദ്ര ആരോഗ്യം, കുടുംബക്ഷേമം, രാസവളം വകുപ്പ് മന്ത്രി

30. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവൽ വേദി- വർക്കല, തിരുവനന്തപുരം

No comments:

Post a Comment