2. രാജ്യത്തെ വാക്സിൻ കുത്തിവെപ്പുകൾ ഏകോപിപ്പിക്കുന്നതിനും വിവരങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്നതിനുമായി വികസിപ്പിക്കുന്ന പോർട്ടൽ- യു-വിൻ
3. ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിത- നിർമ്മലാ സീതാരാമൻ (6 തവണ)
4. ഇന്ത്യൻ വ്യോമസേനയുടെ സൈനികാഭ്യാസമായ വായുശക്തി 2024- ന്റെ വേദി- പൊഖ്റാൻ (Rajasthan)
5. അടുത്തിടെ അന്തരിച്ച നമീബിയയുടെ പ്രസിഡൻറ്- ഹെയ്ജ് ഹീൻ ഗോബ്
6. ലോക തണ്ണീർത്തട ദിനം (ഫെബ്രുവരി- 2) 2024 പ്രമേയം- Wetlands and Human Wellbeing
7. 2024 ഫെബ്രുവരിയിൽ രാജിവച്ച പഞ്ചാബ് ഗവർണർ- ബൻവരിലാൽ പുരോഹിത്
8. ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യു.പി.ഐ. അവതരിപ്പിച്ച യൂറോപ്പിലെ വിനോദസഞ്ചാരകേന്ദ്രം- ഈഫൽ ടവർ (പാരിസ്)
9. 2024 ഫെബ്രുവരിയിൽ ദയാനന്ദ സരസ്വതിയുടെ എത്രാമത്തെ ജന്മവാർഷികമാണ് ആചരിക്കുന്നത്- 200
10. 2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത മലയാള കവി- എൻ . കെ. ദേശം
- യഥാർത്ഥ നാമം- എൻ. കുട്ടികൃഷ്ണ പിള്ള
- പ്രധാന കൃതികൾ- അന്തിമലരി, കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, എലിമീശ, മഴത്തുള്ളികൾ, മുദ്ര, ഗീതാജ്ഞലി (വിവർത്തനം), ദേശികം (സമ്പൂർണ്ണ കവിതാസമാഹാരം)
11. Together for a Better Internet എന്ന പ്രമേയത്തിൽ സുരക്ഷിത ഇന്റർനെറ്റ് ദിനം ആചരിക്കുന്നത്- ഫെബ്രുവരി- 6
12. മത്സരപരീക്ഷകളിൽ ക്രമക്കേടു കാണിക്കുന്നവർക്ക് 10 വർഷം വരെ ജയിൽ ശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന പൊതു പരീക്ഷ (അന്യായ രീതിയിൽ തടയുന്നതിനുള്ള) ബിൽ 2024 ലോക്സഭയിൽ അവതരിപ്പിക്കുന്നത്- ജിതേന്ദ്ര സിങ്
- അന്വേഷണം നടത്തേണ്ടത്- DYSP/ACP റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ
13. ആരുടെ പ്രസക്തമായ വരികൾ ചൊല്ലിയാണ് ധനമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്- വള്ളത്തോൾ നാരായണമേനോൻ
14. പേപ്പർ പബ്ലിക്കയുടെ രണ്ടാമത് റിപ്പബ്ലിക് ഓഫ് അയ്യപ്പപ്പണിക്കർ അവാർഡ് ലഭിച്ചത്- പി.കെ ഗോപി
15. 2024 ഫെബ്രുവരിയിൽ രാജിവെച്ച പഞ്ചാബ് ഗവർണർ- ബൻവരിലാൽ പുരോഹിത്
16. വിവാഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന 'മഹതാരി വന്ദൻ യോജന' പദ്ധതി ആരംഭിച്ചത്- ചത്തീസ്ഗഡ്
17. ഡഡ്റ്റഡ് അപ്പോളോ (പാർണാസിയസ് സ്റ്റെനോസെമസ്) എന്ന അപൂർവ ചിത്രശലഭത്തെ കണ്ടെത്തിയത്- ഹിമാചൽ പ്രദേശ്
18. 66-ാമത് ഗ്രാമി പുരസ്കാരത്തിൽ മികച്ച പോപ്പ് വോക്കൽ ആൽബമായി തിരഞ്ഞെടുക്കപ്പെട്ടത്- മിഡ്നൈറ്റ്സ് (ടൈലർ സ്വിഫ്റ്റ്)
19. മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്- This Moment
20. 2024 ഫെബ്രുവരിയിൽ ലോക ചെസ്സ് സംഘടനയായ ഫിഡേ മരണാനന്തര ബഹുമതിയായി ഓണററി ഗ്രാന്മ മാസ്റ്റർ പദവി നൽകിയ അവിഭക്ത ഇന്ത്യയിലെ ചെസ്സ് താരം- മിർ സുൽത്താൻ ഖാൻ
21. ഭാരതരത്നം നേടിയ 50-ാമത് വ്യക്തി- എൽ.കെ. അദ്വാനി
- മുഴുവൻ പേര്- ലാൽ കൃഷ്ണ അദ്വാനി
- മുൻ ഉപപ്രധാനമന്ത്രി (2002-2004)
- ബി. ജെ. പിയുടെ സഹസ്ഥാപകൻ
22. ഇന്ത്യൻ വ്യോമസേനയുടെ സൈനികാഭ്യാസമായ വായുശക്തി 2024- ന്റെ വേദി- പൊഖ്റാൻ
23. 2024- ലെ ഓസ്ട്രേലിയൻ ദേശീയ ദിനത്തോടനുബന്ധിച്ച് നൽകുന്ന മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്ട്രേലിയ ഇൻ ദി ജനറൽ ഡിവിഷൻ ലഭിച്ച മലയാളി- ഡോ. കുരുവിള മാത്യു
24. സംസ്ഥാനത്തെ ആശ വർക്കർമാരുടെ പുതുക്കിയ ഓണറേറിയം- 7000
25. 2024 ഫെബ്രുവരിയിൽ ഫ്രാൻസിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഷെവലിയർ (നൈറ്റ് ഓഫ് ദ ലീജിയൻ 'ഓണർ) പുരസ്കാരം നേടിയത്- പൂയം തിരുനാൾ ഗൗരി പാർവതി ഭായി
26. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ ജില്ലയാകുന്നത്- കാസർകോട്
27. ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി 2024 ഫെബ്രുവരിയിൽ ചുമതലയേറ്റത്- ചാപയ് സോറൻ
- ജാർഖണ്ഡ് ഗവർണർ- സി.പി.രാധാകൃഷ്ണൻ
28. 2024 ഫെബ്രുവരിയിൽ വിക്ഷേപിക്കുന്ന ഇന്ത്യയുടെ പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം- ഇൻസാറ്റ് - 3ഡ്സ്
29. ഇന്ത്യൻ ആർമിയും വ്യോമസേനയുമായി നടത്തുന്ന സൈനിക അഭ്യാസം- ഡെവിൾ സ്ട്രൈക്ക്
30. 2024 ജനുവരിയിൽ, വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക സമരം നടക്കുന്ന യൂറോപ്യൻ രാജ്യം- ഫ്രാൻസ്
No comments:
Post a Comment