1. ബഹിരാകാശ എക്സ്റേ സ്രോതസ്സുകളെപ്പറ്റി പഠനം നടത്തുന്നതിനായി ഐ.എസ്. ആർ. വിക്ഷേപിച്ച ഉപഗ്രഹം- എക്സ്പോ സാറ്റ് (X- ray Polarimeter Satellite)
- ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് 2024 ജനുവരി ഒന്നിന് പി.എസ്.എൽ.വി.-സി. 58- ലൂടെ വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ കാലാവധി 5 വർഷമാണ്.
- പി.എസ്.എൽ.വിയുടെ 60-ാം വിക്ഷേപണം കൂടിയായിരുന്നു ഇത്.
- 2021- ൽ യു.എസ്. ബഹിരാകാശ ഏജൻസിയായ നാസയാണ് എക്സ്റേ പോളാരിമിറ്റർ സാറ്റലൈറ്റ് ആദ്യമായി വിക്ഷേപിച്ചത്. രണ്ടാമത്തെ വിക്ഷേപണമാണ് ഐ.എസ്. ആർഒയുടേത്
- വിദ്യാർഥിനികൾ നിർമിച്ച വി- സാറ്റ് ഉൾപ്പെടെ 10 ചെറു ഉപഗ്രഹങ്ങളും ഇതോടൊപ്പം വിക്ഷേപിച്ചു.
2. ഇന്ത്യ ഉൾപ്പെടുന്ന സാമ്പത്തിക സഹകരണ കൂട്ടായ്മയായ ബ്രിക്സിൽ (BRICS) 2024 ജനുവരി 1- ന് അഞ്ച് രാജ്യങ്ങൾ കൂടി പുതിയതായി അംഗത്വം നേടി. ഇവ- ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദിഅറേബ്യ, യു.എ.ഇ.
- ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ് നിലവിലുണ്ടായിരുന്ന ബ്രിക്സ് സ്ഥിരാംഗങ്ങൾ. ഇതോടെ കൂട്ടായ്മയിലെ അംഗങ്ങളുടെ എണ്ണം 10 ആയി.
3. 'ഓപ്പറേഷൻ പ്രോസ്പിരിറ്റി ഗാർഡിയൻ' എന്താണ്- കപ്പലുകളെ ലക്ഷ്യംവെച്ച് ചെങ്കടലിലേക്ക് യെമെനിലെ ഹൂതി (Houthi) സായുധ സംഘം നടത്തിവരുന്ന ആക്രമണം നേരിടുന്നതിന് യു.എസ്. നേതൃത്വത്തിൽ രൂപവത്കരിച്ച 10 രാജ്യങ്ങൾ പങ്കാളികളായ സഖ്യം.
- ഇസ്രയേലിന്റെ ആക്രമണം നേരിടുന്ന ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇറാന്റെ പിന്തുണയോടെയുള്ള ഹൂതികളുടെ ആക്രമണം.
- യു.എസ്., ബ്രിട്ടൻ, ബഹ്റൈൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, നോർവേ, സെയ്ഷെൽസ്, സ്പെയിൻ എന്നീ രാജ്യങ്ങളുടെ നാവികസേനകളാണ് Operation Prosperity Guardian സഖ്യത്തിലുള്ളത്.
- 2014 മുതൽ മെൻ സർക്കാരുമായി ആഭ്യന്തര യുദ്ധം നടത്തുന്ന വിമത സായു ധസംഘമാണ് ഹൂതികൾ (Houthi rebels)
- യെമെനിലെ ഷിയാ മുസ്ലിങ്ങളുടെ രാഷ്ട്രീയ സൈനിക വിഭാഗമാണ് ഹൂതികൾ. ഹുസയിൻ അൽഹുതിയാണ് സ്ഥാപകൻ.
4. 2020- ൽ മികച്ച ചിത്രത്തിനുൾപ്പെടെ നാല് ഓസ്കർ നേടിയ ദക്ഷിണകൊറിയൻ ചലച്ചിത്രമായ 'പാരസൈറ്റി'ലെ ധനാഢ്യനായ ഗൃഹനായകനെ അവതരിപ്പിച്ച നടൻ സ്വയം ജീവനൊടുക്കി. പേര്- ലീ സൺ ക്യൂൻ (48)
- 92 വർഷത്തെ ഓസ്കർ പുരസ്കാര ചരിത്രത്തിൽ മികച്ച സിനിമയായി തിരഞ്ഞടുക്കപ്പെട്ട ആദ്യ ഇംഗ്ലീഷിതര ഭാഷാചിത്രം കൂടിയാണ് പാരസൈറ്റ്,
5. ഡിസംബർ 28- ന് ചെന്നൈയിൽ അന്തരിച്ച തമിഴ് നടൻ വിജയകാന്തിന്റെ (71) യഥാർഥ പേര്- വിജയരാജ് അഴഗർ സ്വാമി
- ക്യാപ്റ്റൻ, കറുത്ത എം.ജി.ആർ. പുരട്ചി കലൈഞ്ജർ (വിപ്ലവകലാകാരൻ) എന്നും വിളിക്കപ്പെട്ടു.
- ദേശീയ മുർപ്പോക്ക് ദ്രാവിഡകഴകം (ഡി. എം.ഡി.കെ.) പാർട്ടിയുടെ സ്ഥാപകനും തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവു (2011-16) മായിരുന്നു.
6. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ വിമർശിച്ച് കവിത ചൊല്ലിയ റഷ്യൻ കവിക്ക് മോസ്കോ കോടതി 7 വർഷത്തെ തടവുശിക്ഷ വിധിച്ചു. കവി- ആർട്ടിയോം കാർഡിൻ
7. 2006- ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ബംഗ്ലാദേശ് സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ ഡോ. മുഹമ്മദ് യൂനുസ് (83) അടുത്തിടെ വാർത്തകളിലെത്തിയത് എങ്ങനെയാണ്- തൊഴിൽ നിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തി ബംഗ്ലാദേശ് കോടതി ആറുമാസം ജയിൽ ശിക്ഷ വിധിച്ചു
- 1983- ൽ സ്ഥാപിച്ച ഗ്രാമീൺ ബാങ്ക് വഴി ചെറുകിട വായ്പാ പദ്ധതി നടപ്പിലാക്കിക്കൊണ്ട് ലക്ഷക്കണക്കിന് ബംഗ്ലാദേശ് ഗ്രാമീണരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതിലൂടെ യൂനുസ് ലോകശ്രദ്ധനേടി. ഇത് പരിഗണിച്ചാണ് നൊബേൽ സമ്മാനം നൽകിയത്.
- പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കടുത്ത വിമർശകൻ കൂടിയാണ് യൂനുസ്,
8. ഡോ. സവേര പരകാശ് എന്ന പാക് യുവതി അടുത്തിടെ ശ്രദ്ധനേടിയത് എപ്രകാരമാണ്- പാകിസ്താനിലെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദുവനിത എന്ന നിലയിൽ.
- പാകിസ്താൻ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.
9. അടുത്തിടെ ലണ്ടനിൽ അന്തരിച്ച ജോൺ പിൽജർ (84) ഏതുനിലയിൽ പ്രശസ്തി നേടിയ വ്യക്തിയാണ്- അന്വേഷണാത്മക മാധ്യമപ്രവർത്തകനും ഡോക്യുമെന്ററി നിർമാതാവും.
- ഓസ്ട്രേലിയയിൽ ജനിച്ച പിൽജർ 1962 മുതൽ ലണ്ടൻ കേന്ദ്രമാക്കി ഡെയ്ലി മിറർ, റോയിട്ടേഴ്സ്, ഐ.ടി.ബി. തുടങ്ങിയ വാർത്താ മാധ്യമങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു.
- കംബോഡിയയിലെ പോൾപോട്ടിന്റെ ഖമർറൂഷ് ഭരണകൂടത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന Year Zero The silent Death of Cambodia (1979), അതിന്റെ തുടർ Cambodia: The Betrayal (1990), Thalidomide: The Ninety-Eight We Forgot തുടങ്ങിയവ പിൽജറിന്റെ പ്രസിദ്ധ ഡോക്യുമെന്ററികളാണ്.
10. ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP) മേധാവി- രാഹുൽ രസ്ഗോത്ര
11. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.) മേധാവി- നീനാ സിങ്
- ഈ പദവി വഹിക്കുന്ന ആദ്യ വനി തകൂടിയാണ്.
12. സെൻട്രൽ റിസർവ് പോലിസ് ഫോഴ്സ് (സി.ആർ.പി.എഫ്.) മേധാവി- അനീഷ് ദയാൽ സിങ്
13. കേരള സർക്കിൾ ചിഫ് പോസ്റ്റ്മാസ്റ്റർ ജനറൽ- ജെ.ടി. വെങ്കടേശ്വരലു
- തെലങ്കാന ഭദ്രാചലം സ്വദേശിയാണ്.
14. Khelo India ഗെയിംസ് 2023- ന്റെ ഭാഗ്യചിഹ്നം- വീരമം റാണി വേലു നാച്ചിയാർ
- 2024 ജനുവരി 19 മുതൽ 31 വരെ തമിഴ്നാട്ടിലെ 4 നഗരങ്ങളിലാണ് ഗെയിംസ് നടക്കുന്നത്.
15. ലോകത്ത് മലയാളികളുടെ സ്ഥിരസാന്നിധ്യമില്ലാത്ത ഏക രാജ്യം ഏഷ്യയിൽ തന്നെയാണ്. പേര്- ഉത്തരകൊറിയ
- നോർക്ക പ്രവാസികാര്യ മന്ത്രാലയം എന്നിവയുടെ കണക്കുകൾ പ്രകാരമാണ് ഈ കണ്ടെത്തൽ.
16. 2023- ലെ വ്യാസ് സമ്മാനം നേടിയ ഹിന്ദി എഴുത്തുകാരി- പുഷ്പഭാരതി.
- 2016- ൽ രചിച്ച 'യാദേൻ, യാൻ ഔർ യാദേൻ' എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം
- ഹിന്ദി സാഹിത്യത്തിനുള്ള മികച്ച സംഭാവനകൾ പരിഗണിച്ച് കെ.കെ. ബിർള ഫൗണ്ടേഷനാണ് 1991 മുതൽ വ്യാസ് സമ്മാനം നൽകുന്നത്.
- നാല് ലക്ഷം രൂപയാണ് സമ്മാനത്തുക. മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള
17. മൃഗാശുപത്രികളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി സംസ്ഥാന വിജിലൻസ് നടത്തിയ മിന്നൽ പരിശോധന- ഓപ്പറേഷൻ വെറ്റ്സ്മാൻ
18. ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ ആശുപത്രി പ്രവർത്തനം തുടങ്ങിയത് എവിടെയാണ്- ഗുരുഗ്രാം (ഹരിയാണ)
- ആരോഗ്യ മൈത്രി എയ്ഡ് ക്യൂബ് എന്നാണ് പേര്.
- ദുരന്തമേഖലകളിലേക്ക് എയർലിഫ്റ്റ് ചെയ്യാനും ഒരു മണിക്കൂറിനുള്ളിൽ കുട്ടിച്ചേർക്കാനും കഴിയുന്നവിധമാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.
19. കഥകൃത്ത് ടി. പത്മനാഭന്റെ ജീവിതം ആധാരമാക്കിയുള്ള സിനിമ- നളിനകാന്തി
- കഥാകൃത്തുകൂടിയായ സുസ്മേഷ് ചന്ത്രാത്താണ് സംവിധായകൻ.
20. ഏത് സംസ്ഥാനത്താണ് ജനസമ്പർക്ക പരിപാടിയായ 'പ്രജാദർബാർ’ ആരംഭിച്ചത്- തെലങ്കാന
21. മാനവ സംസ്കൃതി സംസ്ഥാനകമ്മിറ്റി ഏർപ്പെടുത്തിയ 2023- ലെ പി.ടി തോമസ് പുരസ്ക്കാരം ലഭിച്ചത്- പ്രൊഫ. എം.മാധവ് ഗാഡ്ഗിൽ
22. ഭാവിസാധ്യതാ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 35 (ബ്രിട്ടനാണ് ഒന്നാം സ്ഥാനത്ത്)
23. 2024- ലെ ലോക സാമ്പത്തിക ഫോറത്തിന്റെ വേദി- ദാവോസ് (സ്വിറ്റ്സർലൻഡ്)
24. ലോക ചെസ് സംഘടനയുടെ (ഫിഡെ) ലൈവ് റേറ്റിങ്ങിൽ ഇന്ത്യയിലെ ഒന്നാം നമ്പർ താരമായത്- ആർ. പ്രാനന്ദ (വിശ്വനാഥൻ ആനന്ദിനെയാണ് താരം മറികടന്നത്).
25. 2024- ലെ അന്താരാഷ്ട്ര ഫിഷറീസ് കോൺഗ്രസിന് വേദിയാവുന്ന കേരളത്തിലെ സർവകലാശാല- കുഫോസ്
26. ഇന്ത്യയിലെ ആദ്യത്തെ നിർമിതബുദ്ധി നഗരം നിലവിൽ വരുന്നത് എവിടെയാണ്- ലഖ്നൗ
27. കേരളത്തിലെ ആദ്യ ദീപാലംകൃത പാലം സ്ഥി തിചെയ്യുന്നത് എവിടെയാണ്- ഫറോക്ക് (കോഴിക്കോട്).
28. ജനങ്ങളുടെ ആവശ്യങ്ങൾ സ്വീകരിക്കുന്നതിന് തെലങ്കാന സർക്കാർ ആരംഭിച്ച പദ്ധതി- പ്രജപാലന പരിപാടി
29. 2024- ലെ രാജ്യാന്തര എ.ഐ. ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം- കൊച്ചി
30. 2024 ജനുവരിയിൽ ഇൻഡോനീഷ്യയിൽ പൊട്ടിത്തെറിച്ച അഗ്നിപർവതം- മൗണ്ട് ലെവോടോബി ലാക്കി-ലാക്കി
സംസ്ഥാനത്തെ പുതിയ മന്ത്രിമാരും വകുപ്പുകളും
- രാമചന്ദ്രൻ കടന്നപ്പള്ളി- രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു പുരാരേഖ
- കെ.ബി. ഗണേഷ്കുമാർ- ഗതാഗതം, മോട്ടോർവാഹന വകുപ്പ്, ജലഗതാഗതം
- അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവർ രാജിവെച്ചതിനെ തുടർന്നാണ് ഇരുവരും പുതിയ മന്ത്രിമാരായി ചുമതലയേറ്റത്.
- തുറമുഖവകുപ്പ് കൈകാര്യം ചെയ്യുന്നത് സഹകരണ മന്ത്രികൂടിയായ വി.എൻ. വാസവനാണ്.
No comments:
Post a Comment