1. കേരള വനം വകുപ്പ് മേധാവി ആയി നിയമിതനാകുന്നത്- ഗംഗാ സിംഗ്
2. സ്കൂട്ടറുകൾ വാങ്ങാൻ ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്ന മിഷൻ ശക്തി സ്കൂട്ടർ യോജന ആരംഭിച്ച സംസ്ഥാനം- ഒഡീഷ
3. 5th ഹെലികോപ്റ്റർ & സ്മാൾ എയർ ക്രാഫ്റ്റ് ഉച്ചകോടി വേദി- ഖജുരാഹോ
4. ലഡാക്കിലെ ആദ്യ വനിത പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്- കാർഗിൽ
5. സെമിക്കോൺ ഇന്ത്യ 2023 എക്സിബിഷന്റെ വേദി- ഗാന്ധിനഗർ
6. 2023- ൽ ടേസ്റ്റ് അറ്റ്ലസ് പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും മികച്ച തെരുവോര മധുര പലഹാരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ളവയിൽ ഉയർന്ന സ്ഥാനം നേടിയ പലഹാരം- മൈസൂർ പാക്ക്
7. സഹകരണ സൊസൈറ്റി ബില്ലിനും, ജൈവ വൈവിധ്യ ബില്ലിനും ലോക്സഭയുടെ അംഗീകാരം ലഭിച്ചത്- 2023 ജൂലൈ 25
8. പാരീസ് ഒളിംപിക്സ് 2024- ന്റെ ഭാഗ്യ ചിഹ്നം- Phrygian Hats
- ഫ്രഞ്ച് ചരിത്രത്തിൽ തലപ്പൊക്കത്തിൽ നിൽക്കുന്ന സ്വാതന്ത്ര്യത്തൊപ്പികളാണു പാരീസ് ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം.
- ഫ്രഞ്ച് ഭാഷയിൽ ഫ്രീജസ് എന്നറിയപ്പെടുന്ന ചുവന്ന തൊപ്പികൾ ഫ്രഞ്ച് വിപ്ലവകാലത്ത് പോരാളികൾ സ്ഥിരമായി വയ്ക്കുമായിരുന്നു.
- ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് വേദിയിൽ ബ്രേക്ക് ഡാൻസ് മത്സരം അരങ്ങേറുന്നത് പാരീസ് ഒളിമ്പിക്സിൽ ആണ്.
- പാരീസ് ഒളിമ്പിക്സ് 2024 ആപ്തവാക്യം- Games Wide Open
9. ഫിഫ സീനിയർ ലോകകപ്പ് മത്സരം കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് നേടിയ ദക്ഷിണ കൊറിയൻ താരം- കാസി ഫെയർ (16 വയസ്സ് 26 ദിവസം)
- വനിത-പുരുഷ ലോകകപ്പുകളിലെ റെക്കോർഡാണിത്.
10. സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കണമെന്ന് ശിപാർശ ചെയ്ത അന്താരാഷ്ട്ര സംഘടന- യുനെസ്കോ
11. ഛിന്നഗ്രഹമായ ബെന്നുവിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് തിരിച്ചെത്തുന്ന നാസയുടെ ദൗത്യം- ഒസിരിസ്-ആർ.ഇ.എക്സ്
12. കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് ആദ്യമായി വനിതാ പോലീസ് സ്റ്റേഷൻ ആരംഭിച്ച കേന്ദ്ര ഭരണ പ്രദേശം- ലഡാക്ക് (കാർഗിൽ)
13. പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുവാൻ നിർമ്മിത ബുദ്ധി അധിഷ്ഠിത ചാറ്റ് ബോട്ട് അവതരിപ്പിച്ച സംസ്ഥാനം- ഗോവ
14. വിദ്യാർത്ഥികൾക്കായി കൊച്ചി മെട്രോ ഏർപ്പെടുത്തുന്ന ട്രാവൽ കാർഡ്- വിദ്യ 45
15. വനസംരക്ഷണ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത്- 2023 ജൂലൈ 26
16. ലോകത്ത് ഏറ്റവും കൂടുതൽ ഇരുചക്ര വാഹനങ്ങൾ ഉള്ള രാജ്യം- ഇന്ത്യ
17. 2023 ജൂലൈയിൽ ഭിന്നലിംഗക്കാർക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമാന്തര സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട്
18. 2023 ജൂലൈയിൽ ഇന്ത്യയിലെ കമ്പ്യൂട്ടറുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് Indian Computer Emergency Response Team (CERT-In) മുന്നറിപ്പ് നൽകിയ Ransomware- Akira
19. 2023 ജൂലൈയിൽ Hindustan Aeronautics Ltd ( HAL)- മായി പ്രതിരോധ കരാറിൽ ഏർപ്പെട്ട രാജ്യം- അർജെന്റിന
20. 2023 ജൂലൈയിൽ കരുതലും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- വിഷൻ വാൽസല്യ
21. 2023 ജൂലൈയിൽ മൂന്നു വർഷങ്ങൾക്ക് ശേഷം പ്രവർത്തനമാരംഭിക്കുന്ന റാല മണ്ഡൽ ഫോസിൽ മ്യൂസിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- മധ്യപ്രദേശ്
22. 2023 ജൂലൈയിൽ Unified-Payments-Interface (UP) ഇടപാടുകൾക്ക് അംഗീകാരം നൽകിയ ഇന്ത്യയുടെ അയൽ രാജ്യം- ശ്രീലങ്ക
23. കേരളത്തിന്റെ പുതിയ നിയമ സെക്രട്ടറി- കെ ജി സനൽ കുമാർ
24. Smoke and Ashes എന്ന പുസ്തകത്തിന്റെ രചയിതാവ്- അമിതാവ് ഘോഷ്
25. 2023 ജൂലൈയിൽ സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാല്മീകി പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി
26. 2023- ലെ ICC ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസ്സിഡർ- ഷാരുഖ് ഖാൻ
27. 2023 ജൂലൈയിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ടീം സ്കോർ 100 തികച്ചു റെക്കോർഡ് നേടിയ ടീം- ഇന്ത്യ (12.2 ഓവർ, വെസ്റ്റ് ഇൻഡീസിനെതിരെ)
28. 2023 ജൂലൈയിൽ നടന്ന Korea Open 500 Badminton പുരുഷ വിഭാഗം ഡബിൾസ് ജേതാക്കൾ- Satwiksairaj Rankireddy, Chirag Shetty (Korea open നേടുന്ന ആദ്യ ഇന്ത്യൻ സഖ്യം)
29. 2023 ജൂലൈയിൽ, മെർസ്(MERS-COV) കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യം- യു.എ.ഇ
30. ഫിഷറീസ് മേഖലയിലെ രാജ്യത്തെ ആദ്യ അടൽ ഇൻകുബേഷൻ സെന്റർ നിലവിൽ വരുന്നത്- കുഫോസ്, കേരള ഫിഷറീസ് സമുദ്ര സർവ്വകലാശാല കൊച്ചി
No comments:
Post a Comment