Friday 4 August 2023

Current Affairs- 04-08-2023

1. 2023- ൽ 50 വർഷം പൂർത്തിയാക്കുന്ന കേരളത്തിലെ കഥകളി- കൂടിയാട്ട പഠനകേന്ദ്രം- മാർഗി


2. ഫ്രാൻസിന്റെ പരമോന്നത ദേശീയ ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ലീജിയൻ ഓഫ് ഓണർ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി


3. സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യമുദ്രയായി തിരഞ്ഞെടുത്തത്- പച്ചക്കുതിര

  • രൂപകൽപ്പന ചെയ്തത്- രതീഷ് രവി


4. ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ ആനന്ദിബായിയെക്കുറിച്ചുള്ള കാവ്യ സമാഹാരം- ആനന്ദിബായി ജോഷി : A life in poems

  • എഴുതിയത് - ശിഖ മാളവ്യ

5. ഊർജമേഖലയിലെ രാജ്യാന്തര പ്രശസ്തമായ ഏനി അവാർഡ് നേടിയ മലപ്പുറം സ്വദേശി- പ്രദീപ് തലാപ്പിൽ

  • നാനോ കെമിസ്ട്രി അടിസ്ഥാനമാക്കിയുള്ള ജലശുചീകരണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് പുരസകാരം

6. ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം- തജിന്ദർ പാൽ


7. 2023 ജൂലൈയിൽ പുരുഷ വനിതാ ടീമുകൾക്ക് തുല്യ സമ്മാനത്തുക ആയിരിക്കുമെന്ന് പ്രഖ്യാപിച്ച കായിക സംഘടന- അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ


8. 2023 ജൂലൈയിൽ നവതി ആഘോഷിക്കുന്ന മലയാള സാഹിത്യ എഴുത്തുകാരൻ- എം.ടി. വാസുദേവൻ നായർ


9. രാജ്യത്തെ പ്രതീക്ഷ നൽകുന്ന സ്റ്റാർട്ടപ്പുകളെ കണ്ടെത്തുന്നതിനും ശാക്തീകരിക്കുന്നതിനും കേന്ദ്ര ഗവൺമെന്റുമായി ചേർന്ന് ആമസോൺ പ്രൈം ആരംഭിക്കുന്ന പരമ്പര- സ്റ്റാർട്ട് അബ്


10. 2023 ജൂലൈയിൽ ഇന്ത്യയുടെ യു.പി.ഐ പേമെന്റ് സംവിധാനം ആരംഭിച്ച യൂറോപ്യൻ രാജ്യം- ഫ്രാൻസ്


11. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരം- വിയന്ന


12. പട്ടികവിഭാഗങ്ങളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് ഉന്നതി സ്റ്റാർട്ടപ്പ് സിറ്റി സ്ഥാപിക്കുന്ന നഗരം- തിരുവനന്തപുരം


13. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വാർദ്ധക്യ സഹജ ജീവിതശൈലി രോഗങ്ങളെയും കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ സാംക്രമികേതര രോഗങ്ങളെയും നേരിടാൻ ലോകബാങ്ക് സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി- കേരള ഹെൽത്ത് സിസ്റ്റംസ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം


14. 2023 ജൂലൈ മാസത്തിൽ ഇറ്റലിയിലും തെക്കൻ യൂറോപ്പ് രാജ്യങ്ങളിലും അനുഭവപ്പെട്ട ഉഷ്ണതരംഗം- സെർബെറസ് 


15. 2023- ൽ ബാങ്കോക്ക് ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ മലയാളി താരം- അബ്ദുള്ള അബൂബക്കർ (16.92 മീറ്റർ)


16. അന്താരാഷ്ട്ര ക്രിക്കറ്റിൽ (മൂന്നു ഫോർമാറ്റിലുമായി) 700 വിക്കറ്റ് തികച്ച ഇന്ത്യൻ താരം- ആർ. അശ്വിൻ


17. ഭീമബാല സാഹിത്യ പുരസ്കാരത്തിന് അർഹനായത്- എം. മുകുന്ദൻ


18. പ്രഥമ ബാലസാഹിത്യ കൃതിയായ മുകുന്ദേട്ടന്റെ കുട്ടികൾക്കാണ് പുരസ്കാരം ചേലിയ കഥകളി വിദ്യാലയം ഏർപ്പെടുത്തിയ പ്രഥമ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്കാരം ലഭിച്ചത്- കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ


19. രാജ്യത്തെ ഗ്രാമീണ കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര കാർഷിക മന്ത്രാലയം, ബാങ്കുകളുമായി ചേർന്ന് നടപ്പാക്കുന്ന ക്യാമ്പയിൻ- ഭാരത്


20. BHARATH - Banks Horalding Accelerated Rural and Agricultural Transformation മലയാളത്തിൽ ഉള്ളടക്കം സൃഷ്ടിക്കുന്ന ആദ്യ മുഖ്യധാരാ എ.ഐ. ചാറ്റ്ബോട്ട്- ഗൂഗിൾ ബാർഡ്


21. പാമ്പുകളുടെ സംരക്ഷണാർത്ഥമുള്ള കേരള വനം വകുപ്പിന്റെ ആപ്ലിക്കേഷൻ- സർപ്പ


22. ഡിജിറ്റൽ കറൻസി രംഗത്ത് ഇന്ത്യയുമായി സഹകരിക്കുന്ന ആദ്യ രാജ്യം- യു.എ.ഇ


23. അടുത്തിടെ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ഉല്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച ഐ.ഐ.ടി- ഇൻഡോർ


24. വിരലടയാളം ഉപയോഗിച്ച് രാജ്യത്തെ വിടെയുമുള്ള കുറ്റവാളികളെ തൽസമയം തിരിച്ചറിയുന്നതിനുള്ള നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ സോഫ്റ്റ്വെയർ- നാഫിസ്

  • NAFIS-National Automated Fingerprint Identification System


25. 2023- ലെ വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടിയത്- മാർകേറ്റ വാന്ദ്രസോവ

  • ഓപ്പൺ യുഗത്തിൽ വിംബിൾഡൺ ജേതാവാകുന്ന ആദ്യ അൺ സീഡഡ് വനിതാ താരം 

26. ഹൈദരാബാദിലെ ICMR നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ വികസിപ്പിച്ച കൃത്യമായ അളവിൽ ഗുണമറിഞ്ഞ് ഭക്ഷണം കഴിക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷൻ- ന്യൂട്രി എയ്ഡ്

  • ജർമൻ സഹകരണത്തോടെയാണ് ആപ്പ് വികസിപ്പിച്ചത്.

27. കുട്ടികളിലെ ഓട്ടിസവും അതുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും കണ്ടെത്തുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ- സ്റ്റാർട്ട്

  • START-Screeing Tools for Autism Risk using Technology
  • 2 മുതൽ 7 വയസ്സു വരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് വികസിപ്പിച്ചത് 

28. 2023 പുരുഷ സിംഗിൾസ് വിംബിൾഡൺ കിരീടം നേടിയത്- കാർലോസ് അകാരസ് (സ്പെയിൻ)


29. ഫൈനലിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി അടുത്തിടെ അന്തരിച്ച കേരള രഞ്ജി ടീം മുൻ ക്യാപ്റ്റൻ- കെ. ജയറാം


30. ചൊവ്വയിൽ ജൈവ തന്മാത്രകളെക്കുറിച്ച് സൂചന നൽകിയ നാസയുടെ റോവർ- പെഴ്സിവീയറൻസ്


നിയമസഭ ചട്ടപരിഷ്കരണ കമ്മിറ്റി റിപ്പോർട്ട്- പ്രധാന ശിപാർശകൾ 

  • നിയമസഭയിൽ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ/ സത്യവാചകം എന്നതിനു പകരം ശപഥം പ്രതിജ്ഞ എന്നിങ്ങനെ ഉപയോഗിക്കണം.
  • അടിയന്തരപ്രമേയത്തിനു പകരം 'അവിശ്വാസം രേഖപ്പെടുത്തന്ന ഉപക്ഷേപം എന്ന് ഉപയോഗിക്കണം.
  • മന്ത്രിമാർ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളുടെ ഉത്തരം മേശപ്പുറത്തുവെക്കുകയോ ചുരുക്കി അവതരിപ്പിക്കുകയോ വേണം.
  • ബില്ലുകളെല്ലാം മലയാളത്തിൽ ആരിയിരിക്കണം.
  • മൂലനിയമം ഇംഗ്ലീഷിലാണെങ്കിൽ അതിന്റെ ഭേദഗതി നിയമങ്ങൾ മാത്രം ഇംഗ്ലീഷിൽ അവതരിപ്പിക്കാൻ അനുമതി നൽകണം.
  • സമിതികളിൽ വനിത എം.എൽ.എ. അധ്യക്ഷരാകാറുള്ളതിനാൽ ചെയർമാൻ എന്നതിനു പകരം ചെയർപേഴ്സൺ എന്നാക്കണം.
  • അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തശേഷം ഒപ്പിടുന്ന ഹാജർഷട്ടിക എന്ന പുസ്തകത്തിന്റെ പേര് അംഗത്വപട്ടിക' എന്ന് മാറ്റണം. 
  • കമ്മിറ്റി അധ്യക്ഷൻ- കെ. രാധാകൃഷ്ണൻ

No comments:

Post a Comment