Thursday, 10 August 2023

Current Affairs- 10-08-2023

1. മരണാനന്തര ബഹുമതിയായി കാലിക്കറ്റ് സർവകലാശാലയുടെ ഗാന്ധി ചെയർ അവാർഡ് ലഭിച്ചത്- ഉമ്മൻ ചാണ്ടി


2. വയലാർ സിനിമാ സാഹിത്യ സമ്മാന ജേതാവ്- സി. രാധാകൃഷ്ണൻ

  • പുരസ്കാരത്തുക- 25000 രൂപ


3. ചരക്ക് സേവന നികുതി (ജി.എസ്.ടി.)- യിലെ ഇ-ഇൻ-വോയ്സിങ് പരിധി- 5 കോടി രൂപ

  • 5 കോടി രൂപയോ അതിലധികമോ വാർഷിക വിറ്റുവരവുള്ള എല്ലാ വ്യാപാരികൾക്കും ബിസിനസ്സ്-ടു- ബിസിനസ് (ബി ടു - ബി) ഇടപാടുകൾ നടത്തുമ്പോൾ ഇ- ഇൻ - വോയ്സിങ് നിർബന്ധം


4. ലോകമാന്യ തിലക് നാഷണൽ അവാർഡ് നേടിയ ഇന്ത്യൻ പ്രധാനമന്ത്രി സംസ്ഥാനം- നരേന്ദ്രമോദി


5. ഇന്ത്യയിലെ ആദ്യ ഓൺലൈൻ ഗെയിമിങ് അക്കാദമി നിലവിൽ വന്ന സംസ്ഥാനം- മധ്യപ്രദേശ്


6. രാജ്യത്താദ്യമായി ആശുപത്രികളെ LGBTQ സൗഹൃദമാക്കുന്ന പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം- കേരളം


7. സ്വാതന്ത്ര്യസമര സേനാനി ബാലഗംഗാധര തിലകിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ലോകമാന്യതിലക് ദേശീയ പുരസ്കാരം നേടിയ നേതാവ്- നരേന്ദ്രമോദി


8. 2023- ലെ അന്താരാഷ്ട്ര കണ്ടൽ ദിനത്തോടനുബന്ധിച്ച് മാൻഗ്രൂവ് സെൽ ആരംഭിച്ച സംസ്ഥാനം- ബംഗാൾ


9. സമുദ്രാതിർത്തിയിൽ അപൂർവ ധാതുക്കൾ ഖനനം ചെയ്യാൻ സ്വകാര്യമേഖലയ്ക്ക് അനുവാദം നൽകിക്കൊണ്ട് ലോക്സഭ പാസാക്കിയ ബിൽ- ഓഫ്ഷോർ ഏരിയ ബിൽ


10. രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് പ്രവർത്തനം ആരംഭിച്ചത്- തിരുവനന്തപുരം 


11. ഭക്ഷ്യ സുരക്ഷാ ലൈസൻസിന് പകരം, രജിസ്ട്രേഷൻ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ വകുപ്പ് ആരംഭിച്ച പരിശോധന- ഓപ്പറേഷൻ ഫോസ്ക്സ് 


12. 2023- ലെ ബുക്കർ പുരസ്കാര ലോങ് ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ വംശജ- ചേത് നാ മാറുവ് (നോവൽ- Western Lane)


13. യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എൽബ്രസ് പർവ്വതം കീഴടക്കിയ മലയാളി- അർജുൻ പാണ്ഡ്യൻ


14. 2023 ജൂലൈയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ രാജ്യം- ഇന്തോനേഷ്യ


15. ആണവ ശേഷി യുള്ള റോക്കറ്റിൽ മനുഷ്യനെ ചൊവ്വയിലേക്ക് എത്തിക്കുന്നതിനായി നാസയുടെ നേതൃത്വത്തിൽ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി- ഡ്രാകോ (DRACO)


16. G 20 ഉച്ചകോടിയുടെ അനുബന്ധമായ സിവിൽ 20 ഉച്ചകോടിയുടെ വേദി- ജയ്പൂർ


17. 2023 ജൂലൈയിൽ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച ചുഴലിക്കാറ്റ്- ഡോക് സുറി


18. പത്താം തരം ഹയർ സെക്കൻഡറി തുല്യത കോഴ്സുകളിൽ സൗജന്യ പഠനം ഉറപ്പു വരുത്തുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ സംസ്ഥാന സാക്ഷരതാ മിഷനുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതി- അക്ഷരശ്രീ


19. ഒരു ആഷസ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരം- ബെൻ സ്റ്റോക്സ് (15)


20. പ്രവർത്തന രഹിതമായ ശേഷം ഭൂമിയിലേക്ക് തിരിച്ചിറക്കുന്ന ആദ്യ ഉപഗ്രഹം- എലോസ് 


21. 2023 ജൂലൈയിൽ പാർലമെന്റിന്റെ തീരുമാനങ്ങൾ റദ്ദാക്കാനുള്ള സുപ്രീം കോടതിയുടെ അധികാരം എടുത്തുകളയുന്ന വിവാദ ബിൽ പാസാക്കിയ രാജ്യം- ഇസ്രായേൽ


22. സ്കൂളുകളിലെ സയൻസ് ലാബുകളെ ന്യൂജെൻ ലാബുകളാക്കുന്നതിനായി കൈറ്റ് നടപ്പാക്കാനൊരുങ്ങുന്ന സംവിധാനം- എക്സ്പൈസ്


23. രാജ്യത്തെ നഴ്സിങ് സേവനങ്ങളും വിദ്യാഭ്യാസവും നിയന്ത്രിക്കുന്നതിനും മാനദണ്ഡങ്ങൾ പരിപാലിക്കുന്നതിനും നഴ്സിംഗ് കൗൺസിലിനു പകരം നിലവിൽ വരുന്ന സംവിധാനം- ദേശീയ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കമ്മീഷൻ


24. രാജ്യത്തിലെ ആദ്യ ജൂത സിനഗോഗ്- കൊച്ചി


25. ഫിഷറീസ് മേഖലയിലെ രാജ്യത്തെ ആദ്യ അടൽ ഇൻകുബേഷൻ സെന്റർ നിലവിൽ വരുന്നത്- കുഫോസ്

  • നീതി ആയോഗ് നടപ്പിലാക്കുന്ന ഇന്നവേഷൻ മെഷീനിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്


26. 2023 കൊറിയൻ ഓപ്പൺ സൂപ്പർ 500 പുരുഷ ഡബിൾസ് കിരീടം നേടിയത്- സാതിക് സായി രാജ് റെഡ്ഡി & ചിരാഗ് ഷെട്ടി സഖ്യം


27. വനത്തിനുള്ളിൽ കഴിയുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി- നവകിരണം


28. 2013 ജൂലൈയിൽ വജ്രജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ ഗവേഷണ സ്ഥാപനം- കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, ശ്രീകാര്യം


29. 500 രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്ന നാലാമത് ഇന്ത്യൻ താരം- വിരാട് കൊഹ്ലി


30. ദേശീയ ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരത്തിന് അർഹമായ കേരളത്തിന്റെ പദ്ധതി- കാസ്പ് 

No comments:

Post a Comment