Friday 11 August 2023

Current Affairs- 11-08-2023

1. അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുഉള്ള ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ചുപേരുമായി പോയി തകർന്ന ജലപേടകം- ടൈറ്റൻ (Titan)

  • ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ് (58), ബ്രിട്ടീഷ് പാകിസ്താനി വ്യാപാരി ഷെഹ്സാദ ദാവൂദ് (48), മകൻ സുലേമാൻ (19), ടൈറ്റൻ ജപേടകത്തിന്റെ ഉടമകളായ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസിന്റെ സി. ഇ.ഒ. സ്റ്റേക്സൻ റഷ് (61), മുങ്ങൽ വിദഗ്ധൻ പോൾ ഹെൻറി നാർജിയോലെ (77) എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. 
  • കടലിൽ 4000 മീറ്റർവരെ താഴ്ചയിൽ പോയിവരാനുള്ള സംവിധാനം പേടകത്തിനുണ്ടായിരുന്നു. പേടകത്തിന്റെ നീളം 6.7 മീറ്റർ. ഭാരം 10432 കിലോഗ്രാം. കാർബൺ ഫൈബർ, ടൈറ്റാനിയം എന്നിവ ഉപയോഗിച്ചായിരുന്നു നിർമാണം. 
  • അവശിഷ്ടങ്ങൾ കാണുന്നതിന് ഒരാൾക്ക് രണ്ടുകോടി രൂപയോളമായിരുന്നു യാത്രാ നിരക്ക്.
  • പേടകത്തിലുണ്ടായിരുന്ന 5 പേരുടെയും മരണം പിന്നീട് സ്ഥിരീകരിച്ചു. 
  • 1912- ൽ ബ്രിട്ടനിലെ സതാംപ്ടണിൽനിന്ന് യു.എസ്സിലെ ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ മഞ്ഞുപാളിയിലിടിച്ച് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ഓഷ്യൻ ഗേറ്റ് കമ്പനിയാണ് യാത്ര സംഘടിപ്പിച്ചത്.

2. ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെ ആദരിച്ചുകൊണ്ട് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്ത് നട്ട മരത്തിന്റെ പേര്- ഐക്യദാർഢ്യ മരം (Solidarity tree) 

  • ഗാന്ധിജിയുടെ അർധകായ പ്രതിമയ്ക്ക് പിന്നിലാണ് മരം നട്ടത്.

3. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (RAW) പുതിയ മേധാവി- രവി സിൻഹ


4. ഗോവയിൽ നടത്താനിരിക്കുന്ന 37-ാം ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം- മോഗ (MOGA) എന്ന കാട്ടുപോത്ത് 

  • 2023 ഒക്ടോബർ 25 മുതൽ നവംബർ 9 വരെയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗെയിംസ് നടക്കുന്നത്.

5. ജർമൻ ബുക് ട്രേഡിന്റെ സമാധാന സമ്മാനം (2023) ലഭിച്ച ഇന്ത്യൻ വംശജനായ എഴുത്തുകാരൻ- സൽമാൻ റുഷ്ദി

  • ജർമനിയിലെ പുസ്തക പ്രസാധകരുടെയും വിൽപ്പനക്കാരുടെയും കൂട്ടായ്മയായ ജർമൻ ബുക്ട്രേഡ് 1950 മുതൽ ഈ സമ്മാനം നൽകിവരുന്നു. 25,000 യൂറോയാണ് സമ്മാനത്തുക. 
  • 'കീഴടങ്ങാത്ത ആത്മവീര്യത്തിനും ജീവിത സമീപനത്തിനും കഥകളിലൂടെ ലോകത്തെ സമ്പുഷ്ടമാക്കുന്നതിനുമുള്ള ബഹുമതിയായാണ് പുരസ്കാരം നൽകുന്നത്.
  • 1947 ജൂൺ 19- ന് മുംബൈയിൽ ജനിച്ച റുഷ്ദി ഇപ്പോൾ യു.എസ്. പൗരനാണ്. 

6. 2023 ജൂൺ 20- ന് അന്തരിച്ച ഡോ. എം.എ. കുട്ടപ്പൻ (76) ആരുടെ മന്ത്രിസഭയിലാണ് അംഗമായിരുന്നത്- എ.കെ. ആന്റണി മന്ത്രിസഭ (2001-2004) 

  • പിന്നാക്കക്ഷേമ, പട്ടികജാതി-പട്ടികവർഗ യുവജനക്ഷേമ മന്ത്രിയായിരുന്നു. 

7. 2023 ജൂൺ 21- ന് നടന്ന അന്താരാഷ്ട്ര യോഗ ദിനത്തിന്റെ വിഷയം എന്തായിരുന്നു- യോഗ ഫോർ വസുധൈവ കുടുംബകം 

  • 9-ാം അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്ത് നടന്ന യോഗാഭ്യാസങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകി. 180- ലെ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.
  • ഏറ്റവും കൂടുതൽ രാജ്യങ്ങൾ പങ്കെടുത്ത യോഗാചടങ്ങെന്നനിലയിൽ അത് ഗിന്നസ് റെക്കോഡ്സിൽ ഇടം നേടി.
  • 2014 ഡിസംബറിലാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി യു.എൻ. പ്രഖ്യാപിച്ചത്. 2015 മുതൽ ദിനാചരണം നടന്നുവരുന്നു. 

8. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥ പ്രസിദ്ധീകരിച്ചുതുടങ്ങിയതിന്റെ 50-ാംവാർഷികം 2023 ജൂൺ 24- നായിരുന്നു. ആത്മകഥയുടെ പേര്- കവിയുടെ കാല്പാടുകൾ

  • 1973 ജൂൺ 24 മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ആത്മകഥയുടെ പ്രസിദ്ധീകരണം തുടങ്ങിയത്.
  • എന്നെ തിരയുന്ന ഞാൻ, നിത്യകന്യകയെ തേടി എന്നീ ആത്മകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

9. മികച്ച നഴ്സുമാർക്ക് നൽകിവരുന്ന 2023- ലെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ മലയാളി- എ.ആർ. ഗീത

  • കൊല്ലം ജില്ലാ ആശുപത്രിയിലെ നഴ്സിങ് ഓഫിസറാണ്.
  • 2022, 2023 വർഷങ്ങളിലായി 30 പേർക്കാണ് രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ സമ്മാനിച്ചത്.

10. ലോക സംഗീത ദിനം എന്നാണ്- ജൂൺ 21

  • Music on the Intersections എന്നതായിരുന്നു 2023- ലെ ദിനാചരണവിഷയം 

11. യുദ്ധേതര സൈനിക സേവനത്തിലെ ധീരതയ്ക്കുള്ള അശോകചക്ര നേടിയ ആദ്യ മലയാളി 2023 ജൂൺ 6- ന് അന്തരിച്ചു. പേര്- ആൽബി ഡിക്രൂസ് (87)


12. രാജ്യത്തെ ആദ്യ പോലീസ് ഡ്രോൺ യൂണിറ്റ് ആരംഭിച്ചത് എവിടെയാണ്- ചെന്നൈ

  • ഗ്രേറ്റർ, ചെന്നൈ സിറ്റി പോലീസ് (GCP) ആണ് യൂണിറ്റ് ആരംഭിച്ചത്. 36 കോടിയാണ് ചെലവ്

13. കഴിഞ്ഞ 47 വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തിയത് 2023 ജൂണിലാണ്. ജൂണിലെ മഴയുടെ അളവ് എത്രയാണ്- 260.3 മില്ലിമീറ്റർ

  • 1962 (224.9 mm), 1976, 1964 എന്നീ വർഷങ്ങളിലാണ് ഇതിനെക്കാൾ കുറഞ്ഞ മഴ ലഭിച്ചത്.

14. 2023- ലെ ഇന്റർ കോണ്ടിനെന്റൽ കപ്പ് (ഫുട്ബോൾ) നേടിയത്- ഇന്ത്യ

  • ഫിഫ ലോകറാങ്കിങ്ങിൽ മുന്നിലുള്ള ലബനനെ 2-0- ന് തോൽപ്പിച്ചുകൊണ്ടാണ് സുനിൽ ഛേത്രിയുടെ നായകത്വത്തിലുള്ള ഇന്ത്യൻ ടീം ജേതാക്കളായത്.
  • ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 2018- ലെ മത്സരത്തിലും ഇന്ത്യ വിജയം നേടിയിരുന്നു.

15. കേരള ഒളിമ്പിക് അസോസിയേഷന്റെ സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ബാഡ്മിന്റൻ താരം- എച്ച്.എസ്. പ്രണോയ്

  • അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്
  • ലോകറാങ്കിങ്ങിൽ 9-ാംസ്ഥാനക്കാരനായ പ്രണോയ് തിരുവനന്തപുരം സ്വദേശിയാണ്. 

16. അന്താരാഷ്ട്ര ഫുട്ബോളിൽ 200 മത്സരങ്ങളിൽ പങ്കെടുക്കുന്ന ആദ്യ പുരുഷതാരമായത്- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) 


17. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ സൂപ്പർ 1000 സീരീസ് ടൂർണമെന്റ് (ഇൻഡൊനീഷ്യ) വിജയിച്ച ആദ്യ ഇന്ത്യൻ സഖ്യം- സാത്വിക് സായ്ക്കാജ് റങ്കി റെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം

  • സൂപ്പർ 1000 സീരീസ് ജയിച്ച ആദ്യ ഇന്ത്യൻ പുരുഷസഖ്യമാണ്.

18. മീഥൈൻ ലിക്വിഡ് ഓക്സിജൻ ഇന്ധനമായി ഉപയോഗിച്ചുകൊണ്ട് ലോകത്ത് ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച രാജ്യം- ചൈന


19. ഇന്ത്യ ഐ.ഐ.ടി കാമ്പസ് തുടങ്ങിയ ആദ്യ വിദേശരാജ്യം- ടാൻസാനിയ


20. ലോകത്തിലെ ഏറ്റവും വലിയ വേസ്റ്റ്-ടു -എനർജി പ്ലാന്റ് നിലവിൽ വരുന്ന സ്ഥലം- ദുബായ് 


21. 2047- ഓടെ രാജ്യത്തു നിന്നും സിക്കിൾ സെൽ അനീമിയ നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മധ്യപ്രദേശിലെ ഷാഹ്ദോലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതി- നാഷണൽ സിക്കിൾ സെൽ അനീമിയ എലി മിനേറ്റിങ്ങ് മിഷൻ (NSCAEM-2047)


22. അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനായി സംസ്ഥാന തൊഴിൽ വകുപ്പ് പുറത്തിറക്കുന്ന ആപ്പ്-  അതിഥി ആപ്പ്


23. യു. എസ്. കോൺസൽ ജനറലായി ചുമതലയേറ്റത്- ക്രിസ്റ്റഫർ W. ഹോഡ്ജസ്


24. ബുക്കർ സമ്മാന പ്രഥമ പട്ടികയിൽ ഇടംനേടിയ 13 എഴുത്തരുടെ പുസ്തകങ്ങളിൽ ഇന്ത്യൻ വംശജയായ ചേതന മറുവിന്റെ ആദ്യ നോവൽ- വെസ്റ്റേൺ ലെയ്ൻ


25. ഏഷ്യൻസ് ചാംപ്യൻസ് ട്രോഫി ഹോക്കിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ


26. 2023 ജൂലൈയിൽ ഐ.എസ്.ആർ.ഒ ഭ്രമണ പഥത്തിലെത്തിച്ച് ഡി.എസ്.സാർ ഏത് രാജ്യത്തിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ്- സിംഗപ്പൂർ

  • സിംഗപ്പൂരിന്റെ DS-SAR ഉൾപ്പെടെയുള്ള 7 ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിച്ച ഐ.എസ്.ആർ.ഒ യുടെ വിക്ഷേപണ വാഹനം- PSLV C56


27. ഏത് നവോത്ഥാന നായകന്റെ ഓർമ്മയ്ക്കായാണ് കൊൽക്കത്ത രാജ്ഭവനിൽ ചെയർ സ്ഥാപിക്കാനൊരുങ്ങുന്നത്- ഈശ്വർ ചന്ദ്ര വിദ്യാസാഗർ


28. സൈബീരിയയിലെ പെർമ ഫാസ്റ്റ് മേഖലയിൽ 46,000 വർഷങ്ങൾക്കു ശേഷം വീണ്ടെടുത്ത വിരയുടെ സുഷുപ്താവസ്ഥയുടെ പേര്- ക്രിപ്റ്റോ ബയോസിസ്


29. ലോക സർവകലാശാല മീറ്റിലെ ഷൂട്ടിങ്ങിൽ ഇരട്ട സ്വർണ്ണം നേടിയ ഇന്ത്യൻ താരം- മനു ഭേക്കർ


30. സമഗ്ര സംഭാവനയ്ക്ക് പ്രയാർ രാജരാജവർമ്മ ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ എ.ആർ. രാജരാജവർമ്മ പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി

No comments:

Post a Comment