Wednesday, 16 August 2023

Current Affairs- 16-08-2023

1. രാജസ്ഥാനിൽ പുതുതായി രൂപീകരിച്ച ജില്ലകളുടെ എണ്ണം- 19 (നിലവിൽ 50 ജില്ലകൾ)

  • രാജസ്ഥാൻ മുഖ്യമന്ത്രി- അശോക് ഗൊത്


2. ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനം- കേരളം


3. അടിസ്ഥാന സാക്ഷരത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ ആപ്ലിക്കേഷൻ- ഉല്ലാസ്


4. ഡിജിറ്റൽ രേഖകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള പുതിയ നിയമനിർമാണ പ്രകാരം സുപ്രധാന ഡിജിറ്റൽ രേഖകൾ നശിപ്പിക്കുകയോ അനുമതിയില്ലാതെ സംസ്ഥാനത്തിനു പുറത്തു കൊണ്ടു പോവുകയോ ചെയ്താലുള്ള ശിക്ഷ- 5 വർഷം ശിക്ഷയോ 25000 രൂപ പിഴയോ രണ്ടും കുടിയോ


5. കേരള മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാകുന്ന കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് എസ് മണികുമാർ


6. ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ കോമ്പൗണ്ട് വിഭാഗത്തിൽ ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരം- ഓജസ് പ്രവീൺ


7. 2023 ആഗസ്റ്റിൽ 47 വർഷത്തെ ഇടവേളയ്ക്ക് ശേഷം റഷ്യ വിക്ഷേപിക്കുന്ന ചാന്ദ്രദൗത്യം- Luna-25


8. എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ) കമ്മിറ്റി രൂപീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം


9. എക്കാലത്തേയും ഭാരമേറിയ ജീവി എന്ന് കണ്ടെത്തപ്പെട്ട പുരാതന തിമിംഗല സ്പീഷീസ്- പെറുസിറ്റസ് കൊളോസ്റ്റസ്


10. 2023- ലെ അബുദാബി ശക്തി അവാർഡ്സിൽ സമഗ്ര സംഭാവനയ്ക്കുള്ള ടി കെ രാമകൃഷ്ണൻ പുരസ്കാരം ലഭിച്ചത്- അടൂർ ഗോപാലകൃഷ്ണൻ


11. 2023 ആഗസ്റ്റിൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി.ഐ.) ടാഗ് ലഭിച്ച തമിഴ്നാട്ടിൽ നിന്നുള്ള വാഴപ്പഴം- മട്ടി വാഴപ്പഴം


12. ദേശീയപാതകളിൽ തടസ്സമില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്നതിനും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അവതരിപ്പിച്ച മൊബൈൽ അപ്ലിക്കേഷൻ- രാജമാർഗ് യാത്ര


13. പറമ്പിക്കുളം കടുവാ സങ്കേതത്തിൽ കണ്ടെത്തിയ ഇന്ത്യയിൽ അപൂർവ്വമായി കാണപ്പെടുന്ന തവള- ചോലക്കറുമ്പി തവളകൾ (ഗ്യാലക്സി ഫാഗ്)


14. 2023 ഓഗസ്റ്റിൽ ജപ്പാൻ, ചൈന രാജ്യങ്ങളിൽ വീശിയ ചുഴലിക്കാറ്റ്- ഖാനുൻ 

  • ഖാനുൻ തായ് ഭാഷയിൽ ചക്ക എന്നർത്ഥം


15. തൃക്കാക്കര സാംസ്കാരരിക കേന്ദ്രം ഏർപ്പെടുത്തിയ സമഗ്ര സംഭാവന ചെമ്മനം സ്മാരക പുരസ്കാരം 2023 ലഭിച്ചത്- ശ്രീകുമാരൻ തമ്പി


16. മലയാള സാംസ്കാരിക വേദിയുടെ 6-ാമത് കാക്കനാടൻ പുരസ്കാരം ലഭിച്ചത്- കെ.വി. മോഹൻകുമാർ


17. ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം നേടിയത്- അദിതി ഗോപിചന്ദ് (മഹാരാഷ്ട്ര)

  • ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് വേദി- ബെർലിൻ


18. സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്ന കേസുകളിൽ പരാതിപ്പെടാനായിട്ടുള്ള പോലീസ് ടോൾഫ്രീ നമ്പർ- 112


19. കേന്ദ്ര പരോക്ഷ നികുതി ബോർഡ് ചെയർമാൻ- സഞ്ജയ്കുമാർ അഗർവാൾ


20. അടുത്തിടെ ഏത് അഴിമതി കേസിലാണ് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിലായത്- തോഷഖാന അഴിമതി കേസ്


21. ഗൃഹജ്യോതി എന്ന പേരിൽ സൗജന്യ വൈദ്യുത പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം- കർണാടക


22. എത്ര വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി എടുക്കരുതെന്ന് അടുത്തിടെ സംസ്ഥാന ബാലവകാശ കമ്മീഷൻ ഉത്തരവിറക്കിയത്- 15 വയസ്സ്


23. 2023 ഓഗസ്റ്റിൽ അന്തരിച്ച വിപ്ലവ ഗായകൻ എന്നറിയപ്പെട്ടിരുന്ന വ്യക്തി- ഗദ്ദാർ (യഥാർത്ഥ പേര്- ഗുമ്മാഡി വിത്തൽ റാവു)


24. അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തിൽ ലോകകിരീടം നേടുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് സ്വന്തമാക്കിയ ഇന്ത്യൻ വനിതാ താരം- അദിതി സ്വാമി


25. കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി നോ ടാസ്ക് ഫോഴ്സ് നിലവിൽ വരുന്നത്- വാല്മീകി ദേശീയോദ്യാനം, ചമ്പാരൻ- ബിഹാർ


26. Central Board of Indirect Taxes-and-Customs(CBIC) യുടെ പുതിയ ചെയർമാൻ- സഞ്ജയ് കുമാർ അഗർവാൾ


27. Kerala Rail Development-Corporation(K-RAIL)- ന്റെ പുതിയ ഡയറക്ടർ- വി അജിത് കുമാർ


28. 2023 ഓഗസ്റ്റിൽ മലയാള സാംസ്കാരിക വേദിയുടെ ആറാമത് കാക്കനാടൻ പുരസ്കാരത്തിന് അർഹനായത്- കെ വി മോഹൻകുമാർ


29. 2023 ഓഗസ്റ്റിൽ കാനഡയിൽ നടന്ന ലോക പോലീസ് ആൻഡ് ഫയർ ഗെയിംസിൽ 10 ഇനങ്ങളിൽ സ്വർണ്ണം നേടിയ മലയാളി നീന്തൽ താരം- സാജൻ പ്രകാശ്


30. 2023 ഓഗസ്റ്റിൽ ജപ്പാൻ ചൈന എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്- Khanun

No comments:

Post a Comment