1. അടുത്തിടെ ഏത് രാജ്യത്ത് നടന്ന പ്രതിഷേധമാണ് 'ജസ്റ്റിസ് ഫോർ നഹേൽ’- ഫ്രാൻസ്
- അൽജീരിയൻ വംശജനായ നഹേൽ മെർസൗക് എന്ന 17 കാരനെ, ഗതാഗത നിയമം ലംഘിച്ചുവെന്നാരോപിച്ച് ട്രാഫിക് പോലീസ് വെടിവെച്ചുകൊന്നതിനെ തുടർ ന്നുള്ള പ്രതിഷേധം.
2. ലോക സാമ്പത്തിക ഫോറം (WEF) തയ്യാറാക്കിയ 2023- ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്- 127
- 2022- ൽ ഇന്ത്യ 135-ാം സ്ഥാനത്തായി രുന്നു.
- തുടർച്ചയായി 14-ാം പ്രാവശ്യവും ഐസ്ലൻഡാണ് ഒന്നാമത്.
- 146 രാജ്യങ്ങളാണ് റിപ്പോർട്ടിലുള്ളത്.
- ലോക സാമ്പത്തിക ഫോറത്തിന്റെ 2023- ലെ ആഗോള ഊർജ പ്രസരണ സൂചികയിൽ (Energy Transition Index) ഇന്ത്യ 67-ാം സ്ഥാനത്താണ്.
- 120 രാജ്യങ്ങളുടെ സൂചികയിൽ സ്വീഡനാണ് ഒന്നാമത്. ഡെൻമാർക്ക്, നോർവേ, ഫിൻലൻഡ്, സ്വിറ്റ്സർലൻഡ് എന്നിവയാണ് 2 മുതൽ 5 വരെയുള്ള സ്ഥാനങ്ങളിൽ.
3. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021- ലെ ഭാഷാ സമ്മാൻ പുരസ്കാരം നേടിയത്- പ്രൊഫ. ബെൽ വാലു രാമബ്രഹ്മം
- ഔദ്യോഗിക ഭാഷകൾക്ക് പുറമേയുള്ള ഭാഷകളിലെ എഴുത്തുകാർക്കും ക്ലാസിക്കൽ, മധ്യകാല സാഹിത്യത്തിലെ പണ്ഡിത തർക്കുമാണ് ഭാഷാസമ്മാൻ നൽകുന്നത്.
- തെലുഗു എഴുത്തുകാരായ രാമബ്രഹ്മം സംസ്കൃതത്തിൽ ഉൾപ്പെടെ മുപ്പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.
4. 1957- ൽ നടന്ന ആദ്യ കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മുഖ്യ സംഘാടകനായിരുന്ന വ്യക്തി 2023 ജൂൺ 27- ന് അന്തരിച്ചു. പേര്- പി. ചിത്രൻ നമ്പൂതിരിപ്പാട് (103)
- അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായി രുന്ന ഡോ. സി.എസ്. വെങ്കിടേശ്വരന്റെ താത്പര്യപ്രകാരമാണ് സ്കൂൾ കലോത്സവം എന്ന ആശയത്തിന് തുടക്കം കുറിച്ചത്.
- സ്കൂൾ അധ്യാപകനായി തുടങ്ങിയ ചിത്രൻ നമ്പൂതിരിപ്പാട് പൊതുവിദ്യാഭ്യാസ അഡി ഷണൽ ഡയറക്ടർ പദവിയിൽനിന്നാണ് 1979- ൽ വിരമിച്ചത്.
5. 2022- ൽ ആഗോളതലത്തിൽ എത്രമാത്രം വനം നഷ്ടമായതായാണ് കണക്ക്- 41 ലക്ഷം ഹെക്ടർ
- വാഷിങ്ടൺ ആസ്ഥാനമായുള്ള വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടാണ് (ഡബ്ല്യു. ആർ.ഐ.) ഈ കണക്ക് പുറത്തുവിട്ടത്.
- ലോകത്ത് ആകെ നഷ്ടമായ വനത്തിന്റെ 43 ശതമാനവും ബ്രസീലിലാണ്. ഡെമോ ക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (13%), ബൊളീവിയ (9%) എന്നിവയാണ് രണ്ട് മൂന്ന് സ്ഥാനങ്ങളിൽ,
6. 2023- ലെ വനമഹോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടന്നത് എവിടെയാണ്- തേക്കടിയിൽ
- 1950 മുതൽ ജൂലായ് ആദ്യവാരത്തിൽ നടന്നുവരുന്ന വനം, പരിസ്ഥിതി സംരക്ഷണ പ്രചാരണ പരിപാടിയാണ് വനമഹോത്സവം.
- പ്രമുഖ എഴുത്തുകാരനും, വിദ്യാഭ്യാസ വിദഗ്ധനുമായിരുന്ന കെ.എം. മുൻഷിയാണ് കേന്ദ്ര ഭക്ഷ്യ കൃഷിമന്ത്രിയായിരിക്കേ 1950- ൽ വനമഹോത്സവം ആരംഭിച്ചത്.
7. ഏത് വിഷയവുമായി ബന്ധപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽനിന്നാണ് ഐക്യ രാഷ്ട്രസഭ ഇന്ത്യയുടെ പേര് അടുത്തിടെ ഒഴിവാക്കിയത്- സംഘർഷമേഖലകളിൽ കുട്ടികൾ അകപ്പെടുന്നതുമായി ബന്ധപ്പെട്ട ആശങ്കാജനകമായ സാഹചര്യം നിലവിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന്
- സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടെറസ് അവതരിപ്പിച്ച Children and Armed- conflict in 2023 എന്ന വാർഷിക റിപ്പോർട്ടിലാണ് ഇന്ത്യയെപ്പറ്റി പരാമർശമില്ലാത്തത്.
- 2010 മുതൽ ബുർക്കിനാ ഫാസോ, കാമറൂൺ, നൈജീരിയ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയുടെ പേരും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
8. ഇന്ത്യയിൽ നടക്കുന്ന 13-ാം ഏകദിന ക്രിക്കറ്റ് ലോകകപ്പ് എന്നാണ് ആരംഭിക്കുന്നത്- 2023 ഒക്ടോബർ 5- ന്
- അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് റണ്ണറപ്പായ ന്യൂസിലൻഡിനെ നേരിടും.
- നവംബർ 19- ന് അഹമ്മദാബാദിൽ ഫൈനൽ മത്സരം നടക്കും.
- 10 വേദികളിലായി നടക്കുന്ന മത്സരത്തിൽ 10 ടീമുകൾ പങ്കെടുക്കും.
- അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലാണ് (ഐ.സി.സി.) മുംബൈയിൽ ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചത്)
- 2011- ലാണ് ഇന്ത്യ (ബംഗ്ലാദേശിനോടൊപ്പം) ലോകകപ്പിന് ആതിഥ്യം വഹിച്ചത്. ശ്രീലങ്കയെ തോല്പിച്ച് ആ വർഷം ഇന്ത്യ ജേതാക്കളായി.
- രോഹിത് ശർമയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം കളിക്കളത്തിലിറങ്ങുന്നത്.
9. അന്തർദേശീയ സഹകരണ (ജൂലായ് 1) ദിനത്തോടനുബന്ധിച്ച് സംസ്ഥാനസർക്കാർ നൽകിവരുന്ന മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്കാരം ലഭിച്ചത്- രമേശൻ പാലേരി (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രസിഡന്റ്)
10. വിദ്യാലയങ്ങളിൽ സ്ഥാപിക്കാനുള്ള ഭാഷാ പ്രതിജ്ഞ അടങ്ങുന്ന മാതൃഭാഷാ ശിലാ ഫലകം 2023 ജൂൺ 30- ന് അനാച്ഛാദനം ചെയ്യപ്പെട്ടു. ഭാഷാപ്രതിജ്ഞ രചിച്ചത് ആരാണ്- എം.ടി. വാസുദേവൻ നായർ
- ഭാഷാപ്രതിജ്ഞ ഇപ്രകാരമാണ്. “മലയാളമാണ് എന്റെ ഭാഷ. എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെത്തെഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏത് നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ്”
11. ന്യൂയോർക്ക് ആസ്ഥാനമായുള്ള കമ്മിറ്റി ടു പ്രൊട്ടെക്ട് ജേണലിസ്റ്റിന്റെ (CPJ) 2023 ലെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്ക്കാരം നേടിയത്- കെ.കെ. ഷാഹിന
- നിലവിൽ ഔട്ട്ലുക്ക് മാഗസിൻ സിനിയർ എഡിറ്ററായ ഷാഹിന ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളി കൂടിയാണ്.
- ആക്രമണങ്ങളോ ഭീഷണികളോ തടവു ശിക്ഷയോ നേരിടേണ്ടിവന്നിട്ടും പത്രസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ അസാമാന്യ ധീരത പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകർക്കും പ്രസിദ്ധീകരണങ്ങൾക്കും 1996 മുതൽ നൽകിവരുന്ന പുരസ്കാരമാണിത്.
- യു.എ.പി.എ. (Unlawful Activities (prevention) Act പ്രകാരം കുറ്റം ചുമത്തപ്പെട്ട രാജ്യത്തെ ആദ്യ പത്രപ്രവർത്തകരിലൊരാളാണ് ഷാഹിന.
12. രാജ്യത്തെ ആദ്യ വേദിക് തീം പാർക്ക് നില വിൽവന്നത് എവിടെയാണ്- നോയിഡ (യു.പി)
- 27 കോടി രൂപ ചെലവിലാണ് നിർമാണം.
13. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം മിന്നുമണി ഏത് ജില്ലക്കാരിയാണ്- വയനാട്
- വയനാട് മാനന്തവാടി ചോയി മൂല സ്വദേശിനിയാണ്.
- ഇന്ത്യൻ സിനിയർ വനിതാ ടീമിലെത്തുന്ന ആദ്യ മലയാളി കൂടിയാണ് ഈ 24- കാരി.
14. കേരള സാഹിത്യ അക്കാദമിയുടെ 2022- ലെ പുരസ്കാര ജേതാക്കൾ
- കവിത- എൻ.ജി. ഉണ്ണികൃഷ്ണൻ (കടലാ സുവിദ്യ)
- നോവൽ- വി. ഷിനിലാൽ (സമ്പർക്ക ക്രാന്തി)
- ചെറുകഥ- പി.എഫ്. മാത്യൂസ് (മുഴക്കം)
- നാടകം- എമിൽ മാധവി (കുമരു ജീവചരിത്രം, ആത്മകഥ- ബി.ആർ. പി. ഭാസ്കർ (ന്യൂസ്റൂം)
- വിവർത്തനം- വി. രവികുമാർ (ബോർ)
- വിശിഷ്ടാംഗത്വം- ഡോ. എം.എം. ബഷിർ, എൻ. പ്രഭാകരൻ
15. തലകൊണ്ട് നേടിയ ഗോളുകളിൽ (145) ലോക റെക്കോഡ് നേടിയ ഫുട്ബോൾ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ
16. സ്കൂളുകളിലെ സ്മാർട്ട്ഫോൺ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട അന്താരാഷ്ട്ര സംഘടന- യുനെസ്കോ
17. 2023 ജൂലായിൽ സുപ്രീംകോടതിയുടെ അധികാരങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് ബിൽ പാസാക്കിയ രാജ്യം- ഇസ്രയേൽ
18. ജി-20 ഉച്ചകോടിയുടെ ഭാഗമായുള്ള സിവിൽ 20 സമ്മേളനത്തിന്റെ വേദി- ജയ്പുർ
19. ജി-20 ഉച്ചകോടിയുടെ ഭാഗമായുള്ള ഗ്ലോബൽ ഫുഡ് റെഗുലേറ്റേഴ്സ് ഉച്ചകോടിയുടെ വേദി- ന്യൂഡൽഹി (മനേക്ഷാ ഓഡിറ്റോറിയം)
20. 2023 ജൂലായിൽ മെർസ് കൊറോണ സ്ഥിരീക രിച്ച രാജ്യം- യു.എ.ഇ.
21. ഇന്ത്യ വിയറ്റ്നാമിന് കൈമാറിയ മിസൈൽ വാഹിനി യുദ്ധക്കപ്പൽ- ഐ.എൻ.എസ്. കൃപൻ
22. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ആദ്യ പുരുഷതാരം- സിയാസ്ൾ ഇദ്രസ് (7 വിക്കറ്റ്)
23. എൽ.ഐ.സി.യുടെ പുതിയ മാനേജിങ് ഡയറക്ടർ- സത്പാൽ ഭാനു
24. 2023- ലെ ലോക കോഫി കോൺഫറൻസിന്റെ അഞ്ചാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ
25. 2023- ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി മത്സരങ്ങളുടെ വേദി- ചെന്നൈ
26. 2023- ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ചാമ്പ്യൻഷിപ്പിന്റെ ഭാഗ്യചിഹ്നം- ബൊമ്മൻ എന്ന ആനക്കുട്ടി
27. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ പുതിയ ചെയർമാൻ- അഡ്വ. എ.എ റഷീദ്
28. ആനകളുടെ സഞ്ചാരപഥം അറിയുന്നതിനായി എലിഫന്റ് ട്രാക്ക് ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം- ജാർഖണ്ഡ്
29. ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (IPCC) പുതിയ തലവൻ- ജിം സ്കിയ
30. ഈയിടെ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തിയ രാജ്യം- ജർമ്മനി
No comments:
Post a Comment