1. 2023 ആഗസ്റ്റിൽ ഇന്ത്യയിലെ ആദ്യ ഔട്ട്ഡോർ മ്യൂസിയമായ ഷഹീദ് പാർക്ക് നിലവിൽ വന്നത്- ഡൽഹി
2. ഇന്ത്യൻ പീനൽ കോഡിന് (IPC) നൽകിയിരിക്കുന്ന പുതിയ പേര്- ഭാരതീയ ന്യായ സംഹിത
- CrPC- ഭാരതീയ നാഗരിക് സുരക്ഷാ സംഹിത
- ഇന്ത്യൻ തെളിവു നിയമം- ഭാരതീയ സാക്ഷ്യ അധിനിയമം
3. 2023 ആഗസ്റ്റിൽ കാട്ടുതീയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കൻ ദ്വീപ്- ഹവായ്
4. റഷ്യയുടെ ലൂണ 25 ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനുപയോഗിച്ച റോക്കറ്റ്- സോയൂസ് 2
5. വാണിജ്യാടിസ്ഥാനത്തിലുളള ആദ്യ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയ സ്പേസ് കമ്പനി- വെർജിൻ ഗാലക്ടിക്
6. ഇന്ത്യൻ പിനൽ കോഡ്, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്കു പകരം പുതിയ നിയമം കൊണ്ടുവരുന്ന മൂന്ന് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചത്- അമിത് ഷാ (കേന്ദ്ര ആഭ്യന്തര മന്ത്രി)
7. സാമ്പത്തിക അരക്ഷിതാവസ്ഥ നിലനിൽക്കുന്നതിനാൽ ദേശീയ സഭ പിരിച്ചു വിട്ട രാജ്യം- പാകിസ്ഥാൻ
8. തിരഞ്ഞെടുപ്പു കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയിൽ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്- 2023 ഓഗസ്റ്റ് 10
9. ട്രക്കോമയെ പൂർണ്ണമായും തുടച്ചുനീക്കിയ 18-ാമത്തെ രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്- ഇറാഖ്
10. രാജ്യത്ത് ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബൽ സംഘടിപ്പിക്കുന്ന സംസ്ഥാനം- കേരളം
11. പിൻനമ്പർ നൽകാതെ അതിവേഗം പണമിടപാട് നടത്തുന്നതിനുള്ള സംവിധാനം- യു.പി.ഐ. ലൈറ്റ്
- നിലവിൽ 200 രൂപയാണ് പരിധി
12. സുപ്രീം കോടതിയിലേക്ക് കയറാനുള്ള ഇ-പാസുകൾ ലഭ്യമാക്കുന്നതിനായുള്ള പുതിയ പോർട്ടൽ- സുസ്വാഗതം
13. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഹോളിഡേ ഹെയ്സ്റ്റ് എന്ന വാട്സാപ്പ് ഗെയിം സംഘടിപ്പിച്ചത് ഏത് സംസ്ഥാനത്തിന്റെ ടൂറിസം വകുപ്പാണ്- കേരളം
14. 2023 ഓഗസ്റ്റിൽ പാർലമെന്റിന്റെ അധോസഭയായ ദേശീയ സഭ പിരിച്ചുവിട്ട രാജ്യം- പാകിസ്ഥാൻ
15. സംസ്ഥാനത്തിന്റെ ഔദ്യോഗികനാമം എല്ലാ ഭാഷകളിലും കേരളം എന്നാക്കി മാറ്റാൻ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി- പിണറായി വിജയൻ
16. സസ്യജനിതക സംരക്ഷണത്തിന് ദേശീയ അവാർഡ് നേടിയ ഗോത്ര കർഷക- പരപ്പി
17. 2023 ഓഗസ്റ്റിൽ ഷെൽഫിഷ്, കക്ക എന്നിവയ്ക്ക് ഭീഷണി ഉണ്ടാക്കുന്ന ബ്ലു കാബുകളുടെ വ്യാപനം തടയാൻ നടപടി ആരംഭിച്ച രാജ്യം- ഇറ്റലി
18. Amazon Corporation Treaty Organisation (ACTO) summit 2023- ന്റെ വേദി- Belem (ബ്രസീൽ )
19. നൈജറിന്റെ പുതിയ പ്രധാനമന്ത്രി- Ali Lamine Zeine
20. 2023 ഓഗസ്റ്റിൽ Intergovernmental Panel on Climate Change (IPCC)- യുടെ വർക്കിംഗ് ഗ്രൂപ്പ് 2- ന്റെ വൈസ് ചെയർമാനായി നിയമിതനായ ഇന്ത്യൻ- രമൻ സുകുമാർ
21. 2023 ചൈനയിൽ നടന്ന വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസ് ജേതാക്കൾ- ചൈന (ഇന്ത്യയുടെ സ്ഥാനം- 7, മെഡലുകൾ- 26 (11G, 5S, 10B)
22. 2023 ഓഗസ്റ്റിൽ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്കാരത്തിന് അർഹരായവർ- പിരപ്പി അമ്മ, ഇ ആർ വിനോദ്
- മക്കൾ വളർത്തി (കുന്താണി) എന്ന അപൂർവ്വ ഇനം കൈതച്ചക്ക വളർത്തിയതിനാണ് പിരപ്പി അമ്മക്ക് പുരസ്കാരം
23. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണം ലക്ഷ്യമാക്കി കേരള സർക്കാർ നിയമിച്ച കമ്മീഷന്റെ അധ്യക്ഷൻ- ശ്യാം ബി മോഹൻ
24. 2023 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത കഥകളി നടൻ- കലാമണ്ഡലം രാമകൃഷ്ണൻ
25. കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ- എം വെങ്കട്ടരമണ
26. 2023 ഓഗസ്റ്റിൽ എസ്. എസ്.എഫ് സാഹിത്യോത്സവ് പുരസ്കാരത്തിന് അർഹനായത്- ശശി തരൂർ
27. ഉപയോഗശൂന്യമായി കിടക്കുന്ന പൊതുഇടങ്ങളും കെട്ടിടങ്ങളും വീണ്ടെടുക്കുന്നതിനായുള്ള കുടുംബശ്രീയുടെ പദ്ധതി- പുനർജനി
28. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്- 2023 ജൂലൈ
- 16.95° c ആയിരുന്നു ജൂലൈയിലെ ആഗോള ശരാശരി താപനില
29. ഇലോൺ മസ്കിന്റെ വൈദ്യുതവാഹന കമ്പനിയായ ടെസ്ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ- വൈഭവ് തനേജ
30. ചൈനയിൽ വച്ച് നടന്ന ലോക യുണിവേഴ്സിറ്റി ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയത്- ചൈന (178 മെഡലുകൾ)
- രണ്ടാം സ്ഥാനം- ജപ്പാൻ
- ഇന്ത്യയുടെ സ്ഥാനം- 7
No comments:
Post a Comment