Sunday, 27 August 2023

Current Affairs- 27-08-2023

1. ഇന്ത്യയിലെ ആദ്യ ബയോ സയൻസ് സിനിമ- ദ് വാക്സിൻ വാർ

  • സംവിധാനം- വിവേക് രഞ്ജൻ അഗ്നിഹോത്രി

2. കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദം വഹിച്ചവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയത്- പിണറായി വിജയൻ (2640 ദിവസം)

  • ഒന്നാം സ്ഥാനം- ഇ. കെ. നായനാർ (4009 ദിവസം)


3. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരം- അമിത് കുമാർ


4. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ വസതിയായിരുന്ന തീൻ മുർത്തി ഭവന്റെ പുതിയ പേര്- പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം

  • നെഹ്റു മെമ്മോറിയൽ എന്നായിരുന്നു പഴയ പേര് 


5. വെള്ളപ്പൊക്ക ദുരന്ത വിവരങ്ങൾ തത്സമയം ജനങ്ങളിലെത്തിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ- ഫ്ളഡ് വാച്ച്


6. 2023- ലെ യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി


7. മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിൽ പന്നിയുടെ വൃക്ക വച്ചുപിടിപ്പിക്കുന്ന പരീക്ഷണം നടത്തി വിജയിച്ച രാജ്യം- അമേരിക്ക 


8. 2023 ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആറാമത്തെ യുദ്ധക്കപ്പൽ- INS വിന്ധ്യഗിരി


9. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പാടം നിലവിൽ വരുന്നത് എവിടെ- ദുബായ്


10. വേൾഡ് അത്ലറ്റിക്സ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ- ആദിൽ സുമരിവാല

  • പ്രസിഡന്റ്- സെബാസ്റ്റ്യൻ കോ 


11. 2023- ലെ സഹോദരൻ സ്മാരക സാഹിത്യപുരസ്കാര ജേതാവ്- മാധവൻ പുറച്ചേരി

  • അമ്മയുടെ ഓർമ്മപുസ്തകം എന്ന ജീവചരിത്ര ഗ്രന്ഥത്തിനാണ് പുരസ്കാരം


12. ഡ്രോണുകൾക്കായുള്ള ഓട്ടോ പൈലറ്റ് സംവിധാനം വികസിപ്പിച്ച സ്ഥാപനം- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc)


13. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ചെയർപേഴ്സൺ- കെ. വി. മനോജ് കുമാർ


14. 2023 ഓഗസ്റ്റിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വനിന്ദു ഹസരങ്ക ഏത് രാജ്യത്തിന്റെ താരമാണ്- ശ്രീലങ്ക


15. 3- ലക്ഷം മുതൽ 40- ലക്ഷം വരെ ജനസംഖ്യയുള്ള 100- നഗരങ്ങളിൽ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് 10,000 ബസുകൾ സജ്ജമാക്കുന്ന പദ്ധതി- പി.എം-ഇ ബസ് സേവ


16. സംസ്ഥാന ടൂറിസം വകുപ്പുമായി ചേർന്നുള്ള സഹകരണ മേഖലയിലെ ആദ്യ ഹരിത ടൂറിസം ഗ്രാമം- കാസ്കോ വില്ലേജ് (തിരുവനന്തപുരം)


17. സ്ത്രീകൾക്കെതിരെ മുൻധാരണയോടെ നടത്തുന്ന സ്ഥിരം പദ പ്രയോഗങ്ങൾ (സ്റ്റീരിയോടൈപ്പ്) ഒഴിവാക്കാൻ ജഡ്ജിമാർക്കും അഭിഭാഷകർക്കും മാർഗരേഖയാക്കാവുന്ന കൈപ്പുസ്തകമിറക്കിയത്- സുപ്രീംകോടതി


18. ബുച്ചിബാബു ടൂർണമെന്റ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു.- ക്രിക്കറ്റ്


19. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി- ബുഡാപെസ്റ്റ്, ഹംഗറി


20. രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്ത പൊതുമേഖലാ സ്ഥാപനമായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡ് നിർമ്മിച്ച യുദ്ധക്കപ്പൽ- വിന്ധ്യഗിരി


21. അവകാശികളില്ലാതെ കിടക്കുന്ന ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന റിസർവ് ബാങ്കിന്റെ ഏകീകൃത പോർട്ടൽ- ഉദ്ഗം പോർട്ടൽ


22. ഹെറോൺ മാർക്ക്- 2 ഡാൺ ഏത് രാജ്യത്ത് നിന്നുമാണ് ഇന്ത്യ വാങ്ങിയത്- ഇസ്രായേൽ


23. 2023 ഓഗസ്റ്റിൽ കാട്ടുതീയിൽ നാശം വിതച്ച ദ്വീപ്- മൗയി ദ്വീപ് (ഹവായി സ്റ്റേറ്റ്)


24. ജീവിതശൈലി രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിത്സ നൽകുന്നതിനായി ഹെൽത്ത് ലൈൻ എന്ന പേരിൽ പദ്ധതി ആരംഭിക്കുന്ന ജില്ല- തൃശൂർ


25. ഭിന്നശേഷി കുട്ടികളുടെ ജീവിത നൈപുണ്യ വികസനത്തിനും പ്രകൃതി ദുരന്തങ്ങളിൽ നിന്നുള്ള അതിജീവനത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിനായി നീന്തൽ പരിശീലിപ്പിക്കുന്ന പദ്ധതി- ബീറ്റ്സ്


26. വിമാനത്താവളങ്ങളിൽ നിർമിത ബുദ്ധിയുടെ സഹായത്താൽ മുഖം തിരിച്ചറിഞ്ഞ് കടത്തി വിടുകയും കടലാസ് രഹിതമായി സുരക്ഷാ പരിശോധന നടപ്പാക്കുന്ന സംവിധാനം- ഡിജിയാത


27. 2023- ലെ അറബ് ക്ലബ് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കിരീടം നേടിയത്- അൽ നസ്ർ (സൗദി അറേബ്യ)


28. കേരളത്തിലെ ആദ്യ ഫോറസ്റ്റ് റേഞ്ചർ പരിശീലന കേന്ദ്രം നിലവിൽ വരുന്നത്- അരിപ്പ


29. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പച്ചക്കറി ഉല്പാദിപ്പിക്കുന്ന ജില്ല- മലപ്പുറം (11.69%)

  • രണ്ടാം സ്ഥാനം- പാലക്കാട്
  • കവുങ്ങ് കൃഷിയിലും വെറ്റില കൃഷിയിലും ഒന്നാമതുള്ള ജില്ല- മലപ്പുറം


30. യൂണിവേഴ്സിറ്റികളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ആവിഷ്കരിച്ച പദ്ധതി- പിഎം ഉഷ

No comments:

Post a Comment