Thursday, 31 August 2023

Current Affairs- 31-08-2023

1. ചന്ദ്രയാൻ- 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്- 23 ആഗസ്റ്റ് 2023

  • ചന്ദ്രൻ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ആദ്യ രാജ്യമാണ് ഇന്ത്യ.
  • ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ.


2. നാഷണൽ 54-ാമത് ടൈഗർ റിസർവായി അംഗീകരിച്ച ടൈഗർ കൺസർവേഷൻ അതോറിറ്റി ഇന്ത്യയിലെ ധോൽപൂർ - കരൗലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം- രാജസ്ഥാൻ


3. ഇന്ത്യയിൽ ആദ്യമായി നിലവിൽ വരുന്ന എട്ടുവരി എലിവേറ്റഡ് എക്സ്പ്രസ്സ് ഹൈവേ- ദ്വാരക എക്സ്പ്രസ്സ്


4. സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങളും അഴിമതിയും കണ്ടെത്താൻ വിജിലൻസ് നടത്തിയ പരിശോധന- ഓപ്പറേഷൻ കോക്ടെയ്ൽ


5. ക്രിക്കറ്റിൽ പുരുഷ വനിത താരങ്ങൾക്ക് തുല്യവേതനം നടപ്പിലാക്കുന്ന മൂന്നാമത്തെ രാജ്യം- ദക്ഷിണാഫ്രിക്ക


6. ബ്രിക്സ് ഉച്ചകോടി 2023 വേദി- ദക്ഷിണാഫ്രിക്ക


7. 2023 വനിതാ ചെസ്സ് ലോകകപ്പ് ജേതാവ്- അലക്സാൻ ഗൊര്വാച്കിന (റഷ്യൻ താരം)

  • ഫൈനലിൽ ബൾഗേറിയൻ താരം നൂർഗ്ഗൽ സലിമേവയെ പരാജയപ്പെടുത്തി.
  • 2023- ലോക ചെസ്സ് ലോകകപ്പ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ- പ്രഗ്നാനന്ദ  
  • ഒന്നാമത്തെ ഇന്ത്യക്കാരൻ- വിശ്വനാഥൻ ആനന്ദ്


8. കേരളത്തിലെ ആദ്യത്തെ എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സ്കൂൾ- ശാന്തിഗിരി വിദ്യാഭവൻ (തിരുവനന്തപുരം)


9. 2023 ഓഗസ്റ്റിൽ ടെസ്ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ- വൈഭവ് തനേജ


10. ഇന്ത്യയിൽ നിലവിൽ വന്ന പുതിയ car crash testing സംവിധാനം- Bharat NCAP (New Car Assessment Program)


11. 2023 ഓഗസ്റ്റിൽ ദേശീയ ഹരിത ട്രൈബ്യുണലിന്റെ പുതിയ ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ


12. 2023 ഓഗസ്റ്റിൽ, 40 വർഷങ്ങൾക്കുശേഷം ഗ്രീസ് സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്ര മോദി (Greece PM- Kyriakos Mistotakis)


13. 2023 ഓഗസ്റ്റിൽ തായ്ലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- SretthaThaisin 


14. അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ സംയുക്ത നാവികാഭ്യാസം ആയ Malabar Exercise 2023 വേദി- ഓസ്ട്രേലിയ


15. ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗതാഗതയോഗ്യമായ റോഡ് എന്ന റെക്കോർഡ് സ്വന്തമാക്കിയത്- ലികരു- മിഗ് ലാ- ഫുക് റോഡ്, ലഡാക്ക് (19400 അടി)


16. ലക്നൗവിലെ നാഷണൽ ബോട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച, 108 ഇതളുകളുള്ള പുതിയയിനം താമരയ്ക്ക് നൽകിയ പേര്- നമോ 108


17. 2024- ലെ സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി- തൃശ്ശൂർ


18. 2023- ലെ അണ്ടർ 20 വനിതാ ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ രാജ്യം- ഇന്ത്യ


19. സർക്കാർ ആശുപത്രിയിൽ In vitro fertilization (IVF) ചികിത്സ സൗജന്യമായി നൽകുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- ഗോവ


20. 2023 ഓഗസ്റ്റിൽ ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ച രാജ്യം- ചൈന 


21. ദേശീയ വിദ്യാഭ്യാസ നയം പിൻവലിച്ചു പകരം സംസ്ഥാന വിദ്യാഭ്യാസ നയം നടപ്പാക്കാൻ തീരുമാനിച്ച സംസ്ഥാനം- കർണാടക

  • 2021 ഓഗസ്റ്റ് ഇൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ആയിരുന്നു കർണാടകം


22. 2023 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദി- കോപ്പൻ ഹേഗൻ, ഡെന്മാർക്ക്


23. സുന്ദർബൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച വിദ്യാഭ്യാസ ചിത്രത്തിനുള്ള പുരസ്കാരം നേടിയത്- ദക്ഷിണാഫ്രിക്ക


24. ചെസ്സിൽ ഇന്റർനാഷണൽ മാസ്റ്റർ പദവിയിലെത്തിയ ആദ്യ മലയാളി വനിത- നിമ്മി എ ജോർജ്


25. സംസ്ഥാനത്തെ ആദ്യ വനം മ്യൂസിയം- കുളത്തൂപ്പുഴ- തിരുവനന്തപുരം


26. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം- നിഖിത ജോബി


27. രാജ്യത്തെ ആദ്യത്തെ 'ത്രീഡി പ്രിന്റഡ്' പോസ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത് എവിടെയാണ്- ബംഗളൂരു



28. 2023 ഓഗസ്റ്റിൽ, ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി 4 വർഷം വിലക്കേർപ്പെടുത്തിയ അത്ലറ്റ്- ദ്യുതിചന്ദ്


29. സെക്രട്ടറിയേറ്റ് ഭരണപരിഷ്കാരത്തെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ- വി എസ് സെന്തിൽ


30. ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെ, ചട്ടമ്പിസ്വാമി ജയന്തി പുരസ്കാര ജേതാവ്- എസ് സോമനാഥ്

ചന്ദ്രയാൻ 3

  • ചന്ദ്രനിൽ ഇറങ്ങിയത്- 2023 ഓഗസ്റ്റ് 23 (6.04 pm)
  • ആദ്യ സന്ദേശം- India, I reached my destination, and you too
  • ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യം- ഇന്ത്യ
  • അമേരിക്ക, റഷ്യ, ചൈന എന്നിവർക്ക് ശേഷം ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യം- ഇന്ത്യ
  • Project Director- P Veeramuthuvel
  • Mission Director- S Mohanakumar
  • ISRO Chairman- S Somanath
  • വിക്ഷേപിച്ചത്- 2023 ജൂലൈ 14

1 comment:

  1. Read the latest Current affairs for uppsc prelims and prepare for UPSC, TNPSC, WBPSC, KPSC, SSC and other govt exams.

    ReplyDelete