1. ഭൂമിയിലെ ഏറ്റവും ഭാരമേറിയ ജീവി എന്ന് കരുതപ്പെടുന്ന പുരാതന ജീവി- പെറൂസിറ്റസ് കൊളോസ്സസ് (ഭാരം- 375 ടൺ)
2. 2026- ൽ നടപ്പാക്കുന്ന ഇന്ത്യയുടെ ആദ്യ ആഴക്കടൽ മനുഷ്യ ദൗത്യം- സമുദ്രയാൻ പദ്ധതി
3. ബൈച്ചുങ് ബൂട്ടിയ ഫുട്ബോൾ സ്കൂൾസ് എന്നപേരിൽ കേരളത്തിൽ ഫുട്ബോൾ അക്കാഡമി നിലവിൽ വരുന്നതെവിടെ- കുന്നംകുളം
4. സംസ്ഥാനത്ത് കാർഷികോൽപന്നങ്ങളുടെ രാജ്യാന്തര വിപണിയും കർഷകർക്കു മികച്ച വരുമാനവും ലക്ഷ്യമിട്ട് നിലവിൽ വരുന്ന സ്ഥാപനം- കാബ്കോ
5. കാഴ്ച പരിമിതരുടെ വനിതാ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി- സാന്ദ്ര ഡേവിസ്
6. കുട്ടികളിലെ ഇന്റർനെറ്റ് അഡിക്ഷൻ നിയന്ത്രിക്കാൻ പുതിയ ചട്ടം രൂപീകരിക്കുന്ന രാജ്യം- ചൈന
- പുതിയ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രാത്രി 10 മുതൽ രാവിലെ 6 വരെ ഇന്റർനെറ്റ് ലഭ്യമാകില്ല.
7. വടക്കേ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയുടെ പുതിയ പ്രധാനമന്ത്രി- അഹമ്മദ് ഹചാരി
8. ലോകത്തിലെ മികച്ച ഫിഷറീസ് ശാസ്ത്രജ്ഞനുള്ള 2023- ലെ ഫിഷ് സൊസൈറ്റി ഓഫ് ബ്രിട്ടീഷ് ഐൽസ് പുരസ്കാരത്തിന് അർഹനായത്- രാജീവ് രാഘവൻ
- പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരൻ
9. 2023- ലെ ലോക പോലീസ് ഗെയിംസിൽ 10 സ്വർണമെഡലുകൾ നേടിയ മലയാളി- സജൻ പ്രകാശ്
10. റവന്യൂ ഡിവിഷണൽ ഓഫീസറെ കൂടാതെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിനു കീഴിലുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിന് അധികാരം നൽകുന്നത്- ഡെപ്യൂട്ടി കളക്ടർമാർക്ക്
11. 8000 കോടി രൂപയുടെ ലിഥിയം ബാറ്ററി പ്ലാന്റ് നിർമ്മിക്കാൻ യു.എസ് കമ്പനിയായ ഐ.ബി.സിയുമായി കരാറിലേർപ്പെട്ട സംസ്ഥാനം- കർണാടക
12. എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (എഎംആർ) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനം- കേരളം
13. യുനെസ്കോ 2004- ൽ ആരംഭിച്ച ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വർക്കിന്റെ ഭാഗമായുള്ള പദ്ധതി- സിറ്റി ഓഫ് ഡിസൈൻ
14. 2023- ആഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇംഗ്ലണ്ട് താരം- അലക്സ് ഹെയ്ൽസ്
15. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ആയി നിയമിതനായത്- എ.എ. റഷീദ്
16. 5th കോഫി കോൺഫറൻസിന്റെ ബ്രാന്റ് അംബാസഡർ- രോഹൻ ബൊപ്പണ്ണ
17. ആംഗ്യഭാഷ ഔദ്യോഗിക ഭാഷയായ രാജ്യം- ദക്ഷിണാഫ്രിക്ക
18. ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭ്യമാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി- ഭാരത് നെറ്റ് (BSNL- ന്റെ ഉപകമ്പനിയായ Bharat Broadband Network Ltd- ന്റെസഹായത്തോടെ നടപ്പാക്കുന്നു)
19. ഇന്ത്യയിലെ ആദ്യ ബ്യൂട്ടി & ലൈഫ് സ്റ്റൈൽ ഫെസ്റ്റിവൽ ആയ Nykaaland- ന് വേദിയാകുന്നത്- മുംബൈ
20. മെറ്റ അടുത്തിടെ പുറത്തിറക്കിയ സംഗീതമുണ്ടാക്കാൻ ആരെയും പ്രാപ്തമാക്കുന്ന ഓപ്പൺ സോഴ്സ് സംഗീത നിർമാണ എഐ ടൂൾ- ഓഡിയോ ക്രാഫ്റ്റ് എഐ
21. ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ കോംപൗണ്ട് ടീം ഇനത്തിൽ സ്വർണം നേടിയത്- ഇന്ത്യൻ വനിതാ കോംപൗണ്ട് ടീം
- ജ്യോതി സുരേഖവെന്നും, പർനീത് കൗർ, അദിതി ഗോപിചന്ദ് സ്വാമി എന്നിവരുൾപ്പെടുന്നതാണ് ഇന്ത്യൻ ടീം.
- ആദ്യമായാണ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യ സ്വർണം നേടുന്നത്.
- ഫൈനലിൽ മെക്സിക്കോയെ പരാജയപ്പെടുത്തി.
22. കേരള വഖഫ് ബോർഡ് ചെയർമാനായി നിയമിതനാകുന്നത്- എം.കെ. സക്കീർ
23. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വന്നത്- കേരളം
24. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ആദ്യ സ്റ്റേഷൻ നിലവിൽ വന്ന സ്ഥലം- കാർഗിൽ
25. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഹെഡ്ഡർ ഗോളുകൾ നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കിയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ
26. 2023 ആഗസ്റ്റിൽ ആംഗ്യഭാഷയെ ഔദ്യോഗിക ഭാഷയാക്കാൻ തീരുമാനിച്ച രാജ്യം- ദക്ഷിണാഫ്രിക്ക
27. സംഗീതമറിയാതെ പാട്ടുകൾ നിർമിക്കാൻ ആരെയും പ്രാപ്തമാക്കുന്ന മെറ്റയുടെ AI സംവിധാനം- ഓഡിയോ ക്രാഫ്റ്റ്
28. വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ചെസ്സ് ലൈവ് റേറ്റിങ് ലിസ്റ്റിൽ ഇന്ത്യയിലെ ഒന്നാം നമ്പർ താരമായി മാറിയത്- ഡി. ഗുകേഷ്
- ലോക റാങ്കിങിൽ ഒമ്പതാം സ്ഥാനം
29. USA വൈദ്യുത വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് നിലവിൽ വരുന്നത്- പൂനെ
30. 2023- ലെ അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് വേദി- ചാലിപ്പുഴ, കോഴിക്കോട്
No comments:
Post a Comment