Saturday, 19 August 2023

Current Affairs- 19-08-2023

1. 2023 ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം- ഇന്ത്യ


2. ടെസ്ലയുടെ പുതിയ സി.എഫ്.ഒ. ആകുന്ന ഇന്ത്യൻ വംശജൻ- വൈഭവ് തനേജ


3. കംബോഡിയയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്- Hun Manet


4. ലോകത്ത് ആദ്യമായി 3D പ്രിന്റഡ് മത്സ്യത്തെ അവതരിപ്പിച്ച രാജ്യം- ഇസ്രായേൽ 


5. 2023- ൽ പുറത്തുവിട്ട World Trade Statistical Review പ്രകാരം ചരക്ക് കയറ്റുമതി റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 18


6. എയർ ഇന്ത്യയുടെ പുതിയ ലോഗോയുടെ പേര്- വിസ്ത


7. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ പൊതു സംഭരണ പോർട്ടൽ- ജെം (ഗവൺമെന്റ് ഇ -മാർക്കറ്റ് പ്ലേസ്)


8. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്നത്- നീരജ് ചോപ്


9. കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിതനാകുന്നത്- എം. വെങ്കട്ടരമണ


10. ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള' എന്നതിനു പകരം ‘കേരളം' ആക്കി മാറ്റണമെന്ന ആവശ്യമുന്നയിച്ച് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്- പിണറായി വിജയൻ


11. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം മാൽവെയർ ആക്രമണം തടയുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് OS- ന് പകരം വികസിപ്പിച്ച ലിനക്സ് ഉബുണ്ടു അധിഷ്ഠിത OS- Maya OS


12. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വികസിപ്പിച്ച endpoint anti malware and antivirus system- Chakravyuh


13. 2023 ഓഗസ്റ്റിൽ സസ്യഭുക്കുകളായ ദിനോസറുകളുടെ ഏറ്റവും പഴക്കം ചെന്ന ഫോസിലുകൾ കണ്ടെത്തിയത്- ജയ്സാൽമീർ (രാജസ്ഥാൻ)


14. രാജീവ് ഗാന്ധി റൂറൽ ആൻഡ് അർബൻ ഒളിമ്പിക് ഗെയിംസ് 2023- ന്റെ വേദി- രാജസ്ഥാൻ


15. 2023 ഓഗസ്റ്റിൽ, രണ്ടാം ലോകമഹായുദ്ധത്തിൽ നിർവീര്യമാക്കപ്പെടാത്ത ബോംബ് കണ്ടെത്തിയ നഗരം- Dusseldorf (ജർമ്മനി)


16. 2023 ഓഗസ്റ്റിൽ LK-99 എന്ന Room Temperature-Superconductor വികസിപ്പിച്ച രാജ്യം- ദക്ഷിണ കൊറിയ


17. 2023 ഓഗസ്റ്റിൽ സോവിയറ്റ് ഭരണകാലത്തെ മുദ്രണം നീക്കം ചെയ്ത മാതൃരാജ്യ പ്രതിമ സ്ഥിതി ചെയ്യുന്നത്- Kyiv (ഉക്രൈൻ)


18. 2023 ഓഗസ്റ്റിൽ യൂറോപ്യൻ യൂണിയന്റെ Copernicus Climate Change Service പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇതുവരെ അനുഭവപ്പെട്ടതിൽ ഏറ്റവും ചൂട് കൂടിയ മാസം- 2023 ജൂലൈ 


19. 2023 ഓഗസ്റ്റിൽ EG 5.1 (Eris) എന്ന പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത- രാജ്യം ബ്രിട്ടൻ (ഇന്ത്യയിൽ മഹാരാഷ്ട്ര)


20. കാബുകളുടെ വ്യാപനം തടയാൻ പുതിയ പദ്ധതി ആരംഭിക്കുന്ന രാജ്യം- ഇറ്റലി


21. 2023 ആഗസ്റ്റിൽ യു.കെ.യിൽ അതിവേഗം വ്യാപിക്കാൻ ആരംഭിച്ച കോവിഡ് വകഭേദം- എറിസ് (ഇ ജി 5.1)


22. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി ആമസോൺ കോർപ്പറേഷൻ ട്രീറ്റി ഓർഗനൈസേഷന്റെ (ACTO) ഉച്ചകോടി നടന്നത്- ബെലേം (ബ്രസീൽ)


23. വർദ്ധിച്ചുവരുന്ന സൈബർ മാൽവെയർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രാലയം കമ്പ്യൂട്ടറുകളിൽ നിന്ന് മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഒഴിവാക്കി പകരം കൊണ്ടുവരുന്ന ഓപ്പറേറ്റിങ് സിസ്റ്റം- മായ


24. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ ശിപാർശ ചെയ്യാനുള്ള കമ്മിറ്റിയിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാനുള്ള ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. 


25. സ്പോർട്ട് സിനിമകളിലെ ക്യാരക്ടർ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ റോബർട്ട് സ്വാൻ അന്തരിച്ചു.


26. കൃഷിവകുപ്പിന്റെ 2022 സംസ്ഥാന കാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് മികച്ച സംഘകൃഷി സമിതി

  • ആലപ്പുഴ ആറ്റുമുഖം അഞ്ഞൂറ് രാജരാമപുരം കൈനടി കായൽ- ചെറുകര കായൽ നെൽ ഉല്പാദന സമിതിക്ക്
  • മികച്ച കൃഷി ഭവൻ- പാലക്കാട് ആലത്തൂർ 
  • കൃഷിഭവൻ മികച്ച കർഷകൻ- കെ.എ. റോയി ആന്റണി
  • കർഷക വനിത- വി. സിന്ധുലേഖ

27. കേരളത്തിലെ 3 കർഷകർക്കു കൂടി കേന്ദ്ര സർക്കാരിന്റെ ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്കാരം (പ്ലാന്റ് ജിനോം സേവിയർ അവാർഡ്)- പ്രസീദ് കുമാർ തൈയിൽ, എം. സുനിൽ കുമാർ, ജോൺ ജോസഫ് എന്നിവർക്കാണ് ലഭിച്ചത്.


28. സാമ്പത്തിക അരക്ഷിതാവസ്ഥ നിലനിൽക്കുന്നതിനാൽ ദേശീയ സഭ പിരിച്ചു വിട്ട രാജ്യം- പാകിസ്ഥാൻ


29. സംസ്ഥാന കൃഷി വകുപ്പ് ഏർപ്പെടുത്തിയ മികച്ച കർഷകനുള്ള കർഷകോത്തമ പുരസ്കാരം നേടിയത്- കെ എ റോയിമോൻ

  • കേരകേസരി പുരസ്കാരം- പി രഘുനാഥൻ

30. തിരഞ്ഞെടുപ്പു കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയിൽ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുളള ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്- 2023 ആഗസ്റ്റ് 10

No comments:

Post a Comment