Saturday 26 August 2023

Current Affairs- 26-08-2023

1. 2024 ജനുവരിയിൽ നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി- കൊല്ലം

  • കായിക മേളയുടെ വേദി- തൃശ്ശൂർ 


2. കേരളത്തിൽ ഏറ്റവും നീളം കൂടിയ ആകാശ നടപ്പാത നിലവിൽ വന്ന ജില്ല- തൃശ്ശൂർ


3. ഡ്രോണുകൾക്കുള്ള ഓട്ടോ പൈലറ്റ് സംവിധാനം വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം- IISc- ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബട്ടിക്സ് ലബോറട്ടറി 


4. സംസ്ഥാനത്തെ ആദ്യത്തെ വനം മ്യൂസിയം നിലവിൽ വരുന്നത്- കുളത്തുപ്പുഴ 


5. പരമ്പരാഗത കൈത്തൊഴിൽ ചെയ്യുന്നവർക്ക് സഹായം നൽകുന്ന കേന്ദ്ര പദ്ധതി- പി എം വിശ്വകർമ യോജന


6. ICC- യുടെ ട്വന്റി 20 ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്- സൂര്യകുമാർ യാദവ് 


7. സംസ്ഥാനത്ത് ഗ്രാഫീൻ ഉല്പാദന കേന്ദ്രം ആരംഭിക്കുന്നത്- കളമശ്ശേരി


8. കേരളത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം നിലവിൽ വരുന്നത്- കൊച്ചി

  • നിപ്പോൺ ക്യൂവൺ എന്ന പേരിലാണ് നിലവിൽ വരുന്നത്


9. പരമ്പരാഗത ചികിത്സാ രീതി പ്രോത്സാഹിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടനയും ആയുഷ് മന്ത്രാലയവും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന  ആഗോള ഉച്ചകോടിക്ക് വേദിയാകുന്നത്- ഗുജറാത്ത് (ഗാന്ധി നഗർ)


10. ലുലു ഗ്രൂപ്പിന്റെ മേൽനോട്ടത്തിൽ കേരളത്തിൽ സമുദ്രോല്പന്ന കയറ്റുമതി കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്- അരൂർ


11. 15000 വനിതാ സ്വയംസഹായ സംഘങ്ങൾക്ക് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പരിശീലനവും വായ്പയും നൽകുന്ന പദ്ധതി- ഡ്രോൺ കി ഉദാൻ


12. 77 - മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ നെഹ്റു മ്യൂസിയത്തിന് നൽകിയ പുതിയ പേര്- പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം


13. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ചെയർമാനായി പുനർനിയമിതനായത്- കെ. വി. മനോജ് കുമാർ


14. 2023 ആഗസ്റ്റിൽ പൊട്ടിത്തെറിച്ച് ഇറ്റലിയിലെ അഗ്നിപർവ്വതം- മൗണ്ട് എറ്റ്ന  


15.  കോവിഡിന്റെ വകഭേദമായ ഇ.ജി.5.1 (E.G.5.1) എന്ന പുതിയ സബ് വേരിയന്റ് കണ്ടെത്തിയ സംസ്ഥാനം- മഹാരാഷ്ട്ര


16. സംസ്ഥാന സാംസ്കാരിക വകുപ്പ് തിരുവനന്തപുരം ചെമ്പൈ ട്രസ്റ്റിന്റെ സഹകരണത്തോടെ നൽകുന്ന ചെമ്പൈ പുരസ്കാരത്തിന് അർഹയായ സംഗീതജ്ഞ- കെ. ആർ. ആര്യദത്ത


17. വേൾഡ് അത്ലറ്റിക്സ് എക്സിക്യൂട്ടീവ് ബോർഡിലേക്ക് തെരഞ്ഞെടുക്കുന്ന ആദ്യ ഇന്ത്യക്കാരൻ (വൈസ് പ്രസിഡന്റ്)- ആദിൽ സുമരിവാല


18. UN- ന് കീഴിലുള്ള സുസ്ഥിര വികസന പഠനകേന്ദ്രം ജർമ്മനിയിലെ ബേണിൽ നടക്കുന്ന രാജ്യാന്തര പരിസ്ഥിതി ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ച കേരളത്തിൽ നിന്നുള്ള എം.പി-  ടി. എൻ പ്രതാപൻ


19. 2023 ആഗസ്റ്റിൽ സുപ്രിം കോടതി പുറത്തിറക്കിയ ‘കോംബാറ്റിംഗ് ജെൻഡർ സ്റ്റീരിയോടൈപ്പ്സ്’ എന്ന കൈപ്പുസ്തകം തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷൻ- മൗഷ്മി ഭട്ടാചാര്യ


20. ഓഫീസ് മേധാവി മാറിപ്പോകുമ്പോൾ പിൻഗാമിക്ക് നൽകുന്ന കുറിപ്പിനെ (നോട്ട് ടു സക്സർ) വിവരാവകാശ രേഖയായി ഉത്തരവിറക്കിയ സംസ്ഥാനം- കേരളം


21. അച്ചടി, ദൃശ്യമാധ്യമങ്ങളിലും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും സ്വവർഗ രതി എന്ന വാക്ക് ഉപയോഗിക്കുന്നത് നിരോധിച്ച രാജ്യം- ഇറാഖ്


22. 2023 ഏഷ്യാ കപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക പന്ത്- വോർട്ടെക്സ് എസി 23


23. ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ക്യാൻഡി ലിവർ ഗ്ലാസ് ബ്രിഡ്ജ് നിർമ്മിക്കുന്നത്- വാഗമൺ


24. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ സസ്യ ജനിതക സംരക്ഷണ പുരസ്കാരം ലഭിച്ച ആദിവാസി വനിത- പരപ്പി അമ്മ


25. ഇന്ത്യയിലെ ആദ്യത്തെ ഔട്ട്ഡോർ മ്യൂസിയമായ ഷഹീദി പാർക്ക് അടുത്തിടെ ഉദ്ഘാടനം ചെയ്തതെവിടെ- ന്യൂഡൽഹി


26. ധാതു നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായി രൂപകല്പന ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് അണ്ടർ വാട്ടർ വെഹിക്കിൾ- നിരാക്ഷി


27. നിലവിൽ യുക്രൈനിൽ വ്യാപിച്ച പുതിയ കോവിഡ് വേരിയന്റ് ഏതാണ്- ഈറിസ് (EG 5.1)


28. ഇന്ത്യയുടെ ദേശീയ പച്ചക്കറി ഏതാണ്- കഡു (ഇന്ത്യൻ മത്തങ്ങാ)


29. ഐ. ഇ.പി.എഫ് .എ യും (Invester Education and Protection Fund Authority) കോമൺ സർവീസ് സെന്ററും ചേർന്ന് നിക്ഷേപണ ബോധവത്കരണത്തിനായി പുറത്തിറക്കിയ വാനുകളുടെ പേര്- നിവേശക് സാരഥി

  • തീം- അജ്ഞതയിൽ നിന്ന് സാമ്പത്തിക സ്വാതന്ത്ര്വത്തിലേക്ക്

30. ലോകത്താദ്യമായി ത്രീഡി പ്രിന്റഡ് മത്സ്യത്തെ അവതരിപ്പിച്ച രാജ്യം- ഇസ്രായേൽ 



ഇന്ത്യയിലെ പുതിയ നിയമങ്ങൾ

  • 1860- ലെ Indian Penal Code- ന് (ഇന്ത്യൻ ശിക്ഷാനിയമം) പകരം- ഭാരതീയ ന്യായ സംഹിത (സെക്ഷനുകളുടെ എണ്ണം 356)
  • 1898- ലെ Code of Criminal Procedure Act- ന് പകരം- ഭാരതീയ നാഗരിക് സുരക്ഷ സൻഹിത (സെക്ഷനുകളുടെ എണ്ണം- 533)
  • 1872- ലെ Indian Evidence Act- ന് പകരം- ഭാരതീയ സാക്ഷി (സെക്ഷനുകളുടെ എണ്ണം- 170)
  • 2023 ഓഗസ്റ്റ് 11- ന് പ്രസ്തുത ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ്

1 comment: