Sunday, 6 August 2023

Current Affairs- 06-08-2023

1. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2022- ലെ ജെ.സി. ഡാനിയേൽ പുരസ്കാരജേതാവ്- ടി.വി. ചന്ദ്രൻ (സംവിധായകൻ)

  • പുരസ്കാരത്തുക- 5 ലക്ഷം രൂപ
  • 2021 ജെ. സി. ഡാനിയേൽ പുരസ്കാര ജേതാവ്- കെ. പി. കുമാരൻ


2. ലോക ചാംപ്യൻഷിപ്പിൽ ഒരേ ഇനത്തിൽ 6 തവണ ജേതാവാകുന്ന ആദ്യ നീന്തൽ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്- കാറ്റി ഡെക്കി (അമേരിക്ക)

  • ലോക അക്വാറ്റിക് ചാംപ്യൻഷിപ്പിൽ 16-ാം സ്വർണം സ്വന്തമാക്കിയ കാറ്റി, വ്യക്തിഗത സ്വർണനേട്ടത്തിൽ ഇതിഹാസ പുരുഷതാരം മൈക്കൽ ഫെൽപ്സിന്റെ റെക്കോർഡ് മറികടന്നു. 


3. രാജ്യത്തിനായി വീരമൃത്യുവരിച്ചവരെ ആദരിക്കാൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന പുതിയ ക്യാപയ്ൻ- മേരി മാട്ടി, മേരാ ദേശ് (എന്റെ മണ്ണ്, എന്റെ ദേശം)


4. ജി-20 ഉച്ചകോടിയുടെ അനുബന്ധമായി സിവിൽ 20 (സി-20) ഉച്ചകോടി വേദി- ജയ്പൂർ


5. അടുത്തിടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ട് താരം- സ്റ്റുവർട്ട് ബ്രോഡ്


6. രാജ്യത്തെ ആദ്യ Satellite Network Portal Site ലഭ്യമാക്കുന്ന സംസ്ഥാനം- ഗുജറാത്ത്


7. സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റായി നിയമിതനാകുന്നത്- എം.ആർ. രഞ്ജിത്ത്


8. നഗരപ്രദേശത്തെ മാലിന്യവാഹിനികളായ തോടുകളിൽ നിന്നും മാലിന്യം നീക്കുന്നതിന് തിരുവനന്തപുരം ജില്ലാ ഭരണകൂടം രൂപം നൽകിയ പദ്ധതി- ഓപ്പറേഷൻ ജലധാര


9. സൻസദ് ആദർശ് ഗ്രാമയോജന പദ്ധതി പ്രകാരം പി.ടി. ഉഷ ദത്തെടുത്ത കോട്ടയം ജില്ലയിലെ ഗ്രാമം- പള്ളിക്കത്തോട്


10. ഫ്രാൻസിന് പിന്നാലെ യു.പി.ഐ വഴിയുള്ള പണമിടപാടുകൾക്ക് അംഗീകാരം നൽകാൻ തീരുമാനിച്ച രാജ്യം- ശ്രീലങ്ക


11. ഗോൾഫ് ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവള കമ്പനി- കൊച്ചിൻ ഇന്റർനാഷണൽ എയർ പോർട്ട് ലിമിറ്റഡ് (സിയാൽ) 


12. ശ്രീലങ്കയിലെ ട്രിങ്കോമാലി ജില്ലയുടെ സാമ്പത്തിക വികസനത്തിന് സഹകരിക്കുന്ന രാജ്യം- ഇന്ത്യ


13. ഗൂഗിളിന്റെ എ.ഐ ഭാഷാ മോഡൽ- ജെമിനി


14. കുറഞ്ഞ വരുമാന ഗ്യാരണ്ടി ബിൽ പാസ്സാക്കിയ ആദ്യ സംസ്ഥാനം- രാജസ്ഥാൻ


15. 2023 ജൂലൈയിൽ കുളച്ചൽ യുദ്ധസ്മാരക പ്രതിമ അനാച്ഛാദനം ചെയ്തത്- പാങ്ങോട് മിലിറ്ററി സ്റ്റേഷൻ, തിരുവനന്തപുരം


16. ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും വ്യക്തി വിവരങ്ങൾ ചോർത്തി പണം തട്ടാൻ ഉപയോഗിക്കുന്ന പുതിയ റാൻസംവെയർ വൈറസ്- അകിര


17. ട്വിറ്ററിന്റെ നീലക്കിളിക്ക് പകരം ഇലോൺ മസ്ക് അവതരിപ്പിച്ച പുതിയ ലോഗോ- എക്സ്


18. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 15-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയുടെ ഭാഗമായി ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത്- ദീപ ധൻരാജ്


19. 2023- ലെ ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻപ്രീയിൽ കിരീടം നേടിയത്- മാക്സ് വെസ്റ്റപ്പൻ


20. 2023 ജൂലൈയിൽ വിരമിച്ച ലഹരു തിരിമന്നെ ഏത് രാജ്യത്തിന്റെ ക്രിക്കറ്റ് താരമായിരുന്നു- ശ്രീലങ്ക


21. ഒഡീഷയിലെ മോത്തി ജാരനിലെ ഡീർ പാർക്ക് & വൈൽഡ് അനിമൽ കൺസർവേഷൻ സെന്ററിന്റെ പുതുക്കിയ നാമം- സംബാൽപൂർ മൃഗശാല & റെസ്ക്യു സെന്റർ


22. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഡിജിറ്റൽ ഫൗണ്ടേഷൻ, ഡിസ്നി ഹോട്ട് സ്റ്റാർ ഇന്ത്യൻ അധ്യക്ഷൻ- കെ. മാധവൻ


23. കൊറിയ - ഓപ്പൺ പുരുഷ ഡബിൾസ് കിരീട ജേതാക്കൾ- സാത്വിക് - ചിരാഗ് സഖ്യം


24. കംബോഡിയൻ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- ഹൂൻ സെൻ


25. 2023 ജൂലൈയിൽ പ്രസാർ ഭാരതി പ്രക്ഷേപണം അവസാനിപ്പിച്ച കേരളത്തിലെ എഫ്.എം സ്റ്റേഷൻ- അനന്തപുരി എഫ്.എം (101.9)


26. റാലമണ്ഡൽ ഫോസിൽ മ്യൂസിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- മധ്യപ്രദേശ് (ഇൻഡോർ)


27. സംസ്ഥാനത്തെ ആദ്യ പന്നൽ ഉദ്യാനം (ഫേണേറിയം) നിലവിൽ വരുന്നത്- രാജമല (ഇടുക്കി)


28. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനായി കോളേജുകളിൽ നടപ്പാക്കുന്ന പദ്ധതി- ജീവനി


29. ഭാഷ തടസ്സങ്ങൾക്ക് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പരിഹാരം കാണാൻ കേന്ദ്ര സർക്കാർ ആരംഭിച്ച എ.ഐ പ്ലാറ്റ്ഫോം- ഭാഷിണി 


30. 2023 ജൂലൈയിൽ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ വിദേശ പോർട്ട് ഫോളിയോ നിക്ഷേപമുള്ള രാജ്യം- ഇന്ത്യ

No comments:

Post a Comment