Friday 18 August 2023

Current Affairs- 18-08-2023

1. നീണ്ട ഇടവേളയ്ക്ക് ശേഷം വിക്ഷേപിക്കാനൊരുങ്ങുന്ന റഷ്യൻ ചാന്ദ്ര ദൗത്യം- ലൂണ 25 


2. ട്രക്കോമ വിജയകരമായി ഇല്ലാതാക്കുന്ന പതിനെട്ടാമത്തെ രാജ്യമായി ലോകാരോഗ്യ സംഘടന അംഗീകരിച്ച രാജ്യം- ഇറാഖ്


3. അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ- സിദ്ദിഖ്

  • പ്രധാന സിനിമകൾ- ഹിറ്റ്ലർ, ഫ്രണ്ട്സ്, spark ക്രോണിക് ബാച്ചിലർ, ഗോഡ്ഫാദർ, റാംജിറാവ് സ്പീക്കിങ് etc.


4. ഏക വ്യക്തി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ ആദ്യ നിയമസഭ- കേരള നിയമസഭ


5. ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്- നീരജ് ചോപ്ര 


6. കേരള ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിയമിതനായത്- എം. വെങ്കിട്ടരമണ


7. ആരുടെ സ്മരണാർത്ഥം പുറത്തിറക്കിയ പുസ്തകമാണ് 'മെമ്മറീസ് നെവർ ഡൈ’- എ. പി. ജെ. അബ്ദുൾ കലാം


8. അണ്ടർസ്റ്റാൻഡിങ് ലൈഫ്ലോങ് ലേണിങ് ഫോർ ഓൾ ഇൻ സൊസൈറ്റി സമുദ്ര പര്യവേഷണം, സമുദ്ര വിഭവങ്ങൾ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ഇന്ത്യ തയ്യാറാക്കുന്ന പദ്ധതി- സമുദ്രയാൻ


9. മണിപ്പൂരിൽ പ്രശ്ന പരിഹാരത്തിനായി സുപ്രീം കോടതി നിയോഗിച്ച് മുൻ ഹൈക്കോടതി ജഡ്ജിമാരുടെ ഉന്നത തല സമിതിയിലെ അംഗങ്ങൾ- ജസ്റ്റിസ് ഗീതാമിത്തൽ, ജസ്റ്റിസ് ആശാമേനോൻ, ജസ്റ്റിസ് ശാലിനി പി ജോഷി

  • സമിതിയുടെ അധ്യക്ഷ- ഗീതാ മിത്തൽ


10. 2023- ലെ ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം- ഇന്ത്യ


11. 2023 ആഗസ്റ്റിൽ പ്രവർത്തനമാരംഭിച്ച പൂർണമായും സ്വകാര്യ കമ്പനിക്കായി ISRO നിർമിച്ച ഉപഗ്രഹം- ജി സാറ്റ്- 24

  • ഡി.ടി.എച്ച് സേവന ദാതാക്കളായ ടാറ്റാ പ്ലേ ആണ് സേവനം പ്രയോജനപ്പെടുത്തുന്നത്.


12. പ്രവാസികളുടെ 1 ലക്ഷം മുതൽ 30 ലക്ഷം വരെയുള്ള സംരംഭക പദ്ധതികൾക്ക് നോർക്ക - റൂട്ട്സും കേരള ബാങ്കും സംയുക്തമായി നടപ്പാക്കുന്ന വായ്പാ പദ്ധതി- പ്രവാസി കിരൺ


13. കോവിഡാനന്തരം തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയ പ്രവാസികൾക്ക് ഒരു ലക്ഷം മുതൽ 5 ലക്ഷം വരെയുള്ള സംരംഭക പദ്ധതികൾക്ക് വായ്പ അനുവദിക്കുന്ന നോർക്ക-റൂട്ട്സ് കേരള ബാങ്ക് വായ്പാ പദ്ധതി- പ്രവാസി ഭദ്രത


14. ഡയറക്ട് സെല്ലിംഗ് കമ്പനികളുടെ മണി ചെയിൻ രീതിയിലുള്ള ഉല്പന്നവില്പന നിരോധിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം- കേരളം


15. കേരളത്തിലെ 1 ലക്ഷം റബ്ബർ കർഷകരെ ദത്തെടുക്കാനൊരുങ്ങുന്ന ജാപ്പനീസ് ടയർ കമ്പനി- ബ്രിഡ്ജ്സ്റ്റോൺ 

  • ആദ്യമായാണ് ഒരു ടയർ കമ്പനി കാർഷിക മേഖലയിൽ നേരിട്ട് ഇടപെടുന്നത്


16. രണ്ടാമത് ബുക്കർമാൻ ടാഗോർ സ്മൃതി പുരസ്കാര ജേതാവ്- പ്രഹ്ലാദ് സിംഗ് ടിപാനിയ


17. 2023- ലെ എസ്.എസ്.എഫ് സാഹിത്യോത്സവ് അവാർഡിനർഹയായത്- ശശി തരൂർ


18. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിൽ മുന്നിലുള്ള സംസ്ഥാനം- മഹാരാഷ്ട്ര

  • രാജ്യത്ത് കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2015- ൽ ആവിഷ്കരിച്ച ദൗത്യമാണ് ഓപ്പറേഷൻ മുസ്കാൻ


19. ചരിത്ര പ്രസിദ്ധമായ യുക്രൈൻ മാതാ പ്രതിമയിൽ നിന്നും സോവിയറ്റ് കാല പ്രതീകമായ അരിവാൾ ചുറ്റിക മാറ്റി പകരം ആലേഖനം ചെയ്തത്- ട്രിസുബ് (സ്വർണ നിറമുള്ള ത്രിശൂലം)

  • യുക്രൈന്റെ ദേശീയ ചിഹ്നമാണിത്


20. എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായുള്ള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ പദ്ധതി- ഉന്നതി


21. അബുദാബി ശക്തി ടി.കെ. രാമകൃഷ്ണൻ പുരസ്കാരത്തിന് അർഹനായ ചലച്ചിത്ര സംവിധായകൻ- അടൂർ ഗോപാലകൃഷ്ണ


22. കർണാടകയിലെ ആദ്യ വേസ്റ്റ് ടു ഇലക്ട്രിസിറ്റി പ്ലാന്റ് നിലവിൽ വരുന്നത്- ബിഡദി (രാമനഗരം)


23. ഭൂമിയിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലുതെന്ന് കരുതുന്ന ജീവിയുടെ ഫോസിൽ അടുത്തിടെ കണ്ടെത്തിയ രാജ്യം- പെറു


24. അടുത്തിടെ ആംഗ്യഭാഷയെ ഔദ്യോഗിക ഭാഷയാക്കാൻ തീരുമാനിച്ച രാജ്യം- ദക്ഷിണാഫ്രിക്ക


25. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ നടക്കുന്ന കാഴ്ച പരിമിതരുടെ ലോക ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി- സാന്ദ്ര ഡേവിഡ്


26. 2023- ലെ ലോക പോലീസ് ഗെയിംസിന് വേദിയാകുന്ന രാജ്യം- കാനഡ


27. 2023- ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി- ബുഡാപെസ്റ്റ് (ഹംഗറി)


28. 2023 ഓഗസ്റ്റിൽ പാതാള തവളയെ (പന്നിമൂക്കൻ തവള) കണ്ടെത്തിയ കേരളത്തിലെ പ്രദേശം- ആനക്കുളം (മാങ്കുളം, ഇടുക്കി)


29. വർധിച്ചു വരുന്ന സൈബർ - മാൽവെയർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയുന്ന തദ്ദേശീയ നിർമിതമായ സോഫ്റ്റ്വെയർ- മായ


30. കേരളത്തിലെ ആദ്യ സമ്പൂർണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്ത്- ചക്കിട്ടപ്പാറ (കോഴിക്കോട്)

No comments:

Post a Comment