Sunday 20 August 2023

Current Affairs- 20-08-2023

1. 2025- നകം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനായി യു.എസ്. നേതൃത്വം നൽകുന്ന സഖ്യത്തിൽ 2023 ജൂണിൽ ഇന്ത്യയും പങ്കാളിയായി. സഖ്യത്തിന്റെ പേര്- ആർട്ടെമിസ് അക്കോഡ്സ് (Artemis Accords)

  • 27-ാമത്തെ രാജ്യമായാണ് ഇന്ത്യ ഒപ്പു വെച്ചത്. സ്പെയിൻ (25), ഇക്വഡോർ (26) എന്നിവയാണ് ഇന്ത്യയ്ക്കു തൊട്ടുമുൻപ് ഒപ്പു വെച്ച രാജ്യങ്ങൾ.
  • സംയുക്തസംരംഭങ്ങൾക്കായി യു.എസ്. ബഹിരാകാശ ഏജൻസിയായ നാസയും ഇന്ത്യൻ ബഹിരാകാശസംഘടനയായ ഐ.എസ്.ആർ.ഒ.യും തമ്മിൽ ധാരണ യിലെത്തി.

2. 2023 ജൂണിൽ റഷ്യയിൽ സായുധ കലാപത്തിന് മുതിർന്ന കൂലിപ്പട്ടാളം- വാഗ്നർ സംഘം (Wagner Group)

  • ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്ക ഷെങ്കോ, വാഗ്നർ മേധാവി യെവ്ഗനി പ്രി ഗോഷിനുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് റഷ്യൻ സൈന്യത്തിനെതിരേയുണ്ടായ വിമത നീക്കം 24 മണിക്കൂറിനകം അവസാനിച്ചത്.
  • റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ കളിപ്പാവ എന്നാണ് ബെലറൂസിലെ ഏകാധിപതികൂടിയായ ലുക്കഷെങ്കോ അറിയപ്പെടുന്നത്.
  • പുതിന്റെ വിശ്വസ്തനും ക്രിമിനൽ പശ്ചാത്തലമുള്ള വ്യവസായിയുമായ പ്രിഗോഷിൻ 2014- ൽ രൂപവത്കരിച്ച സ്വകാര്യ സൈനിക സംഘമാണ് പി.എം.സി. വാഗ്നർ അഥവാ വാഗ്നർ പട്ടാളം.
  • നിലവിൽ 50,000 അംഗങ്ങളാണ് വാഗ്നർ സംഘത്തിലുള്ളത്. ഭൂരിപക്ഷവും മുൻ ജയിൽപ്പുള്ളികളാണ്. 
  • Putin's Chef എന്നും പ്രിഗോഷിൻ അറിയപ്പെടുന്നു.
  • അഡോൾഫ് ഹിറ്റ്ലറുടെ ആരാധനാ പാത്രമായിരുന്ന ജർമൻ സംഗീതജ്ഞൻ റിച്ചാഡ് വാഗ്നറുടെ (1813-1883) പേരിൽ നിന്നാണ് കൂലിപ്പടയ്ക്ക് ആ പേര് നൽകിയത്. 
  • യുക്രൈൻ യുദ്ധത്തിൽ റഷ്യയെ വാഗ്നർ സഹായിച്ചിരുന്നു.

3. 2023- ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്കാര ജേതാവ്- പ്രിയ എ.എസ്.

  • മലയാളവിഭാഗത്തിൽ പെരുമഴയത്തെ കുഞ്ഞിതളുകൾ' എന്ന നോവലിനാണ് പുരസ്ക്കാരം,
  • യുവ പുരസ്കാരം ഗണേഷ് പുത്തൂരിന്റെ 'അച്ഛന്റെ അലമാര' എന്ന കാവ്യസമാഹാരത്തിനും ലഭിച്ചു.
  • ഇംഗ്ലീഷ് വിഭാഗത്തിൽ സുധാമൂർത്തി (ഗ്രാൻഡ്പാരന്റ്സ്: ബാഗ് ഓഫ് സ്റ്റോറി സ്) ബാലസാഹിത്യപുരസ്ക്കാരം നേടി. 

4. ഈജിപ്ത് സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആ രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ചു. പേര്- ഓഡർ ഓഫ് ദ നൈൽ

  • 26 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ഈജിപ്തിലെത്തിയത്. 
  • പ്രസിഡന്റ് അബ്ദുൽഫത്ത എൽ സിസി- യാണ് മോദിക്ക് ബഹുമതി സമ്മാനിച്ചത്. 
  • 2023- ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു ഈജിപ്ഷ്യൻ പ്രസിഡന്റ് എൽ സിസി. 

5. ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചത്. ഏത് സംസ്ഥാനത്താണ്- ബിഹാറിൽ

  • പട്നയിൽനിന്ന് 120 കിലോമീറ്റർ അകലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ 376 ലക്ഷം ചതുരശ്ര കിലോമീറ്ററിലാണ് നിർമാണം. 
  • 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ക്ഷേത്രനിർമാണം 2025- ൽ പൂർത്തിയാകും. 
  • 12-ാംനൂറ്റാണ്ടിൽ നിർമിക്കപ്പെട്ട കംബോഡിയയിലെ അംഗോർവാത് ക്ഷേത്രത്തെക്കാൾ ഉയരമുണ്ടാകും.

6. സൗരയൂഥത്തിൽ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളിൽ ഒന്നിന് അടുത്തിടെ ഏത് മലയാളി ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത്- അശ്വിൻ ശേഖർ

  • പാലക്കാട് നെല്ലായ സ്വദേശിയായ അശ്വിനെ (38) 'ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രൊഫഷണൽ ഉൽക്കാശാസ്ത്രജ്ഞൻ എന്ന് വിശേഷിപ്പിച്ചു കൊണ്ട് അന്താരാഷ്ട്ര ആസ്ട്രോണമിക്കൽ യൂണിയനാണ് (ഐ.എ.യു.) ഛിന്നഗ്രഹത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്.
  • 2000 ജൂണിൽ കണ്ടെത്തിയ നാലര കിലോമീറ്റർ വ്യാസമുള്ള മൈനസ് പ്ലാനറ്റ് (33928) അശ്വിൻ ശേഖർ എന്നറിയപ്പെടും.
  • സി.വി. രാമൻ, സുബ്രഹ്മണ്യം ചന്ദ്രശേഖർ, ശ്രീനിവാസ രാമാനുജൻ, വിക്രം സാരാഭായ്, വൈനു ബാപ്പു എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് ഈ ബഹുമതി മുൻപ് ലഭിച്ചിട്ടുള്ളത്. 
  • തലശ്ശേരി സ്വദേശിയായ മണലി കല്ലാട്ട് വൈനു ബാപ്പുവിനുശേഷം (1927-1982) ഛിന്ന ഗ്രഹത്തിന് ഒരു മലയാളിയുടെ പേര് ലഭിക്കുന്നത് ആദ്യമായാണ്.
  • 1949- ൽ ബാപ്പു കണ്ടെത്തിയ ഛിന്ന ഗ്രഹത്തെ 'ബാപ്പു ബോക്-ന്യൂക്രിക് കോറ്റ്’ എന്ന് അന്താരാഷ്ട്ര ആസ്ട്രോണമിക്കൽ യൂണിയൻ നാമകരണം ചെയ്തിരുന്നു. 

7. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ജീവിത കഥ പറയുന്ന ഒരു പുസ്തകം അടുത്തിടെ പുറത്തിറങ്ങി. പേര്- ദ്രൗപതി മുർമു : ഫ്രം ട്രൈബൽ ഹിൻഡർ ലാൻഡ്സ് റെയ്സി ഹിൽ 

  • മാധ്യമപ്രവർത്തകയായ കസ്തൂരി റോയാണ് രചയിതാവ്.

 8. സൈനിക സേച്ഛാധിപത്യഭരണ കാലത്ത് രാഷ്ട്രീയ എതിരാളികളെ കൂട്ടക്കൊല ചെയ്യാൻ ഉപയോഗിച്ച 'മരണവിമാന’ങ്ങളിലൊന്ന് (Death Flights) യു.എസിൽനിന്ന് അടുത്തിടെ തിരികെയെത്തിച്ച രാജ്യം- അർജന്റീന 

  • 1976-1983 കാലത്ത് അർജന്റീനയിലെ സൈനിക ഭരണകൂടങ്ങൾ രാഷ്ട്രീയ തടവുകാരെ ബോധക്ഷയം വരുത്തിയശേഷം വിമാനത്തിൽ നിന്ന് കടലിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇത്തരം വിമാനങ്ങൾ മരണവിമാനങ്ങൾ എന്നറിയപ്പെട്ടു.
  • മനുഷ്യാവകാശ സംഘടനകളുടെ കണക്കുപ്രകാരം രാജ്യത്ത് ഈ കാലയളവിൽ 30,000 പേരെങ്കിലും അപ്രത്യക്ഷരായിട്ടുണ്ട്.
  • വിമാനം സൈനിക ഏകാധിപത്യത്തിന്റെ ഇരകളുടെ സ്മാരകമായ ബ്യൂണസ് ഐറിസിലെ മ്യൂസിയം ഓഫ് മെമ്മറിയുടെ ഭാഗമാക്കും.

9. 2023 ജൂൺ 25- ന് യു.എസിലെ ടെക്സ സിൽ അന്തരിച്ച ജോൺ ഗുഡിനെഫിന്റെ (100) പ്രധാന സംഭാവന എന്തായിരുന്നു- ലിഥിയം അയോൺ ബാറ്ററി നിർമിക്കുന്നതിലെ പങ്കാളിത്തം

  • ഈ കണ്ടെത്തലിന് ബ്രിട്ടീഷ്, ജാപ്പനീസ് ശാസ്ത്രജ്ഞർക്കൊപ്പം 2019- ൽ ഗുഡിനെഫ് രസതന്ത്ര നൊബേൽ സമ്മാനം പങ്കിട്ടിരുന്നു.  
  • ഏറ്റവും കൂടിയ പ്രായത്തിൽ നൊബേൽ (97) നേടിയ വ്യക്തിയാണ് 

10. സംസ്ഥാനത്തെ എത്രാമത്തെ ചീഫ് സെക്രട്ടറിയാണ് ഡോ. വി. വേണു- 48-ാമത്തെ

  • ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബാണ് സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി.

11. ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം നിലവിൽ വരുന്നത് ഇന്ത്യയിലെ ഒരു നഗരത്തിലാണ്. എവിടെയാണത്- സൂറത്ത് (ഗുജറാത്ത്)


12. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഏതൊക്കെ ജില്ലകളിലാണ് സോളാർ പാർക്കുകൾ സ്ഥാപിക്കുന്നത്- ആലപ്പുഴ, കാസർകോട്


13. നാഷണൽ ഹെൽത്ത് മിഷന്റെ പുതിയ പേര്- പ്രധാനമന്ത്രി സമഗ്ര സ്വാസ്ഥ്യ മിഷൻ (PM-SSM).


14. രാജ്യത്തെ ആദ്യ സാറ്റലൈറ്റ് നെറ്റ്വർക്ക് പോർട്ടൽ സൈറ്റ് നിലവിൽ വരുന്നത് എവിടെയാണ്- ഗുജറാത്ത് (മെഹ്ന ജില്ല)


15. രാജ്യത്തെ സമുദ്രതീരങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ദേശീയ തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയം ആരംഭിച്ച ഡിഫറൻഷ്യൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (DGNSS)- സാഗർ സമ്പർക്ക്


16. നിർമാണവ്യവസായരംഗത്തെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്ത് ആദ്യമായി ഇന്നവേഷൻ ഹബ്ബ് നിലവിൽ വരുന്ന സംസ്ഥാനം- കേരളം


17. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ കേരളത്ത അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ടൂറിസം പ്രചാരണപരിപാടി- കേരള ബ്ലോഗ് എക്സ്പ്രസ്


18. ഹെൻലി പാസ്പോർട്ട് ഇൻഡക്സ്-2023 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 80 (കഴിഞ്ഞ വർഷം 87-ാം റാങ്കിലായിരുന്നു)


19. 2023 ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടിയു ടെ വേദി- ന്യൂഡൽഹി (പ്രഗതി മൈതാൻ)


20. സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലും ഡ്രൈവിങ് സ്കൂളുകളിലും ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയ്ക്ക് നൽകിയ പേര്- ഓപ്പറേഷൻ സ്റ്റെപ്പിനി


21. 2023 ജൂലായിൽ ഉത്തരകൊറിയ പരീക്ഷിച്ച ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ- Hwasong- 18


22. 2023 ലോക വനിത ചെസ്സ് ചാമ്പ്യൻഷിപ്പ് ജേതാവ്- ജു വെൻജുൻ


23. 2023- ലെ മൈൽസ് ഫ്രാങ്ക്ലിൻ ലിറ്റററി അവാർഡ് ലഭിച്ച ശ്രീലങ്കൻ വംശജയായ ഓസ്ട്രേലിയൻ സാഹിത്യകാരി- ശങ്കരി ചന്ദ്രൻ


24. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുളള ദേശീയ പൊതു സംഭരണ പോർട്ടൽ- ജെം (ഗവൺമെന്റ് ഇ -മാർക്കറ്റ് പ്ലേസ്)


25. ആദ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ ആയ ഹഡിൽ ഗ്ലോബലിന്റെ അഞ്ചാമത്തെ വേദിയാകുന്നത്- കോവളം 


26. 2023- ൽ സ്വകാര്യ സർവകലാശാല ബിൽ അവതരിപ്പിക്കാനൊരുങ്ങുന്ന സംസ്ഥാനം- കേരളം


27. കേരളം കൈവരിച്ച നേട്ടങ്ങളും നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന തിനായി കേരളീയം 2023 എന്ന പരിപാടി സംഘടിപ്പിക്കുന്നതെന്ന്- 2023 നവംബർ 1


28. സംസ്ഥാന ഉന്നത വിദ്യാഭ്യാസ പരിഷ്കരണത്തിനായുള്ള കമ്മീഷൻ- ശ്യാം ബി. മേനോൻ കമ്മീഷൻ


29. സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ പോളിപാപ്പിലിൻ പ്ലാന്റ് ആരംഭിക്കുന്നത്- ബി.പി.സി.എൽ കൊച്ചി


30. പി.ടി. ചാക്കോ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതു പ്രവർത്തകനുള്ള അവാർഡിന് അർഹനായ മന്ത്രി- പി. പ്രസാദ്

No comments:

Post a Comment